Tuesday, December 16, 2008

തോല്‍‌വിയും മധുരതരം.

രണ്ട്‌ വര്‍ഷം മുമ്പാണ് പച്ചാന സ്കൂളില്‍ ആദ്യമായി ചെസ്സ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ പേരുകൊടുത്തിട്ടുണ്ടെന്ന് പറഞ്ഞത്‌ , ആദ്യത്തെ മത്സരത്തില്‍ എതിരാളി ക്യൂന്‍ വെട്ടിയതോടെ കളിയും അവസാനിപ്പിച്ചുപ്പോന്നു.


തോറ്റതിന് സ്പെഷ്യല്‍ ഐസ്ക്രീം വാങ്ങികൊടുത്തത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത വര്‍ഷം നോക്കിക്കോ എന്നും വീമ്പിളക്കിയപ്പോള്‍ ഞാന്‍ ചിരിച്ചതേയുള്ളു അങ്ങിനെ കഴിഞ്ഞ വര്‍ഷം സ്കൂളില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ഗള്‍ഫ് സോണ്‍ മത്സരത്തില്‍ മറ്റുസ്കൂളുകളുമായി തോറ്റു.

ഇത്തവണ സ്കൂളിലും ഗള്‍ഫ് മേഖലയിലും വിജയിച്ച് നാഷണല്‍ ലെവല്‍ മത്സരിക്കാന്‍ നാഗ്പൂരില്‍ പോയതായിരുന്നു കഴിഞ്ഞ ആഴ്ച. തുടക്ക ദിവസം ഒരു കളിയില്‍ തോറ്റപ്പോള്‍ വിഷമിച്ച് വിളിച്ചു.

' തോല്‍‌വിയും ജയവും നോക്കേണ്ട നന്നായി കളിച്ചാല്‍ മതി ' എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന കളികളില്‍ കൂടുതല്‍ തോല്‍‌വിയും കുറച്ച് വിജയങ്ങളുമായി ആളിന്നലെ രാത്രി തിരിച്ചുവന്നു. എന്‍‌റ്റെ പൈസ കൊണ്ട് എനിക്ക് സമ്മാനമായി ഒരു സിനിമാ സിഡിയും കൊണ്ടുവന്നു.

വാല്‍കഷ്ണം:

കോച്ചാരായിരിക്കും എന്നതിശയിച്ച്‌ ആരും കാടുകയറേണ്ട കളിക്കാന്‍ അറിയുന്നവന്‍ എതിരില്‍ ഇരുന്നാല്‍ പത്തുമൂവിന് മുമ്പെ തോല്‍‌പ്പിക്കാനാവുന്ന ഞാന്‍ തന്നെയായിരുന്നു ഇനി പക്ഷെ പ്രഫഷണല്‍ കോച്ചിങ്ങിന് വിടണം.

27 comments:

chithrakaran ചിത്രകാരന്‍ said...

പ്രഫഷണല്‍ കോച്ചിങ്ങിനു വിടാന്‍ താമസിക്കരുത്.
ചെസ്സില്‍ കോച്ചിങ്ങ് അതിപ്രധാനം തന്നെ :)

മുസ്തഫ|musthapha said...

അഭിനന്ദങ്ങള്‍ പച്ചാനാ... :)

പച്ചാന പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു, കാരണം 'ഈ' കോച്ചിന്റെ ശിക്ഷണത്തില്‍ പഠിച്ചിട്ടും ഇത്രയധികം മുന്നോട്ട് പോകാന്‍ കഴിഞ്ഞതിന് :)

അനില്‍ശ്രീ... said...

CONGRATULATIONS and ALL THE BEST "PACHANA"

and congratulations to coach also

പകല്‍കിനാവന്‍ | daYdreaMer said...

എല്ലാ ഭാവുകങ്ങളും ....

സന്തോഷ്‌ കോറോത്ത് said...

രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍ :)

മുസാഫിര്‍ said...

അഭിനന്ദനങ്ങള്‍ പാച്ചാന മോള്‍!മുഴുവന്‍ ക്രെഡിറ്റും തറവാടി തന്നെ എടുക്കുകയാണല്ലോ.അപ്പോള്‍ വല്യമ്മായിയുടെ റോള്‍ എന്തായിരുന്നു ?

തറവാടി said...

മുസാഫിര്‍,

ഉന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്... :)

ശ്രീ said...

പാച്ചാനയ്ക്ക് ആശംസകള്‍. തോല്‍‌വികളില്‍ തളരാതെ ഇനിയും ഒരുപാട് മുന്നേറട്ടെ.

Shaf said...

CONGRATULATIONS and ALL THE BEST "PACHANA"

ചീര I Cheera said...

പച്ചാനയ്ക്ക് അഭിനന്ദനങ്ങള്‍.. അപ്പൊ ഒരു ചെസ്സ് ആരാധികയാണല്ലേ.. നന്നായി.

(ആ വാല്‍കഷ്ണം വായിച്ചപ്പോള്‍ ഇവിടെയുള്ള, മോളെ പഠിപ്പിയ്ക്കാന്‍ പതിനെട്ടടവും പയറ്റുന്ന ഒരു “കോച്ചിനെ” കൂടി ഇവിടെ ഒന്ന് പരാമര്‍ശിയ്ക്കാംന്ന് തോന്നി. :)

ഉപാസന || Upasana said...

thaRavaaTii

pokkippaRayaann kareutharuth.
cehss lum njan expert aaN.
:-)

myexperimentsandme said...

പച്ചാനയ്ക്കഭിനന്ദനങ്ങള്‍.

സാദാ കോച്ചിനെക്കൊണ്ട് ഇത്രയുമൊക്കെ പറ്റിയില്ലേ, കൊള്ളാം :)

Dinkan-ഡിങ്കന്‍ said...

പ്രൊ.കോച്ചിംഗ് ആവശ്യമാണ് മത്സരാർത്ഥികൾക്ക്. “യുദ്ധത്തിലെ മുറിവുണങ്ങും, ചൂതിലെ തോൽ‌വി മായാതെ കിടക്കും“ എന്നാണല്ലോ രാജകീയ പഴമൊഴി. പച്ചാനയ്ക്ക് അഭിനന്ദനങ്ങൾ(കോച്ചിനും)

ഹരീഷ് തൊടുപുഴ said...

പാച്ചാനയ്ക്ക് ആശംസകള്‍. തോല്‍‌വികളില്‍ തളരാതെ ഇനിയും ഒരുപാട് മുന്നേറട്ടെ.

സു | Su said...

പച്ചാനക്കുട്ടിയ്ക്ക് ഒരു ചക്കരയുമ്മയും, കൂടെ അഭിനന്ദനങ്ങളും. തോൽ‌വികളിൽ വിഷമിക്കാതിരിക്കുക. നന്നായി പഠിക്കുക. ചെസ്സ് കളി അതിനോടൊപ്പം തന്നെ കൊണ്ടുപോവുക. മോൾക്ക് ഒരുപാട് വിജയമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തറവാടി said...

ചിത്രകാരന്‍ ,
ഏത് കോച്ചിന്‍‌റ്റെ അടുത്ത് പോയാലും എന്‍‌റ്റെ അത്രക്ക് പഠിപ്പിക്കും എന്ന് തോന്നുന്നില്ല എന്നിരുന്നാലും നിങ്ങളൊക്കെ പറഞ്ഞ സ്ഥിതിക്ക്...
അഗ്രജന്‍
അനില്‍ശ്രീ
പകല്‍കിനാവന്‍.
കോറോത്ത്
മുസാഫിര്‍
ശ്രീ
Shaf
P.R , ഒരു മഹാ മടിച്ചി ഇവിടേം ഉണ്ട്!
ഉപാസന നല്ലത്
വക്കാരിമഷ്‌ടാ
Dinkan-ഡിങ്കന്‍
ഹരീഷ് തൊടുപുഴ
സു പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.

അഭിനനന്ദനമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി.

Areekkodan | അരീക്കോടന്‍ said...

പച്ചാനയ്ക്കഭിനന്ദനങ്ങള്‍....
I support "Agrajan" too...

Sarija NS said...

അഭിനന്ദനങ്ങള്‍ പച്ചാനാ. ഇനി എന്തായാലും കോച്ചിനെ മാറ്റിക്കോ.

മാണിക്യം said...



'തോല്‍‌വിയും ജയവും
നോക്കേണ്ട നന്നായി കളിച്ചാല്‍ മതി'

ഈ തരത്തില്‍ ഒരു സപ്പോര്‍ട്ട് കൊടുത്തത് പച്ചാന ഒരിക്കലും മറക്കില്ല എന്ന് മത്രമല്ല ലോകചാമ്പ്യന്‍ ആയി വന്നാലും ഈ പറഞ്ഞ വാചകം കേട്ടപ്പോള്‍ ഉണ്ടായ ആശ്വാസവും സന്തോഷവും ആ കുട്ടിക്ക് കിട്ടില്ല ഉറപ്പ്! പല മതാപിതാക്കള്‍ക്കും സാധിക്കാത്ത അഥവ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് - മക്കള്‍ എപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പരീക്ഷ എഴുതുമ്പോള്‍ അവരുടെ ഏറ്റവും വലിയ വേവലാതി ഒന്നാമതായില്ലങ്കില്‍ വീട്ടില്‍ എന്താവും പ്രതികരണം .മാതാപിതാക്കളുടെ പ്രതീക്ഷക്ക് ഒത്തുയരാന്‍ സാധിച്ചില്ലല്ലോ എന്നാണ്..
പച്ചാന മിടുക്കിയാവും ..
ചതുരംഗ പലകയില്‍ മാത്രമല്ല ജീവിതത്തിലെ എല്ലാ കരുനീക്കങ്ങളും ഈ ‘കോച്ചിന്റെ’കയ്യില്‍ ഭദ്രം..
Mrs& Mr Tharavadi
U R Gr8!!
:)
Congratulations to Pachana

കുഞ്ഞന്‍ said...

പാച്ചാനയ്ക്ക് അഭിനന്ദനങ്ങള്‍..!

കോച്ചിനും കോച്ചിന്റെ സഹായിക്കും അഭിനന്ദനങ്ങള്‍.. ഇനി വഴിമാറാന്‍ തയ്യാറായിക്കോളൂ.പുതിയ അടവും തടയും പഠിച്ച പഠിപ്പിക്കാനറിയാവുന്ന കോച്ച് വരട്ടെ..

പാച്ചാന ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ..

ഇട്ടിമാളു അഗ്നിമിത്ര said...

പാച്ചാനെ.. നല്ലൊരു കോച്ചിന്റെ കീഴില്‍ പഠിച്ച് വലിയ കളിക്കാരിയാവുംബോള്‍... ഇപ്പൊഴത്തെ കോച്ചിന് ഗുരുദക്ഷിണയായി കോച്ചിങ് കൊടുക്കണെ.. ജയിക്കാന്ആയി എങ്ങിനെയാ കളിക്കണെ ന്ന്..:)

:: VM :: said...

തറവാടി said...
ചിത്രകാരന്‍ ,
ഏത് കോച്ചിന്‍‌റ്റെ അടുത്ത് പോയാലും എന്‍‌റ്റെ അത്രക്ക് പഠിപ്പിക്കും എന്ന് തോന്നുന്നില്ല


BU HAHAHAH! ;)ആനക്കിപ്പഴും റൂക്കെന്നു തന്നെയല്ലേ തറവാടി മാഷേ? ;)


ഫര്‍സാനമോള്‍ക്ക് ആശംസകള്‍! വളര്‍ന്നു ഇമ്മളു ദുബായിക്കാരുടെ രണ്ടാമത്തെ അഭിമാനസ്തംഭമാകൂ..

(ആദ്യത്തെ അഭിമാന സ്ഥംഭം ഈ ഇടിവാളങ്കിളാന്നു അറിയാല്ലോ മോക്ക്? ) ;)

അഭിലാഷങ്ങള്‍ said...

പച്ചാനക്ക് അഭി-നന്ദനങ്ങള്‍...

പിന്നെ, തറവാടീ, തീര്‍ച്ചയായും കോച്ചിങ്ങിനയക്കണേ..! മോള്‍ മിടുക്കിയായി വരട്ടെ. പ്രഫഷണല്‍ ട്രേനിങ്ങ് ഒന്നുമില്ലാതെ ഇത്രയൊക്കെ എത്താമെങ്കില്‍ കോച്ചിങ്ങ് ഒക്കെ കിട്ടിയാല്‍ ഉന്നതങ്ങളില്‍ എളുപ്പമെത്താം.

ഓഫ് ടോപ്പിക്ക്:

പച്ചാന മോളേ, ദുബായുടെ ആദ്യത്തെ ‘അഭി-മാനസ്ഥംഭം’ ആരോ പേരു മാറ്റിപ്പറഞ്ഞു എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയത് കൊണ്ട് വന്നതാ ഈ അങ്കിള്‍. ആക്ച്വലി ഇടിവാളങ്കിളിന് ഇടികിട്ടിക്കിട്ടി ദുഫായുടെ ആദ്യത്തെ ‘അപ-മാനസ്ഥംഭമായത്’ മോള്‍ അറിഞ്ഞില്ലേ? ശരിക്കും ‘അഭി-മാനസ്ഥംഭം’ ഞാനാ ട്ടോ. പിന്നെ ഇടിവാളങ്കിളിന്റെയടുത്ത് ഞാന്‍ ചെസ്സ് കോച്ചിങ്ങിന് പോയപ്പോ എനിക്ക് ആദ്യം പഠിപ്പിച്ചുതന്ന ട്രിക്ക് എന്താണെന്നോ?

“സ്വന്തം കിങ്ങിനെ എടുത്ത് ആരുംകാണാതെ സ്വന്തം പോക്കറ്റിലിട്ട് കളിതുടങ്ങുക! മറ്റവന്‍ ‘ചെക്ക്‘ പറയുന്നത് ഒന്ന് കാണണമല്ലോ...!!?”

:)

:: VM :: said...

അപലാഷേ!
പഠിപ്പിച്ച പാഠങ്ങള്‍ മറക്കുന്നത് ഗുരുവിനെ അപമാകൂന്നതിനു തുല്യം!!!!!


മന്തിയെ വെട്ടിയാല്‍ ആപ്പിസ് പൂട്ടി എന്നു ഞാന്‍ പഠിപ്പിച്ചിരുന്നില്ലേ??

അതോന്റ് കളിതുടങ്ങും മുന്‍പേ രാജാവിനേം മന്ത്രീനെം (പോണിനേം ബിഷപ്പിനേം) എടുത്ത് പോക്കറ്റിലിടണം എന്നു എത്ര തവണ പറഞ്ഞു തന്നതാ.. ഒക്കെ മറന്നു!

കശ്മലന്‍!

കുട്ടിച്ചാത്തന്‍ said...

അഭിനന്ദങ്ങള്‍ പച്ചാനേ...

ചാത്തനേറ്: ഒടുവില്‍ “യോദ്ധ”യില്‍ ജഗതിയെ കോച്ച് ചെയ്തത് ഓര്‍മ്മ വരുന്നു.. ചെസ് ബോര്‍ഡിന്റെ മുന്‍പില്‍ നിന്ന് ഉറക്കം തൂങ്ങാറുണ്ടോ കോച്ച് സാര്‍?

വേറാരെ കോച്ച് ചെയ്യാന്‍ വിളിച്ചാലും ഇവിടെക്കിടന്ന് കടിപിടി കൂടുന്ന രണ്ട് സ്തംഭങ്ങളെ വിളിക്കരുത്.

Umesh::ഉമേഷ് said...

ലാസ്‌ലോ പോള്‍ഗാര്‍ എന്ന മനുഷ്യന്‍ ഒരു വലിയ പരീക്ഷണം നടത്തി. ജന്മം കൊണ്ടല്ല പ്രാക്റ്റീസ് കൊണ്ടാണു് മനുഷ്യന്‍ കഴിവുകള്‍ ആര്‍ജ്ജിക്കുന്നതെന്നു്. അതിനായി തന്റെ രണ്ടു പെണ്മക്കള്‍ക്കൊപ്പം ഹോളോകോസ്റ്റില്‍ മരിച്ചുപോയ ദമ്പതികളുടെ കുട്ടിയെക്കൂടി ദത്തെടുത്തു. മൂന്നു പേരെയും സ്കൂളില്‍ വിടാതെ വീട്ടില്‍ പഠിപ്പിച്ചു. കൂട്ടത്തില്‍ ചെസ്സും. മാത്രമല്ല, പെണ്ണുങ്ങളുടെ മത്സരങ്ങളില്‍ മാത്രം വിടാതെ ജെനറല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. ഇവര്‍ മൂന്നു പേരും ലോകത്തിലെ ഏറ്റവും മികച്ച ചെസ്സ് കളിക്കാരാണു് - സൂസന്‍, ജൂഡിത്ത്, സോഫിയ പോള്‍ഗാര്‍ സഹോദരിമാര്‍.

ദാ ഇപ്പോള്‍ “അലൈ പായുതേ” എന്ന തമിഴ് പാട്ടിനോടു പ്രാസമുള്ള പേരുള്ള ഒരു തറവാടി ഒരു പടി കൂ‍ടി കടന്നു തെളിയിച്ചിരിക്കുന്നു. ജന്മം മാത്രമല്ല, പ്രാക്റ്റീസും പുല്ലു പോലെയാണെന്നു്. ചെസ്സിനെപ്പറ്റി ഒരു കുന്തവും അറിയാത്ത ഒരാള്‍ അച്ഛനും കോച്ചും ആയാലും മകള്‍/ശിഷ്യയ്ക്കു് ചെസ്സില്‍ ഉയരാനാവുമെന്നു് :)

ചെസ്സ് വിജയത്തിനും പരീക്ഷണത്തിനും അഭിനന്ദനങ്ങള്‍!

തറവാടി said...

ഉമേഷേട്ടാ ഞാന്‍ എന്ത് ദ്രോഹാ നിങ്ങള്‍ക്ക് ചെയ്തെ? :)