Tuesday, December 16, 2008

തോല്‍‌വിയും മധുരതരം.

രണ്ട്‌ വര്‍ഷം മുമ്പാണ് പച്ചാന സ്കൂളില്‍ ആദ്യമായി ചെസ്സ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ പേരുകൊടുത്തിട്ടുണ്ടെന്ന് പറഞ്ഞത്‌ , ആദ്യത്തെ മത്സരത്തില്‍ എതിരാളി ക്യൂന്‍ വെട്ടിയതോടെ കളിയും അവസാനിപ്പിച്ചുപ്പോന്നു.


തോറ്റതിന് സ്പെഷ്യല്‍ ഐസ്ക്രീം വാങ്ങികൊടുത്തത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത വര്‍ഷം നോക്കിക്കോ എന്നും വീമ്പിളക്കിയപ്പോള്‍ ഞാന്‍ ചിരിച്ചതേയുള്ളു അങ്ങിനെ കഴിഞ്ഞ വര്‍ഷം സ്കൂളില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ഗള്‍ഫ് സോണ്‍ മത്സരത്തില്‍ മറ്റുസ്കൂളുകളുമായി തോറ്റു.

ഇത്തവണ സ്കൂളിലും ഗള്‍ഫ് മേഖലയിലും വിജയിച്ച് നാഷണല്‍ ലെവല്‍ മത്സരിക്കാന്‍ നാഗ്പൂരില്‍ പോയതായിരുന്നു കഴിഞ്ഞ ആഴ്ച. തുടക്ക ദിവസം ഒരു കളിയില്‍ തോറ്റപ്പോള്‍ വിഷമിച്ച് വിളിച്ചു.

' തോല്‍‌വിയും ജയവും നോക്കേണ്ട നന്നായി കളിച്ചാല്‍ മതി ' എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന കളികളില്‍ കൂടുതല്‍ തോല്‍‌വിയും കുറച്ച് വിജയങ്ങളുമായി ആളിന്നലെ രാത്രി തിരിച്ചുവന്നു. എന്‍‌റ്റെ പൈസ കൊണ്ട് എനിക്ക് സമ്മാനമായി ഒരു സിനിമാ സിഡിയും കൊണ്ടുവന്നു.

വാല്‍കഷ്ണം:

കോച്ചാരായിരിക്കും എന്നതിശയിച്ച്‌ ആരും കാടുകയറേണ്ട കളിക്കാന്‍ അറിയുന്നവന്‍ എതിരില്‍ ഇരുന്നാല്‍ പത്തുമൂവിന് മുമ്പെ തോല്‍‌പ്പിക്കാനാവുന്ന ഞാന്‍ തന്നെയായിരുന്നു ഇനി പക്ഷെ പ്രഫഷണല്‍ കോച്ചിങ്ങിന് വിടണം.