Saturday, September 15, 2007

നോമ്പ് തുറ

മാനുവിന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ നോമ്പ് തുറക്ക് ഞങ്ങള്‍ പത്തോളം പേരുണ്ടായിരുന്നു. നേരത്തെ പുറപ്പെട്ടതിനാലും , ജീപ്പോടിച്ചിരുന്ന ചന്ദ്രന്‌ സ്പീഡ് കൂടുതലായിരുന്നതിനാലും വളരെ നേരത്തെത്തന്നെ അവരുടെ വീട്ടിലെത്തി.ഓരോരുത്തരെയായി പരിചയപ്പെടുന്നതിനിടെ മാനുവിന്റെ ഭാര്യാസഹോദരന്‍ എന്നെ കണ്ടതും വല്ലാതായി , ഞാനും.

നോമ്പ് തുറന്ന് ഭക്ഷണം കഴിക്കാനിരുന്നെങ്കിലും പത്തിരിയും കോഴിക്കറിയും , നെയ്ച്ചോറുമൊക്കെ നോക്കിയിരുന്നതല്ലാതെ കാര്യമായൊന്നും കഴിക്കാനെനിക്കായില്ല. പോയപ്പോളുള്ള സന്തോഷം വരുമ്പോള്‍ എന്റെ മുഖത്ത് കാണാതിരുന്നത് മാനു ശ്രദ്ധിച്ചിരുന്നു:

"നിങ്ങക്ക്‌ അളിയനെ അറിയാല്ലെ ? ”

"ഉം , കണ്ടിട്ടുണ്ട്”.

അതല്ലാതെ :

"ന്‍‌റ്റെ മാനൂ , ഇന്ന്‌ ഉച്ചക്കും കൂടി കുറ്റിപ്പുറത്തെ സല്‍ക്കാര ഹോട്ടലില്‍ പോറാട്ടയും ബീഫ് ഫ്രൈയും എന്‍‌റ്റെ മേശപ്പുറത്ത്‌ വെച്ച ആളെ അറിയാതിരിക്കുമോ” ,എന്ന്‌ പറയാനാവില്ലല്ലോ!!.