Saturday, September 15, 2007

നോമ്പ് തുറ

മാനുവിന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ നോമ്പ് തുറക്ക് ഞങ്ങള്‍ പത്തോളം പേരുണ്ടായിരുന്നു. നേരത്തെ പുറപ്പെട്ടതിനാലും , ജീപ്പോടിച്ചിരുന്ന ചന്ദ്രന്‌ സ്പീഡ് കൂടുതലായിരുന്നതിനാലും വളരെ നേരത്തെത്തന്നെ അവരുടെ വീട്ടിലെത്തി.ഓരോരുത്തരെയായി പരിചയപ്പെടുന്നതിനിടെ മാനുവിന്റെ ഭാര്യാസഹോദരന്‍ എന്നെ കണ്ടതും വല്ലാതായി , ഞാനും.

നോമ്പ് തുറന്ന് ഭക്ഷണം കഴിക്കാനിരുന്നെങ്കിലും പത്തിരിയും കോഴിക്കറിയും , നെയ്ച്ചോറുമൊക്കെ നോക്കിയിരുന്നതല്ലാതെ കാര്യമായൊന്നും കഴിക്കാനെനിക്കായില്ല. പോയപ്പോളുള്ള സന്തോഷം വരുമ്പോള്‍ എന്റെ മുഖത്ത് കാണാതിരുന്നത് മാനു ശ്രദ്ധിച്ചിരുന്നു:

"നിങ്ങക്ക്‌ അളിയനെ അറിയാല്ലെ ? ”

"ഉം , കണ്ടിട്ടുണ്ട്”.

അതല്ലാതെ :

"ന്‍‌റ്റെ മാനൂ , ഇന്ന്‌ ഉച്ചക്കും കൂടി കുറ്റിപ്പുറത്തെ സല്‍ക്കാര ഹോട്ടലില്‍ പോറാട്ടയും ബീഫ് ഫ്രൈയും എന്‍‌റ്റെ മേശപ്പുറത്ത്‌ വെച്ച ആളെ അറിയാതിരിക്കുമോ” ,എന്ന്‌ പറയാനാവില്ലല്ലോ!!.

46 comments:

Rasheed Chalil said...

ഹി ഹി ഹി... തറവാടി കൊള്ളാം... ഞങ്ങളുടെ നാട്ടില്‍ അത്താഴക്കള്ളന്‍ എന്ന് പറയും. നാന്നായിട്ടുണ്ട് കെട്ടോ.

തേങ്ങ ഞാന്‍ ഉടച്ചേ...

Unknown said...

എന്താ ഇതില്‍ പ്രശ്നമെന്ന് മനസ്സിലായില്ല. അളിയന്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു എന്നതോ? അതൊരു വലിയ പ്രശ്നമാണോ?

കിച്ചു said...

അദ്ധ്വാനിക്കുന്നത് ഒരു തെറ്റാണോ തറവാടി???ഇത്തിരി വെട്ടം, ദുഷ്ടന്‍ എനിക്ക് ജീവിതത്തില്‍ ഒരു തേങ്ങയെങ്കിലും ഉടയ്ക്കാന്‍ പറ്റുമോ?

Anonymous said...

അത് നന്നായി. ബെസ്റ്റ് നോമ്പ്!

Unknown said...

വല്ല്യമ്മായി ചാറ്റിലൂടെ പറഞ്ഞ് തന്നപ്പൊ കാര്യം പിടികിട്ടി. ഹ ഹ.... അത് കലക്കി!

Sreejith K. said...

ദില്‍ബൂ, എനിക്ക് മനസ്സിലായത്, നോമ്പുള്ളപ്പോഴും ഉച്ചയ്ക്ക് പോയി ഭക്ഷണം കഴിച്ചു തറവാടി എന്നാണ്. അങ്ങിനെത്തന്നെയാണോ വല്യമ്മായി പറഞ്ഞത്?

കിച്ചു said...

സോറി തറവാടി നോമ്പുകാലത്ത് നോമ്പു കട്ടുമുറിച്ചതാണോ ഉദ്ദേശിച്ചേ? കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ...

Rasheed Chalil said...

ശ്രീ നീ മണ്ടത്തരങ്ങള്‍ എന്ന ബ്ലൊഗിന്റെ അഡ്മിന്‍ പവര്‍ ദില്‍ബന് കൊടുത്തേക്കൂ...

കിച്ചൂ ഞാനൊരു പാവമല്ലേ... ഇനിയെന്നും തേങ്ങയുടക്കാനുള്ള പെര്‍മിഷന്‍ ഞാനിതാ തന്നിരിക്കുന്നു

ലിഡിയ said...

“ഇന്ന് ഉച്ചയുക്കും കൂടി “ അവിടല്ലെ ആവോ രസച്ചരട് ഒളിച്ചിരിക്കുന്നത്..

-പാര്‍വതി.

കിച്ചു said...

തേങ്ങവീഴുമ്പോ ആരെലും എന്നെ മൊബൈലില്‍ ഒന്നു വിളിച്ചു പറഞ്ഞാ മതിയേ...

ഏറനാടന്‍ said...

ബൂഹാാഹഹാഹീ... ഞമ്മളവിടെ ഇമ്മാതിരി നോമ്പിന്‌ ചട്ടിനോല്‍മ്പ്‌ എന്നാ പറയുന്നത്‌. കൊള്ളാം തറവാടീ, ഒരഞ്ചാറ്‌ അബദ്ധമൊക്കെല്ലാരും ചെയ്യുമല്ലോ!

പട്ടേരി l Patteri said...

ആചാരങ്ങളെ അതിന്റെ സത്ത അറിയാതെ ആചരിക്കുന്നവര്‍
ആചാരങ്ങളെ അനാചാരങ്ങള്‍ ആക്കുന്നവര്‍ ....

"ഭാര്യാസഹോദരന്‍ എന്നെ കണ്ടതും വല്ലാതായി" ..അദ്ദേഹം വല്ലാതായതു എന്തിനു...
അവരും ഉണ്ടായിരുന്നോ മേശയുടെ അങ്ങേ അറ്റത്തു?
അതോ കള്ളനു കഞ്ഞി കൊടുക്കുന്നതിന്റെ വൈമുഖ്യമോ?

ഇതു കഴിഞ്ഞ വെള്ളിയാഴ്ച കണ്ട കള്ളത്താടിക്കാരന്റെ കഥയോ :)അതോ മട്ടണ്‍ കറി ഉണ്ടു എന്നു പറഞ്ഞു എന്റെ നോമ്പുകാലത്തു കൊതിപ്പിച്ചവരുടെ കഥയോ... :) :) അതോ ആ അത്താഴക്കള്ളന്റെ കൂട്ടുകാരന്റെ കഥയോ? :) :) :)
ദില്ബാ നീ ട്യൂബ് ലൈറ്റ് ആയോ :(... തണ്ണിമത്തന്‍ കൂടുതല്‍ കഴിക്കൂ....;-)

വാളൂരാന്‍ said...

വേഗത്തില്‍ ജീപ്പ്പോടിക്കുന്ന ചന്ദ്രന്‍, വര്‍ത്തമാനകാലത്തിന്റെ കടുംനിറങ്ങള്‍, ഭ്രാന്തമായി കുതിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദം... സമൂഹത്തിലേക്കിറങ്ങിച്ചെല്ലുന്ന ബിംബങ്ങള്‍... പൊറോട്ടയും ബീഫ്‌ഫ്രൈയും - മനുഷ്യാസ്തിത്വത്തിന്റെ അടിവേരുകള്‍, പിന്നെ മനുഷ്യബന്ധങ്ങളുടെ അണയാത്ത വികാര തീവ്രത....
അതാ തറവാടി ഒരു കത്തിക്കായി പരക്കം പായുന്നു... എന്നെ രക്ഷിക്കണേ....
(ഡാണ്ട്‌ ബീ... സീരിയസേ...!)

mydailypassiveincome said...

കുറ്റിപ്പുറത്തെ സല്‍കാര ഹോട്ടലില്‍ പൊറാട്ടയും ബീഫ് ഫ്രൈയും അടിച്ചിട്ട് ഒരു നോമ്പ് തുറ.. ഹഹ കൊള്ളാം. എന്നാലും മാനുവിന്റെ ഭാര്യാസഹോദരന്‍ തറവാടിയുടെ നോമ്പ് തുറ (?) മുടക്കിയല്ലോ ;)

ഇടിവാള്‍ said...

ഞാനും ആദ്യമോര്‍ത്തു.. ഹൈ, തറവാടി എന്താ അങ്ങനെ എഴുതിയത് എന്ന്.. എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നു.,..

പിന്നെ, ദില്ലന്റേയ്യും, ശ്രീയുടേയും കമന്റു വായിച്ചപ്പഴല്ലേ..

അമ്പട കള്ളാ !

അല്ല, ഞാണ്‍ കേട്ടേക്കണേ, മലപ്പുറം സൈഡിലൊക്കെ, രമദാണ്‍ മാസത്തില്‍ ഹിന്ദുക്കളുടെ ഹോട്ടലുകള്‍ പോലും തുറക്കില്ല എന്നാണ് ട്ടോ !

അത്തിക്കുര്‍ശി said...

തറവാടീ,

രസിച്ചു. നടന്ന സംഭവമാണല്ലേ! നൊംബു തുറക്കല്‍ സല്‍ക്കാരങ്ങളില്‍ ഇങ്ങനെ പലതും നടക്കാറുണ്ട്‌! തുറക്കുന്ന സമയത്ത്‌ ചില നൊംബുകള്ളന്മാരുടെ ഭാവാഭിനയം അപാരമാണ്‌.

ഇടിവാള്‍,

മലപ്പുറത്ത്‌ നൊംബില്ലാത്ത മുസ്ലിം യുവാക്കളുടെ ഏക ആശ്രയമാണ്‌ ഹിന്ദുസഹോദരരുടെ ചായക്കടകള്‍:

ഈ കാലത്ത്‌ ഞങ്ങളുടെ നാട്ടിലെ ഇത്തരക്കരെല്ലാം ഒരു പാട്ടശ്ശേരി നായരുടെ കടയിലെത്തും. ഭയങ്കരത്തിരക്കാവും. ഓരുദോശാതന്നെ കിട്ടാാണ്‍ പാട്‌. ഒരെണ്ണം എക്സ്റ്റ്രാ ചൊദിച്ചാല്‍ നായര്‍ ചൂടാവും: " പതിനൊന്നു മാസായിട്ട്‌ എവിടേര്‍ന്ന്? കിട്ട്യേത്‌ തിന്ന് കാശ്‌ കൊടുത്ത്‌ പോ "

Unknown said...

തറവാടീ,
നോമ്പ്തുറ പോസ്റ്റ് പലതും ഓര്‍മ്മിപ്പിച്ചു. നോമ്പ് എടുക്കാതെ മുങ്ങി നടക്കുന്ന കൂട്ടുകാരെ വീട്ടില്‍ കൊണ്ട് വന്ന് ചോറ് കൊടുത്തതും നോമ്പ് എടുക്കാത്തതിന് അമ്മ അവരെ ശകാരിച്ചതും എന്നും ഇഫ്താര്‍ വിരുന്നുണ്ണുമായിരുന്ന ഒരു പാട് വിശുദ്ധമാസങ്ങളേയും ഒക്കെ.

ഓടോ: പെട്ടെന്ന് വായിച്ചപ്പോള്‍ അളിയന്റെ ചമ്മലാണ് കണ്ണില്‍ പെട്ടത് അതാണ് അങ്ങനെ തോന്നിയത്. :-)

ചില നേരത്ത്.. said...

നോമ്പ് തുറ നന്നായി. സല്‍ക്കാര, ബാര്‍ ഹോട്ടലല്ലേ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു. അവിടെ പോയതോണ്ടല്ല. പട്ടേരീ..

മുസ്തഫ|musthapha said...

ഹ ഹ... അതലക്കി, തറവാടീ...


ഷാര്‍ജ കോര്‍ണിഷിലെ നോമ്പുതുറക്ക് ആരൊക്കെയോ പരസ്പരം കണ്ട് ഞെട്ടിയെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്...:)

ദേവന്‍ said...

ബെസ്റ്റ്‌ നോമ്പ്‌!
(ഉച്ചക്ക്‌ വീട്ടിലെത്തി ഊണും കഴിഞ്ഞ്‌ ചെറുമയക്കവും കഴിഞ്ഞ്‌ ഞാന്‍ കൃത്യമായി നോമ്പുള്ളവരോടൊത്ത്‌ നോമ്പു തുറക്കാന്‍ പോകുമായിരുന്നു!. റമദാനു മാത്രം ഉണ്ടാക്കുന്ന ഒരുപാടു പലഹാരമുണ്ട്‌. കിണ്ണിയപ്പം, ഈന്തപ്പഴം സ്റ്റഫ്ഫ്‌ ചെയ്ത ബോണ്ട, പൊറോട്ട കവറിങ്ങിനുള്ളില്‍ മട്ടണ്‍ കറി വച്ച സമോസ..)

വല്യമ്മായി said...

വെറുതെയല്ല പണ്ട് തറവാടിയുടെ അവിടെ നിന്നും എന്റെ വീട്ടില്‍ വന്ന കൂട്ടുകാര്‍ കറിക്കലം വെളുപ്പിച്ചിട്ട് പോയത്.(സാധാരണ നോമ്പ് ഇല്ലാത്തവരാണ്‌ നോമ്പ് തുറക്കലിന്‌ കുടുതല്‍ കഴിക്കുക).

വേറെ ഒരു കഥ കൂടി ഒരു കക്ഷി(തറവാടിയല്ല) ഇതു പോലെ നോമ്പിന്‌ അടുത്തുള്ള ഹോട്ടലില്‍ പോയി ഓര്‍ഡര്‍ ചെയ്ത് കൈ കഴുകാന്‍ പോയപ്പോള്‍ എതിരെ വന്നത് സ്വന്തം പിതാശ്രീ.

അനംഗാരി said...

ഹഹഹ!തറവാടി,കലക്കി!നോമ്പു പിടിക്കണേല്‍ ഇങ്ങനെ പിടിക്കണം. ചെറുപ്പകാലത്ത് എനിക്കും ഇങ്ങനെ ചില ഗഡീസ് ഉണ്ടായിരുന്നു. മുന്ന് നേരം തീറ്റയും, പിനെ വൈകിട്ട് നോമ്പു തുറക്കലും...

കുറുമാന്‍ said...

നോയമ്പെടുക്കുകയാണെങ്കില്‍ ഇങ്ങനെ നോയമ്പെടുക്കുകയും തുറക്കുകയും വേണം...അല്ല ഇനി ഇപ്പോ മാനുവിന്റെ അളിയനെ കണ്ടില്ലെങ്കിലും, അത്രക്കങ്ങട് മെടയാന്‍ പറ്റുമായിരുന്നോ തറവാടീ, കാരണം ഉച്ചക്ക് കഴിച്ച പൊറോട്ടായും, ബീഫും നോമ്പു തുറയാകുമ്പോഴ്ശേക്കും മുഴുവന്നും ദഹിക്കാന്‍ വഴിയില്ലാല്ലോ.....അല്ല കപ്പാക്കിറ്റി അറിയാത്തതുകോണ്ടാണേ

sreeni sreedharan said...

തറവാടീ...അന്നലും ആളു കൊള്ളാമല്ലോ,
അടച്ചിട്ടു വേണ്ടേ തുറക്കാന്‍ അല്ലേ :)

സുല്‍ |Sul said...

തറവാടിക്കെങ്ങനെ ഈ പേരു കിട്ടി തറവാടി. ഏതായലും തീറ്റ നോമ്പ് അസ്സലായി.

Kuzhur Wilson said...

ഹി ഹി
(ഹ ഹ ബോറടിച്ചു)

നോമ്പ് തുറക്കാനുള്ളതു തന്നെയെന്ന ചിന്തയും എത്ര ആനന്ദകരം, അല്ലെ ?

ഉപാസന || Upasana said...

അവസാനത്തെ ഒറ്റ വാക്യം കൊണ്ട് തറവാടി ചിരിപ്പിച്ചു. അതു വരെ കാര്യം മനസ്സിലായില്ല.
:)
ഉപാസന

ഓ. ടോ: ഭാര്യാസഹോദരനും അടിച്ചോ. അതോ ഒരാള്‍ മാത്രമോ..?

വേണു venu said...

ഹാഹാ, തറവാടീ, രസമായിരിക്കുന്നു.

Sethunath UN said...

അസ്സലായി തറവാടി! :) നല്ല തറവാടിത്തമുള്ള തുറന്ന ന‌ര്‍മ്മം!
സൗദിയില്‍ ആയിരുന്നപ്പോ‌ള്‍ (അവിടെ പരസ്യമായി കഴിച്ചാല്‍ അന്തറിലാകുമെന്ന് പറയേണ്ടല്ലോ.)3 നേരം കൃത്യമായി വീട്ടില്പ്പോയിത്തട്ടിയിട്ട് വൈകിട്ട് മുറതെറ്റാതെ എല്ലാ ഇഫ്താറിനും പോകുമായിരുന്നു. അന്യമതസ്ഥരെ സല്‍ക്കരിച്ച് ഒരു വഴിയാക്കുന്ന ഒരുപാട് സൗദിക‌ളും സുഡാനിക‌ളും അവിടെയുണ്ടായിരുന്നു. ഒരു ദിവസം ഒരു മുറി നിറ്ച്ചും നിരത്തിവെച്ച വിഭവങ്ങ‌ള്‍ കണ്ട് കണ്ണു ത‌ള്ളിപ്പോയി. 7മണിക്ക് ഇഫ്താറു കഴിഞ്ഞ് പോയിക്കിടന്നിട്ട് പിറ്റേന്ന് രാവിലെ 9 മണിക്കാ എഴുന്നറ്റ‌ത്.

വിഷ്ണു പ്രസാദ് said...

ങ്ങളാള് വലിയ റിലിജിയസ്സാണെന്ന് ഇപ്പഴല്ലേ മനസ്സിലായത്...

ഉറുമ്പ്‌ /ANT said...

തറവാടി കൊള്ളാം... :)

SHAN ALPY said...

ഗംഭീരം

ഏ.ആര്‍. നജീം said...

:)

മയൂര said...

അത് കലക്കി...:)

Areekkodan | അരീക്കോടന്‍ said...

ഹി ഹി ഹി... കൊള്ളാം തറവാടി ...

മെലോഡിയസ് said...

അവസാനത്തെ ലൈന്‍ വായിച്ചപ്പോളല്ലെ കാര്യം പിടി കിട്ടിയത്..ഹ ഹ ഹ..അത് കലക്കീ...

ബീരാന്‍ കുട്ടി said...

:)

Anonymous said...

post kollaam
;)

മന്‍സുര്‍ said...

തറവാടി

ഇത്‌ ഒന്ന്‌ ഒന്നരയായ്‌ ട്ടോ....
അപ്പോ തറവാടിയും ഹോട്ടലില്‍ പോയി എന്നര്‍ത്ഥം


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

K M F said...

nice post

jinsbond007 said...

തറവാടി,

ഞാന്‍ ഇപ്പോ അടുത്തകാലം വരെ കുറ്റിപ്പുറത്തായിരുന്നു. അതുകൊണ്ട് ചോദിക്കാ, കൂടെ എന്തായിരുന്നു കുടിക്കാന്‍? ഞങ്ങളൊക്കെ അവിടെ കുടിക്കാന്‍ മാത്രമേ പോകാറുള്ളു, ഇനി നാട്ടുകാര്‍ അങ്ങനെയല്ലെ?

ജിവി/JiVi said...

ഹ ഹ

നരിക്കുന്നൻ said...

എന്നാലും ന്റെ നോമ്പും കള്ളാ...ഉച്ചക്ക് അമ്മാതിരി വലിച്ച് കേറ്റീട്ട് പിന്നിം പോയീല്ലേ കോഴിക്കറിയും പത്തിരിയും തിന്നാൻ.

ഇതൊക്കെ നമ്മുടെ നാട്ടിലിപ്പോൾ ഒരു പതിവാണ്. സൽകരിക്കുന്ന പുത്യാപ്ലക്ക് പോലും നോമ്പുണ്ടായിരുന്നോന്ന് ആർക്കറിയാം.

നജൂസ്‌ said...

ഇപ്പോഴാ വായിച്ചത്‌. സമാനമായ അനുഭവങള്‍ ഉള്ളതുകൊണ്ടാണന്ന്‌ തോന്നുന്നു ഈ നര്‍മ്മം നന്നേ ബോധിച്ചു..

നജൂസ്‌ said...
This comment has been removed by the author.
മുസാഫിര്‍ said...

തറവാടി ഇങ്ങനെ ചെയ്തത് കൊണ്ടാണ് ഇതു ഒരു സംഭവമായി മാറിയത് :)