Thursday, April 01, 2010

തല്ലാന്‍ തോന്നി - നടന്നില്ല

അബൂദാബിയിലെ ഒരു ട്രാഫിക് സിഗ്നല്‍.
ചുവപ്പ് സിഗ്നല്‍ലൈറ്റ് കത്തിക്കൊണ്ട് നില്‍ക്കുന്നു. എന്റെ ഇടത്തെ ട്രാക്കില്‍ ഒരു ടൊയോട്ട കാര്‍ , ഡ്രൈവര്‍ ഒരു ബുര്‍ഖയിട്ട സ്ത്രീ, ഇന്‍ഡ്യന്‍ , ഒന്നുക്കൂടെ തെളിയിച്ചുപറഞ്ഞാല്‍ മലയാളി.

കാറിന്‍റ്റെ എയര്‍കണ്ടിഷന്‍ ഓണായിരിക്കുന്നതിനാലാണെന്നു തോന്നുന്നു ,
എല്ലാ വിന്‍ഡോസും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്.

പിന്‍സീറ്റില്‍ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

അവളുടെ അച്ഛനെന്ന് തോന്നുന്ന കാട്ടാളന്‍,
മുന്നിലെ സീറ്റിലുരുന്ന് സിഗരറ്റ് ആഞ്ഞു വലിക്കുന്നു.

പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഒരാളേയും തല്ലാന്‍ തോന്നിയിട്ടില്ല ,
ഒരു പക്ഷെ കുറച്ചു സമയം കൂടി ആ ചുവന്ന ലൈറ്റ് കത്തിക്കിടന്നിരുന്നെങ്കില്‍;
ഞാന്‍ അബൂദാബി ജയിലില്‍ ആയേനെ!

33 comments:

തറവാടി said...

തല്ലാന്‍ തോന്നി നടന്നില്ല , പുതിയ പോസ്റ്റ്

sandoz said...

'ഇതൊരു രോഗമാണോ ഡോക്ടര്‍' പംക്തിയിലേക്ക്‌ അയക്കണ്ട പോസ്റ്റ്‌ ആണിത്‌.പക്ഷേ ഈ രോഗത്തിനു ഒരു ഡോക്ടറുടെ സഹായം ആവശ്യമില്ലാ......

അലിയൂക്കാ....നല്ല ഇടി നാട്ടില്‍ കിട്ടൂല്ലേ.....പിന്നെ എന്തിനാ വല്ല നാട്ടിലേം ഇടി വാങ്ങി ബ്ലാക്കില്‍ വില്‍ക്കണത്‌....

Mubarak Merchant said...

തറവാടിയുടെ രോഷം മനസ്സിലാക്കുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പുക വലിക്കുന്നവര്‍ക്കെതിരേ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ പൊതുസ്ഥലത്തെ പുകവലി നിയമം മൂലം നിരോധിച്ചിട്ടുള്ളതും തിരക്കേറിയ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് പോലീസ് സാന്നിധ്യമുള്ള നഗരത്തെരുവുകളില്‍ ഒരുവിധം നന്നായിത്തന്നെ ഇത് പാലിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ചില്ലുകള്‍ പൂട്ടി എയര്‍ കണ്ടീഷന്‍ ചെയ്ത സ്വകാര്യ വാഹനങ്ങളിലെ പുകവലി നിര്‍ത്തണമെങ്കില്‍ അത് ചെയ്യുന്നവനെ വേണ്ടവണ്ണം ബോധവല്‍ക്കരിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. ഈ ബോധവല്‍ക്കരണം ഒരുപക്ഷെ തറവാടിയെപ്പോലുള്ള ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ചിലര്‍ കൊടുക്കുന്ന അടിയിലൂടെയും ആവാം. എന്തായാലും തല്ലിനു മുന്‍പെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തുന്നത് വളരെ നന്നായിരിക്കും. ദുബായ് തെരുവിലെ വാഹനങ്ങള്‍ പുകയിലപ്പുകയില്‍ നിന്ന് വിമുക്തമാവാന്‍ തറവാടിയുടെ ഈ പോസ്റ്റ് സഹായകരമാവട്ടെ എന്നാശംസിക്കുന്നു. ഭാവുകങ്ങള്‍.

തറവാടി said...

ഇക്കാസേ ,

എനിക്കു പുകവലിയോടൊരു വിരോധവുമില്ലാ ,
(ഞാന്‍ വലിക്കാറില്ലെന്ന് ഇടിവാളിനറിയാം :)) ,

എന്നാല്‍ മൂന്നു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടി കാറിലുള്ളപ്പോള്‍ ,

വിന്‍ഡോസ് അടച്ച് ,

എയര്‍ കണ്ടിഷന്‍ ഓണാക്കി വലിക്കുന്നതു കണ്ടപ്പോഴാ.........

സന്‍ഡോസേ...:))))

മിടുക്കന്‍ said...

തറവാടി ഇത്രക്ക് വികാരം പാടില്ല..
ആരുടെയൊ കൊച്ച്, ആരുടെയൊ കാറ്, ...എന്നൊക്കെ വിശാരിക്കേണ്ട കാലം ആയത് അറിഞ്ഞില്ലേ..?
ദിസ് ഈസ് യമകണ്ട കാലം, വേര്‍സര്‍ ദാന്‍ കലികാലം... അല്ലാതെ, രാമരാജ്യമാണെന്ന് വിചാരിച്ച് ഓരോന്ന് വിളിച്ച് പറയാതെ സാറെ..
:)

സുല്‍ |Sul said...

ഏതായാലും നടക്കാഞ്ഞത് നന്നായി.

-സുല്‍

വിചാരം said...

പോസ്റ്റില്‍ രോഷത്തിന്‍റെ തീ കനല്‍ കണ്ടു .. അടിക്കാതെ ബോധവത്കരവും നടത്താമല്ലോ പുകവലിക്കരുത് എന്നുപറയാന്‍ അവകാശം പുകവലിക്കാത്തവര്‍ക്ക് മാത്രമല്ല സദാചാര ബോധമുള്ള ഏതൊരാള്‍ക്കും പറയാം തറവാടിയുടെ ഈ മാനസ്സിക ഇടപ്പെടല്‍ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന പൊതു സമൂഹത്തിലെ സദാചാരസദ്വൃത്തിക്കൊരുദാഹരമാണ്
വെല്‍ഡന്‍ ... ഗുഡ്

വല്യമ്മായി said...

സാന്ഡോസെ,

ചിലതിന്റെയൊക്കെ വാല്‍ പതിനഞ്ച് കൊല്ലമല്ല പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരെയാവില്ല :) :) :)

Unknown said...

ഞാന്‍ അബൂദാബി ജയിലില്‍ ആയേനെ!

ഇത് മാത്രം നടന്നേനേ.. :-)

വേണു venu said...

ഒന്നു വിരട്ടി വിടാമായിരുന്നു.:)

sandoz said...

ഹ.ഹഹ.....

വല്യമ്മായീടെ കമന്റ്‌ വായിച്ച്‌ ചിരിച്ചു കഴിഞ്ഞപ്പഴാണു ഒരു ഡൗട്ടന്‍ മിന്നിയത്‌......കമന്റ്‌ തറവാടിയെ കുറിച്ചോ...അതോ എന്നെ ക്കുറിച്ചേ........ഞാന്‍..എനിക്ക്‌ വാലുണ്ടോന്നു അറിയാതെ ഒന്നു തപ്പി നോക്കേം ചെയ്തു.......

Visala Manaskan said...

ഇത് സ്വാഭാവികമായി ആര്‍ക്കും തോന്നുന്ന കാര്യമാണ്. ഈ പാവം പിടിച്ച എനിക്കും പലപ്പോഴും തോന്നിയുട്ടുണ്ട്. പക്ഷെ, ക്യാ കരൂം. അതുകൊണ്ട് പ്രശ്നം തീരുകയല്ല, തുടങ്ങുകയല്ലേ ഉള്ളൂ.

ഒരിക്കല്‍ ഒരു അറബി ഒരു ഒന്നരവയസ്സുള്ള അയാള്‍ടേ (?)കൊച്ചിന്റെ മുഖത്ത് ‘ഠേ!!‘ എന്നൊരു പെട. ക്ടാവ് വേദനിച്ചിട്ട് പെടഞ്ഞ് കരയാ..

സത്യായിട്ടും അമ്മ്യാണേ.. ആ ഡേഷിനെ കോളറില് പിടിച്ച് നേരെ നിര്‍ത്തി ചെകിളേമ്മെ ഒരെണ്ണം അങ്ങട് കൊടുക്കാന്‍ തോന്നി. സത്യം.

പക്ഷെ, ഞാന്‍ അടങ്ങി. അല്ലെങ്കില്‍ ഞാന്‍ ജെയില്‍ കിടന്ന് ഒടുങ്ങും!

ആ മാന്യദ്ദേഹത്തെ, എന്റെ കയ്യിലിരുന്ന ഒരു കടലാസിലേക്ക് ആവാഹിച്ച്, അത് ചുരുട്ടിക്കൂട്ടി താഴെക്കിട്ട് അത് കാലുകൊണ്ട് ചവിട്ടിയരച്ച് ഞാന്‍ നിര്‍വൃതി നേടി.

സുല്‍ |Sul said...

അപ്പോള്‍ അമ്മായി 15 എന്നു പറഞ്ഞത് പ്രാസത്തിനു വേണ്ടിയല്ലലേ. :)

-സുല്‍

സാജന്‍| SAJAN said...

തല്ലണ്ടാ മര്യാദക്കൊന്നു പറഞ്ഞു വിടെണ്ടതായിരുന്നുവെന്നു തോന്നുന്നു...

പട്ടേരി l Patteri said...

ഒരു ബുര്‍ഖയിട്ട സ്ത്രീ ,
ഇന്‍ഡ്യന്‍ , ഒന്നുക്കൂടെ തെളിയിച്ചുപറഞ്ഞാല്‍ മലയാളി....
ഹോ... ബുര്‍ഖ കണ്ടു അതു മലയാളിയാണെന്ന് കണ്ടുപിടിച്ചല്ലേ !!! (മൂടുപടം അണിഞ്ഞിട്ടില്ലെന്ന കാര്യം എഴുതാത്തതിനാല്‍ വന്ന ചിന്ന ഡബിട്ട് ആണ്:))))))
പാസ്സീവ് സ്മോക്കിങ്ങ് വണ്ടിക്കകത്തായാലും സ്റ്റെയര്‍ കേസിനകത്തായാലും കൂടെ ഉള്ളത് കുട്ടികളായാലും അല്ലെങ്കിലും പാസ്സീവ് സ്മോക്കിങ്ങ് തന്നെയാണ്. ചിലപ്പോള്‍ അതിന്റെ എഫക്റ്റ് കൂടിയോ കുറഞ്ഞോ ഇരിക്കും എന്ന് മാത്രം ..... എന്നു വിചാരിച്ച് വണ്ടിക്കകത്തു വലിക്കുന്നവന്‍ കുറ്റവാളിയും പുറത്തു വലിക്കുന്നവര്‍ (വിത്ത് നോയിസ്) പുണ്യാളന്മാരുമൊന്നും ആകുന്നില്ല

Rasheed Chalil said...

തറവാടിമാഷേ തല്ലാന്‍ തോന്നാനും വേണം നല്ലൊരു മനസ്സ്...

കുറുമാന്‍ said...

ഇത്തരം കാര്യങ്ങളില്‍ പ്രതികരിച്ചേ മതിയാവൂ സമൂഹം (ഞാന്‍ വലിക്കാറുണ്ട്, പക്ഷെ ഇന്നു വരേയായി, എന്റെ ഫ്ലാറ്റിലോ, വണ്ടിയിലോ വലിച്ചിട്ടില്ല - പ്രത്യേകിച്ചും കുട്ടികള്‍ വീട്ടിലുണ്ടെങ്കിലോ, കുട്ടികളുള്ള വീട്ടില്‍ ചെന്നാലോ)

അഭയാര്‍ത്ഥി said...

വിശാലന്റെ കമെന്റെന്നെ കഴിഞ്ഞ ഒരു സംഭവം ഓര്‍മയില്‍ കൊണ്ടുവരുന്നു.
അല്‍പ്പം ഭീതിയും.

ഗുരുവായൂരിലെ പ്രസാദ ഊട്ടിന്റെ വലിയ ലൈനില്‍ ഗന്ധര്‍വന്‍, കിന്നരിനി,വല്ലരിയിലെ
ആദ്യ കനി എന്നിവര്‍ മൂക്കുമുട്ടെ ഓശാരമടിച്ച്‌ പുണ്യം കിട്ടാനുള്ള നില്‍പ്പില്‍.
ആദ്യകനിക്ക്‌ മൂന്നര വയസ്സെ ഉള്ളു. കുറച്ചു നേരം അമ്മയുടെ ഒക്കത്തിരുന്നപ്പോള്‍
അവന്റെ അക്ഷമയും കുസൃതിയും ഉണര്‍ന്നു. "എനിക്കീകുളത്തിലേക്ക്‌ മൂത്രമൊഴിക്കണം ....."
എന്നു തുടങ്ങി ഡയലോഗുകള്‍. കിന്നരിനി സ്ത്രീകളുടെ ലൈനില്‍ നിന്ന്‌ പറയുന്നു "ഒന്നീ കുട്ടിയെ പിടിക്കു. "

അടുത്തു നിന്ന സ്ത്രീ പറയുന്നു "ഭര്‍ത്താവുണ്ടല്ലെ കൂടെ... "
ആദ്യകനി:-" ഭര്‍ത്താവൊന്നുമല്ല അതാര എനിക്കറിയില്ല....."
കിന്നരിനിയുടെ
മുഖം വിളറി വെളുത്തു. കുട്ടിയെ ഒരു തരത്തില്‍ എറിഞ്ഞു തന്നു ഗന്ധര്‍വന്‌.

ശ്രദ്ധ എങ്ങിനേയെങ്കിലും വ്യതിചലിപ്പിക്കാന്‍ വിഫലമായ ശ്രമം. പിന്നെ നടക്കില്ലാന്ന്‌ വന്നപ്പോള്‍
ചെവിയില്‍ സ്ക്രൂയിംഗ്‌. പുറകില്‍ നിന്നൊരാള്‍ പറയുന്നു -"കുട്ടിയെ ഉപദ്രവിച്ചിട്ട്‌ കാര്യമില്ല. "
താനാര എന്ന മട്ടില്‍ അയാളേ ഒന്നു നോക്കി. അല്‍പ്പം കഴിഞ്ഞ്‌ വീണ്ടും വാശീകള്‍ "എനിക്കമ്മയുടെ അടുത്തു പോകണം. "
ഗന്ധര്‍വന്‍ ചെകുത്താനായി മാറി. പൊതിരെ പെരുമാറി.
പുറകിലുള്ള ആള്‍ വീണ്ടും "നിങ്ങളെന്തായീ കാണിക്കണെ????. "
ആദ്യ കനി അലമുറയിട്ട്‌ പറയുന്നു" നീ സിംഗപ്പൂര്‍ക്ക്‌ പൊക്കോട എനിക്ക്‌ നിന്നെ വേണ്ട. ...."
ഉണ്ണാതെ വെളിയിലിറങ്ങി. ഹോട്ടലില്‍ കഴിച്ച്‌ പതുക്കെ ത്രിശ്ശൂര്‍ക്കുള്ള ബസ്സില്‍ കയറി ഇരിക്കുമ്പോള്‍
പുറകില്‍ നിന്നൊരു ശബ്ദം- "മാഷെ കുട്ടിയെ ഇങ്ങിനെ തല്ലരുത്‌ കേട്ടൊ. "

ക്യ്യൂവില്‍ പുറകില്‍ നിന്നിരുന്ന
അതേ കാരണവര്‍. ത്രീശ്ശൂരെത്തുന്നതു വരെ ഈ ഉപദേശമായിരുന്നു.

കുട്ടികള്‍ നമ്മുടെ ഗുര്‍നാഥന്മാരാണ്‌. അവര്‍ നമ്മളെ കുട്ടികളെ വളര്‍ത്താന്‍ പഠിപ്പിക്കുന്നു.

ഒരു തറവാടി പോസ്റ്റായിരിക്കുന്നു

Kalesh Kumar said...

:(

asdfasdf asfdasdf said...

യാത്രയില്‍ എന്തൊക്കെ കാണണം. കുട്ടികളെ ബാക്സീറ്റിലിരുത്തി ഡോറ് ലോക്ക് ചെയ്ത് പുറത്ത് ഷോപ്പിങ് കോമ്പ്ലക്സില്‍ കയറുന്ന എത്രയോ അറബികളെ ദിവസവും കാണുന്നു.
തറവാടി, താങ്കള്‍ക്ക് സീറ്റ് ബെല്‍റ്റ് രണ്ടെണ്ണം വേണ്ടിവരുമെന്നു തോന്നുന്നു.ഒന്ന് ഇടത്തുനിന്നും വലത്തോട്ടും മറ്റൊന്ന് വലത്തുനിന്ന് ഇടത്തോട്ടുമിടാന്‍.(അതോ ഒന്നു കാറിലേക്കും ഒന്ന് വീട്ടിലേക്കും വേണ്ടിവരുമോ ..ഞാനോടി :) :) ....)

തറവാടി said...

മേനോന്‍റ്റെ കമന്‍റ്റു കണ്ടപ്പോഴാണോര്‍മ്മ വന്നത്‌ ,

സ്ഥലം ചാലിശ്ശേറി ആശുപത്രിക്ക് മുന്നിലുള്ള റോഡ്. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിനെ കാണാന്‍ ഒരാളും

( ആളെ ഞാന്‍ പറയില്ല .., ഏതായാലും ഞാനല്ലാ..)

അയാളുടെ ഭാര്യയും പോകുന്നു , 5 വയസ്സുള്ള മകനെ ജീപ്പില്‍ ഇരുത്തിയിട്ട്.

, ആശുപത്രിയില്‍ നിന്നും ജീപ്പ് കാണാമല്ലോ എന്നതിനാലും പിന്നെ പെട്ടെന്നു തിരിച്ചുവരാമെന്നതിനാലാണത്രെ കൊച്ചിനെ വണ്ടിയില്‍ ഇരുത്തിയതെന്നു പിന്നീടദ്ദേഹം വിവരിച്ചു ,

( ആശുപത്രിയില്‍ നിന്നും പെട്ടെന്നു പോരാനുള്ള ഒരു സൂത്രമായിരുന്നെന്ന്‌ എന്നോട് പിന്നീട് പറഞ്ഞു)

ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നത്‌ ഇറക്കത്തില്‍ , പയ്യന്‍ കളിച്ചു കളിച്ച് ഗിയര്‍ ന്യൂട്ടറിലാക്കി, മെല്ലെ നീങ്ങിയ ജീപ്പ് ഇറക്കമയതിനാല്‍ വേകത്തില്‍ നീങ്ങിപ്പോയി.

റോഡ് അവസാനത്തില്‍ വളവായതിനാല്‍ നേരെ പോയി വളവിലുള്ള പാലത്തില്‍ ഇടിച്ചു വശത്തേക്ക് മറിഞ്ഞു , ഭാഗ്യവശാല്‍ പയ്യന്‌ ഒരു ചെറിയ മുറിയേ പറ്റിയുള്ളൂ.

അപ്പുറത്തെ ചായക്കടക്കാരന്‍ മോശമല്ലാത്ത രീതിയില്‍ തെറിപറഞ്ഞു , എല്ലാം മൂളിക്കേട്ട കക്ഷി പിന്നീടൊരിക്കലും ആ പണി ചെയ്തിട്ടില്ലെന്നാണറിവ്‌

ഏറനാടന്‍ said...

സിഗരറ്റ്‌ തരാഞ്ഞതിലാണോ അലിക്കാ ചൂടാവാന്‍ തോന്നിയത്‌? ഭാഗ്യം ചുവപ്പ്‌ മാറി പച്ചയായത്‌! ഈല്ലേല്‍ രണ്ടിലൊരാളുടെ സ്ഥിതി.. ഹോ.. വിചാരിക്കാന്‍ വയ്യ!
:)
:))

അംന said...

കുഞ്ഞുങ്ങളെ തല്ലുന്നതിനേക്കാളും വല്യ വിഡ്ഢി ജനിച്ചിട്ടില്ല; കുഞ്ഞു വാശി പിടിക്കുമ്പോള്‍ അവനെ അവനിക്കിഷ്ടമുള്ള വേറൊന്നിലേക്കു അവനെ divert ചെയ്യുക; ഏറ്റവും പ്രാക്റ്റിക്കലായ ഒരു ചെറിയ വിദ്യയാണിതു - അല്ലെങ്കിലും വല്യവരുടെ ബുദ്ധിക്കനുസരിച്ചു കുഞ്ഞിനു ചിന്തിക്കാന്‍ പറ്റുമോ...ഞാന്‍ മനസ്സിലാകിയിടത്തോളം വീട്ടില്‍ തന്നെയിരുന്നു കുഞ്ഞു വല്ലാതെ ബോറടിക്കുമ്പോഴാണു അവര്‍ക്കു വാശിയും കരച്ചിലും ഉരുളലും പിരളലും തുടങ്ങുന്നതു....അവര്‍ക്കു കുറെ objects കാണണം.. അവരുടെ mind നെ feed ചെയ്യണം, നമ്മളേകാളും പതിന്മടങ്ങാണു അവരുടെ grasping power. രണ്ടുംവയ്സ്സും എട്ടുമാസമായിട്ടും ബ്രസ്റ്റ്‌ഫീഡിംഗ്‌ തുടരുന്ന കുഞ്ഞിനെ കുഞ്ഞായി സ്നേഹിക്കുന്ന ഒരമ്മ.

മുസ്തഫ|musthapha said...

എനിക്കും തോന്നി... ദേ ഇവിടെ ... പിന്നെ പാവമല്ലേന്ന് വെച്ച് ഒഴിവാക്കിയതാ, അല്ലാതെ എന്‍റെ തടി കേടാകും എന്ന് വിചാരിച്ചൊന്നുമല്ല :)



അംന... ഈ പോസ്റ്റിനെ തെറ്റിദ്ധരിച്ചോന്നൊരു ശങ്ക, ആ കമന്‍റ് കണ്ടപ്പോള്‍ :)

മഴത്തുള്ളി said...

തറവാടീ, ആ ലൈറ്റ് കത്തിക്കിടക്കാത്തതു ഭാഗ്യം, ഈ പോസ്റ്റ് വായിക്കാന്‍ സാധിച്ചത് അതുകൊണ്ടു മാത്രം.

പിന്നെ ആ കാട്ടാളന്‍ ചെയ്യുന്നതെന്തെന്ന് അവനറിയില്ലായിരിക്കാം. പാവം പെണ്‍കുട്ടി.

മുസ്തഫ|musthapha said...

അംന... സോറി, താങ്കള്‍ ഇവിടെ വന്ന കമന്‍റിനു തുടച്ചയായി പറഞ്ഞതാണല്ലേ... സോറി എഗയിന്‍ :)

സൂര്യോദയം said...

പ്രതികരണ ശേഷി എന്നല്ല പ്രതികരണമനോഭാവശേഷി എന്ന് ഇതിനെ വിളിയ്ക്കാം... പ്രതികരിച്ചെങ്കില്‍ അയാളുടെ പ്രതികരണശേഷിയും അറിയാമായിരുന്നു :-)

ട്രെയിനില്‍ സ്ഥിരമായി ചാലക്കുടി-എറണാകുളം റൂട്ടില്‍ യാത്രചെയ്യുന്ന കലഘട്ടത്തില്‍ ട്രെയിനില്‍ നല്ല തിരക്കുള്ള സമയത്ത്‌ ഒരു മാന്ന്യന്‍ ഇരുന്ന് പുക ഊതി മുകളിലോട്ട്‌ വിടുന്നു... മുകളില്‍ ബെര്‍ത്തില്‍ ഇരിയ്ക്കുകയായിരുന്ന ഒരാല്‍ ഒന്ന് എത്തിനോക്കി എന്നിട്ട്‌ നല്ല ഡോള്‍ബി ഡിജിറ്റല്‍ സൗണ്ടില്‍ ഒന്നലറി.. 'സിഗററ്റ്‌ കളയടോ...'

ഇത്‌ കേട്ട്‌ ചമ്മിയ ക്ഷീണം മാറ്റാന്‍ അങ്ങേര്‍ അത്‌ നിരസിച്ചു.

പിന്നെ അവിടെ പരിസരത്ത്‌ ഉണ്ടായിരുന്ന ഞങ്ങള്‍ വിടുമോ.... (ഞങ്ങള്‍ പോയി വേറെ കമ്പാര്‍ട്ടുമെന്റില്‍ കയറി എന്നല്ല ;-))
ലവനെ അവിടെനിന്ന് എഴുന്നേല്‍പ്പിച്ച്‌ ഡോറില്‍ കൊണ്ട്‌ നിര്‍ത്തുക മാത്രമല്ല, ലേറ്റസ്റ്റ്‌ റിലീസ്ഡ്‌ ഡയലോഗുകള്‍ കൊണ്ട്‌ പുളകിതനാക്കി...

തറവാടി said...

ഇവിടെവന്ന , അഭിപ്രാം പറഞ്ഞ

ഏറനാടന്‍ , അംന , അഗ്രജന്‍ , മഴത്തുള്ളി , സൂര്യോദയം :

പറയാത്തവര്‍ക്കും 

നന്ദി

തറവാടി said...

അയ്യോ മറന്നു ,

സാന്‍ഡോസ് ,
ഇക്കസ്,
മിടുക്കന്‍ ( സ്വാഗതം)
സുല്‍,
വിചാരം,
ദിബാസുരന്‍ ,
വേണുവേട്ടന്‍,
വിശാലമനസ്കന്‍,
സാജന്‍ ( സ്വാഗതം),
പട്ടേരി,
ഇത്തിരിവെട്ടം,
കുറുമാന്‍,
ഗന്ധര്‍വന്‍ ( സ്വാഗതം),
കലേഷ്‌,
കുട്ടന്‍ മേനോന്‍

എന്നിവര്‍ക്കും എന്‍റ്റേ നന്ദി രേക്കപ്പെടുത്തുന്നു ( ചിലര്‍ക്കൊക്കെ സ്വാഗതവും)

OAB/ഒഎബി said...

എന്നെ സ്വാഗതിക്കൂ..

അതിതു വരെ നടന്നില്ല!
കാശ് ലാഭം ഇപ്പഴാ മനസ്സിലായത്.
ഒരാള്‍ വലിച്ചാല്‍ മറ്റുള്ളവര്‍ക്ക് പുക ഫ്രീ.

സുഗ്രീവന്‍ :: SUGREEVAN said...

എന്റെ തറവാടീ സമ്മതിച്ചിരിക്കുന്നു! അപ്പുറത്തെ കാറിലെ ബുർഖയിട്ട പെൺകൊടി ഇൻഡ്യാക്കാരിയാണെന്നും പോരാത്തതിനു മലയാളിയാണെന്നും ഒറ്റ നോട്ടത്തിൽ കണ്ടെത്തിയതിന്! അന്നാണോ തറവാടി റെഡ് സിഗ്നൽ കട്ട് ചെയ്ത് പാഞ്ഞത്?

രണ്ടുമൂന്നു കാര്യങ്ങൾ ചോദിക്കട്ടെ:-
1. അബുദാബിയിൽ/അല്ലെങ്കിൽ ദുബായിൽ ഒരു പാർക്കിങ്ങ് ലോട്ടിൽ തറവാടി പാർക്ക് ചെയ്യാൻ ഇൻഡിക്കേറ്ററും ഇട്ട് നിൽക്കുന്നു. അതു കൂട്ടാക്കാതെ ഒരു ഈജിപ്ഷ്യൻ/ജോർദാനി അമ്മായി, കാത്തു നിൽക്കുന്ന തറവാടിയെ ഗൌനിക്കാതെ, അതിനു ശേഷം എതിർ ദിശ്യിൽ നിന്ന് വന്ന് പാർക്കു ചെയ്യുന്നു. തറവാടി ഊമ്പലസ്യ കുണാലസ്യ എന്നു കരുതി നിൽക്കുന്നു.

2. ഇമിഗ്രേഷൻ ഓഫീസിൽ വിസ പുതുക്കാനായി നീണ്ട ക്യൂ. തറവാടിയുടെ മുൻപിൽ ഒരു പത്തിരുപതു പേരുണ്ട് നിൽ‌പ്പ്. ഒരു മണിക്കൂറെങ്കിലും എടുക്കും തറവാടി കൌണ്ടറിൽ എത്താൻ. അപ്പോളതാ ഒരു കന്ദൂരക്കാരൻ അറബി ക്യൂ ഒന്നും നോക്കാതെ നേരെ കൌണ്ടറിൽ പോയി, എന്തായിത് ഇയാള് കാണിക്കുന്നത് എന്നു തമ്മിൽ പറയുന്ന മലബാറികളെ മൈൻഡ് ചെയ്യാതെ, പേപ്പർ സബ്മിറ്റ് ചെയ്യുന്നു. അതിനു ശേഷം അവിടെ അടുത്തുള്ള ഒരു ബഞ്ചിൽ ഇരിക്കുന്നു (തറവാടി വേണേൽ അടിച്ചോട്ടെ എന്നു വിചാരിച്ചായിരിക്കും!).
3. തറവാടിയുടെ പോസ്റ്റിൽ വിവരിച്ച അതേ സിറ്റുവേഷൻ. ചെറിയ മാറ്റങ്ങൾ. മലയാളിക്കു പകരം ഒരു എമറാത്തി അറബി. ഭാര്യ ഡ്രൈവി, ഭർത്താവ് വലി, കുട്ടി കര. അതു കണ്ടാൽ തറവാടി ഇത്രയും വിശദമായി നോക്കുമോ (നോക്കിയ ഓർമ്മയെ കാണൂ!). ഇതു പോലെ പ്രതികരിക്കാൻ തോന്നുമോ? ഈ പോസ്റ്റുണ്ടാകുമായിരുന്നോ?

ഇനി ഞാൻ തറവാടിയെപ്പോലെ ഓർമ്മിച്ച ഒരു സംഭവം കൂടെ പറയട്ടെ:-
ഞങ്ങളുടെ തൊട്ടപ്പുറത്തെ ഫ്ലാറ്റിലെ കപ്പിൾ (ഭർത്താവ് എത്തിസലാത്തിൽ എഞ്ചിനീയർ ഭാര്യ മിനിസ്റ്റ്രി ഓഫ് ഹെൽത്തിൽ ഡോക്ടർ) ഷോപ്പിങ്ങ് കഴിഞ്ഞ് വരുന്നു. ഭാര്യ കോപാകുലയാണ്. വിഷയം തിരക്കിയപ്പോൾ ഭാര്യ പറഞ്ഞു.
“ഞാനിന്ന് പുതിയ ഡയമണ്ട് സെറ്റ് ഇട്ടാണിറങ്ങിയത്. ഇതിയാൻ സ്വയം കണ്ട് അഭിപ്രായം പറയട്ടെ എന്നു കരുതി ഞാൻ മിണ്ടിയില്ല”.
“ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ച് വരുന്ന വഴി (തറവാടി നിർത്തിയ അതേ) സിഗ്നലിൽ കിടക്കുമ്പോൾ ഇതിയാൻ രണ്ട് ലൈനപ്പുറത്തുള്ള വണിയിലെ ഒരു പെണ്ണിനെ നോക്കുന്നതു കണ്ട് ഞാൻ എന്താ ഇത്ര സൂക്ഷിച്ച് നോക്കുന്നത് എന്നു ചോദിച്ചപ്പോൾ പറയുവാ;
“ഹാ! എന്തു രസമായിട്ടാ ആ പെണ്ണിന്റെ മൂക്കുത്തിയിലെ ഡയമണ്ട് തിളങ്ങുന്നേ!” എന്ന്!.
“തൊട്ടടുത്തിരിക്കുന്ന എന്റെ കഴുത്തിലെ നെക്ലസും ഡയമണ്ടും കണ്ടില്ല മൂന്നു ലൈനപ്പുറത്തെ ആ ആനമറുതാടെ പൊട്ടു പോലത്തെ മൂക്കുത്തി കണ്ണിൽ പെട്ടു! നിങ്ങളെല്ലാ ആണുങ്ങളും ഇങ്ങനാ!”
:-)
വല്യമ്മായി, സോറി!
:-)

സുഗ്രീവന്‍ :: SUGREEVAN said...

ചോദ്യം മറന്നു! :-(

1,2,3 സിറ്റുവേഷനുകളിൽ താങ്കൾ എങ്ങനെ പ്രതികരിക്കും എന്നറിയാൻ താല്പര്യമുണ്ട്.

(എനിക്കു തരാൻ പോകുന്ന സ്വാഗതം ഞാൻ അഡ്വാൻസായി സ്വീകരിച്ച്, വരവു വച്ച്, അഡ്വാൻസായിത്തന്നെ നന്ദിയും പറയുന്നു!)
:-))

സുഗ്രീവന്‍ :: SUGREEVAN said...

തറവാടീ, ഞാൻ നിക്കണോ അതോ പോണോ?
മറുപടികൾ കണ്ടില്ല. :-(

അല്ലെങ്കിൽ ‘അലിയു പായുതേ.. ഗണ്ണാ..’
എന്ന പാട്ടും ഹലത്തൂൾ പാടി ഈ ഗഡാപ്പുറത്ത് അൽ‌പ്പം നേരം കൂടെ ചുറ്റിത്തിരിയാം.
:-)