റാഗിങ്ങ്
പോറ്റിസാറിന്റെ സര്‍ക്യൂട് തിയറി ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ , തലക്കിത്തിരി കനം കൂടിയിട്ടുണ്ടായിരുന്നു. പുക ഊതിയാല്‍ മാത്രമേ അത് കുറയൂ എന്നതിനാല്‍ ഞാന്‍ നേരെ കാന്റ്റീനിലിലേക്ക് നടന്നു.
പുതിയ ബാച്ച് വന്ന സമയമായതിനാല്‍ പുറത്ത് ചിലയിടത്തൊക്കെ “ റാഗിങ്ങ് ” നടക്കുന്നത് കാണാം.കോളേജില്‍ വെച്ച് നടക്കുന്നതൊക്കെ കുറച്ച് കളിയാക്കലിലും മറ്റും ഒതുങ്ങിയിരുന്നെങ്കിലും വൈകുന്നേരം ഹോസ്റ്റലുകളില്‍ അല്‍പ്പ സ്വല്പ്പം 'റേഞ്ച്' കൂടാറുണ്ടായിരുന്നു.
പൊതുവെ പുതിയതായി വരുന്ന ബാച്ചിന്റെ തൊട്ടു സീനിയറായവരായിരുന്നു റാഗിങ് വീരന്മാര്.ഞാന്‍ അന്ന് അവരുടേയും സീനിയര്‍ ആയിരുന്നതിനാലും ഇത്തരം വിഷയങ്ങളില്‍ വലിയ താത്പര്യമില്ലാത്തതിനാലും പൊതുവെ മാറിനില്‍ക്കാറാണ് പതിവ്.
കാന്റീനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.പതിറ്റാണ്ടുകളായി കാന്റീന് നടത്തുന്ന ജോസേട്ടന്റെ സ്ഥിര സ്വാഗത ചിരിക്ക് ഒരു മറു ചിരിയും കൊടുത്ത് ചായയും പഴംപൊരിയും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ഞാന്‍ ഒരു സിഗരറ്റിന് തീകൊടുത്തു.
കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ കാന്റ്റീന്‍ലേക്ക് പ്രവേശിച്ചു. കറുത്ത തട്ടം കൊണ്ട് ദേഹമാകെ ആകെ പുതച്ച് , വട്ടകണ്ണട ധരിച്ച ഒരു താത്തയും , ഒരു താത്തയല്ലാത്തവളും. താത്തക്ക് ഒരു കൂസലും മുഖത്തുണ്ടായിരുന്നില്ലെങ്കിലും , കൂട്ടുകാരിയുടെ കണ്ണുകള്‍ മാന്‍പേട കടുവകളെ തിരയുന്നതുപോലെ പരതുന്നുണ്ടായിരുന്നു പെരുമാറ്റത്തില്‍ നിന്നും പുതിയ ബാച്ചിലുള്ളവരെന്ന് മനസ്സിലായി.
താത്തയുടേ വട്ടക്കണ്ണടയുടെ ഫ്രൈമിന് മുകളിലൂടെയുള്ള നോട്ടം എനിക്കത്ര രസിച്ചില്ല , ഒന്ന് പിടിച്ചുകളയാം എന്നും കരുതി പെട്ടെന്ന് ചായ കുടിച്ച് പുറത്ത് കടന്ന ഞാന്‍ കാന്റ്റീന് വശത്തുള്ള പടിയില്‍ കാത്ത് നിന്നു.
' മക്കളൊന്നിവിടെ വന്നെ '
കാന്റ്റീനില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉടന്‍ പടിയില്‍ ഇരുന്നിരുന്ന ഞാന്‍ അവരെ മാടി വിളിച്ചു. അനുസരണയോടെ അവര്‍ മുന്നില്‍ നിന്നു.
' മക്കളേത് ക്ളാസിലാ '
' ഫസ്റ്റ് സെമെസ്റ്റെര് ഇലക്ട്രിക്കല്‍ '
താത്തയോട് അവിടെത്തന്നെ നിന്ന് മറ്റേകുട്ടിയോട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തമ്പിട്ട് നിന്ന അവളെ ഭയപ്പെടുത്തി ഓടിപ്പിച്ചു.
പൊതുവിഞ്ജാനത്തില്‍ തുടങ്ങി , ശാസ്ത്രത്തിലൂടെയും , കണക്കിലൂടെയും കടന്ന് പോയപ്പോള്‍ , ഒരു കൂസലുമില്ലാതെ മിക്ക ചോദ്യങ്ങള്‍ക്കും മറുപടി തന്ന താത്തയോട് സ്വല്പ്പം ബഹുമാനം തോന്നിയതിനാല്‍ കൂടുതല്‍ വടിയാക്കാതെ പറഞ്ഞുവിട്ടു.
അപ്പോഴേക്കും സുഹൃത്തിന്റ്റെ സ്കൂട്ടര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങി, സ്കൂട്ടറില്‍ കയറി ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെത്തന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
42 comments:
പുതിയ പോസ്റ്റ് " റാഗിങ്ങ്"
ഓഹോ, അപ്പൊ അങ്ങനെയാണ് തറവാടുണ്ടായത്!
കഥകളിനിയും പോരട്ടെ..
അതു ശരി ആ താത്തയാണ് ഈ വല്യമ്മായി
സര്‍ക്യൂട്ട് തീയറി കഴിഞ്ഞുള്ള റാഗിങ്ങില്‍ കിട്ടിയതാണല്ലെ?
അപ്പൊ, റാഗിംഗ് സിന്ദാബാദ്!!
അത് ശരി... അങ്ങനെ!
“അന്ന് ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു...”
അന്ന് വല്യമ്മായി എന്തായിരിക്കും മനസ്സില്‍ പറഞ്ഞിരിക്കുക :)
ഹ ഹ ഹ... തറവാടി മാഷേ ഇത് കലക്കി ...
വല്ല്യമ്മായി വീണ്ടും വീണ്ടും നോക്കുന്നത് തറവാടി നോക്കിനിന്നല്ലേ...
ഓടോ :
ബൂലോഗത്ത് ഒരാള്‍ മീറ്റിനുവരുമ്പോള്‍ തലയില്‍ മൂടാന്‍ ഒരു മുണ്ട് അന്വേഷിച്ചു നടപ്പാണെന്ന് കേട്ടു.
ഓടോ : അഗ്രജാ ആ ഫോട്ടോ ഒന്ന് മാറ്റുമോ... മുഖത്ത് നോക്കി ഒന്നും പറയാന്‍ തോന്നുന്നില്ല.
റാഗിപ്പറക്കുന്ന ചെമ്പരുന്തെ
നീയുണ്ടോ അലിയുടെ വേലകണ്ടോ
വേലയും കണ്ടൂ വല്യമ്മായിനെം കണ്ടു
തറവാടും കണ്ടൂ ബൂലോകൊം കണ്ടൂ.
വല്യമ്മായീ ... ഇതിന് മറുപടി പോസ്റ്റിടൂ....“അങ്ങനെ പ്രണയം പാരലലും സീരിയലും ആയി കണക്റ്റ് ചെയ്ത റെസിസ്റ്ററുകളിലൂടെ ഒഴുകുന്ന വോള്‍ട്ടേജിന്റെ കുതിപ്പോടെ കിതപ്പോടെ യാത്ര ആരംഭിച്ചു“ എന്ന് പറഞ്ഞ് തീര്‍ക്കരുതേ...
നല്ല മധുരമുള്ള അനുഭവം, ദൈവം അനുഗ്രഹിക്കട്ടെ..
:-)
-പാര്‍വതി.
ഓഹോ... അപ്പൊ ഇങ്ങനെയാണ് തറവാട് കുടുംബമായത്... ഛെ.. തറവാടിയ്ക്ക് കുടുംബമായത് അല്ലേ? :-)
തറവാടീ, ഈ പോസ്റ്റ് കലക്കി.
ഇതിന്റെ തുടരന് പ്രതീക്ഷിക്കുന്നു.
വല്ല്യമ്മായിയുടെ മറുപടിയിതു വരെ വന്നില്ലല്ലോ... വേരോരു പോസ്റ്റ് ആയാലും മതി.
വൈകി ജോയിന്‍ ചെയ്ത എന്റെ ബാച്ച്മേറ്റ്സിനെ മുതല്‍ കോഴ്സ് കഴിഞ്ഞു പോന്നതിനു ശേഷം വന്ന ജൂനിയേഴ്സിനെ വരെ ഞാന്‍ റാഗ് ചെയ്തിരിക്കുന്നു. കിം ഫലം. (ഞാന്‍ ഒടുക്കത്തെ ഡീസന്റ് ആയതുകൊണ്ടാ.. അല്ലാതെ വേറെയൊന്നും കൊണ്ടല്ല)
വേണമെങ്കില്‍ പണ്ട് ശ്രീജിത്തിനെ റാഗ് ചെയ്തതു ഒരു പോസ്റ്റ് ആയി ഇടാമായിരുന്നു. :-)
ഓ. ടോ. ഇത്തിരിവെട്ടം പറഞ്ഞതു ഞാനും പറയുന്നു. അഗ്രജാ.. ആ ഫോട്ടോ മാറ്റൂ.. അതു കണ്ടിട്ട് നമ്മുടെ സുകുമാരകുറുപ്പ് മീശ വടിച്ചതു പോലെയുണ്ട്. പടച്ചോനേ.. ഇനി നിങ്ങളെങ്ങാനും....
പറയൂ, പിന്നീടെന്നാണ് പ്രണയമുണ്ടായത്?
..വല്യമ്മായി വീണ്ടും വീണ്ടും എന്നെ ഇങ്ങനെ നോക്കി നില്ക്കുന്നു..ആ നില്പ് ഇപ്പോഴും ഉണ്ടാവോ ? :) വിവരണം കുറച്ചു കുറഞ്ഞുപോയോന്നൊരു സംശയം.
Best tharavadee, best
"റാഗിങ്ങ്" എന്നല്ല "തറവാടുകള്‍ ഉണ്ടാകുന്നത്" എന്ന് പോസ്റ്റിന്റെ പേര് മാറ്റൂ...
ഹ ഹ കലക്കന്‍ പോസ്റ്റ്.
പഴയ കലാപരിപാടികളിലേക്ക് എന്റെ മനസ്സ് പറന്ന് പോയി....
ആഹാ, പ്രഥമ ദര്‍ശനത്തില്‍ മൊട്ടിട്ട അനുരാഗമാണല്ലേ ? എന്നിട്ടു വെബ് സൈറ്റിലെ ഫോട്ടോസിലൊന്നും അമ്മായിക്കുട്ടിക്കു കട്ടിക്കണ്ണട കാണാനില്ലല്ലോ. കോണ്ടാക്റ്റ് ലെന്സാക്കിയോ ? അതോ ലേസര്‍ ചെയ്തോ ?
ഓഫ് : താത്തയെ കണ്ടിട്ട് എവിടെയോ കണ്ട് മറന്ന മുഖം. ത്രിശൂര്‍ സെന്റ് മേരീസ് വഴിയെങ്ങാന്‍ പോയിട്ടുണ്ടോ ?
ശ്ശെ, പിന്നെന്തിനാണപ്പ ഈ ആളുകളു ഈ റാഗിങ്ങ് നിരോധിക്കണം,നിരോധിക്കണം എന്നു പറഞ്ഞു ബഹളം കുട്ടൂന്നത് ? ഇതിപ്പൊ നല്ല കാര്യമല്ലെ ?
റാഗിങ്ങിലൂടെ ഞാനും ഒരാളെ കണ്ട് ‘മുട്ടി’യിട്ടുണ്ട്. :-)
പ്രീഡ്ഗ്രി ആദ്യ ദിവസം.അവന് (സീനിയര്‍) വന്ന് പറഞ്ഞു. “നീയാരാ രാജാവിന്റെ മകനോ ഷൂ ഊരഡാ“ എന്ന്. എനിക്കാണെങ്കില്‍ റാഗിങ്ങൊന്നും കണ്ട് ശീലമില്ല. നാട്ടുമ്പുറത്തുകാരനല്ലേ... ആരും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നോട് ഇത് വരെ. പരിഭ്രമിയ്ക്കാനൊന്നും ഡൈം കിട്ടാത്തത് കാരണം ഒരു ചവിട്ടാ ചവിട്ടി അവനെ. അവന് ഉരുണ്ട് പെരണ്ട് വീണ് ചുണ്ടും ചിറിയുമൊക്കെ പൊട്ടി. പിറ്റേന്ന് കോളേജിലെത്തിയതേ ഓര്‍മ്മയുള്ളൂ.അന്ന് കിട്ടിയ അടിയാണ് എന്റെ തറവാടി ചേട്ടാ അടി. :-(
തനിയാവര്‍ത്തനമെന്നു പറഞ്ഞാല്‍ ചിലപ്പോ കുഴപ്പമാകും, തത്ക്കാലം ഒന്നും മിണ്ടുന്നില്ല. എനിക്ക് ഒരു പോസ്റ്റിനുള്ള് വിഷയം കൂടി നഷ്ടപ്പെട്ടു എന്ന വിഷമം ഉള്ളിലൊതുക്കുന്നു, എന്നാലും ആശംസകള്‍
ആദ്യത്തെ റാഗിങ്ങില്‍ മൊട്ടിട്ട അനുരാഗം - പിന്നെ വളര്‍ന്നു തറവാടായി, പിള്ളാര് രണ്ടായി. പക്ഷെ വല്യമ്മായി അന്നൂ റാഗിങ് ചെയ്തതിന്റെ പ്രതികാരമായി തറവാടിയെ അന്നുമുതല്‍ ഇന്നു വരെ രാഗ് ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയെന്നും 24/7 ചെയ്തുകൊണ്ടേയിരിക്കും....ഞാന്‍ ഓടുകയല്ല ചെയ്യുന്നത്. പക്ഷെ സബ്മറൈനില്‍ കയറി മുങ്ങാം കുഴിയിട്ടു
ഒരു റാഗിങ്ങിന്റെ ഫലമായി,ഒരു കുടുംബം.അപ്പോള്‍ ഇതില്‍ കൂടുതല്‍ റാഗിങ്ങ് ചെയ്തിരുന്നെങ്കിലോ?.
ഹഹ!എനിക്കത് ആലോചിക്കാന്‍ വയ്യ. എന്നാലും, നല്ലൊരു വല്യമ്മായി കിട്ടിയില്ലേ തറവാടി.അതു തന്നെയാ ഈ ജീവിതത്തിലെ ഭാഗ്യമെന്ന് പറയുന്നത്.
എല്ലാ ഭാവുകങ്ങളും.ജീവിതാവസാനം വരെ വല്യമ്മായിയുടെ റാഗിങ്ങ് സഹിക്കേണ്ടി വന്നാലും, അതിന് ഒരു സുഖമുണ്ട്.
തറവാടീ
ഇതു കലക്കി :) നല്ല രസമായി പറഞ്ഞിരിക്കുന്നു.
റാഗിംഗ് എന്നത് എനിക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഒരു സംഭവമായിരുന്നു. ഇങ്ങോട്ട് ഒന്നും ചെയ്യാന്‍ പറ്റില്ലാത്തവനെ എന്തെങ്കിലും ചെയ്യുന്നതില്‍ ഒരു ത്രില്ലില്ല എന്ന ഒരു പോളിസി.
പിന്നെ പെണ്പിള്ളാരെ പഞ്ചാര അടിക്കുന്നത് പിന്നെ ജൂനിയര്‍ സീനിയര്‍ വകതിരിവൊന്നും ഇല്ലാരുന്നു ;) ഞാന്‍ കയറിയ വര്‍ഷം എന്നെ റാഗ് ചെയ്യാന്‍ ചില ഫൈനല്‍ ഇയര്‍ പെണ്‍കുട്ടികള്‍ വളഞ്ഞു വെച്ച കുറെ മധുര് സ്മര്ണാസ് ഉണര്‍ന്നു. ഡാങ്ക്സ് ;)
ശ്ശേ...ഈ ബ്ലൊഗൊക്കെ എന്തേ ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തു കണ്ടുപിടിച്ചില്ല.
തറവാടി എന്തേ ഈ പോസ്റ്റ് അന്നു ഇട്ടില്ല
ഞാനെന്തേ അതു അന്നു വായിച്ചില്ല......
ഞാന്‍ ഒരു അന്റി റാഗ്ഗിങ് ടീമില്‍ ആയിരുന്നു...
മീന്‍സ് റാഗു ചെയ്യുന്നവരെ റാഗു ചെയ്യുക....
കഥ ഒക്കെ പിന്നീടു പറയാം ...ഇതിന്റെ പ്രതിപക്ഷ "വ്യൂ" നൊക്കട്ടെ.....
(അപ്പൊ ആ ഫൊട്ടോസ് ഒക്കെ ഡിലീറ്റക്കി അല്ലെ :()
അന്നവള്‍ പറഞ്ഞൂ...
ഒരു നിമിഷം തരൂ ...
നിന്നില്‍ അലിയാന്‍....
അങ്ങിനെ തറവാടി അലിയു ആയി!!!
അപ്പോ, തറവാടി ഇനി മുതല്‍ നമ്മുടെ ഇടയിലും “അലിയു” എന്ന് അറിയപ്പെടണമെന്നാണോ ആബിദേ പറയുന്നത്...? അതിരിക്കട്ടെ, എന്നിട്ടെന്തുണ്ടായീന്ന് ഒന്നു ചുരുക്കിപറയട്ടെ... രണ്ടുപേരും വീട്ടുകാരുടെ ആശീര്‍വാദങ്ങളോടെ, അനുഗ്രഹാശിസ്സുകളോടെ, കല്യാണിച്ചു. വല്യമ്മായി പച്ചാനയെയും കൂട്ടി ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതി. അല്ലാ... ഞാന്‍ നിങ്ങളെങ്ങാന്‍ എഴുതാന്‍ വെച്ച പോസ്റ്റോന്നും നശിപ്പിച്ചില്ലല്ലോ ല്ലേ... :-) പിന്നെ, വേറൊരു കാര്യം... തറവാടി സൂചിപ്പിച്ച കാന്റീനും, നടത്തിപ്പുകാരന് ജോസേട്ടനെയും പിന്നെ അതിനു പിന്നിലെ തറവാടി വല്യമ്മായിയെ റാഗ് ചെയ്ത, വിശാലമായ ഗ്രൌണ്ടിനോട് ചേര്‍ന്ന, കാന്റീനിന്റെ പിന്നിലുള്ള (അതോ മുന്നിലോ...?) പടികളും (അതോ ഗാലറിയോ...?) മറ്റും കാണാന്‍ “നമ്മള്” എന്ന സിനിമ ആസ്വദിക്കാന്‍ എല്ലാ ബൂലോഗരേയും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു...
അങ്ങനെയാണ് വല്യാന്റിയെ കുടുക്കിയതല്ലേ?
ബൂലോകരീചൈയ്തെന്തായാലും ശരിയായില്ല , രണ്ട്പെരിട്ടതും ഒരേ വിഷയം എന്നിട്ടെന്തെ എനിക്ക് മാത്രം കമന്റുകള്‍ കുറഞ്ഞത് , മോനെ ദില്‍ബാ , അനോണിയായെങ്കിലും ഒര് കമന്റിട് മോനെ , അല്ലെങ്കില്‍ മോശാമാ കേട്ടോ
തറവാടിമാഷേ ഇങ്ങക്കെന്തിനാ ഒരുപാട് കമന്റ്... ഇങ്ങള് പുലിയല്ലേ... പിന്നെ ഇടിവാള്‍ പറഞ്ഞപോലെ രണ്ടും ഒരേ വീട്ടിലേക്കായത് കൊണ്ട് കുറേ ആളുകള്‍ അവിടെ കൊടുത്തിട്ടുണ്ട്.
എന്റെ തറവാടി ചേട്ടാ,
ഞാന്‍ കമന്റിട്ടില്ലെന്ന് മാത്രം
ച്ഛെ. അന്ന് വല്യമ്മായി തിരിഞ്ഞുനോക്കിയില്ലാന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ എല്ലാവരും ഇവിടെ കമന്റ് വെച്ചേനെ.
പറയരുത് കേട്ടോ?
:-)
വലേന്ന് പോയാ കുളത്തില്‍, കുളത്തീന്ന് പോയാ വലേല്... :)
രണ്ടാളും കൂടെ 60 കമന്റാ ഒറ്റയടിക്കടിച്ചെടുത്തത് :)
അഗ്രജന് പറഞ്ഞതാ അതിന്റെ ശരി... സുകുമാരകുറുപ്പിന്റെ ഫോട്ടോയാണെങ്കിലും ഒടുക്കത്തെ ബുദ്ധിയാ...
അതു ശരി,അപ്പൊ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്,അല്ലേ?
അന്നത്തെ ആ റാഗിങ്ങിനു വല്ല്യമ്മായി ഇപ്പോഴും പകരംവീട്ടിക്കൊണ്ടിരിക്കുവായിരിക്കും.അന്നത്തെ ആ കൂസലില്ല്യായ്മക്ക് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലോ,വല്ല്യമ്മായീ?
തറവാടീ,ഒന്നുകൂടി നന്നാക്കിപ്പറയാമായിരുന്നില്ലേ,എന്നൊരു തോന്നല്‍.സാരല്ല്യ,സമയക്കുറവായിരിക്കും വില്ലന്‍,അല്ലെ?
എങ്ങനെ തോന്നി ഇത്തിരീ... ഈ പൈതലിന്റെ മൊഖത്തു നോക്കി സുകുമാരക്കുറുപ്പെന്നു വിളിക്കാന്‍ :)
അമീര്ഖാനെന്നു വിളിച്ചിരുന്നെങ്കില്‍ പിന്നേം സഹിക്കാമായിരുന്നു :)
തറവാടി ഓഫിന് മാപ്പ്.
അഗ്രജാ ആമിര്ഖാന് പോയി കേസ്കൊടുത്താല് എനിക്ക് വേണ്ടി അഗ്രജന് കേസ് നടത്തുമോ... ? ഇനി അങ്ങനെയെല്ലെങ്കില്‍ നട്ടുക്കര് എന്നെ ഓടിച്ചിട്ട് അടിക്കും... നിര്‍ബന്ധമാണെങ്കില്‍ രാജന് പി ദേവ് എന്ന് വിളിക്കാം.
തറവാടീ, ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒരു സംശയം ഈ പാട്ട് പാടിക്കേള്പ്പിച്ചിട്ടല്ലേ താത്ത വന്നതെന്ന്?? ;)
പച്ചപ്പനം താത്തേ പുന്നാരപ്പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ
ഉച്ചക്കു നീയൊന്നാ കാന്റീന് വരെയൊന്ന്
തന്നെ വാ പൊന്നഴകെ..
താത്തയല്ലാത്തവളെ പിന്നെന്താ കൂട്ടിയത്? ;)
“അന്ന് ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു...”
അന്ന് വല്യമ്മായി എന്തായിരിക്കും മനസ്സില്‍ പറഞ്ഞിരിക്കുക :)
അഗ്രജന്റെ ചോദ്യത്തിനുള്ള മറുപടി.
വായിക്കാന്‍ വൈകിയതിനാല്‍
qw_er_ty
"മോനെ എന്നെ ഒരു നിമിഷം റാഗു ചെയ്തതിനു നിന്നെ ഒരു ജന്മം ഞാന്‍ റാഗു ചെയ്തു കാണിച്ചു തരാമെടാ!"
(സ്മെയിലി - നൂറുവട്ടം)
തറവാടീ- വല്ല്യമ്മായി എന്നെ തെരയണ്ടാ ഞാന്‍ ഒരുപാടു ദൂരെയാ)
എന്റെ ഈശോയേ! ഈ ബ്ലോഗില്‍ പ്രേമിച്ചു കല്ല്യാണം കഴിക്കാത്തതായിട്ട് ഞാന്‍ മാത്രമേയുള്ളൊ? നിങ്ങളെയൊക്കെ പഠിക്കാനല്ലേ വിട്ടേ ?( അസൂയയാണു കേട്ടൊ) :)
ഞാന്‍ ഈ ഷാരൂക്ക് ഖാന് അമീര്‍ ഖാന് എന്നൊക്കെ വിചാരിച്ചു നടന്നതാണെന്ന് തോന്നുന്നു എനിക്ക് പറ്റിയത്. വല്ലോ തോമ്മാച്ചനോ ചാണ്ടിക്കുഞ്ഞോ എന്ന് വിചാരിച്ചു നടന്നെങ്കില്‍ ഞാനും പ്രേമിച്ചു കെട്ടിയേനെ. ഞാന്‍ നല്ല കുട്ടിയായിരുന്നു(അല്ലാണ്ട് ആരും പ്രേമിക്കാത്ത കൊണ്ടല്ല..ഹിഹിഹി)
തറവാടി മാഷേ, ഈ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു.കുറച്ച് ഓര്‍മ്മകള്‍ അയവിറക്കാന്‍ പറ്റി :) . നിങ്ങടെ ഫോട്ടോസൊക്കെ കണ്ട്. നല്ല രസായിട്ടുണ്ട്.
തറവാടിച്ചേട്ടാ..,
ആശംസകള്‍ അപ്പുറം പറഞ്ഞിട്ടുണ്ട്. കമന്റുകളൊക്കെ വായിച്ച് സമയം കിട്ടുമ്പോള്‍ കൈപ്പറ്റാന്‍ മറക്കരുത്.
അപ്പോള്‍ റാഗിങ്ങ് വീരനാണല്ലേ..
തറവാടിയുടെ പ്രേമവും റാഗിങ്ങും ഇഷ്ടപ്പെട്ടു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ഹാ ഹാ ഹാ.കൊള്ളാമല്ലോ.ആദ്യ ബൂലോഗദമ്പതിമാർക്ക് പിൽക്കാല ബൂലോഗദമ്പതിമാരുടെ അനുമോദനങ്ങൾ.
Post a Comment