Tuesday, May 18, 2010

ഞാന്‍ കണ്ട ചൈന - മൂന്ന്

ഞാന്‍ കണ്ട ചൈന - രണ്ട്പിറ്റേന്ന് സുഹൃത്തിന് ഓഫീസുമായി ബന്ധപ്പെട്ട ചില മീറ്റിങ്ങുകള്‍ ഉണ്ടായതിനാല്‍ സെക്രട്ടറിയോടൊപ്പം ഞാന്‍ രാവിലെ സിറ്റി കാണാന്‍ പുറപ്പെട്ടു. ആദ്യം പോയത് സ്പ്ലെന്‍ഡിഡ് ചൈന എന്ന സ്ഥലത്തേക്കാണ്.


ചൈനയുടെ ഒരു കള്‍ച്ചറല്‍ സിറ്റിയെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന, ഏക്കര്‍ കണക്കിന് വിസ്ഥാരമുള്ള ഒരു വലിയ പാര്‍ക്കാണിത്.

പണ്ടുള്ള ഒരോ ഗ്രാമവും / സംസ്കാരശൈലിയുമെല്ലാം അതുപോലെ മൈക്രോ ലെവലില്‍ നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. ആദ്യമായി കിടക്കട്ടെ എന്റെ വക ഒരു വിക്കി ലിങ്ക്:

ചില ചിത്രങ്ങള്‍ താഴെ:പണ്ടത്തെ ഒരു വീടാണ് കാണുന്നത്.വീടിന് മുന്നില്‍ തൂക്കിയിട്ടിരിക്കുന്നത് ഉണക്കിയ മുളകും കോണും, പണ്ട് വീടിന്റെ കോലായില്‍ നാലുഭാഗത്തും കുമ്പളങ്ങയും വെള്ളരിക്കയും ഓലയില്‍ കെട്ടിതൂക്കിയിട്ടിയിരുന്നതോര്‍മ്മവന്നു. ഉച്ചക്ക് കറിവെക്കാന്‍ നേരം ഉമ്മ അതില്‍ നിന്നും ഓരോന്നായി മുറിച്ചെടുക്കുമായിരുന്നു.പുരാതനകാലത്തെ ഓരോ ഗ്രാമവും/ വീടുകളുമൊക്കെ അതുപോലെ ഉണ്ടാക്കിവെച്ചതില്‍ നിന്നും മരമാണ് ചൈനക്കാരുടെ പ്രധാന ഉപകരണ മെന്ന് മനസ്സിലാവും , മിക്ക സാധനങ്ങളും അവര്‍ ഉണ്ടാക്കുന്നത് മരങ്ങള്‍ കൊണ്ടാണ്.

ചൈനക്കാരെ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ റിവേഴ്സ് എഞ്ചിനീയറിങ്ങില്‍ അവര്‍ക്കുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നെനിക്ക് മനസ്സിലായി. ഒരു സാധനം കാണിച്ച്

'ഇതുപോലൊന്നുണ്ടാക്കണം' എന്ന് പറഞ്ഞാല്‍ മതി, വളരെ ഭംഗിയായവര്‍ അതുണ്ടാക്കിത്തരും.

ഒരു പക്ഷെ സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയായിരിക്കാം മിക്കവരും റിവേഴ്സ് എന്‍‍ജിനീയറിങ്ങിലും 'കോപ്പി'യടിയിലും അഗ്രഗണ്യന്‍ മാരാവാന്‍ കാരണമെന്നെനിക്ക് തോന്നുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, സ്ത്രീകളാണ് എല്ലാത്തിലും മുമ്പില്‍; വിദ്യാഭ്യാസമാകട്ടെ, കച്ചവടമാകട്ടെ, ജോലിയാവട്ടെ എന്തിലും അവര്‍ ആണുങ്ങളെ അപേക്ഷിച്ച് വളരെ മുമ്പിലാണ്. ആണുങ്ങള്‍ പൊതുവെ വീട്ടുകാര്യങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലുമാണ് ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു. ചല കടകളില്‍ കച്ചവടത്തിനിരിക്കുന്ന ആണുങ്ങളുടെ കയ്യില്‍ പാല്‍കുപ്പിയുമായി ചെറിയ കുട്ടിയേയും കാണാം.


വിദേശികളോട് നല്ല പെരുമാറ്റമാണെന്ന് പറയേണ്ടതില്ലല്ലോ എന്നാല്‍

ഇന്‍ഡ്യക്കാരോട് ഒരു പ്രത്യേക താത്പര്യമുള്ളതായി തോന്നി. പാര്‍ക്കില്‍ വന്ന സ്കൂള്‍ കുട്ടികളില്‍ പലരും എനിക്ക് ചുറ്റുമായി വന്ന് പേരൊക്കെ ചോദിച്ച് ഒപ്പം കൂടി. മറ്റൊന്ന് പുതിയ തലമുറ സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിക്കുന്നതാണ് , ചെറിയ സ്കൂള്‍ കുട്ടികള്‍ മിക്കവാറും മുറിയന്‍ ഇംഗ്ലീഷെങ്കിലും പറയുമെന്ന് സാരം.


ഒരു ദിവസം പോര ഈ പാര്‍ക്കില്‍ കറങ്ങാന്‍. ഇടക്ക് ചെറിയൊരു മഴ, ഒരു സ്റ്റേജ് പ്രോഗ്രാം എല്ലാം പറ്റാവുന്ന രീതിയില്‍ കണ്ട് ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി.

ഇന്‍ഡ്യന്‍ റെസ്റ്റോറന്റ് തപ്പി നടന്ന് അവസാനം ഒരു അഫ്ഘാനിസ്ഥാനിയുടെ റെസ്റ്റോറന്റ് കണ്ടതില്‍ കയറി. ഉടമ ഭയങ്കര സ്വാഗതമൊക്കെ പറഞ്ഞുള്ളിലേക്കാനയിച്ചു. ബിരിയാണിയടക്കം പലതും ഉണ്ട്. റൊട്ടിയും മട്ടണ്‍ കറിയും ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു, സത്യം പറയാലോ, വായില്‍ വെക്കാന്‍ പറ്റാത്ത ഭക്ഷണമായിരുന്നു!.

ഒരു വിധം അവിടെന്നും ഇവിടെന്നും കൊത്തിപ്പെറുക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ തൊട്ടുമുമ്പില്‍ നല്ല പച്ച ചന്ദ്രക്കല ചിഹ്നമൊക്കെയുള്ള റെസ്റ്റോറന്റ്, 'മുസ്ലീം ഹലാല്‍ ഫുഡ് - ഹോട്ടല്‍'.

പിന്നെ ഒന്നും ആലോചിച്ചില്ല ഞങ്ങള്‍ നേരെ ഉള്ളിലേക്ക് നടന്നു:

ചിക്കന്‍ എന്നെഴുതിയ രണ്ട് മൂന്നെണ്ണം ഓര്‍ഡര്‍ ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞെന്ന് തോന്നുന്നു , വേവുന്ന ചിക്കനും സ്റ്റവ്വും എല്ലാം കൂടി മേശപ്പുറത്ത് നിരന്നു. തീ കത്തിക്കൊണ്ടിരിക്കുന്നു, സെക്രട്ടറി ചിക്കന്‍ ഇടക്ക് ഇളക്കി മറിച്ചിടുകയൊക്കെ ചെയ്തു, പത്തുമിനിട്ട് കഴിഞ്ഞ് ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി, എന്തായാലും ഫുഡ് ഉഗ്രനായിരുന്നു!

ഞാന്‍ ആദ്യമായി ചോപ്സ്റ്റിക്ക് പണിപെട്ട് ഉപയോഗിക്കാന്‍ നോക്കി, അവസാനമായപ്പോളേക്കും ഏകദേശം വഴങ്ങാന്‍ തുടങ്ങി. ഞാന്‍ കഷ്ടപ്പെട്ട് ഉപയോഗിക്കുന്നത് കണ്ട് താത്പര്യത്തോടെ അടുത്തുള്ള ടേബിളിലിരുന്നവരടക്കം നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു.

ചൈനക്കാര്‍ ഭൂരിഭാഗവും തടികുറഞ്ഞിരിക്കാനുള്ള പ്രധാനകാരണം ചോപ്സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ ചെറിയ കഷ്ണങ്ങളായി കഴിക്കുമ്പോള്‍, ആവശ്യത്തിന് അകത്ത് ചെല്ലുമ്പോളേക്കും വയറുനിറഞ്ഞെന്ന സിഗ്നല്‍ കിട്ടുകയും നിര്‍ത്തുകയും ചെയ്യുന്നു.

നമ്മളാവട്ടെ, കഴിക്കാന്‍ തുടങ്ങുമ്പോള്‍ കൈകൊണ്ട് പറ്റാവുന്നത്ര അകത്താക്കുകയും ചെയ്യുന്നു!, സിഗ്നല്‍ ലഭിക്കുമ്പോഴേക്കും ആവശ്യത്തേക്കാള്‍ രണ്ടിരട്ടി അകത്തായിട്ടുണ്ടാവുകയും ചെയ്യും!


തുടരും:

8 comments:

തറവാടി said...

ഞാന്‍ കണ്ട ചൈന - മൂന്ന്"

Sulthan | സുൽത്താൻ said...

അലിഭായി,

അസൂയ തോന്നുന്നു സ്ഥലങ്ങളും, വിവരണവും കേട്ടിട്ട്‌. സ്വപ്നത്തിലെങ്കിലും ഇവിടെ പോകുവാൻ കഴിയും എന്ന് കരുതി കാത്തിരിക്കുന്നു.

Sulthan | സുൽത്താൻ

ഉപാസന || Upasana said...

From china with love
:-)

പട്ടേപ്പാടം റാംജി said...

പതിവിനെക്കാള്‍ കൂടുതല്‍ ചിത്രങ്ങളുമായി നല്ല ചൈനീസ്‌ ചിക്കനോടുകൂടിയുള്ള സദ്യ തൃപ്തിയായി.

തറവാടി said...

ഫോട്ടോ കൂടുതല്‍ കാണണമെങ്കില്‍ http://picasaweb.google.com/aliyup ഇവിടെ പോകുക

Anonymous said...

തറവാടി ചൈനയില്‍ ചുവപ്പ് ഡ്രസ്സ്‌ ധരിച്ചത് മനപ്പൂര്‍വമാണോ ...................????

krishnakumar513 said...

നല്ല വിവരണം.ചിത്രത്തിനടിയിലും ചെറു വിവരണം ആകാം കേട്ടോ!

Anonymous said...

തറവാടി,
അവസാന ഫോട്ടോയില്‍ കാണിച്ച പണി ഇന്ത്യയില്‍ ആണെന്ന് കരുതിയാണോ !?!?!?