Monday, August 28, 2006

നടനം

നാം നാമല്ലെന്ന് നിനച്ചാല്‍,
മരിക്കും നമ്മിലെ നാം.
നാമെന്ന് നിനച്ചാലോ,
നിനക്കും നടിക്കയെന്ന്.
നടിക്ക നമിക്കെന്ന് നാം,
നയിക്ക ജീവിതം സുഖം.

7 comments:

തറവാടി said...

ഞാനുമൊരു കവിയായി...വൃത്തം ചോദിക്കരുതെന്നോട്...വായിക്ക ദയവായി..

Rasheed Chalil said...

വൃത്തം ചോദിക്കുന്നില്ല... കാരണം അത് എനിക്കറിയില്ല.. അത് പഠിക്കണ്ട സമയം ഉര്‍ദുവാണ് പഠിച്ചത്.

ഏതായാലും കവിത കൊള്ളാം.. ഇനി അങ്ങനെ ചെയ്യാം അല്ലെ...

തറവാടി said...
This comment has been removed by a blog administrator.
വല്യമ്മായി said...

ആരെയാണാവോ നമിക്കുകയാണെന്ന് നടിക്കേണ്ടത്?

ദിവാസ്വപ്നം said...

തറവാടീ,

കവിത കൊള്ളാമല്ലോ... ഇത് ഒക്കെ കൈയില്‍ ഉണ്ടായിട്ടാണോ...

ഈ സൈസുണ്ടെങ്കില്‍ ഇനിയും പോന്നോട്ടേ... (ഒരു പേജില്‍ കവിഞ്ഞാല്‍, രണ്ട് പോസ്റ്റാക്കിയാല്‍ ഉപകാരമായിരുന്നു :-) വായിച്ച് മനസ്സിലാക്കിയെടുക്കാന്‍ പാടായതുകൊണ്ടാ.

നമിക്ക‘യും ‘നടിക്ക‘യും കൂടി അവസാനം ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി കേട്ടോ...

തറവാടി said...

നന്ദി ദിവാ (ദിവാസ്വപ്നം).എഴുതി തുടങ്ങിയിട്ടേ ഉള്ളൂ.മനസ്സില്‍ വരുന്നതിനനുസരിച്ച് ഇനിയുമെഴുതാം.

Raji Chandrasekhar said...

കവി, തത്ത്വചിന്തകന്‍....ഇതു രണ്ടും !