Friday, February 02, 2007

ഉമ്മയും ഉമ്മയുടെ ഒരു കഥയും.ഇരിമ്പിളിയത്തേക്കും മറ്റുമുള്ള യാത്രകളില്‍ സന്തത സഹചാരിയായിരുന്ന എനിക്ക് ഉമ്മ കഥകള്‍ പറഞ്ഞുതരുമായിരുന്നു. മിക്കപ്പോഴും ആവര്‍ത്തിച്ചതിനാലാണോ എന്തോ എപ്പോഴും ഓര്‍മ്മ നില്‍‌ക്കുന്ന ഉമ്മയുടെ കഥകളില്‍ ഒന്നാണ് , ' എന്തിനെയും ചെമ്പെന്ന് കരുതണം '


ഒരിക്കല്‍ ഒരു രാജാവ്‌ തന്‍റെ പുത്രനെ പരീക്ഷിക്കാന്‍ തീരുമാനിച്ച് മകനൊരു വാളും കയ്യില്‍ കൊടുത്ത് തന്നോടൊപ്പം പോകുവാന്‍ കല്‍‌പ്പിച്ചു. കുറെ നടന്നവര്‍ ഒരു വാഴതോട്ടത്തിലെത്തി.

" കുമാരാ , ഈ 100 വാഴകളില്‍ ഒന്നിലെ പിണ്ടിക്ക്‌ പകരം ഞാന്‍ ചെമ്പ്‌ കമ്പി കയറ്റി വെച്ചിരിക്കുന്നു"

മകന്‍ :"അതിന്‌ ഞാനെന്തു വേണം?"

"നീ ഒറ്റ വെട്ടിന്‌ ഒരോ വാഴയും രണ്ടാക്കി പിളര്‍ക്കണം , ഒരു വെട്ടേ പാടുള്ളു , അല്ലെങ്കില്‍ നീ തോറ്റു"

പരീക്ഷണത്തില്‍ വിജയിക്കാനായി കുമാരന്‍ വാളുമായി തോട്ടത്തിലേക്കിറങ്ങി. ആദ്യത്തെ വാഴക്കുള്ളില്‍ ചെമ്പുണ്ടെന്ന് കരുതി ശക്തിയായി ആഞ്ഞുവെട്ടി. വാഴക്കുള്ളില്‍ ചെമ്പില്ലാത്തതിനാല്‍ വാഴ രണ്ടായി പിളര്‍ന്നെങ്കിലും , വെട്ടിന്‍‌റ്റെ ശക്തിയാല്‍ കുമാരനും വാഴക്കൊപ്പം താഴെ വീണു.

പുറത്ത് കാഴ്ചക്കാരായിരുന്ന രാജാവും പരിവാരങ്ങളും ഇതുകണ്ടാര്‍ത്തു ചിരിച്ചു.ക്ഷുപിതനായ കുമാരന്‍ പരീക്ഷണത്തില്‍ വിജയിക്കനായി ഓരോ വാഴയും ഒറ്റ വെട്ടിനു രണ്ടായി പിളര്‍ത്തിക്കൊണ്ടിരുന്നു ഒപ്പം കുമാരനും താഴെവീണുകൊണ്ടിരുന്നു. തൊണ്ണൂറ്റൊമ്പത് വാഴയിലും ഇതു തുടര്‍ന്ന കുമാരന്‍ നൂറാമത്തെ വാഴയുടേ അടുത്തെത്തി.

രാജാവ് തന്നെ കളിയാക്കാനാണീ പരീക്ഷണം നടത്തുന്നതെന്നും വാഴയില്‍ ചെമ്പൊന്നും ഉണ്ടാകില്ലെന്നും കരുതി ശക്തമായി വെട്ടാന്‍ ഓങ്ങിയ വാള്‍ പിന്‍‌വലിച്ച് കുമാരന്‍ ഒരു വാഴമുറിയാന്‍ പാകത്തില്‍ വെട്ടി. കഷ്ടമെന്ന് പറയട്ടെ വാഴയില്‍ ചെമ്പുണ്ടായിരുന്നതിനാല്‍ വാഴ മുറിഞ്ഞില്ലെന്ന് മാത്രമല്ല കുമാരന്‍‌റ്റെ കൈ നന്നായി വേദനിക്കുകയും ചെയ്തു , വാഴ മുറിയാത്തതിനാല്‍ കുമാരന്‍ പരീക്ഷണത്തില്‍ തോല്‍‌ക്കുകയും ചെയ്തു.

ഇതും പറഞ്ഞുമ്മ ചിരിക്കും.

" ആ മകന്‌ അതില്‍ ചെമ്പുണ്ടായിരുന്നെന്ന്‌ കരുതിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നില്ലെ ,അതിനാല്‍ എന്തിനെയും ചെമ്പെന്ന് കരുതണം"

34 comments:

സു | Su said...

നല്ല കഥ.

ഉമ്മയ്ക്ക് സ്നേഹം.

വേണു venu said...

ഉമ്മയ്ക്കു് സ്നേഹം.

Praveen said...

നന്നായീ ഉമ്മാക്കു ഒരു ക്രെഡിറ്റ്‌ പറഞ്ഞേരു .എല്ലാ മാസത്തേയും നല്ല പോസ്റ്റുകള്‍ ഒരുമിച്ചു കൂട്ടി വക്കാനും നല്ല ബ്ളോഗരേ അഭിനന്ദിക്കാനും ഇവിടെ ഒരു പരിപാടി നടക്കുന്നുണ്ടു ..
mobchannel.com

സമയം കിട്ടുന്ന മുറക്കു ഒരു ലിങ്ക്‌ അയക്കൂ

sandoz said...

ഉമ്മക്ക്‌ ഈ കൊച്ചീക്കാരന്‍ കൊച്ചന്റെ വക സ്നേഹാന്വേഷണങ്ങള്‍.

salim | സാലിം said...

ഉമ്മാക്ക് അന്വേഷണംപറയുക. ഇനിയും കഥകള്‍പറ‍ഞ്ഞുതരുവാനും

തമനു said...

നല്ല കഥ. ഒരു പക്ഷേ ഉമ്മ പറഞ്ഞുതന്നതു കൊണ്ടായിരിക്കം കഥയ്ക്ക്‌ ഇത്രയും മധുരം.

ഉമ്മയ്ക്ക്‌ സ്നേഹാന്വേഷണങ്ങള്‍ ..

ikkaas|ഇക്കാസ് said...

ഒരു പാട് കുഞ്ഞിക്കഥകള്‍ കേട്ടു വളര്‍ന്നതാണെങ്കിലും ഇക്കഥ കേള്‍ക്കുന്നത് ആദ്യമായിട്ടാ. അതുകൊണ്ട് തന്നെ കഥയ്ക്ക് പുതുമയും കുട്ടിക്കാലത്ത് തലയില്‍ തലോടിക്കൊണ്ട് കഥ പറഞ്ഞു തരുന്ന ഉമ്മയുടെ ഓര്‍മ്മകളുടെ മാധുര്യവും അനുഭവപ്പെട്ടു.
തറവാടിയുടെ ഉമ്മയെയും മറ്റെല്ലാ അമ്മമാരെയും സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ.

മഴത്തുള്ളി said...

തറവാടീ,

ഈ കഥ ആദ്യമായി കേള്‍ക്കുന്നതാണ്. നല്ല ഒരു ഗുണപാഠം അടങ്ങിയ കഥ.

ഉമ്മായോട് എന്റെ സ്നേഹാന്വേഷണങ്ങള്‍ പറയണേ.

കൈയൊപ്പ്‌ said...

:) എപ്പോഴും ഇങ്ങനെ ആഞ്ഞു വെട്ടുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്‌. അവനോടാരായിരിക്കാം ഈ കഥ പറഞ്ഞത്‌? ഒരിക്കല്‍ ഇങ്ങനെ ആഞ്ഞുവെട്ടി അവനു വീട്ടുകാരെയും നഷ്ടമായി...

ഉള്ളില്‍ ചെമ്പില്ലെന്നു കരുതാനാണു നമ്മള്‍ക്കിഷ്ടം, അല്ലേ. ഉമ്മയുടെ കഥക്കു നന്ദി! തേങ്ങ എവിടെ...?

Sapna Anu B. George said...

നല്ല കഥ,ഉമ്മയുള്ള ഭഗ്യവതീ, ഇനിയും കഥകള്‍ കേര്‍ക്കാനുള്ള ഭാഗ്യം ഉണ്ടായിരിക്കട്ടെ , ആണ്ടോടാണ്ടുകള്‍.

വല്യമ്മായി said...

ഭര്‍ത്താക്കന്മാരെ സ്നേഹിക്കാം ബഹുമാനിക്കാം പേടിക്കണ്ട എന്ന് എന്നെ പഠിപ്പിച്ച ഉമ്മയാണ് ഇത്

ശാലിനി said...

ഉമ്മയ്ക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നു. ആദ്യമായിട്ടാണോ ഉമ്മ ഇവിടെ വരുന്നത്.

പൊതുവാള് said...

അമ്മയുമുമ്മയുമൊന്നല്ലേ...
ഉമ്മയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൌഖ്യസന്തോഷങ്ങളും നേരുന്നു.

പാവം എന്റെ അമ്മ ഒരനുജന്റെ വിയോഗത്തില്‍ ദു:ഖിച്ചിരിക്കുകയായിരിക്കും എന്നോര്‍ത്തു പോയി.

കുട്ടന്മേനൊന്‍::KM said...

നല്ല കഥ.ഉമ്മയ്ക്ക് സ്നേഹാന്വേഷണങ്ങള്‍.

Jyothi said...

അമ്മേ, ഉമ്മേ, ഒരു കഥ കൂടി...
പോസ്റ്റ് ഇഷ്ടമായി, നന്ദി.

:: niKk | നിക്ക് :: said...

ആഹാ. കഥ കൊള്ളാംസ്‌ :) ഇനിയും പോരട്ടേ

അരീക്കോടന്‍ said...

തറവാടീ... ഉമ്മ പറഞ്ഞ കഥ നന്നായി

അഗ്രജന്‍ said...

തറവാടി, വളരെ നന്നായി ഉമ്മ പറഞ്ഞ കഥ... താങ്കളുടെ തനതായ വിവരണ ശൈലി വായനക്കാരനിലേക്ക് ആ കഥ ശരിക്കും പകര്‍ന്നു നല്‍കി.

ഒന്നിനേയും ലാഘവത്തോടെ കാണരുതെന്ന് ഗുണപാഠം അല്ലേ.

deepdowne said...

തപ്പിത്തടഞ്ഞ്‌ ഈ ബ്ലോഗിന്റെ മോളില്‍ വന്നുവീണു. അടിപൊളി! തിരക്കുണ്ട്‌, ഇനിയും വരും വായിക്കാന്‍. ബുക്‍മാര്‍ക്ക്‌ ചെയ്തു :p

തറവാടി said...

സു : നന്ദി

വേണുവേട്ടാ: നന്ദി ( കമന്‍റ് കട്ട് അന്‍‍റ്റ് പേസ്റ്റ് ആണല്ലെ?) :)

പ്രവീണ്‍ , സന്‍ഡോസ് , സാലിം , തമനു , ഇക്കാസ് ,
മഴത്തുള്ളീ ,കയ്യൊപ്പ് , സ്വപ്ന , ശാലിനി ,

പൊതുവാളന്‍ , നിക്ക് , കുട്ടന്‍ മേനോന്‍ ,

ജ്യോതി , അരീക്കോടന്‍ , അഗ്രജന്‍ , ഡീപ് ഡൌണ്‍

നന്ദി :

ഉമ്മയെ കാണാന്‍ വന്ന മറ്റുള്ളവര്‍ക്കും നന്ദി

Sul | സുല്‍ said...

തറവാടി നല്ല കഥ. നേരം വൈകുവോളം വെള്ളം കോരീട്ട്....

ഉമ്മാക്ക് എന്റെ സലാം.

-സുല്‍

ചേച്ചിയമ്മ said...

ഈ കഥ ആദ്യമായിട്ടാ കേള്‍ക്കുന്നത്‌.നല്ല കഥ.
ഉമ്മയ്ക്ക്‌ സ്നേഹാന്വേഷണങ്ങള്‍....

Kalesh said...

ഉമ്മ സുഖമായിരിക്കുന്നുവെന്ന് കരുതുന്നു...

ബാക്കി കഥകളും പോസ്റ്റൂ അലിയു ചേട്ടാ..

ഉമ്മയ്ക്ക് സ്നേഹം...

തറവാടി said...

സുല്ല് , ചേച്ചിയമ്മ , കലേഷ് : നന്ദി

പച്ചാളം : pachalam said...

ഇന്നലെ ഇട്ട കമന്‍റ് കാണാനില്ല, അതെവിടെപ്പോയാവോ?

ഉമ്മേടുത്ത് പറയൂ മോനെ കൊണ്ട് ഇനീം ഉമ്മ പറഞ്ഞ കഥകളുടെ പോസ്റ്റിഡീക്കാന്‍

(കണ്‍ഫൂഷനായോ?? :)

chithrakaranചിത്രകാരന്‍ said...

ഐശ്വര്യനിധിയായ ഉമ്മ...
ചിത്രകാരന്റെ സ്നെഹാന്വേഷണവും, പ്രണാമങ്ങളും.

ഉമ്മ പറഞ്ഞ ഗുണപാഠം ഹൃദിസ്ഥമാക്കി.. നന്ദി !!

വിചാരം said...

ഉമ്മ അതെല്ലാവര്‍ക്കും ഒന്നാണ് ഉമ്മ മാത്രം ഉമ്മയുടെ പര്യായം സ്നേഹം .. സഹനം.. ചിന്താധാരകള്‍ ഉണര്‍ത്തുന്നവര്‍.. പറഞ്ഞാലൊടുങ്ങാത്ത പര്യായങ്ങള്‍
ഉമ്മയുടെ നെറുകയില്‍ ഞാന്‍ സ്നേഹവായ്പ്പോടെ ഒരുമ്മ വെയ്ക്കുന്നു
നമ്മുടേ ഉമ്മാക്ക് ആയൂസ്സിനേയും ആരോഗ്യത്തേയും സന്തോഷത്തേയും സര്‍വ്വശക്തന്‍ പ്രദാന ചെയ്യട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു

Siju | സിജു said...

നല്ല കഥ
ഉമ്മാക്ക് സ്നേഹത്തോടെqw_er_ty

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഉമ്മാക്കൊരുമ്മ... ഈ മോന്റെ വക

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇതു പോലെ കഥ പറയുന്ന ഉമ്മമാരും മുത്തശ്ശിമാരുമൊക്കെ ഇപ്പഴുണ്ടോ? ഉള്ളവര്‍ ഭാഗ്യവാന്മാര്‍.

sv said...

നല്ല ഓര്‍മ്മകള്‍....

നന്മകള്‍ നേരുന്നു

smitha adharsh said...

ഈ കഥ ഇതുവരെ കേട്ടിട്ടില്ല.നല്ല കഥ..
ഉമ്മയ്ക്ക് ഉമ്മ.

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല കഥയാണ് മാഷെ.ഉമ്മയെ അനേഷിച്ചതായി പറയുക

സുധി അറയ്ക്കൽ said...

നല്ല ഗുണപാഠകഥ.