Wednesday, June 03, 2009

എന്‍‌റ്റെ വണ്ടി

മൂക്കില്‍ വിരലിട്ട്‌ അസ്വസ്ഥത നീക്കുമ്പോഴാണു പിന്നില്‍ നിന്നും അലര്‍ച്ച:

' മാറെടാ വയ്യീന്ന്‌ '

ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ സൈനുക്കയും , മുജീബും , ബാലനും സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ട്‌ വരിയായി വരുന്നു. ഞാന്‍ വഴിയില്‍ നിന്നും മാറുമ്പോഴെക്കും സൈനുക്കാടെ വണ്ടി എന്നെ ഇടിച്ചു മറിഞ്ഞു. ചെവിയില്‍ പിടിച്ചപ്പോഴുള്ള എന്‍‌റ്റെ പ്രതികരണം ഉമ്മ അടുക്കളയില്‍ കേള്‍ക്കത്തക്ക ഉച്ചത്തിലായി.

' ജ്ജ്‌ ഓത്തിനു പോവാത്തപ്ളേ ഞാന്‍ കരുതീതാ ആ ചെക്കനെ കരീപ്പിക്കൂന്ന്‌ '

അതുവരെ കാഴ്ചക്കാരനായിരുന്ന ബാലന്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എന്‍‌റ്റെ കഴുത്തില്‍ കയ്യിട്ട് താഴെയുള്ള പറമ്പിലേക്ക് നയിച്ചു. പോകുന്നിടയില്‍ സൈനുക്കയോട് മടാളെടുക്കാന്‍ ഓര്‍മ്മിപ്പിച്ച് ഞങ്ങള്‍ നടന്നു.പറമ്പില്‍ വെച്ച് സൈനുക്കയും , ബാലനും , മുജീബും , എന്തൊക്കെയൊ വെട്ടിയും കെട്ടിയും ഒരു വണ്ടിയാക്കി എനിക്കുനേരെ നീട്ടി.

ചായകുടിക്കാനായുള്ള ഉമ്മയുടെ പലവട്ടമുള്ള അറിയീപ്പ് വണ്ടി പിടിച്ചുള്ള ഓട്ടത്തില്‍ ഞാന്‍ കേട്ടില്ല. അരിശത്തോടെ മുറ്റത്തേക്ക് വന്ന ഉമ്മ എന്നേയും വണ്ടിയേയും മാറി മാറി നോക്കിയതിനു ശേഷം വാണം വിട്ടപോലെ അകത്തേക്കോടി.പന്തികേട് തോന്നി അകത്തേക്ക് പോകുമ്പോള്‍ എതിരെ ചട്ടകവുമായോടിവരുന്ന ഉമ്മയെയാണ് കണ്ടത്.

' ന്‍‌റ്റെ റബ്ബേ അതും കേടാക്ക്യല്ലോ '

ഉമ്മ പറമ്പില്‍ പോകുമ്പോള്‍ ഇടാറുള്ള ഹവായ്‌ ചെരുപ്പ് വെട്ടി ടയറാക്കിയ എന്റെ ആദ്യത്തെ വണ്ടി ,പിന്നീടെപ്പൊഴൊ റംലുത്താനെ കവുങ്ങിന്‍റെ ഓലയില്‍ ഇരുത്തി സൈനുക്ക വലിച്ചപ്പോള്‍ അതിനടിയില്‍പ്പെട്ട്‌ ചപ്ളിയാവുകയായിരുന്നു.

19 comments:

Adithyan said...

ആദ്യ അലക്കില്‍ നിന്നു തന്നെ ആളു പുലി ആണെന്നു സൂചനകള്‍ കിട്ടുന്നു...

അങ്ങനെ ബൂലോകത്തിലെ കുടുംബങ്ങള്‍ കൂടി വരുന്നു...

വരൂ‍ അര്‍മ്മാദിയ്ക്കൂ...

പാര്‍വതി said...

നന്നായിരിക്കുന്നു...
ഇനിയും പ്രതീക്ഷിക്കുന്നു...

-പാര്‍വതി

പെരിങ്ങോടന്‍ said...

കുട്ടിക്കഥകള്‍ കേള്‍ക്കുവാന്‍ നല്ല രസം. എന്റെ ചെറിയമ്മയുടെ ഭര്‍തൃഗൃഹവും പരിസരവും ഓര്‍മ്മ വന്നു.

ബിന്ദു said...

സ്വാഗതം ! :)

സന്തോഷ് said...

സ്വാഗതം തറവാടീ...

ഒന്നൂടെ ഉത്സാഹിച്ചിരുന്നെങ്കില്‍ ഒരു ഒറ്റവരിക്കഥ ചമയ്ക്കാമായിരുന്നല്ലോ...

(61 വാക്കുകള്‍):

"ഈ ചെക്കമ്മാരെവിടെ" എന്ന്‌ ത്തിരി അരിശത്തോടെ ചോദിച്ചു കൊണ്ടു വന്ന ഉമ്മ എന്നെ ഒന്നിരുത്തി നോക്കി പിന്നെ വാണം വിട്ട പോലെ അകത്തേക്കോടി എന്തോ പന്തികേട്‌ തോന്നിയ ഞാന്‍ അകത്തേക്ക്‌ പോയപ്പോഴേക്കും , " ണ്റ്റ റബ്ബേ അതും കേടാക്ക്യല്ലോ" എന്നും പറഞ്ഞു ചട്ടുകവും എടുത്ത്‌ ഓടിവരുന്നതാണു കണ്ടത്‌ അപ്പോഴാണു ഉമ്മ പറമ്പില്‍ പോകുമ്പോള്‍ ഇടുന്ന ഹവായ്‌ ചെരുപ്പാണു എണ്റ്റെ വണ്ടിയുടെ ടയര്‍ ആയതെന്ന്‌ മനസ്സിലായത്‌ പിന്നീടെപ്പൊഴൊ റം ലുത്താനെ കവുങ്ങിണ്റ്റെ ഓലയില്‍ ഇരുത്തി സൈനുക്കാക്ക വലിച്ചപ്പോള്‍ അടിയില്‍പ്പെട്ട്‌ ചപ്ളിയാകുന്നതു വരെ അതായിരുന്നു എന്‍റ്റെ വണ്ടി.

സഞ്ചാരി said...

തുട്ക്കം ത്ന്നെ ഉഷാറായിട്ടുണ്ട്. ഇനിയും പോരെട്ടെ.
ഓര്‍മ്മകളെ പിരകോട്ടു വലിക്കമല്ലൊ.

dooradarshanam said...

മാഷേ, നന്നായിരിക്കുന്നു.
കൂടുതല്‍ സ്രഷ്ടിക്കള്‍ വൈകാതെ പ്രതീഷിക്കുന്നു.

ദിവ (diva) said...

നന്നായിരിക്കുന്നു... പോസ്റ്റിഷ്ടപ്പെട്ടു.

സസ്നേഹം...

പട്ടേരി l Patteri said...

Boologa Blog tharavaaadilekku Su swagatham :)

സൂര്യോദയം said...

നന്നായിട്ടുണ്ട്‌...

Thulasi said...

കവുങ്ങിന്റെ പാളയില്‍ ഉമ്മു കുത്സൂനെ ഇരുത്തി ഓത്തുപള്ളീലേക്കുള്ള വഴിക്കൂടെ ഞാനെത്ര വണ്ടിയോടിച്ചിട്ടുണ്ടെന്നോ...
പിന്നെ ഉമ്മുകുത്സൂന്റെ ബാപ്പ പേര്‍ഷ്യേന്നു വന്ന്‌ വീടു പണിയുമ്പോള്‍ മുരിക്കിന്റെ തടികൊണ്ട്‌ ഉണ്ടാക്കി തന്ന ഉരുളുള്ള വണ്ടീം ഞാന്‍ കൊറെ ഓട്ടീട്ടുണ്ടാരുന്നു.

ഓര്‍മ്മകളെ ഉരുളുള്ള വണ്ടീകേറ്റി എവിടെയോ എത്തിച്ച സൊയമ്പന്‍ എഴുത്ത്‌.

ഫാര്‍സി said...

അസ്സലായിരിക്കുന്നു.......ഇനിയും വരട്ടെ ഇതുപോലുള്ള വണ്ടികള്‍...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഒറ്റ ശ്വാസത്തില്‍ എഴുതിയതാണോ തറവാടീ ഈ കഥ........

വിശാല മനസ്കന്‍ said...

ആദ്യ പൂശില്‍ നിന്ന്, സോറി പോസ്റ്റില്‍ നിന്ന് തന്നെ, ആള് തറവാടി യാണെന്ന് മനസ്സിലായി.

‘ഒരു കുടുമ്മത്തൂന്ന് രണ്ട് പുലികള്‍‘ എന്ന ക്യാറ്റഗറിയില്‍ പെടുത്താവുന്ന ടീം.

വെരി നൈസ്. സ്വാഗതം പ്രിയ സുഹൃത്തേ.

ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം.
നന്നായിരിക്കുന്നു.
ഇനിയും പ്രതീക്ഷിക്കുന്നു

അഗ്രജന്‍ said...

നന്നായിരിക്കുന്നു...
നല്ല കിറുകൃത്യമായി ടയര്‍ വെട്ടാന്‍ ഞാന്‍ മുടുക്കനായിരുന്നു... എന്‍റെ വണ്ടീടെ ടയറിനുള്ള ചെരിപ്പായിരുന്നു എന്‍റെ ഫീസ്.

‘ഒരു കുടുമ്മത്തൂന്ന് രണ്ട് പുലികള്‍‘ എന്ന ക്യാറ്റഗറിയില്‍ പെടുത്താവുന്ന ടീം... അതെന്തായാലും നന്നായി.. രണ്ടാമത്തെ പുലിക്കും സ്വാഗതം :)

Sul | സുല്‍ said...

ഈ ഓര്‍മ്മകള്‍ പങ്കുവെക്കല്‍ പണ്ടേ തുടങ്ങി അല്ലെ.
നല്ല ഓര്‍മ്മകള്‍.

സുല്‍

ബീരാന്‍ കുട്ടി said...

തറവാടി, ഈ പറമ്പിന്ന് തന്നെ ഒരു തേങ്ങയിട്ട്, അതിവിടെ ഏറിഞ്ഞുടച്ച്, ബാക്കിയാവുന്ന കഷ്ണങ്ങളെടുത്ത് പോവാമെന്ന് കരുതി വന്നതാ. അപ്പോ ദെ കെടക്ക്‌ണ്, ഒടുക്കത്തെ കമന്റിന്റെ നീണ്ടവരി, തിയതി നോക്കിയപ്പോൾ, തീയിൽ ചവിട്ടിയപോലെ.

അപ്പോ തുടങുമ്പോൾ തനെ ഇതോക്കെ കൈയിലുണ്ടായിരുന്നുന്ന്‌ അല്ലെ.

മരിക്കാത്ത ഓർമകൾ, ജീവിതം തള്ളിനിക്കുവാൻ നമ്മെ സഹായിക്കുന്നു അല്ലെ ഭായ്.

(ഞ്ഞാനോക്കെ എത്ര ചെരിപ്പ് മുറിച്ച് കളഞ്ഞൂന്ന് വല്ല കണക്കുമുണ്ടോന്ന് ആർക്കറിയാം. എന്തായാലും ഒരു പുതിയ ചെരിപ്പ് മുറിക്കാനായത് ഇപ്പോഴും ഓർമ്മയുണ്ട്. അതിന്റെ പാട് കാരണം)

കുഞ്ഞന്‍ said...

പഴയ പോസ്റ്റ് വീണ്ടും പോസ്റ്റിയത് നന്നായി അല്ലെങ്കില്‍ ഇത്ര രസകരമായ എഴുത്ത് കാണില്ലായിരുന്നു.

ബാല്യത്തെ സര്‍വ്വ സൌന്ദര്യത്തോടെ ആവാഹിച്ചിരിക്കുന്നു.