Saturday, April 03, 2010

പങ്ക് വെക്കല്‍

അരി വറുത്തതും ശര്‍ക്കരയും തേങ്ങയും , അവില്‍ കൊഴച്ചത്, അട തുടങ്ങിയവയായിരുന്നു അക്കാലത്തെ പ്രധാന വൈകുന്നേര പലഹാരങ്ങള്‍. എനിക്കും ഇത്തക്കും ഒരേ സമയത്താണ് ഉമ്മ ഇത് തരുന്നതെങ്കിലും, അവള്‍ അത് പെട്ടെന്ന് കഴിക്കും പിന്നീട് ഉപ്പും മധുരവും നുണഞ്ഞിരിക്കുന്ന എന്നെ നോക്കിയിരിക്കും. തുടര്‍ന്ന് സാവധാനം എന്റെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങും.

ഇതുകണ്ട് ചിണുങ്ങുന്നത് കേട്ട് ഉമ്മ അടുക്കളയില്‍ നിന്നും ഉറക്കെ ഇത്തയെ ശകാരിക്കുമെങ്കിലും 'എനിക്ക് നിന്റെയൊന്നും വേണ്ടെന്ന്' പറഞ്ഞ് വീണ്ടും ചന്തിയനക്കി എന്റെ തൊട്ടടുത്ത് വന്നിരിക്കും, പിന്നീട് പലഹാര പാത്രത്തിലേക്കും എന്റെ മുഖത്തും മാറിമാറി നോക്കും.

പിന്നെ ഒരു ചോക്കോ , പെന്‍സില്‍ കഷ്ണമോ കാണിച്ച് പറയും " ഇത് ജ്ജെടുത്തോ"
" വെറുതേണോ"
"ആടാ വെറുതെ , ഇക്കൊന്നും വേണ്ട "

ഞാനൊന്ന് ഒതുങ്ങിയെന്ന് മനസ്സിലായാല്‍ അടുത്ത പടി :" അല്ലെടാ , അന്റെ പാത്രത്തിലുള്ളത് വീതം വെച്ച്‌ കഴിച്ചാല്‍ എന്ത്‌ രസാണെന്നോ , നിക്കൊന്നും വേണ്ട ട്ടോ"

പിന്നെ എന്റെ പാത്രത്തില്‍ കയ്യിട്ട് പലഹാരം വീതം വെക്കാന്‍ തുടങ്ങും, " ഇത്‌ ഉപ്പാക്ക്‌ , ഇത്‌ ഉമ്മാക്ക്‌ , ഇത്‌ വല്യ ഇക്കാക്ക് , ഇത്‌ കദീജുത്താക്ക്” ഓരോരുത്തര്‍ക്കുള്ളത്‌ പാത്രത്തില്‍ തരം തിരിച്ച്‌ വെക്കും. അവള്‍ക്കെന്തോ പക്ഷെ ഒരിക്കലും വീതം വെക്കാറില്ല.

"അല്ലെടാ , ഉപ്പയിപ്പോ ഇവിടില്ലല്ലോ, അപ്പൊ ഉപ്പാക്കുള്ള വീതം ഞാനെടുക്കാം" .

ഇങ്ങനെ ഓരോരുത്തരുടെ വീതവും ഇത്ത കഴിച്ചതിന് ശേഷമേ എന്താണ് നടന്നതെന്നെനിക്ക് മനസ്സിലാവുകയുള്ളു പക്ഷെ അപ്പോഴത്തേക്കും ആള് സ്ഥലം വിട്ടിരിക്കും.

29 comments:

ഇത്തിരിവെട്ടം© said...

തറവാടി മാഷേ ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന മറ്റൊരു പോസ്റ്റ് കൂടി...

നന്നായിരിക്കുന്നു. എനിക്ക് ഇഷ്ടമായി.

മഴത്തുള്ളി said...

തറവാടി,

റംലത്ത ആളു കൊള്ളാമല്ലോ. നല്ല ടെക്നിക്ക് തന്നെ.

ഞാന്‍ ഇതുവായിച്ച ശേഷം കുട്ടിക്കാലത്തെ പലഹാരങ്ങളിലേക്ക് കുറെ നേരം ചിന്തയെ തിരിച്ചുവിട്ടു. എന്തെല്ലാം രുചിയുള്ള വിഭവങ്ങള്‍.

പോസ്റ്റ് ഇഷ്ടപ്പെട്ടു.

അഗ്രജന്‍ said...

ഹ ഹ ...
പങ്കുവെക്കല്‍ നന്നായിരിക്കുന്നു തറവാടി :)


ഒ.ടോ> ഒരു ചോക്ക് കഷ്ണം കിട്ടിയിരുന്നേല്‍ ....‍... തറാവാടിയെ ഒന്ന് പറ്റിക്കാമായിരുന്നു.

പുള്ളി said...

കുട്ടികളില്‍ നിന്നുവേണം negotiation, infuencing skills ഒക്കെ പഠിയ്ക്കാന്‍ എന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ.. ദാ ഇപ്പൊ വായിച്ചു.

അലിഫ് /alif said...

നല്ല പോസ്റ്റ്, ഒരുപാടിഷ്ടമായ് ഈ കുട്ടിക്കാല സ്മരണ.

ദേവന്‍ said...

:) പങ്കുകഥ രസമായിരിക്കുന്നു.
ചേട്ടന്മാരെക്കാളും ചേച്ചിമാരെക്കാളും എനിക്കു വയസ്സിളപ്പം ഒരുപാടുണ്ടായിരുന്നതുകൊണ്ട്‌ അവര്‍ മിച്ചം പിടിച്ച വീതം കൂടി എനിക്കു തരികയേ ഉള്ളായിരുന്നു.

പഴേ ആര്‍ ഡി തമാശ
ചേട്ടന്‍ : " നീ ദുഷ്ടനാ, കേക്കിന്റെ ചെറിയ പീസ്‌ എനിക്കു തന്നിട്ട്‌ വലിയത്‌ നീയെടുത്തു. ഞാനാണെങ്കില്‍ ചെറുത്‌ എടുത്തിട്ട്‌ വലിയ കഷണം നിനക്കു തന്നേനെ/"

അനിയന്‍: " ചെറിയ കഷണം നിനക്കു തന്നെ കിട്ടിയില്ലേ, പിന്നെന്തിനാ പരാതി?"

സൂര്യോദയം said...

കുട്ടിക്കാലത്ത്‌ അനിയത്തിയെയും അനിയനെയും ഇതുപോലെ കുറെ വീതം വപ്പിച്ച്‌ തിന്നിട്ടുണ്ട്‌... അതിങ്ങനെയല്ല... ഒരു കൊമ്പറ്റീഷന്‍ ക്രിയേറ്റ്‌ ചെയ്തിട്ട്‌... എനിക്ക്‌ കൂടുതല്‍ വീതം തരുന്ന ആള്‍ കൂടുതല്‍ വലുതാവും എന്ന് പറഞ്ഞ്‌ പറ്റിക്കലായിരുന്നു രീതി.... പാവങ്ങള്‍.. :-)

പാര്‍വതി said...

ഇത് ഓര്‍മ്മ നന്നായിരിക്കുന്നു തറവാടി..മൂത്ത കുട്ടി ഞാനായിരുന്നെങ്കിലും ഇത്തരം തല്ല് കേസ്സുകള്‍ ഞാന്‍ കാരണം ഉണ്ടായിട്ടില്ല എന്നാണ് അമ്മയുടെ സാക്ഷിമൊഴി..പാല്‍കുപ്പിയും കൊണ്ട് റൊട്ടിലിറിങ്ങി പോവുകയായിരുന്നു എന്റെ വിനോദം എന്നാണ് പറയുന്നത്.

:-)

-പാര്‍വതി.

കുട്ടന്മേനൊന്‍::KM said...

പങ്കുവെക്കല്‍ നന്നായിരിക്കുന്നു തറവാടി. ഓര്‍ക്കാനെന്തു രസം അല്ലേ..

ikkaas|ഇക്കാസ് said...

ഇത്താത്താറ്റെ കുസൃതി വായിച്ചു വന്നപ്പോ അറിയാതെ ചുണ്ടിലൊരു ചിറി വിടര്‍ന്നു. ഇത്താത്താക്ക് പെരുന്നാള്‍ പൈസ അയച്ചുകൊടുത്തത് വായിച്ച്പ്പോള്‍ കണ്ണും ചെറുതായൊന്നു നനഞ്ഞു. നല്ല തറവാടിത്തമുള്ള പോസ്റ്റ്.

പടിപ്പുര said...

കൂടപ്പിറപ്പുകള്‍ക്കൊപ്പം ചിലവഴിച്ച ബാല്യനാളുകളെക്കുറിച്ചുള്ള ഒാര്‍മ്മകള്‍ക്ക്‌ ഇപ്പോഴും മധുരമേറെ.

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് !
നോസ്റ്റാള്‍ജിക്ക് പോസ്റ്റ്!

മിന്നാമിനുങ്ങ്‌ said...

തറവാടീ,നന്നായിട്ടുണ്ട്‌

Kuttyedathi said...

തറവാടീ, ബാല്യത്തെ ക്കുറിച്ചുള്ള ഓറ്മകള്‍, (അതെത്ര കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടേയും ആയിരുന്നാല്‍ കൂടി, എന്തൊരു രസമാണല്ലേ ? മനോഹരമായി പറഞ്ഞിരിക്കുന്നു. വായിച്ചു കുറെ നേരം, എന്തൊക്കെയോ ഓറ്ത്തിരുന്നു, ചുണ്ടിലൊരു ചെറിയ പുഞ്ചിരിയോടെ.

ഞങ്ങളുടെ ചെറുപ്പത്തില്‍ ഞങ്ങളു മൂന്നാളും ഒരു പ്ലേറ്റില്‍ നിന്നായിരുന്നു കഴിപ്പ്. അപ്പോളെന്റെ ചേച്ചി, ചക്കപ്പുഴുക്കും കോഴിച്ചാറും ( ചാറു മാത്രമേയുള്ളൂ, എല്ലാറ്ക്കും വിളമ്പിയെത്തിക്കഴിയുമ്പോള്‍, ഞങ്ങള്‍ കുട്ടികള്‍ക്കു :) ഒഴിച്ചിരിക്കുന്ന പാത്രത്തില്‍, ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞു പറഞ്ഞു, വിരലു കൊണ്ടു വര വരയ്ക്കും. ദാ, ഇങ്ങനൊരു വഴിയെ പോകുവാണേ, അപ്പോളതിലെ വേറൊരു വഴി ഇങ്ങനെ പോകുന്നുണ്ടേ, എന്നൊക്കെ കഥ പറയുന്ന ഭാവേന. അവസാനം ചാറു മുഴുവനും അവളുടെ സൈടില്‍. ഞങ്ങള്‍ മണ്ടനും മണ്ടിയും ഉണക്ക പുഴുക്കു കഴിക്കും:). ഈ ചേച്ചിമാരൊക്കെ തട്ടിപ്പിന്റെ ആശാത്തികളാണല്ലേ ?

ഓറ്മ്മകള്‍ക്കെന്തു സുഗന്ധം......

പച്ചാളം : pachalam said...

ഓര്‍മ്മകളും കൊള്ളാം
ഇത്തേം കൊള്ളാം. :)

തറവാടി said...

തറവാട്ടില്‍ വന്ന് ഓര്‍മ്മ പങ്കിട്ട എല്ലാവര്‍ക്കും
സൂര്യോദയം
പാര്‍വതി
പാര്‍വതി.
കുട്ടമ്മേനോന്‍
ഇക്കാസ്
പടിപ്പുര
കലേഷ്‌
മിന്നാമിനുങ്ങ്‌
Kuttyedathi
പച്ചാളം
വളരെ നന്ദി

K M F said...

നന്നായിട്ടുണ്ട് !
ഇതെല്ലാം ഓര്‍ക്കാനെന്തു രസം അല്ലേ..
തറവാടി

കരീം മാഷ്‌ said...

ഓര്‍മ്മകള്‍ നൊമ്പരങ്ങളേകുമ്പോഴും നേര്‌ത്ത സുഖവും തരുന്നുവെന്നു പറയുന്നു ഈ നുറുങ്ങ്‌,
കുട്ടിക്കാലം കുസൃതിക്കാലവും കൌശലക്കാലവുമാണ്.
നല്ല വയന തന്നു.

ഇടിവാള്‍ said...

കൊള്ളാം തറവാടി. നന്നായിരിക്കുന്നു കേട്ടോ !

ദിവ (diva) said...

തറവാടീ - പങ്കുവയ്ക്കലിന്റെ കഥ പങ്കു വച്ചത്‌ ഒത്തിരി പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി.

ഞാനും എന്നെക്കാളും ഒന്നര വയസ്സിനിളപ്പമുള്ള അനിയനും കാര്യം വല്യ കൂട്ടായിരുന്നെങ്കിലും, ഒത്തിരി ഗുസ്തി പിടിച്ചിരുന്നു പണ്ട്‌.

തീറ്റക്കാര്യത്തിലുള്‍പ്പെടെ ഏതു കാര്യത്തിലും കൂടുതല്‍ അവനു വേണമെന്ന് അവനും, എനിക്ക്‌ വേണമെന്ന് ഞാനും.

ഞങ്ങളുടെ ഗുസ്തി പിടുത്തം ഒഴിവാക്കാനായി മാതാശ്രീ രണ്ടുപേര്‍ക്കുമുള്ളതു പകുത്തു ഒരു പാത്രത്തില്‍ വച്ചു തരും. രണ്ടു കഷണവും ഏതാണ്ട്‌ ഒരുപോലെ. അപ്പോള്‍, ഇതില്‍ ഏതാണ് മുഴുത്ത കഷണം എന്ന് തീരുമാനിക്കാന്‍ പറ്റാതെ വരും. അപ്പോള്‍ എന്റെ അനിയന്‍ ചെയ്യുന്ന ഒരു പണിയുണ്ട്‌ :

ഏതു കഷണം എടുക്കാനാണോ ഞാന്‍ കൈ നീട്ടുന്നത്‌ :^) ആ കഷണം അവന്‍ ചാടിയെടുക്കും. ഞാന്‍ പിന്നെ മര്യാദക്കാരനെപ്പോലെ, ഇതൊന്നും വല്യ കാര്യമല്ലാ എന്ന മട്ടില്‍ മറ്റേ കഷണം കൊണ്ട്‌ തൃപ്തിപ്പെടും. :-)

പക്ഷേ, മുതിര്‍ന്ന്, ദില്ലിയില്‍‍ ഞാനും അവനും ഒന്നിച്ച്‌ താമസിച്ചിരുന്ന കാലത്ത്‌, വാടകയും മറ്റു ചിലവുകളും ഉള്‍പ്പെടെ ഏതൊക്കെ കാര്യത്തിന്‍ ആര് എത്ര ചിലവാക്കിയെന്ന് എനിക്കും അവനും തിട്ടമുണ്ടായിരുന്നില്ല. കാശിന് പഞ്ഞമായിരുന്ന ആദ്യവര്‍ഷങ്ങളില്‍ പോലും.

മാസ്റ്റര്‍കാര്‍ഡിന്റെ പരസ്യം ഓര്‍മ്മ വരുന്നു. അതിനും മേലെയാണല്ലോ ചിലതൊക്കെ.

:-)

Anonymous said...

p

ദില്‍ബാസുരന്‍ said...

തറവാടി ചേട്ടാ,
കൊള്ളാം. പണ്ട് അനിയത്തിയെ പറ്റിച്ചിരുന്നത് ഓര്‍മ്മ വരുന്നു. :-)

(എന്നാലും ചോക്ക് ഒക്കെ കണ്ട് മയങ്ങുക എന്ന് പറഞ്ഞാല്‍ മോശമല്ലേ?)

മുസാഫിര്‍ said...

തറവാടി,
ഒര്‍മ്മകള്‍ രസകരമായി എഴുതിയിരിക്കുന്നു.ഇപ്പോള്‍ കുട്ടികളോടു പറഞ്ഞാല്‍ അവ്ര്ക്കിതൊക്കെ ഒരു തമാശയാണു.

തറവാടി said...

കരീം മാഷ് , ദിവാസ്വപ്നം , മുസാഫിര്‍ , ഇടിവാള്‍ , ദില്‍ബാസുരന്‍ എന്നിവര്‍ക്ക് നന്ദി , അന്നോണി എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല , എങ്കിലും നന്ദി

poor-me/പാവം-ഞാന്‍ said...

ഇന്ന് ധാരാളിത്തം ആയപ്പോള്‍ ഇത്താമാര്‍ക്ക് അവരുടെ വീതം പോലും വേണ്ടാതായി...നന്ദി ഈ വരികള്‍ക്ക്

Faizal Kondotty said...

Nice memories ..!

മൈക്രോജീവി said...

ഒറ്റയാനായി ജീവിച്ച് പത്തുകൊല്ലം കഴിഞ്ഞാണ്‌ എനിക്ക് ഒരനിയനെ കിട്ടിയത്, അതുകൊണ്ട് കുട്ടിക്കാലത്തെ ഇതുപോലത്തെ തല്ലുപിടിക്കലുകള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. വായിച്ചപ്പോള്‍ , സ്വര്ഗ്ഗത്തിലേയ്ക്ക് വിളിച്ച് അമ്മയോട് നഷ്ടപരിഹാരം ചോദിക്കാന്‍ തോന്നി! നല്ല പോസ്റ്റ്.

കുമാരന്‍ | kumaran said...

നല്ല പങ്ക് വെപ്പ് തന്നെ.

ബീരാന്‍ കുട്ടി said...

ഭായി,

വർഷങ്ങളുടെ പഴക്കമുണ്ട്‌ പോസ്റ്റിന്‌. അതിലേറെ പഴക്കമുണ്ട്‌ ഓർമ്മകൾക്ക്‌. എങ്കിലും എന്നും മധുരിക്കുന്ന ഓർമ്മകൾ.

കുട്ടിക്കാലത്തേക്ക്‌ തിരിച്ച്‌ പോകുബോൾ, കണ്ണിൽ നനവ്‌ പടരുന്നു, അറിയാതെ, അത്രക്ക്‌ കഷ്ടപ്പാടായിരുന്നു.

വിശേഷാൽ ദിവസങ്ങളിൽ മാത്രം കിട്ടിയിരുന്ന പലഹാരങ്ങൾ. അതും അടുത്ത വീട്ടിൽനിന്നും....

വയ്യ.