Tuesday, February 16, 2010

ഗതാഗതം ഒരു യാഥാര്‍ത്ഥ്യം

"Time is 6 'O clock"


ശബ്ദം കേട്ടപ്പോള്‍ ജോണ്‍ ഓഫീസിലേക്ക് പോകാനായി തയ്യാറെടുത്തു.വീടിന് പുറത്തുള്ള കാര്‍ പോര്‍ച്ചിലെത്തിയപ്പോള്‍ ,കാര്‍ അല്‍‌പ്പം മുന്നോടീറങ്ങി ഡോര്‍ തനിയെ തുറന്നു. സീറ്റിന് മുന്നിലുള്ള സ്ക്രീനില്‍ തെളിഞ്ഞ വിവിധ മെനുകളിലെ 'Office' എന്നിടത്ത് വിരല്‍ തൊട്ടപ്പോള്‍ കാര്‍‌ നീങ്ങിത്തുടങ്ങി. പതിവ് പോലെ ചാഞ്ഞ് കിടന്ന് മയങ്ങി.

ശബ്ദം കേട്ടുണര്‍ന്ന ജോന് സ്ക്രീനിലേക്ക് നോക്കി.

" Road clear , do you want to increase speed? "

നിര്‍ദ്ദേശം കൊടുക്കുന്നതിനുമുമ്പെ ജോണ്‍, റോഡിലുള്ള സ്ഥാപിച്ചിട്ടുള്ള ഇന്‍‌റ്റലിജന്‍‌റ്റ് ട്രാഫിക്‌ സിഗ്നല്‍ ബോര്‍ഡില്‍ നോക്കി ഉറപ്പുവരുത്തി.

"Yes" വിരലമര്‍ത്തിയ ഉടന്‍ കാര്‍ വേഗത്തില്‍ ഓഫീസ്‌ ലക്ഷ്യമാക്കി ഓടി, കാര്‍ വല്ലാതെ ഉലഞ്ഞപ്പോളണയാള്‍ മുന്നിലെ സ്ക്രീനില്‍ ശ്രദ്ധിച്ചത്.

" collision detector of other car not working "

ജോണ്‍ വലതുവശത്തുകൂടി അമിതവേഗതയില്‍ പോയ കാറിനെ നോക്കി.

'കേടായാല്‍ ഇവനൊന്നും ശരിയാക്കികൂടെ?'

ചെറുതായി പെയ്യുന്ന മഴയും ആസ്വദിച്ചിരുന്നപ്പോള്‍ , സെക്രട്ടറി ഷേര്‍ളിയുടെ മുഖം സ്ക്രീനില്‍ തെളിഞ്ഞു.

' യെസ് ഷേര്‍ളി ''

' sir , you are requested to go branch office'

'O.K ഷേര്‍ളി'

250 കി.മി ദൂരെയുള്ള ബ്രാഞ്ച് ഓഫീസിലേക്ക് പോകുമ്പോള്‍ കീ പാഡുള്ള തന്‍റെ ഈ കാറിനു പകരം കമാന്‍‌ഡുകള്‍ ശബ്ദം കൊണ്ട് കൊടുക്കാനാവുന്ന , മോഡേണ്‍ ആയ ഓഫീഷ്യല്‍ കാറാണുപയോഗിക്കാറുള്ളത്. ജോണ്‍ ബ്രാഞ്ച് ഓഫീസ് നില്‍‍ക്കുന്ന സിറ്റിയുടെ പേര് സ്ക്രീനില്‍ ടൈപ് ചെയ്തു.

' enter road map number '

തന്‍‌റ്റെ കാറില്‍ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളിലേക്കുമുള്ള റോഡ് മാപ്പ് സേവ് ചെയ്യാത്തതിലുള്ള പ്രശ്നം അപ്പോഴാണ് ജോണിന് മനസ്സിലായത്.മുമ്പൊരിക്കല്‍ ദൂരയാത്രക്ക് പോയ സുഹൃത്ത് തിരിച്ചുവരുമ്പോള്‍ മറ്റൊരു വഴിതിരഞ്ഞെടുത്തതും റോഡ് മാപ്പില്ലാതെ വഴിയില്‍ കുടുങ്ങിയതുമാണോര്‍മ്മവന്നത്. അതിനു ശേഷം രാജ്യത്തുള്ള എല്ലാ റോഡ് മാപ്പുകളും സിസ്റ്റത്തില്‍ സ്റ്റോര്‍ ചെയ്യാന്‍ ഉപദേശിച്ചു.

' ഏടാ , അതിനീ കാര്‍ കൊണ്ട് പുറത്തുള്ള സിറ്റികളില്‍ പോകാറില്ലല്ലോ '

'നീ ഒരിക്കല്‍ പഠിക്കും അപ്പോള്‍ സ്വയം എല്ലാം ചെയ്തോളും'

ട്രാഫിക് പോലീസില്‍ നിന്നും റോഡ് മാപ് നമ്പര്‍ മനസ്സിലാക്കി ജോണ്‍ സ്ക്രീനില്‍ അത് ടൈപ്പ് ചെയ്തു.

' please wait map down loading ' .

റോഡ് മാപ് സ്ക്രീനില്‍ തെളിഞ്ഞുകൊണ്ട് ഓടിത്തുടങ്ങിയ കാര്‍ കുറച്ചുദൂരം ചെന്ന് സ്വയം പാര്‍ക്ക് ചെയ്തപ്പോള്‍ , കാര്യമറിയാന്‍ ജോണ്‍ സ്ക്രീനില്‍നോക്കി.

' left side collision sensor not working , please check'

പുറത്തിറങ്ങിയ ജോണ്‍ ഇടത്തുവശത്തുള്ള ഡിറ്റക്ടറിലെ അഴുക്ക് തുടച്ച് വൃത്തിയാക്കി.പുറം കാഴ്ചകള്‍ നോക്കിയിരുന്ന ജോണ്‍ , ടോള്‍ ഗേറ്റിലൂടെ പോയപ്പോള്‍, “ 10 ഡോളര്‍ ടോള്‍ ഫീ ഡിഡക്റ്റഡ് ഫ്രം യുവര്‍ അകൌണ്ട്” എന്ന മെസ്സേജ് തെളിഞ്ഞു.തനിക്കൊപ്പം , തൊട്ടടുത്ത ട്രാക്കുകളില്‍ സമാന്തരമായി സഞ്ചരിച്ചിരുന്ന കാറുകളെ , വിന്‍‌ഡോയിലൂടേയും ,അതേ കാറുകളെ തന്‍‌റ്റെ മുന്നിലുള്ള സ്ക്രീനിലൂടെയും മാറി മാറി നോക്കി ജോണ്‍ യാത്ര തുടര്‍ന്നു.പെട്ടെന്നാണ് ചെറിയ സബ്ദത്തോടെ മുന്നിലെ സ്ക്രീനില്‍ തെളിഞ്ഞത് ,

' there is an accedent after 25km '

കാറിന് പുറത്തേക്ക്‌ നോക്കിയപ്പോള്‍ , റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍‌റ്റലിജന്‍‌റ്റ് ട്രാഫിക് സിഗ്നല്‍ ബോര്‍ഡിലും അതേ അറിയീപ്പ്‌ തെളിഞ്ഞിരുന്നു.ആക്സിഡന്‍‌റ്റിന്‍‌റ്റെ കാഴ്ചകള്‍ കാണാന്‍ സ്ക്രീനിലെ ചാനല്‍ മാറ്റിയ ജോണിന് ചെറിയ ആക്സിഡന്‍റാണെന്ന് മനസ്സിലായി , ചെറുതായി തിരക്ക് റോഡില്‍ അനുഭവപ്പെട്ടപ്പോള്‍ പണ്ട് കാലത്തുള്ള ഹൈവേ റോഡുകളിലെ ആക്സിഡന്‍റുകളെപ്പറ്റിയാണ് ഓര്‍ത്തത്.ചുരുങ്ങിയത് രണ്ട് മരണം , പിന്നെ മണിക്കൂറുകളോളം റോഡ് ബ്ലോക്കും.

' Do you want to change road? '

സ്ക്രീനില്‍ തെളിഞ്ഞ മെസ്സേജില്‍ കൂടുതലൊന്നും ആലോചിക്കാതെ ജോണ്‍ ' yes ' എന്ന ഭാഗത്ത് വിരലമര്‍ത്തി.സ്ക്രീനില്‍ പുതിയ മാപ് തെളിഞ്ഞതിനോടൊപ്പം കാര്‍ നീങ്ങിത്തുടങ്ങി.ഫോണ്‍ റിങ്ങ് കേട്ട ജോണ്‍‍ സ്ക്രീനില്‍ നോക്കി, റാണിയുടെ മുഖം തെളിഞ്ഞുവന്നു.

' ജോണ്‍ എവിടേക്കാ ഈ വഴിയില്‍ അതും നമ്മടെ കാറില്‍ , ബ്രാന്‍ച് ഓഫീസിലേക്കാണോ? '

' അതെ , എന്തെ വിളിച്ചത്‌ '

' ഈ കാറെടുത്തത് എന്തായാലും നന്നയി ,ന്യൂസ്‌ കണ്ടില്ലേ? , സിഗ്നല്‍ സിസ്റ്റത്തിനെന്തോ പ്രോബ്ലം വരാന്‍ സാധ്യതയുണ്ടെന്ന്?'

' ഇല്ല , ഞാനുറങ്ങുകയായിരുന്നു അതുകൊണ്ട് ന്യൂസ് ഓഫായിരുന്നു ,എന്തെ പെട്ടെന്നിങ്ങനെ? '

' ഇന്നലത്തെ ശക്തമായ മഴതന്നെ കാരണം, കഴിഞ്ഞ പത്ത് വര്‍ഷത്തില്‍‌ ഇത്ര അതിശക്തമായ മഴ ഉണ്ടായിട്ടില്ലത്രെ , വെള്ളം ടണലുകളിലും മറ്റും കയറിയെന്നും ഒക്കെ പറയുന്നു , ജോണ്‍ ന്യൂസ് ചാനല്‍ നോക്കൂ'

'നോക്കട്ടെ '

' ഫുള്‍ ആട്ടോമാറ്റിക് കാറുകള്‍ കഴിയുന്നതും റോഡിലിറക്കരുതെന്നാ നിര്‍ദ്ദേശം , ഈ കണക്കിന് നമുക്കിവനെ വില്‍‌ക്കേണ്ടട്ടോ ഇതിപ്പോ മാനുവല്‍ ആയും ഓടിക്കാലോ അല്ലെ ?'

'ഉം ഏത് റൂട്ടിലാണ്‌ പ്രശ്‌നമുണ്ടാകാന്‍ ചാന്‍സ്?'

' ഇതുവരെ എല്ലാറൂട്ടുകളും ഒ.കെ യാണ്‌ , മുന്നിലുള്ള സ്ക്രീനില്‍ നോക്കിക്കൂടേ ജോണ്‍?... ...പിന്നെ ഞാനിപ്പോള്‍ മോളെ സ്കൂളില്‍ നിന്നും എടുക്കും'

' അപ്പോള്‍ , അവളുടെ കാറോ?'

' സെല്‍ഫ് ഡ്രൈവിങ്ങിലിട്ടോളാം , തന്നെ വരട്ടെ'

' ശരി , ഫിക്സ് റോഡ് മോഡിലിഡേണ്ട , ഓടുന്ന റൂട്ടില്‍ വല്ല തടസ്സവുമുണ്ടായാല്‍ പിന്നെ വഴിയില്‍ കിടക്കും , നീ , ഓട്ടോ മോഡില്‍ ഇട്ടോളൂ , ഏതെങ്കിലും ക്ലിയറായ വഴിയില്‍ കൂടി വരട്ടെ , ഞാന്‍ , ഇവിടെനിന്നും സെറ്റ് ചെയ്യണോ'

' വേണ്ട ഞാന്‍ ചെയ്തോളാം, ന്നാ .....ശരി ബൈ '

കുറച്ച് ദൂരം പോയ കാര്‍ പാര്‍ക്ക് ചെയ്തപ്പോളാണ് ജോണ്‍ സ്ക്രീനില്‍ ശ്രദ്ധിച്ചത്.മെയിന്‍ റോഡ് അടച്ചിരിക്കുന്നെന്നും , മാനുവല്‍ ഡ്രൈവിങ്ങ് സം‌വിധാനമുള്ള കാറുകള്‍ക്ക് മാത്രം മുന്നിലേക്ക് പോകാമന്നും അറിയീപ്പ് കിട്ടി.

മാനുവല്‍ ഓപ്ഷന്‍ ഇല്ലാത്ത വശങ്ങളില്‍ പാര്‍ക്ക് ചെയ്ത് കാറുകളില്‍ നിന്നും ഇറങ്ങി ആളുകള്‍ ടാക്സിയില്‍ കയറുന്നത് കാണാമായിരുന്നു.ഇത്തരത്തിലൊരു സംഭവം പത്തു വര്‍ഷം മുമ്പ്‌ വരെ കാണാത്ത ജോണ്‍‍ , റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ കൌതുകത്തോടെ നോക്കിനിന്നു. കാര്‍ മാനുവല്‍ മോഡിലാക്കിയപ്പോള്‍ തന്‍‌റ്റെ മുന്നില്‍ ഉയര്‍ന്നുവന്ന വളയം പിടിച്ച്‌ ഒരു തുടക്കകാരന്‍ ഡ്രൈവറെപ്പോലെ , അയാള്‍ കാറോടിക്കാന്‍ തുടങ്ങി. ഓഫീസില്‍ ചെന്ന് പെട്ടെന്ന് കാര്യങ്ങളെല്ലാം തീര്‍ത്ത് ജോണ്‍ വീട്ടിലേക്ക് തിരിച്ചു.തിരിച്ചു വരുന്ന വഴിക്ക്‌ സ്ക്രീനിലൂടെ , തന്‍‌റ്റെ ഹോം സിറ്റിയില്‍ സിഗ്നല്‍ കുറച്ചു നേരം തകരായതും അനുബന്ധ ന്യൂസുകളും, കാഴ്ചകളും കണ്ട്കൊണ്ടിരുന്നു.പതിവില്ലാതെ മകള്‍ പുറത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു , അവളുടെ ജീവിതത്തില്‍ ആദ്യമായി കണ്ട കാര്യങ്ങള്‍ പറയാന്‍,

' ഡാഡീ , നമ്മുടെ ചാര്‍ളി അങ്കിള്‍ ഓഫീസീന്ന് വന്ന വരവ്‌ കാണണമായിരുന്നു'

'ഉം..എന്തുണ്ടായി'

'അങ്കിളിന്‍‌റ്റെ ആ പഴയ പാട്ട വണ്ടിയില്ലെ അതായിട്ടായിരുന്നു വരവ് , കൈ കൊണ്ട് തിരിച്ച്‌ , ആകെ തളര്‍ന്നിവിടെയും വന്നിരുന്നു'

റാണി മുന്നിലേക്ക് വന്ന് മകളെ നോക്കി ' നീ അധികം പറയണ്ട പണ്ട് നിന്റെ ഈ പപ്പയും അങ്ങിനെ തന്നെയാ കാറോഡിച്ചിരുന്നത്‌ '

' എന്ന്‌ , എന്നിട്ട് ഞന്‍ കണ്ടിട്ടില്ലല്ലോ'

' നീയെങ്ങിനേയാ മോളെ കാണുക , അതൊരു ഇരുപത് കൊല്ലം മുമ്പത്തെ കാര്യമാ, അന്നൊന്നും നീയില്ലാ'

എന്തോ ഒരത്ഭുതം‌ കേട്ടപോലെ ഇരുന്ന മകള്‍ തന്നോടത്‌ പറയാന്‍ ജോണിനെ നിര്‍ബന്ധിച്ചു.

'നിങ്ങള്‍ അപ്പനും മകളും പഴയ കാര്യമൊക്കെ പറഞ്ഞിരുന്നോ , ഞാനുറങ്ങാന്‍ പോകുകയാ'

'എല്ലാം ഞാന്‍ പറയാം ഇടക്ക് നീ തോക്കിനുള്ളില്‍ കയറി വെടിക്കില്ലാന്നുറപ്പ് തന്നാല്‍ മാത്രം.'

' ശരി അവസാനം വരെ ഞാന്‍ മിണ്ടില്ല'

വാഹനം കണ്ടുപിടിച്ച അന്ന്‌ തൊട്ടേ ഉള്ള ഒരു , പ്രശ്നമായിരുന്നു സുഗമമായ അതിന്‍റെ ഉപയോഗവും. വാഹനങ്ങള്‍ കൂടുന്നതിനനുസരിച്ച്‌ പോകാനുള്ള വഴികളുടെ എണ്ണം കൂടുന്നില്ല എന്നത് അപടകങ്ങള്‍ക്കും , സമയ നഷ്ടങ്ങള്‍ക്കും കാരണമായി തുടര്‍ന്നാണ് വാഹനങ്ങള്‍ ഓടിക്കാന്‍ ഒരു നിയമ സംഹിതവേണമെന്ന് ചിന്തിപ്പിക്കുകയും , ക്രമേണ ട്രാഫിക് നിയങ്ങളുണ്ടാക്കപ്പെടുകയും ചെയ്തത്.

ആദ്യ കാലങ്ങളില്‍ , ഗതാഗതം നിയന്ത്രിച്ചിരുന്നത്‌ ആളുകളായിരുന്നു. തിരക്കുള്ള , ഒന്നില്‍ കൂടുതല്‍ വഴികള്‍ കൂട്ടിമുട്ടുന്ന സ്ഥലത്ത് ഒരു പോലീസുകാരന്‍ കൈകൊണ്ടും വിസിലുകൊണ്ടും വാഹന ഗതാഗതത്തെ നിയന്ത്രിച്ചു. ലോകത്ത് ആദ്യമായി ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത് , ലണ്ടനിലെ ഒരു ചെറിയ തെരുവില്‍ 1868 ല്‍ ആയിരുന്നു.

ആളുകള്‍ക്ക് റോഡ് മുറിച്ച് കടക്കാനും , ചെറിയ വാഗണുകള്‍ക്കുമായും വേണ്ടിയായിരുന്നു അത് സ്ഥാപിച്ചത്. ചുവപ്പും പച്ചയും ഉള്ള ആ ട്രാഫിക് ലൈറ്റ് , എണ്ണകൊണ്ട് പ്രവര്‍ത്തികുന്നതായിരുന്നു. , ചുവപ്പിന് “ സ്റ്റോപ്” എന്നും , പച്ചക്ക് “ കോഷന്‍“ എന്നുമായിരുന്നു അര്‍ത്ഥം. അടിലുള്ള ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ , 1869 ജനുവരി 2 ന് , പ്രസ്തുത ലൈറ്റ് പൊട്ടിത്തെറിച്ച് ഒരു പോലീസുകരന് പരിക്കേറ്റതോടെ ആ ലൈറ്റ് മാറ്റപ്പെട്ടു.

1920 ല്‍ വില്യം എല്‍ പോട്സ് എന്ന പോലീസുകാരനാണ് ആദ്യമായി ഇലക്ട്രിക് ബള്‍ബ് കൊണ്ടുള്ള ട്രാഫിക്‍ ലൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്.ജങ്ഷനുകളില്‍ മൂന്ന് നിറത്തിലുള്ള ഈ ലൈറ്റുകള്‍ ഓരോ റോഡിനും അഭിമുഖമായി നില്‍ക്കുന്നു.തൊട്ടടുത്തുള്ള ഒരു മുറിയിലിരിക്കുന്ന പോലീസുകാരായിരുന്നു ആ ലൈറ്റുകളെ നിയന്ത്രിച്ചിരുന്നത്.ജനലുവഴി ഇവര്‍ റോഡിലേക്ക് നോക്കി വാഹങ്ങള്‍ വരുന്നതനുസരിച്ച് ലൈറ്റുകള്‍ കത്തിക്കുകയും കെടുത്തുകയും ചെയ്താണ് ട്രാഫിക് നിയന്ത്രിച്ചിരുന്നത്.

കൈകള്‍ കൊണ്ട് സ്വിച്ചുകളെ ഓണും ഓഫും ആക്കി നിയന്ത്രിച്ച ഈ രീതി പക്ഷെ അധികം നാളുകള്‍ നിന്നില്ല. ഇരുപത്തിനാല് മണിക്കൂറുകളെ ക്രമമായി ഓരോ ലൈറ്റുകളെയും സ്വയം കത്തിച്ചും കെടുത്തിയും നിയന്ത്രിക്കുന്ന സര്‍ക്യൂട്ടുകള്‍ക്ക് ഈ സ്വിച്ചുകള്‍ വഴിമാറി.ഒരു നിശ്ചിത സമയം ലൈറ്റുകള്‍ കത്തി-കെടുത്തി വാഹനങ്ങളെ ഇത്തരം ട്രാഫിക് ലൈറ്റുകള്‍ നിയന്ത്രിച്ചു.ഇത്തരം സിസ്റ്റത്തിന്‍‌റ്റെ ഒരു പ്രധാന പ്രശ്നം , വണ്ടികളുണ്ടോ , ഇല്ലയോ എന്ന വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ , റോഡില്‍ വണ്ടിയില്ലെങ്കില്‍ പോലും ആ വഴി വണ്ടികള്‍ ഉണ്ടെന്ന തരത്തില്‍ തുറന്നിടുന്നു ( പച്ച നിറത്തില്‍ നിര്‍‌ത്തുന്നു) ഇത് അനാവശ്യമായി മറ്റു വണ്ടികളുടെ സമയം നഷ്ടപ്പെടുത്തി.

ഇത്തരം ജങ്ഷന്‍ ഒരു ഹൈവേയും ഒരു ചെറിയ റോടുമുള്ളതാണെങ്കില്‍ അനാവശ്യം ട്രാഫിക്ക് ജാമുകളുമൂണ്‍ടാക്കി.അതായത് ഒരു മുഴുവന്‍ ഗതാഗത നിയന്ത്രണത്തിന്റെ ഉയരത്തിലെത്താത്ത ഈ സിസ്റ്റത്തിനെ " ഫിക്സഡ് മോഡ് ട്രാഫിക് സിസ്റ്റം , fixed mod traffic system " എന്നു പറയും. കേരളത്തിലെ മിക്ക സിറ്റികളിലും , 2000ആ മാണ്ടിന്‍റെ തുടക്കങ്ങളിലും ഇത്തരം സം‌വിധാനമാണുണ്ടായിരുന്നത്.

ഇത്‌ , ഇത്തരം അപ്രധാന പാതകളില്‍ വാഹനങ്ങള്‍ വന്നതറിയാനായി " സെന്സറുകള്‍" സ്ഥാപിക്കാനും , അങ്ങിനെ എപ്പോഴെങ്കിലും ഒരു ഒരു വാഹനം വന്നു നിന്നാല്‍ അതിനെ കടത്തിവിടാന്‍ മാത്രം പ്രധാന പാത ചുവന്ന ലൈറ്റ് കത്തിച്ച്‌ തടയുന്നു ഈ പുതിയ രീതിയാകട്ടെ ഇത്തരത്തിലുള്ള " ട്രാഫിക് ജാമുകള്‍" ഒഴിവാക്കാനും സാധിച്ചു. മാത്രമല്ല ആളുകള്‍ക്ക് കടക്കാന്‍ വേണ്ടി , ഇത്തരം ജങ്ക്ഷനുകളില്‍ ഇലക്റ്റ്റിക് സ്വിചുകളും സ്ഥപിച്ചു.ഏതെങ്കിലും ഒരാള്‍ക്ക് റോഡ് മുറിച്ചുകടക്കണമെങ്കില്‍ ഈ സ്വിച്ച് ഞെക്കിയാല്‍ , എല്ലാ പാതകളും കുറച്ച്‌ നേരത്തേക്ക് അടക്കപ്പെടുകയും ആള്‍ക്ക് നടന്നുപോകുകയുമാകാം.

ഈ സിസ്റ്റത്തെ , : 'semi activated traffic system' എന്ന് പറയുന്നു. എന്നാല്‍ ക്രമേണ എല്ലാപാതകളും ഇത്തരത്തില്‍ സെന്‍സറുകള്‍ സ്ഥാപിച്ചത്‌ ഇലക്ട്രിക് ട്രാഫിക് സിസ്റ്റത്തിന്റെ പ്രാവര്‍ത്തന ക്ഷമത വീണ്ടും കൂട്ടാന്‍ കഴിഞ്ഞ ഇതിനെ "ആക്റ്റിവേറ്റഡ് ട്രാഫിക് സിസ്റ്റം" എന്നാണറിയപ്പെട്ടത്.അതായത്‌ ഏത്‌ റോഡിലാണോ ആദ്യം വാഹനം വന്നത്‌ , ആ വാഹനത്തിന്‌ ആദ്യം കടന്നു പോകാന്‍ ഈ സിസ്റ്റത്തിനാകുന്നു.

2000 ആ മാണ്ടിന്‍റെ തുടക്കകാലങ്ങളില്‍ ദുബായിലും അതു പോലുള്ള വലിയ സിറ്റികളിലും ഈ രണ്ട് സിസ്റ്റങ്ങളണ്‌ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.ഈ ട്രാഫിക്‍ സിസ്റ്റംസിനെ യൊക്കെ പുറം തള്ളിക്കൊണ്ട്, റോഡുകളിലും , ജങ്ക്ഷനുകലിലും ഒക്കെയും , സെന്‍സറുകളും , ക്ലോസ്ഡ് സര്‍ക്യൂട് കാമറകളും , ടി.വി.യും , ഡിസ്പ്ലേ ബോര്‍ഡുകളും , ഇമേജ് പ്രോസസ്സിഡ് / വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ സം‌വിധാനവും , ഫസിലോജികും എല്ലാം സം‌യുക്തമായുപയ്യോഗിച്ച് ഒരു വളരെ ശക്തമായ ഒരു ട്രാഫിക് സിസ്റ്റം നിര്‍മ്മിക്കപ്പെട്ടു ഇത്

' ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റംസ് ' എന്നറിയപ്പെട്ടു.

ഈ സം‌വിധാനത്തിന്‍റെ ഒരു ആദ്യ ഭാഗം , 2006 ഓടെ ദുബായിലെ ചില മെയിന്‍ പാതകളില്‍ സ്‍ഥാപിക്കപ്പെട്ടു. 2006 ല്‍ ഉണ്ടായിരുന്ന ഈ സം‌വിധാനത്തിന്‍റെ പരിധി വളരെ കുറവായിരുന്നു. റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയത്ത് ഡ്രൈവര്‍മാരെ അറിയീക്കാന്‍ തക്കമൊന്നും അന്നത്തെ കമ്മ്യുണികേഷന്‍‍ വികസിച്ചിരുന്നില്ല. റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കേമറകളില്‍ നിന്നും വിവരങ്ങളറിഞ്ഞ് , അത് റോഡിലുള്ള ഡിസ്പ്ലെ യൂണിറ്റികളില്‍ കാണിക്കുക , മറ്റ് റോഡുകളിലുള്ള തിരക്ക് അറിയീക്കുക , ജങ്ക്ഷനുകളില്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണമനുസരിച്ച് , നിശ്ചിത റോഡ് കൂടുതല്‍ സമയം ക്ലിയര്‍ ( പച്ച ലൈറ്റ് കത്തിക്കുക) ആക്കുക , ആട്ടോമാറ്റിക് ആയി റ്റോള്‍ പണം പിരിക്കുക ഇത്തരത്തിലുള്ള വളരെ ചുരുങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമാണ് ആദ്യകാലത്ത് ഈ സം‌വിധാനം ഉപയോഗിക്കപ്പെട്ടത്.

എന്നാല്‍ , കൊളിഷന്‍ ഡിറ്റക്ഷന്‍ വളരെ വിലയുള്ള കാറുകളില്‍ മാത്രമുണ്ടായിരുന്ന 2000 ആ മാണ്ടിന്‍റെ തുടക്കത്തില്‍ , ക്രമേണ , ഇത് എല്ലാ വണ്ടികളിലും സ്ഥാപിക്കാന്‍ തുടങ്ങിയത് വണ്ടികള്‍ ഡ്രൈവറില്ലാതെ ഒരു 'full automatic' കാറുകളുടെ നിര്‍മ്മാണം ദ്രുതഗതിയിലാക്കി.

ഫസ്സി ലോജിക്കിന്‍റെ ഡവലപ്മെന്‍റും , കമ്മ്യൂണിക്കേഷന്‍റേയും കമ്പൂടറുകളുടെ സം‌യോജനവും , ഓപ്റ്റികല്‍ കമ്യൂണികേഷന്‍റെ കടന്ന് കയറ്റവും / പിന്നീടുണ്ടായ ട്രാഫിക് സം‌വിധാനത്തിന്‍റെ പുരോഗതി ദ്രുതഗതിയിലാക്കി. ജോണ്‍ മോളെ വിളിച്ചെങ്കിലും അവള്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായത് ജോണ്‍ അറിഞ്ഞിരുന്നില്ല.

2 comments:

Physel said...

പീ..പീ! അതു ശരി. എന്റെ കണ്ണുകള്‍ ചലിക്കുന്നതിനനുസരിച്ച് താഴോട്ട് സ്ക്രോള്‍ ചെയ്തു കൊണ്ടിരുന്ന മോണിട്ടറില്‍ നിന്നാ‍ണ്. “ഡാ ഇദ് കഴിഞ്ഞെടാ കന്നാലീ,വേറേദാ തൊറക്കണ്ടേന്ന്”!

അലീക്കാ നന്നായി.

തറവാടി said...

64 comments:

തറവാടി said...

ഒരു പുതിയ പോസ്റ്റ് ഗതാഗതം ഒരു സ്വപ്നം അല്ല യാഥാര്‍ത്ത്യം

9:01 AM

Adithyan said...

വളരെ രസകരമായ വായന.ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇപ്പോള്‍ തന്നെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ക്യാമറകളുപയോഗിച്ച് സെല്‍ഫ് ഡ്രൈവിങ്ങ്, കൊളിഷന്‍ ഡിറ്റക്ഷന്‍ തുടങ്ങി പലതും ഇപ്പോഴേ പരീക്ഷണാടിസ്ഥാനത്തില്‍ കാറുകളില്‍ വന്നു കഴിഞ്ഞു. ഈയിടെ ടൊയോട്ടയുടെ ഒരു പുതിയ ഓട്ടോമേഷന്‍ കണ്ടിരുന്നു - മുന്നിലും പുറകിലും ഉള്ള ക്യാമറ ഇമേജസ് ഉപയോഗിച്ച് സ്വയം പാരലല്‍ പാര്‍ക്ക് ചെയ്യുന്ന ഒരു കാര്‍.പിന്നെ എം. ഐ 3 -ല്‍ ഓട്ടോ ഡ്രെവ് കാണിച്ചിരുന്നു :)

9:19 AM

സു Su said...

നല്ല കാര്യങ്ങള്‍ :)

9:26 AM

Anonymous said...

ഈ പോസ്റ്റ് കൊള്ളല്ലൊ. ഇത് വളരെ രസകരമായിട്ടുണ്ട്. ആദിത്യന്റെ കമന്റ് വഴി കയറിയതാ. ഈ സെല്ഫ് ഡ്രൈങ്ങിങ്ങ് ഒന്നും വന്നില്ലെങ്കിലും ഈ എണ്ണ ഉപയോഗിക്കാത്ത ഹൈബ്രിഡ് കാറുകള്‍ നല്ല പ്രചാരം കിട്ടി എല്ലാരും അതിലേക്ക് മാറണേന്നാ എന്റെ ഒരാശ.പിന്നേ, എത്ര ഒക്കെ കാലം മുന്നോട്ട് പോയാലും“ഓഫീസിലെ സെക്രട്ടറി ഷേര്‍ളിയുടെ“ കഥ മാറില്ലല്ലേ! അതെന്നാ ഓഫീസിലെ സെക്രട്ടറി ആദിത്യനോ മനോജോ അലിയുയോ ഒക്കെ ആയാല്‍?? ഉം! :)

10:01 AM

ബിന്ദു said...

തനിയെ പാര്‍ക്കു ചെയ്യുന്ന കാറിന്റെ പരസ്യം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞതെ ഉണ്ടായിരുന്നുള്ളു, തനിയെ ഓടുന്ന കാര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു. ഡ്രൈവിങ്ങ് പഠിക്കാതെ ഇരിക്കായിരുന്നു.;)നല്ല രസമായി എഴുതിയിരിക്കുന്നു.

10:51 AM

ദിവാ (ദിവാസ്വപ്നം) said...

ഇത്‌ വളരെ നന്നായിരിക്കുന്നു. ഇതുപോലൊരെണ്ണം എഴുതണമെന്ന് പകല്‍ക്കിനാവുകണ്ടിരുന്നു. ഏതായാലും തറവാടിച്ചേട്ടന്‍ എഴുതിയതു നന്നയി. ഞാന്‍ ഉടനെയെങ്ങും എഴുതുമെന്നു തോന്നുന്നില്ല. എഴുതിയാലും ഇത്രയും നന്നാവുകയുമില്ല. ഏതായാലും എനിക്ക്‌ വളരെ ഇഷ്ടപ്പെട്ട വിഷയമാണിത്‌. ഈ ടൈപ്‌ ഇനിയുമുണ്ടെങ്കില്‍ വായിക്കാന്‍ കാത്തിരിക്കുന്നു. ഓഫ്‌ : സ്വയം പാരലല്‍ പാര്‍ക്‌ ചെയ്യുന്നത്‌ റ്റൊയോട്ടയാണോ ലെക്സസാണോ

10:57 AM

വേണു venu said...

തറവാടീ, യാഥാര്ഥ്യമാകാന്‍‍ പോകുന്ന വെറും കൊച്ചു സ്വപ്നങ്ങള്‍‍ ആണിതെന്നു തോന്നുന്നു. വയലാറിനിയും വരും, വീണ്ടും ആ വരികളുമായി..ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടീ.നന്നായി എഴുതി.രസിച്ചു വായിച്ചു.

11:05 AM

വിശ്വപ്രഭ viswaprabha said...

ഓഫീസിലിപ്പോഴും ഷെര്‍ലിതന്നെ, ഇഞ്ചീ.ആദിത്യനെ ഒക്കെ വെച്ചാല്‍ ആവശ്യമുള്ള നേരത്ത് ആളെ കാണില്ല. വല്ല MI-3 ഡ്രൈവ് കാണാന്‍ വേണ്ടി മുങ്ങിയിരിക്കും!

8:00 PM

Adithyan said...

യെറ്റോ വിശ്വേട്ടാ :)എല്ലാരും കൂടെ തിരുവാതിര കളിച്ചു കളിച്ച് എന്റെ നെഞ്ച് ഇപ്പോ പൊതുദര്‍ശനത്തിനു വെക്കാറായി... പിന്നെ ഓഫീസ് സെക്രട്ടറി ആകണേല്‍ ബിപാഷ ബാസുന്റെ റേഞ്ചില്‍ ആരുടെയേലും ആണേല്‍ ഒരു കൈ നോക്കാം.

8:05 PM

Anonymous said...

എന്തിനാ ബിപാഷാ ബാസൂന് കണ്ണുകിട്ടാണ്ടിരിക്കാനാ? :)

8:14 PM

Adithyan said...

ഓട്ടോ പാര്‍ക്കിന്റെ വീഡിയോ . കമ്പനി മാറിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ :)

8:14 PM

Reshma said...

എന്തിനാ ബിപാഷാ ബാസൂന് കണ്ണുകിട്ടാണ്ടിരിക്കാനാ? :) അല്ല, ബാസൂന് ഊന്ന് വടിക്ക് പകരം.(ഇത് ഞാനല്ല)

8:19 PM

Adithyan said...

ഒരല്‍പ്പം ഗ്ലാമര്‍ കൂടിപ്പോയതിന് ഇങ്ങനേം അസൂയയോ :-?

8:30 PM

Anonymous said...

ശരിയാ ബിപാഷാ ബാസൂനു ഇച്ചിരെ ഗ്ലാമര്‍ കൂടിയതില്‍ ഇച്ചിരെ അസൂയ ഇല്ലാതില്ല :)

8:32 PM

Adithyan said...

വക്കാരി പറഞ്ഞ പോലെ, ഗ്ലാമര്‍ ബിപാഷയ്ക്ക് കൂടിയാലെന്താ തടീടെ കാര്യത്തില്‍ ഇഞ്ചിയേച്ചി ബിപാഷേനെ ബഹുദൂരം പിന്നിലാക്കിയില്ലേ?

8:34 PM

ഇക്കാസ് said...

തറവാടീ, നല്ല സൂപ്പര്‍ ആശയം.ഇതൊക്കെ കേരളത്തിലൊന്നു നിലവില്‍ വ്ന്നിട്ടു വേണം എനിക്ക് കാറു വാങ്ങാന്‍!

8:39 PM

Anonymous said...

ഹഹ..എന്റെ ആദിത്യാ. ഈ എലുന്നു കൊലുന്നനെ പോലെ ഇരിക്കണ എന്നെ ആരെങ്കിലും ഒന്ന് തടിച്ചീന്ന് വിളിക്കണേന്നായിരുന്നു കുഞ്ഞിലേ മുതലുള്ള ആഗ്രഹം. താങ്ക്സ് ഗഡീ..താങ്ക്സ് ;-)

8:40 PM

Adithyan said...

ആരും ഒന്നും അറിയുന്നില്ലാന്നു വിചാരിക്കരുത്. ഞാന്‍ ഫ്ലോറിഡയില്‍ വന്നതാണെന്നും മറക്കരുത് ;)

8:42 PM

Anonymous said...

യ്യൊ!!...ശരി ശരി നമ്മളു കൂട്ടാ. (പക്ഷേങ്കില്‍ ഞാന്‍ അപ്പോളൊന്നും വെളിയില്‍ ഇറങ്ങീലല്ലൊ)

8:44 PM

തറവാടി said...

ആദീ ,ശരിക്ക് കാണാന്‍ പറ്റിയില്ല , ഇനി എന്‍റെ സിസ്റ്റത്തിന്‍റെ കുഴപ്പമാണോ?

8:45 PM

തറവാടി said...

ഇക്കാസേ,അമ്പത് കൊല്ലത്തിനുള്ളില്‍ ആട്ടോ ഇന്റ്റസ്റ്റ്റിയിലും , ട്രാഫിക് സം‌വിധാനത്തിലും വരാനിരിക്കുന്നതാണിവ.ഒരു പക്ഷെ ഇതിലും കൂടുതലുണ്ടാകാം.

8:49 PM

ഇക്കാസ് said...

ആധിപത്യാ,ആട്ടോപാര്‍ക്ക് പകുതിയേ ഡൌണ്‍ലോഡാകുന്നൊള്ളൂ..ഒന്നു കണ്ടാക്കൊള്ളാമെന്നുണ്ട്.മെയിലയയ്ക്കാമോ?bluemoondigital @ gmail.com

8:49 PM

Adithyan said...

എനിക്ക് കാണാന്‍ പറ്റുന്നുണ്ട്.ഒന്ന് മഷീ‍നില്‍ സേവ് ചെയ്തിട്ട് നോക്കിയെ...

8:49 PM

Peelikkutty!!!!! said...

നല്ല പോസ്റ്റ്..സെല്‍ഫ് ഡ്റൈവിങ് കാര്‍..,കൊള്ളാലൊ വീഡിയോണ്‍!!

8:53 PM

അനംഗാരി said...

വളരെ മനോഹരമായ കൃതി. എനിക്കും ഇതുപോലെ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്.

8:54 PM

തറവാടി said...

മുളപൊലെ തടിച്ച ഇഞീ , എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?( സമാധാനമായോ ?!!!അഞ്ഞനമെന്നതെനിക്കറിയാം മഞ്ഞള്‍ പോലെ വെളുത്തിരിക്കും!!!!”)

8:57 PM

കുട്ടന്മേനൊന്‍ KM said...

തറവാടിയേ, രസായി എഴുതിയിരിക്കുന്നു. പിന്നെ ഈ 'കൊളീഷ്യന്‍ ഡിറ്റക്ഷന്‍ സിസ്റ്റം’ എവിടെനിന്നാ ഡൌണ്‍ലോഡ് ചെയ്യണ്ടേന്നൊന്നു പറഞ്ഞു തരുമോ. നാട്ടിലെ എന്റെ ആ 'KLR 12' അമ്പാസിഡറില്‍ സെറ്റ് ചെയ്യാനാ.. :)

9:32 PM

മുല്ലപ്പൂ said...

ഇതു വായിച്ചപ്പോള്‍ “ ബ്ലൂ റ്റൂത്ത് ഡിവൈസസിന്റെ ഒരു പ്രൊമൊ കണ്ടതോര്‍മ്മ വന്നു. :)

10:04 PM

മഴത്തുള്ളി said...

തറവാടീ,നല്ല പോസ്റ്റ്. രസകരമായിരിക്കുന്നു :)ഇനി നാട്ടില്‍ പോയി ഇത്തരം ഒരു കാര്‍ വാങ്ങണം. കൂടെ സംസാരിക്കുവാനുള്ള കഴിവും കാറിനുണ്ടാവണം. ‘വഴീന്നു മാറു ചേട്ടാ’ എന്നൊക്കെ പറയാന്‍. ;)

10:14 PM

ഗുണാളന്‍ said...

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു... ഇത്തരം വണ്ടിയൊക്കേ അത്തരം യാത്രക്കേ പറ്റൂ എന്നൊരു പിന്തിരിപ്പന്‍ ഡയലോഗ്‌ അടിച്ചു വക്കട്ടേ...അല്ല ഇതൊക്കേ നടന്നു വരുമ്പോഴെക്കും നമ്മളൊക്കെ മിക്കവാറും വല്ല വലി വണ്ടി നെഞ്ചത്തു കേറി തീര്‍ന്നിട്ടുണ്ടാവും .. എന്റേ ഒരു ഇതു പ്രകാരം ഇങ്ങനേ വാഹനങ്ങളില്‍ പോകുന്നതിനു പകരം മെട്രിക്സ്‌ കണക്കേ നമ്മളെയോക്കേ ക്വാണ്ടം പാക്കറ്റുകളോ വേവുകളോ ആയീ ലൈറ്റ്‌ സ്പീഡില്‍ ബീം ചെയ്തു വിടുകയാണു വേണ്ടതു..

10:37 PM

വിഷ്ണുപ്രസാദ് said...

എന്തൊരു കലക്കന്‍ പോസ്റ്റ്.തറവാടിച്ചേട്ടാ കൊട് കൈ.എന്തൊരു സ്വപ്നം!

11:19 PM

ഡാലി said...

തറവാടി, ഉഗ്രന്‍ പോസ്റ്റ്, ഉഗ്രന്‍ സ്വപ്നങ്ങള്‍. ഇങ്ങനെ ഒക്കെ മനുഷ്യന്‍ സ്വപ്നം കണ്ടത് കൊണ്ടാണ് ശാസ്ത്രം ഇന്നത്തെ നിലയില്ലയത്.ആശയാണ് എല്ലാ ക്ലേശങ്ങള്‍ക്കും കാരണം എന്ന് ബുദ്ധവചനം ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ പണ്ടത്തെ ആളുകളുടെ ഇത്തരം ആശകളും സ്വപ്നങ്ങളും ഓര്‍ക്കും. എന്നീട്ട് പറയും ആശയാണ് എല്ലാ പുരോഗതിക്കും കാരണം എന്ന് (തല്ലല്ലേ!)ഗുണാളന്റെ സ്വപ്നത്തിന് 10/10 മാര്‍ക്ക്.എനിക്കും ഉണ്ട് എതാണ്ട് അതേ പോലെരു സ്വപ്നം. ഇപ്പോള്‍ സ്കാന്‍ ചെയ്ത് ഇമ്മേജ് ഒക്കെ അയക്കുന്ന പോലെ മെറ്റീരിയത്സും (പദാര്‍ഥങ്ങള്‍) അയക്കാന്‍ പറ്റുന്ന ഒരു സ്കാനാര്‍. ഒരു ലോറി മണല്‍ ഓഡര്‍ ചെയ്താല്‍ നമ്മുടെ സ്കാനര്‍ വഴി അമേരിക്കയില്‍ നിന്ന് ഒരു ലോറി മണല്‍ ഡൌണ്‍ ലോഡ് ആവും. ഗുണാളന്‍ പറഞ്ഞ സാധനം വന്നാല്‍ പിന്നെ ഈ മഷീനും ഉണ്ടാക്കാന്‍ എളുപ്പമാവും. അമേരിക്കയില്‍ പോണമെങ്കില്‍ ഇതില്‍ കയറി ഇരിക്കാ. നമ്മള്‍ നിമിഷ നേരം സ്കാന്‍ ചെയ്ത് ഒരു ഫയല്‍ ആകുന്നു. പിന്നെ അമേരിക്കയിലെ ഡൌണ്‍ ലോഡിങ്ങ് സെന്ററില്‍ നേരെ ചെന്ന് ഡൌണ്‍ ലോഡ്. ഹോ, എന്തു സുഖം! അതിന്നും മുന്നേ ഫോണ്‍ വഴി മണമൊക്കെ അയക്കുന്ന രീതി വരുമായിരിക്കും.

2:23 AM

വല്യമ്മായി said...

ഡാലി,അതെന്‍റേയും സ്വപ്നമാണ്.എന്നാല്‍ നാട്ടില്‍ നിന്നു ഇവിടെ ജോലി ചെയ്യാമായിരുന്നു.പിന്നേയ് ഇഞ്ചീ ഷെര്‍ളി ഒരു റൊബോട്ടാണെന്ന് ഞാന്‍ സമാധാനിച്ചോട്ടെ

5:05 AM

തറവാടി said...

അമ്പത് കൊല്ലം കഴിഞ്ഞ് നടക്കുന്ന ഒരു കഥയേക്കാള്‍ , ഇന്‍റലിജന്‍റ് ട്രാഫിക്ക് സിസ്റ്റത്തിനെക്കുറിച്ചൊരു റിപ്പോര്‍ട്ടായിരുന്നു മനസ്സില്‍.വിഷയത്തിന്‍റെ “ ഒണക്ക” വും, കുറിപ്പിന്‍റെ വലിപ്പവും , എല്ലാവരേയും ഈ പോസ്റ്റില്‍ നിന്നും ഓടിക്കും എന്ന് കരുതിയ എന്നെഅതിശയിപ്പിച്ചുകൊണ്ട് കുറെപേര്‍ വായിച്ചു , അഭിപ്രായിച്ചു.എല്ലവര്‍ക്കും ,ആദി ,സു,ഇഞ്ചിപ്പെണ്ണ്,ബിന്ദു,ദിവാസ്വപ്നം,ഇക്കാസ്പീലിക്കുട്ടിഅനംഗാരി,കൂട്ടന്മേനോന്‍മുല്ലപ്പൂമഴത്തുള്ളീ,ഗുണാളന്‍വിഷ്ണുപ്ര്സാദ്ഡാലിവേണു,വിശ്വേട്ടന്‍നന്ദി

10:00 PM

അഗ്രജന്‍ said...

തറവാടി...രസികന്‍ പോസ്റ്റ്, നല്ല സ്വപ്നവും... രണ്ടും മൂന്നും മണിക്കൂര്‍ ട്രാഫിക് കുരുക്കില്‍ കിടന്ന് നടുവും കാലും വേദനിക്കുമ്പോള്‍ (ചുമ്മാ 5 ദിര്‍ഹംസും കൊടുത്ത് ഇരിക്കുന്ന എന്‍റെ കാര്യം ഇതാണെങ്കില്‍, വണ്ടി ഓടിക്കുന്നവന്‍റെ കാര്യം അപ്പോ എങ്ങിനെയുണ്ടാവും)എനിക്കും തോന്നാറുണ്ട് ഇമ്മാതിരി മനോഹരമായ സ്വപ്നങ്ങള്‍.സങ്കല്പിക്കുമ്പോള്‍ എന്തിനാ ‘മന്ത്രി’യാക്കുന്നത് ‘രാജാവ്’ തന്നെയാവാലോ എന്ന് പറഞ്ഞ പോലെ എന്‍റെ സ്വപ്നങ്ങള്‍ ഇത്തിരി അങ്ങട്ട് കടന്ന് പോകും.എന്‍റെ വലത് ഭാഗത്തൊരൂ സ്വിച്ച്, അതിലൊന്ന് ഞെക്കിയാല്‍ ഞാന്‍ വായുവിലൂടെ ശ്..ശൂന്ന് ഓഫീസിലെത്തുന്നു... തിരിച്ചും. പക്ഷെ, ഇതിന്‍റെ ഗുട്ടന്‍സ് ഞാന്‍ വേറെ ആര്‍ക്കും പറഞ്ഞു കൊടുക്കില്ല... അത് ചെയ്താന്‍ ആകാശത്തും ഉണ്ടാവില്ലേ ട്രാഫിക് ജാം :)

10:09 PM

മുസാഫിര്‍ said...

തറവാടി,ഇഷ്ടപ്പെട്ടു,പ്രത്യേകിച്ചും ആദ്യഭാഗം,പിന്നെ ആദിയുടെ വീഡിയൊ ക്ലിപ്പും ഇഷ്ടമായി,ദുബായില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്തിട്ടു പത്ത് വര്‍ഷമായെങ്കിലും ഇപ്പോഴും സൈഡ് പാര്‍ക്കിങ്ങ് ബുദ്ധിമുട്ടാണു.ഇങ്ങിനെ ഒരു സംഗതി വണ്ടിയില്‍ പിടിപ്പിക്കാന്‍ പറ്റിയാല്‍ നല്ലതാണു.- അപ്പൊ ഇനി അമ്പതു വര്‍ഷം മാത്രം ജീവിച്ച് ഈ മാറ്റങ്ങളൊക്കെ കാണന്നമെന്നേ ആഗഹമുള്ളൂ അല്ലെ ?:-)

10:30 PM

ഇളംതെന്നല്‍.... said...

നന്നായിരിക്കുന്നു.... ദുബായിലെ ട്രാഫിക് ബ്ലോക്കില്‍ കിടന്ന് നമുക്കിങ്ങനെ സ്വപ്നം കാണാം... തറവാടിയുടെ ടെക്നിക്കലി ഫിറ്റായ ഭാവന അടിപൊളി....

1:32 AM

ദില്‍ബാസുരന്‍ said...

തറവാടി ചേട്ടാ,എത്ര മനോഹരമായ സ്വപ്നം.ഓടോ:സ്വപ്നം കാണാനാണല്ലോ കലാമണ്ണന്‍ പറഞ്ഞിരിക്കുന്നത്. ഞാനത് കൊണ്ട് തരം കിട്ടിയാലൊക്കെയിപ്പൊ ഉറങ്ങും. സ്വപ്നം കാണണ്ടേ... :-)

1:50 AM

തറവാടി said...

അഗ്രജന്‍ : എന്ത് കിടിലന്‍ സ്വപനം ( നടക്കാത്ത??) , നന്ദിദില്ബൂ: നന്ദി , ഒന്ന് വിളിച്ചിട്ട് വരായിരുന്നുമോനെ !!!! നഷ്ടായില്ലേ!!!മുസാഫിര്‍ , : ആദ്യഭാഗം ഇലൂഷന്‍ ( സ്വപ്നം ) , പിന്നെത്തേത് , മാര്‍ഗ്ഗം , നന്ദി, ഇളംതെന്നല്‍ : നന്ദി

2:39 AM

ഉമേഷ്::Umesh said...

നല്ല കഥ. വിജ്ഞാനപ്രദവും. ട്രാഫിക് എഞ്ചിനീയറിംഗ്/സിഗ്നലിംഗ് ആണോ ഐച്ഛികവിഷയം?മുഷിപ്പുണ്ടാ‍ക്കാത്തവയും എന്നാല്‍ വിജ്ഞാനപ്രദവുമായ കഥകള്‍ കാണാന്‍ വിരളമാണു്. ഇനിയും ഇതുപോലെയുള്ള സയന്‍സ് ഫിക്‍ഷനുകള്‍ പ്രതീക്ഷിക്കുന്നു.

6:57 AM

തറവാടി said...

ഉമേഷേട്ടാ,സ്വാഗതംഇലകട്രിക്കല്‍ എഞ്ചിനീയറിങ്ങാണ്‍ മെയിന്‍ വിഷയം( ഒ.ടോ: ഒരമ്പത് ഒത്താല്‍ ഇനിയും എഴുതാം , ഇല്ലെങ്കില്‍ ‍ ഇനിയും ഞാന്‍ “ ഉപ്പാനെ കല്ലെറിയുന്നത് “ മാത്രം എഴുതും , എപ്പടി?)

7:16 AM

പെരിങ്ങോടന്‍ said...

50 -ന്റെ നേര്‍ച്ചപ്പെട്ടിയിലേയ്ക്ക് എന്റെ ഒരുറുപ്യ. പോസ്റ്റ് നന്നായേ :)

9:49 AM

സങ്കുചിത മനസ്കന്‍ said...

കമന്റ് ചങ്ങലയില്‍ ഒന്നു കൂടി. തറവാടീ, കഥാലോകത്തേക്ക് ജ്വലിച്ചുയരുന്ന യുവനക്ഷത്രമേ....എല്ലാ ഭാവുകങ്ങളും

9:59 AM

ABD said...

( ഒ.ടോ: ഒരമ്പത് ഒത്താല്‍ ഇനിയും എഴുതാം , ഇല്ലെങ്കില്‍ ‍ ഇനിയും ഞാന്‍ “ ഉപ്പാനെ കല്ലെറിയുന്നത് “ മാത്രം എഴുതും , എപ്പടി?)സുഹൃത്തെ.. എന്തായാലും അതു വേണ്ട. കമന്റിനോടുള്ള തന്റെ ഈ ആക്രാന്തം കണ്ട് സഹതാപം തോന്നുന്നു. പോസ്റ്റിനു ശേഷം “50 കമന്റു തരിക” എന്നൊരു അപേക്ഷയിട്ടാല്‍, സഹൃദയരായ ബ്ലോഗര്‍മാര്‍ സാധിച്ചു തരും.

8:52 PM

തറവാടി said...

abd ചേട്ടാ,ഞങ്ങള്‍ എന്നും കമന്റുകളാണ്‌ പുഴുങ്ങിത്തിന്നുന്നത്‌ , കമന്റുകള്‍ പത്തായത്തില്‍ കുറഞ്ഞ് വരുന്നു , ഞങ്ങള്‍ പട്ടിണിയാവും അതുകൊണ്ടാണൈ,,

9:07 PM

സുല്‍ Sul said...

തറവാടി, നല്ല പോസ്റ്റ് നല്ല വിവരണം, ഉപകാരപ്രധമായ കാര്യങ്ങള്‍. ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.-സുല്‍

9:28 PM

Anonymous said...

നല്ലൊരു പോസ്റ്റ്‌ വായിച്ചിട്ട്‌ കമന്റിടാതെ പോകുന്നത്‌ ശരിയല്ലല്ലോ.രസികന്‍ വിവരണം.ഇത്തരം വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

10:01 PM

കലേഷ്‌ kalesh said...

നന്നായിട്ടുണ്ട് ചേട്ടാ‍!രസികൻ വിഷയം!

3:02 AM

വിശാല മനസ്കന്‍ said...

ഞാന്‍ ഇത് വായിച്ച അന്നുമുതല്‍ ഒരു കമന്റിടണം എന്നാഗ്രഹിച്ചതാ. നല്ല എഫര്‍റ്റ്ട്ടിട്ട് ഉണ്ടാക്കിയ പോസ്റ്റ് തന്നെ. വളരെ ഇന്‍ഫോര്‍മേറ്റീവും. ഗംഭീരന്‍ പോസ്റ്റ്.ദുബായിലൂടെ വണ്ടിയോടിക്കുന്നവന്റെ വിഷമം ചില്ലറയൊന്നുമല്ല. ജെബലലിയില്‍ ജോല്യും ഷാര്‍ജ്ജയില്‍ താമസവുമായിരുന്നപ്പോള്‍ ഓര്‍ത്തിട്ടുണ്ട്, “ദിവസത്തില്‍ പത്തു മണിക്കൂര്‍ ഓഫിസില്‍ പോകും പിന്നെ നാല് മണിക്കൂര്‍ റോഡിലും“ ഫാമിലി കൂടെയുണ്ടെന്ന് വെറുതെ പറയാമെന്നല്ലാതെ, ഫാമിലിയുടെ കൂടെ അധിക നേരമൊന്നും ഞാനില്ല എന്ന്.:)

3:21 AM

വിശാല മനസ്കന്‍ said...

തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട്..അപ്പോള്‍ എന്നാ അമ്പത് എന്റെ വക!

3:23 AM

തറവാടി said...

യമ്മ ,അത് കലക്കി വിശാലേട്ടാ

3:27 AM

പതാലി said...

ഓ.....ഇത് വലിയ കാര്യമൊന്നുമല്ല. തറവാടിയുടെ പോസ്റ്റില്‍ പറയുന്ന ട്രാഫിക് സിസ്റ്റം ഞങ്ങളുടെ നാട്ടില്‍ ഔട് ഡേറ്റഡായിട്ട് വര്‍ഷങ്ങളായി. അതുകൊണ്ട് ഇതു കേട്ടിട്ട് വലിയ കൗതുകമൊന്നും തോന്നിയില്ല.ഇപ്പം ഞങ്ങടെ നാട്ടിലെ ട്രാഫിക് സംവിധാനം ഏതാണെന്ന് അറിയാമോ?. വേണ്ട ഞാന്‍ പറഞ്ഞാല്‍ തറവാടി ഞെട്ടും.......................................ചങ്ങായി തെറി വിളിക്കല്ലേ...മുഖസ്തുതി പറയുകയല്ല. പോസ്റ്റ് കിടിലന്‍

4:24 AM

സിദ്ധാര്‍ത്ഥന്‍ said...

തല്‍ക്കാലം സംഗതി അമ്പതു കടന്ന സ്ഥിതിക്കു് ഇത്തരം പോസ്റ്റുകള്‍ ആഴ്ച്ച തോറുമിടാന്‍ തറവാടി നിര്‍ബന്ധിതനായി തീര്‍ന്ന വിവരം സകലമാന ബൂലോകരേയും അറിയിച്ചുകൊണ്ടു് ഞാന്‍ എന്റെ കടമ നിര്‍വഹിച്ചിരിക്കുന്നു നന്ദി നമസ്ക്കാരം.qw_er_ty :ഈ കമന്റു് പുഴുങ്ങരുതു് പ്ലീസ്. പച്ചയ്ക്കാണു് ടേസ്റ്റ്. ;)

4:25 AM

Radheyan said...

ഗംഭീരം,സമഗ്രം,അലീഭായി, ഇതെന്താ സയന്‍സ് ഫിക്ഷനോ?ഇതിനൊരു റിവേഴ്സ് ഗിയറിട്ട് കാളവണ്ടി യുഗത്തിലേക്കും കാല്‍നടയിലേക്കും തിരിച്ച് പോയാലോ

5:06 AM

തറവാടി said...

രാധേയന്‍ : നന്ദിസിദ്ധാര്‍ത്ഥന്‍: സ്വാഗതം നന്ദി( പച്ചയോടെ ത്തന്നെ വിഴുങ്ങാം)പാതാലി: സ്വാഗതം , നന്ദി;ഇടുക്കിയില്‍ നിന്നാണല്ലോ , ശരിക്കും അറിയാംപണ്ട് , മലപ്പുറം ജില്ലയിലെ ഒരു സ്ഥലത്ത് ഒരിക്കല്‍ ഒരു ബസ്സ് വന്നു , ആനയേക്കള്‍ വലിപ്പമുള്ള ജന്തുവിനേകാണാന്‍ ആളുകള്‍ തടിച്ചുകൂടി , കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരു കാറു വന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ എല്ലാവരേയും വിളിച്ചുകൊണ്ടുവന്നു , " പണ്ട് വന്ന ജന്തുവിന്റെ കുട്ടിയെ കാണിക്കാന്‍ " ഇതോര്‍മ്മവന്നു നന്ദിട്ടോ ,വിശാലന്‍ , കലേഷ് ചേച്ചിയമ്മ , സുല്‍ നന്ദിസങ്കുജിതന്‍ : നന്ദി , അത്രക്ക് വേണോ?എന്താ അരിങ്ങോടരേ ,യാചിച്ചാലേ എന്തെങ്കിലും തരൂല്ലേ?നന്ദി ഉമേഷേട്ടാ , നന്ദിവായിച്ച എല്ലാവര്‍ക്കും നന്ദി അഭിപ്രായിച്ച എല്ലാവര്‍ക്കും പ്രത്യേക നന്ദി , ഒന്നും പറയാതെ പോയവര്‍ക്ക് , വെറും നന്ദി

4:46 AM

കൈപ്പള്ളി said...

This post has been removed by a blog administrator.

9:52 AM

തറവാടി said...

പ്രിയ കൈപ്പള്ളി,ബൂലോഗത്ത് വന്നത് മുതല്‍ പറയുന്നതാണ് കുട്ടിക്കാലം മുതല്‍ പൂമ്പാറ്റ അമര്‍ചിത്രകഥയും ബാലരമയും ഒഴികെ ഒന്നും വായിച്ചിട്ടില്ലാന്ന്. ബ്ലോഗിലെത്തിയിട്ടാണ് എന്തെങ്കിലുമെഴുതുന്നത്. ഒരു പ്രൊഫഷണലായ എനിക്ക് മറ്റുള്ളവര്‍ എഴുതിയത് കട്ടെടുത്ത്(ആശയമായാലും ഉള്ളടക്കമായാലും)പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല.മെയില്‍ വഴി മറുപടി ഞാന്‍ എഴുതിയതാണ്.പിന്നേയും അതേ ആരോപണം കമന്‍റിയതിന്‍റെ ഉദ്ദേശം എനിക്ക് മനസ്സിലാകുന്നില്ല.(എനിക്കാരേയും ബോധിപ്പിക്കേണ്ട കാര്യമില്ല,വേണമെങ്കില്‍ വിശ്വസിക്കുക,ഞാന്‍ ആ പുസ്തകമോ ആ വ്യക്തിയുടെ മറ്റ് കൃതികളോ വായിചിട്ടില്ല)

10:41 AM

Anonymous said...

ആരുടേയും സൈഡ് പിടിക്കാനല്ല. പക്ഷെ എന്റെ കയ്യില്‍ I,Robot ഉണ്ടായിപ്പോയതിന്റെ ഒരു ഡിണ്‍ഗോളിഫിക്കേഷന്‍ തീര്‍ക്കാനണിത്. ഒത്തിരി പണ്ട് വായിച്ചതാണ് അതോണ്ട് എന്റെ ഓര്‍മ്മയില്‍ അത് റോബോട്ടും മനുഷ്യനും തമ്മിലുള്ള അടിയാണ്. അതിലേ ഓരോ ചാപ്റ്ററൊന്നും എനിക്ക് ഓര്‍മ്മയില്ല. അതോണ്ട് ഏത് ചാപ്റ്ററിലാണിതുപോലെ തന്നെയൊരു കഥ എന്ന് കൈപ്പള്ളി മാഷ് പറഞ്ഞ് തരുവാണെങ്കില്‍ നന്നായിരുന്നു. ഞാനിപ്പൊ ഒന്ന് ഓടിച്ച് നോക്കിയിട്ടും എനിക്ക് ഇതുപോലെ തന്നെയുള്ള ഒരു സംഭവം കിട്ടുന്നില്ല. ഞാന്‍ ആരാധികയൊന്നുമല്ല അതോണ്ട് എനിക്ക് വല്ല്യ ഓര്‍മ്മയും പിടിയുമില്ല.ഇതിപ്പൊ ഈ ആര്‍ട്ടിക്കിളിന്റെ ആശയം പുതിയതൊന്നുമല്ല. അതിപ്പൊ നമ്മളാരും പറയാണ്ട് തറവാടി മാഷിന് തന്നെ അതറിയാം എന്നു തോന്നുന്നു. ഒരു നൂറോ അന്‍പതോ കൊല്ലം മുന്നായിരുന്നെങ്കില്‍ ആശയം പുതിയതായിരുന്നേനെ. പക്ഷെ ഇതുപോലെ തന്നെ ഒരു ചാപ്റ്റര്‍ I,Robot-ല്‍ ഉണ്ടെന്ന് ആരോപിച്ചതുകൊണ്ട് എനിക്കതു എവിടെയാണെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ദയവായി ആ ചാപ്റ്റര്‍ പറയുക. ഇനി റോബോട്ടിനെ കൊണ്ട് ഡ്രൈവിനു പോണ കഥയാണൊ? പക്ഷെ അതു ഇതുപോലെയാണൊന്ന് സംശയം? അല്ലെങ്കില്‍ വേറെ പുസ്തകമാണൊ?ഇനി അതിലൊന്നും ഇല്ലെങ്കില്‍ മോശമല്ലേ നമ്മള്‍ ഒരാളെക്കുറിച്ച് കൂമ്പടക്കുന്ന രീതിയില്‍ ആരോപിച്ചാല്‍ എന്നുള്ളതുകൊണ്ട് മാത്രമാണിത്.ഇനി ഇതുപോലെ തന്നെയുണ്ടെങ്കില്‍ അതില്‍ 50% എങ്കിലും I,Robot ലെ ഏതെങ്കിലും ഒരു ചാപ്റ്ററില്‍ ഉണ്ടെങ്കില്‍ തറവാടി മാഷിന്റെ അടുത്ത് എന്തുട്ട് പണിയാണ് മാഷേ എന്ന് ചോദിക്കാം:)പിന്നെ ചാപ്റ്റര്‍ പറഞ്ഞാല്‍ ഞാന്‍ അപ്പറത്തെ വീട്ടിലെ ആരെയെങ്കിലും കൊണ്ട് വായിപ്പിച്ചോളാം. ബൂലോകത്തിലായിപ്പോയില്ലേ,അതോണ്ട് പുസ്തകം ഒന്നും വായിക്കാന്‍ ഇപ്പൊ നേരം കിട്ടണില്ല്യ :):)

12:50 PM

ദേവരാഗം said...

ഇതെന്തിന്റെ കാര്യം ആരു പറഞ്ഞെന്നാ പറയുന്നെ ഇഞ്ച്യാരേ? ഒന്നുമേ പുരിയലയേ.I Robot പണ്ട്‌ എങ്ങാണ്ടു വായിച്ച ഒരോര്‍മ്മ. നല്ല വെളിവില്ല എങ്കിലും അതും ഇതുമായി എന്താക്കി എന്നാ പറയുന്നേ? അതോ തറവാടിടെ സ്റ്റൈല്‍ അസിമോഫ്‌ പോലെ തോന്നുന്നെന്നോ ? എനിക്ക്‌ അങ്ങനെ തോന്നിയില്ല.

1:01 PM

indiaheritage said...

ഡാലിയുടെ കമന്റ്‌ വായിച്ചപ്പോളാണ്‌ ഓര്‍ത്തത്‌ നമ്മളെ തന്നെ ഇതുപോലെ സ്കാന്‍ ചെയ്ത്‌ ദൂരദേശങ്ങളിലേക്കയക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ യാത്രാക്ലേശം തന്നെ ഇല്ലാതായേനെ

7:35 PM

Siju സിജു said...

ഇതു സംഭവിക്കാന്‍ അമ്പതു കൊല്ലമൊന്നും വേണ്ടി വരില്ലഒരു പത്തു കൊല്ലം കൂടിപ്പോയാല്‍ ഒരിരുപത്ഒരു ഡവുട്ട്, ഇട്ട കമന്റ് ഡിലീറ്റരുതെന്നു പണ്ട് കൈപ്പള്ളി പറഞ്ഞതല്ലേ :-)

4:29 AM

തറവാടി said...

സിജു ,കമന്‍റ് ഞാനല്ല ഡിലീറ്റിയത് , എഴുതിയ ആള്‍ തന്നെയാണ്

5:10 AM

പടിപ്പുര said...

നാട്ടിലൊരാള്‍ പണ്ട്‌ കണ്ടമാനം പഠിച്ചും വായിച്ചും വട്ടായിപ്പോയിരുന്നു. തറവാടി കുഴപ്പമൊന്നുമില്ലല്ലോ?(നല്ല ചിന്തകള്‍)

5:18 AM

രാജു ഇരിങ്ങല്‍ said...

അപ്പോള്‍ തറവാടി അദ്ദേഹത്തിന്‍റെ വഴി കണ്ടെത്തിയിരിക്കുന്നു. 2007 യില്‍ ഉദിച്ചുയര്‍ന്ന യുവ നക്ഷത്രമേ.. 63 - കമന്‍ റില്‍ കൂടുതല്‍ ഞാനെന്തു പറയാനാ. താങ്കള്‍ ഒരു യുവ തുര്‍ക്കി തന്നെ. അഭിനന്ദനങ്ങള്‍. കൂടുതല്‍ ശക്തമാകട്ടെ താങ്കളുടെ സ്വപ്നങ്ങള്‍.