ജയശങ്കര്‍
ജയശങ്കര്‍ ,അറിയുന്നുവോ നിന്നെ
ചിലപ്പോഴെങ്കിലും ഓര്‍ക്കുന്നത്?
നായക്കാട്ടത്തിന്റ്റെ മലയാളം ക്ലാസ്സില്‍,
മാഷിടയ്ക്ക് പുറത്തുപോയ തക്കത്തിന്,
നീ ഉള്‍പ്പെടാത്ത
ഞങ്ങളുടെ ചര്‍ച്ച
ഉമക്കോ , ശോഭക്കോ ഡമ്പ് കൂടുതല്‍?
ശബ്ദം കേട്ട്,
9B യില്‍ ജീവശാസ്ത്രം പഠിപ്പിച്ചിരുന്ന 'സ്ക്രൂജ്'
വന്നപ്പോള്‍
തത്കാലം നിര്‍ത്തിയ ചര്‍ച്ച
സക്രൂജ് പോയപ്പോള്‍ വീണ്ടും തുടങ്ങിയത്.
നായക്കാട്ടത്തോടുള്ള
സ്ക്രൂജിന്റ്റെ പരാതിയില്‍
ചൂരല്‍ കഷായം തുടങ്ങിയപ്പോള്‍ ,
നീ കൈ കാണിച്ചില്ല.
“അത്രക്കായോ”
ആക്രോശത്തോടെ ,
നിന്റെ തുട അടിച്ചുപൊട്ടിച്ചത്,
പൊട്ടിയ വടി വലിച്ചെറിഞ്ഞ് ,
വീണ്ടും നായക്കാട്ടം...
കരയാതെ ,
തളര്‍ന്ന നീ
ഞങ്ങള്‍ക്കൊരു
പരിചയായി,
ഇന്നു ഞാന്‍ കരയുന്നു ജയാ
എന്റ്റെ തുടയിലെ
വേദനയാല്‍.
21 comments:
ഒരു പോസ്റ്റ്
അഖില ലോക ബൂലോകരേ ഇതാ ആദ്യമായി ഒരു പോസ്റ്റിന്റെ ലേബല്‍ വായിച്ച് ഞാന്‍ തലയും കുത്തിനിന്ന് ചിരിക്കുകയാണ്.ഇങ്ങക്ക് ഹാസ്യം ഇങ്ങനെ വഴങ്ങുംന്ന് ഞാന്‍ നിരീച്ചില്ല,ന്റെ തമ്പ്രാനേ...
അപ്പശരി
നായക്കാട്ടം, സ്ക്രൂജ ഈ പേരുകള്‍ക്കു പിന്നിലൊരു കഥയുണ്ടാകുമല്ലോ? അല്ലേ?
ഓടോ: (ഇതു കവിതയാണല്ലേ?)
-സങ്കുചിതന്
അതെന്തിനാണു തറവാടീടെ തുട ഇപ്പൊ വേദനിക്കുന്നത്? അന്ന് ജയനെ തല്ലുകൊള്ളിച്ചതിനു പിന്നില്‍ തറവാടീടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിരുന്നോ?
(ഇന്നി ഇപ്പൊ ഇതല്ല കവിതേടെ അര്ഥമെങ്കി ആദ്യം ഇരിങ്ങലിന്റെ കമന്റ് വരട്ടെ. എന്നിട്ടൊന്നൂടി വായിച്ചിട്ട് കമന്റിടാം. അതുവരെ ഈ താല്‍ക്കാലിക കമന്റിവിടെ കിടക്കട്ടെ. )
ഞാന്‍ കവിയല്ലാന്ന് എനിക്കിപ്പോ മനസ്സിലയി :)
ആദ്യത്തെ കമന്റ് കണ്ട് ഞാനും ചിരിച്ചു :)
തൊട്ടു മുകളിലെ തറവാടിയുടെ കമന്റ് വീണ്ടുമെന്നെ ചിരിപ്പിച്ചു :)
തറവാടിയിലെ കവി ഉണരുന്നു.
വിഷ്ണു മാഷ് പറഞ്ഞതു പോലെ ചിരിപൊട്ടി
സങ്കുചിതന് പറഞ്ഞതു പോലെ നായക്കാട്ടം,
സ്ക്രൂജ് കഥാപാത്രങ്ങള്‍ പോരട്ടേ.
ഇക്കാസേ..അത് തന്നെ അതിന്റെ അര്‍ത്ഥം :)
ഇക്കാസിന്റെ കമന്റ് വായിച്ച് മുളപൊട്ടിയ ചിരി രാജുവേട്ടന്റെ കമന്റോട് കൂടി പടര്‍ന്ന് പന്തലിച്ചു. ഹ ഹ ഹ :-)
വിഷ്ണുമാഷെ , സങ്കുജിതാ , ഇരിങ്ങലേ , കാര്യം നിങ്ങളൊക്കെ ബല്യ കവികളായിരിക്കും :)
എന്നാകേട്ടോളൂ , ഞാനീ പണി നിര്ത്തുമെന്നാരും വ്യാമോഹിക്കണ്ട , :)
ഞാനിനിയും , ഈ ലേബലില്‍തന്നെ , എഴുതും , നിങ്ങളൊക്കെ സമ്മദിക്കുന്നതു വരെ
( അത്രക്കായോ ! ) :)
ഇക്കാസ് , അഗ്രജന് , ദില്ബാസുരന് : നന്ദി
ഈ പോസ്റ്റിനൊരു തേങ്ങയുടക്കാനായില്ലല്ലോ...
പകരം തളര്‍ന്ന നീ
ഞങ്ങള്‍ക്കൊരു പരിചയായി
ഇപ്പൊ തളര്‍ന്ന ഞാന്‍,
മാറ്റ പരിചയായി...
ഇത് ഇന്നലെ രാത്രി കണ്ടതാ......കമന്റ് രാവിലേ ആവാം എന്നു കരുതി.......രാവിലേ നോക്കിയപ്പഴാണു ഇക്കാസ് പറയണത് 'ഇരിങ്ങല്‍ വരട്ടെ' എന്ന്.....'കോട്ടൂരാന് വരട്ടെ' എന്നൊക്കെ പറയണ മാതിരി......അപ്പൊ ഞാനും കരുതി ഇരിങ്ങല്‍ വന്നിട്ട് ഇതിനിനി ഒരു തീരുമാനമായിട്ട് കമന്റാം......ലേബലിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണു....[ആ തേങ്ങയടി എനിക്ക് ഇഷ്ടപ്പെട്ടു.......]
ഇന്നു പിന്മൊഴിയില് കണ്ട ഒരുകമന്റിടുന്നു.
കവിതയെന്നു കേള്‍ക്കുമ്പോള്‍ പേടി ആകുന്നു.
ഹഹഹാ... അത്രയ്ക്കൊന്നും പേടിപ്പിച്ചില്ല മാഷേ.
പടിപ്പുരേ , സന്ഡോസേ : നന്ദി
വേണുവേട്ട: എനിക്കു സന്തോഷം കൊണ്ടു തുള്ളിച്ചാടാന്‍ തോന്നുന്നു ,
ഇങ്ങക്കെങ്കിലും ( നിങ്ങള്‍ക്കെങ്കിലും ) ഇതൊരു കവിതയാണെന്നു തോന്നിയല്ലോ :)
,ആരും സമ്മദിക്കുന്നില്ല:(
തറവാടി എന്തിനാ കവി ജയശങ്കറിനെ ഓര്‍ത്ത് വേദനിക്കുന്നത് (രണ്ടു മാസം മുന്‍പ് ഇവിടെ എന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ സമപ്രായക്കാരനായ ഒരു ജയശങ്കര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടിരുന്നു, ഈ കവിതവായിച്ചപ്പോള്‍ അവനെ ഓര്‍ത്തു)
കവിതകളെഴുതി ഇനിയും .....
വില്ലന്‍ മാഷുമാര്ക്ക് ഇരട്ടപേരുറപ്പാ .. തറവാടിയുടെ നാട്ടീന്ന് (ആനക്കര) ഞാന്‍ പഠിച്ചിരുന്ന ട്യൂട്ടോറിയല്‍ കോളേജിലൊരു ശശിമാഷ് പഠിപ്പിച്ചിരുന്നു നത്ത് എന്ന ഇരട്ടപേരാ അദ്ദേഹത്തിന് ഞങ്ങളുടെ സംഭാവന
ഇത് കവിതയാണല്ല്ലേ.... അപ്പോള്‍ ഞാന്‍ എഴുതുന്നതും കവിത തന്നെ...ഓഹ് എന്റെ സംശയം മാറിക്കിട്ടി.. :)
തറവാടി,
എഴുതൂ ഇനിയും കവിത. ലക്ഷം ലക്ഷം (ഇതുപോലുള്ള) കവികള്‍ പിന്നാലെ :-)
ഗവിത !!
ഇങ്ങ്ളൊരു ഹലാക്കിന്റെ കവിയാണ്...
ഒന്നാമത്തെ വായനയ്ക് വായകണ്ടില്ലാ
പിന്നെ വായിച്ചപ്പോ വായപൊത്തതെ ചിരിക്കാനും പറ്റീല്ലാ
ഇതൊരു ഒന്നൊന്നര പോസ്റ്റല്ലേ....
Post a Comment