Andy Jackson
" നാളെ രണ്ട് മണിക്കകം സാധനം എന്റെ വെയര്‍ ഹൗസില്‍ എത്തിയില്ലെങ്കില്‍ , താന്‍ വേറെ ജോലി നോക്കിക്കോ "
പറഞ്ഞ സമയത്ത് സാധനം എത്തിക്കാമെന്നേറ്റ് പിന്നീട്, സാധിക്കില്ലെന്നറിയീച്ചപ്പോളുള്ള സെയില്‍സ് മാനോജറോടുള്ള പ്രതികരണം, സാധനം ഒരു മണിക്ക് തന്നെ വെയര്‍ ഹൗസില്‍ എത്തുകയും ചെയ്തു.
ക്ലയന്റും കണ്‍സള്‍ട്ടന്റുമടക്കമുള്ള മീറ്റിങ്ങ് സമയം പത്തുമണി. പത്തുമണിയായെങ്കിലും ഞങ്ങളൊഴികെ ആരും വന്നിട്ടില്ല. പത്തുമണി കഴിഞ്ഞ് അഞ്ചുമിനിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങുമ്പോള്‍ മറ്റുള്ളവര്‍ എതിരെ മീറ്റിങ്ങ്റൂമിലേക്ക്.
വരുന്നവര്‍ ചോദ്യഭാവത്തില്‍ ഞങ്ങളെ നോക്കി " മൈ ടൈം ഈസ് വെരി പ്രഷ്യസ് അന്‍ഡ് വാല്വബിള്‍, സോറി "
ഈ രണ്ട് ഉദാഹരണങ്ങളും ഒരാളെ സൂചിപ്പിക്കാനാണ്, Andy Jackson .
1999 ലാണ് Andy യുടെ Environmental Systems International ല്‍ ഞാന്‍ ജോയിന്‍ ചെയ്തത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹത്തിന്റെയൊപ്പം ജോലിചെയ്ത് പിരിയുമ്പോള്‍ തമ്മില്‍ അത്ര നല്ല ബന്ധത്തിലൊന്നുമല്ലായിരുന്നു.
അദ്ദേഹത്തിന്റെ പല നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ഒരു നല്ല കോണ്‍ഫിഡെന്റായ ലീഡായിരുന്നു Andy.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്ന് കാണണമെന്നിരിക്കെയാണ് ഇന്നലെ അവിടത്തെ മെക്കാനിക്കല്‍ എഞ്ചിനീയറായ ജോണ്‍ വിളിച്ചത് Andy മരിച്ചു, യു.എസില്‍ വെച്ച് ബൈക്കാക്സിഡെന്റായിരുന്നു, ഒരു ഷോക്ക് ഒപ്പം എവിടെയോ ഒരു വേദനയും.