Sunday, April 25, 2010

‘ഓര്‍മ‘ ഒരോര്‍മ്മ

അതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ഒരു നിക്കാഹിലൂടെ ഔദ്യോഗീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിവാഹശേഷം അവള്‍ അവിടെതന്നെ പഠിക്കുകയും ,ഞാന്‍ തൃശ്ശൂരില്‍ ജോലിയും ചെയ്തിരുന്നതിനാല്‍ , കോളേജിനടുത്തുതന്നെയായിരുന്നു താമസിച്ചിരുന്നത്‌.

മിക്കവാറും ദിവസങ്ങളില്‍ അവളുടെ വീട്ടില്‍നിന്നും വരുന്ന ചപ്പാത്തിയും കോഴിക്കറിയും മറ്റു പലഹാരങ്ങളും വീട്ടിലെ അടുപ്പിന്‌ വിശ്രമം കൊടുത്തിരുന്നെങ്കിലും , ഉപ്പ കൊണ്ടുവരാറുള്ള , അരി , പച്ചക്കറി ഇത്യാദിസാധനങ്ങള്‍ ഇടക്കൊക്കെ അടുപ്പിനേയും തിരക്കുള്ളതാക്കിയിരുന്നു.

കോളേജിലെകുട്ടികളും , അടുത്തുള്ള സാറന്‍മാരുടെകുട്ടികളും പലപ്പോഴും വീട്ടില്‍ വരാറുള്ളതിനാല്‍ അവിടെ ഒരു ഹോസ്റ്റല്‍ അന്തരീക്ഷമായിരുന്നു.അക്കാലത്തെക്കുറിച്ച് പല ഓര്‍മ്മകളുണ്ടെങ്കിലും ,‍ ആദ്യം മനസ്സില്‍ വരിക ശനിയാഴ്ചകളിലെ തൃശ്ശൂര്‍‍ - ആനക്കര സ്കൂട്ടര്‍ യാത്രയാണ്‌.

രാവിലെ വീട്ടില്‍നിന്നും പുറപ്പെടുന്ന ഞങ്ങള്‍ ഹൈവേയിലൂടെ അതിവേഗതയില്‍ ഓടുന്ന ബസ്സുകളെ പേടിച്ച്‌ ഉള്‍വഴികളാണ്‌ എപ്പോഴും തിരഞ്ഞെടുത്തിരുന്നത്‌.ഉള്‍വഴിയില്‍ നിന്നും കുന്നംകുളം കഴിഞ്ഞാണ്‌ ഹൈവേയില്‍ കയറുക , അവിടെത്തന്നെയായിരുന്നു ഹോട്ടല്‍ 'ഓര്‍മ' യുള്ളത്‌.

‘ഓര്‍മ’ യിലെ അപ്പം - മുട്ടക്കറി കോമ്പിനേഷന്‍റ്റെ രുചിയോടൊപ്പം അവിടെയുള്ളവരുടെ നല്ല പെരുമാറ്റവും എപ്പോഴും അവിടെ കയറാന്‍ പ്രേരിപ്പിച്ചിരുന്നു.സ്കൂട്ടര്‍ നിര്‍ത്തുമ്പോഴേക്കും , വെളുത്ത്‌ , മെലിഞ്ഞ , അമ്പതു വയസ്സു തോന്നിക്കുന്ന , ജോലിക്കാരന്‍ ചിരിച്ചുകൊണ്ട്‌ വരവേല്‍ക്കും.

ഫര്‍സാന ജനിച്ചതിനു ശേഷവും 'ഓര്‍മ' യിലെ ഈ പതിവ്‌ ഞങ്ങള്‍ തെറ്റിച്ചിരുന്നില്ല.കുട്ടികളെ ഇരുത്തുന്ന ബാഗില്‍ മോളെ ഇരുത്തി ,മഴയുള്ള സമയത്ത്‌ റയിന്‍കോട്ടുമിട്ട്‌ സ്കൂട്ടറില്‍ പോയിരുന്നത്‌ റോഡിനിരുവശവുമുള്ള പലര്‍ക്കും ആദ്യമൊക്കെ ഒരു പുതുമയായിരുന്നു.പ്രാതല്‍ കഴിഞ്ഞ്‌ വീണ്ടും പെരുമ്പിലാവ്‌ , ചാലിശ്ശേരി , പടിഞ്ഞാറങ്ങാടിവഴി തുടരുന്ന യാത്ര വീട്ടില്‍ അവസാനിക്കുമ്പോഴേക്കും ഒമ്പതുമണി കഴിഞ്ഞിരിക്കും.എല്ലാദിവസവും രാവിലെ തോട്ടത്തില്‍ പോകാറുള്ള , ഉപ്പ ശനിയാഴ്ചകളില്‍ ഞങ്ങളെക്കാത്ത്‌ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടകും.

പഠനം കഴിഞ്ഞ്‌ അവള്‍ വളാഞ്ചേരി എം.ഇ.എസ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിലും ഞാന്‍ കോഴിക്കോട്‌ സ്റ്റീല്‍ പ്ളാന്‍റ്റിലും ജോലിയില്‍ പ്രവേശിച്ചതോടെ ഈ സ്കൂട്ടര്‍ യാത്ര വളരെ ചുരുങ്ങി.പതിമൂന്ന് വര്‍ഷം മുമ്പ്‌ ദുബായിലേക്കു ചേക്കേറിയതോടെ 'ഓര്‍മ' ഒരോര്‍മ്മ മാത്രമായി.

ഹൈവേയില്‍ പിന്നീട്‌ കുറെ പുതിയ ഹോട്ടലുകള്‍ വന്നെങ്കിലും , ഇന്നും ആ വഴിയിലൂടെ പോകുമ്പോള്‍ 'ഓര്‍മ'യില്‍ കയറുന്നതു മുടക്കാറില്ലെങ്കിലും , ആ ചേട്ടനില്ലാത്തതിനാലാണോ , കാല വ്യത്യാസമാണോ എന്നറിയില്ല ,പണ്ടത്തെ ആ സ്കൂട്ടര്‍ യാത്രക്കിടയിലെ 'ഓര്‍മ' യിലെ പ്രാതലിന്റ്റെ രുചി തോന്നാറില്ല.

ഇന്ന്‌ ഞങ്ങളുടെ പതിനേഴാം വിവാഹ വാര്‍ഷികം.

വിവാഹജീവിതത്തില്‍ ഏറ്റവും ദുഃഖം തരുന്ന ഒന്നാണ്‌ വിരഹം, ദൈവാനുഗ്രഹത്താല്‍ ഈ പതിനേഴ് കൊല്ലത്തില്‍ നാലുമാസ മാത്രമെ പിരിഞ്ഞിരിക്കെണ്ടി വന്നിട്ടുള്ളൂ. ആ ഭാഗ്യം ഇനിയുള്ള ജീവിതത്തിലും തരണേ എന്നാണു പ്രാര്‍ത്ഥന.

മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍
ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.

കൂടെ വായിക്കാം

64 comments:

ആഷ | Asha said...

ദൈവം അതിനുള്ള ഭാഗ്യം തീര്‍ച്ചയായും തരൂന്നേ.

ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹദിനാശംസകള്‍

സതീശന്‍, ആഷ

കരീം മാഷ്‌ said...

Many many Warm wishes to both

Rasheed Chalil said...

ഇനിയും ഒത്തിരി കാലം ആയുരാരോഗ്യ സൌഖ്യത്തോടെ ഒന്നിച്ച് ജീവിക്കാനാകുമാറാകട്ടേ...

ആശംസകള്‍

തമനു said...

എല്ലാവിധ ഐശ്യരങ്ങളും ഉണ്ടാകട്ടെ,

ആശംസകളും, ഞങ്ങളുടെ പ്രാര്‍ത്ഥനകളും..

സുല്‍ |Sul said...

തറവാടിക്കും തറവാടിനിക്കും
വിവാഹദിനാശംസകള്‍...

-സുല്‍

സാജന്‍| SAJAN said...

വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..

K.V Manikantan said...

വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
(കട് സാജന്‍)

കുട്ടിച്ചാത്തന്‍ said...

ചാത്തന്നേറ്: അതെന്തൂട്ട് പരിപാടിയാ.. സാജന്‍ ചേട്ടോ 9ലു നിര്‍ത്തിയാ..
അതു കട് ചെയ്ത് സങ്കുച്ചേട്ടനും കൊള്ളാം പിശുക്കന്മാര്‍.

(വിവാഹ വാര്‍ഷിക ആശംസകള്‍) * 15

എണ്ണം കണക്കല്ലേ?

ചേച്ചിയമ്മ said...

വിവാഹ വാര്‍ഷികാശംസകള്‍..

Praju and Stella Kattuveettil said...

വിവാഹ വാര്‍ഷിക ആശംസകള്‍

നിമിഷ::Nimisha said...

തറവാടിയ്ക്കും വല്യമ്മായിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍...ഈ സ്നേഹം ഒരോ വാര്‍ഷികത്തിനും പതിന്മടങ്ങ് കൂടിക്കൊണ്ടേ ഇരിയ്ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിമിഷ :)

Pramod.KM said...

ഓറ്മ്മയുടെ ഓറ്മ്മക്ക് ആ‍ശംസകള്‍.
പിന്നെ വിവാഹ വാറ്ഷിക മംഗള ആശംസകള്‍.വിഭവ സമൃദ്ധമായ സദ്യകള്‍ ആയിരിക്കുമല്ലോ വീട്ടില്‍!!.
ഉം..നമുക്കും വരും ഒരു കാലം.ഹഹ.

asdfasdf asfdasdf said...

many many warm wishes..

Siju | സിജു said...

ആശംസകള്‍

പതിനാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പതിനാലാം വിവാഹ വാര്‍ഷികമല്ലേ.. പതിനഞ്ചാണോ.. ഇനി അങ്ങിനെയാണെങ്കില്‍ ഒന്നാം വിവാഹ വാര്‍ഷികം നിക്കാഹിന്റെ അന്നു തന്നെയായിരുന്നോ.. :-)

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുപാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കുക .. വര്‍ഷികത്തിന്റെ ചിലവെപ്പൊഴാ?

വേണു venu said...

തറവാടിക്കും അമ്മാവിയ്ക്കും, ഞങ്ങളുടെ വിവാഹ വാര്‍ഷികാശംസകള്‍‍ !!!

ഏറനാടന്‍ said...

തറവാടിജിക്കും വല്യമ്മായിക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.

"മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍..."

അല്ലാ, വധശിക്ഷക്ക്‌ കൊണ്ടുപോവുന്നതിനു തൊട്ടുമുന്‍പല്ലേ ജഡ്‌ജി ചോദിക്കുന്നത്‌: "അവസാനമായി വല്ല ആഗ്രഹവും ഉണ്ടോയെന്ന്‌??

ഇത്‌ മരിച്ചുചെന്നിട്ടാണോ ആഗ്രഹം ചോദിക്കുന്നത്‌? മനസ്സിലായി, ഉം.. നടക്കട്ടേ. ആ സ്കൂട്ടര്‍ ഇപ്പോ എവിടെയുണ്ട്‌?

:)

Anonymous said...

തറവാടീ, വല്യമ്മായീ.. ഈ പോസ്റ്റ് കാണുവാന്‍ ഒരല്പം വൈകി.
ഇനിയും ഒരു നൂറ് വിവാഹവാര്‍ഷികം കൊണ്ടാടുവാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. രണ്ടു പേര്‍ക്കും ഹൃദയം നിറഞ്ഞ വിവാഹ വാരിഷികാശംസകള്‍.

തറവാടീ..’ഓര്‍മ്മ ഒരോര്‍മ്മ’ അവസാനത്തെ വരികള്‍ വല്ലാതെ ടെച്ചിങ്ങ് ആയെന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും.

Kaithamullu said...

തറവാടീ, വല്യമ്മായീ,

ഞാനും പാടുന്നു:(15 പ്രാവശ്യം)

‘വിവാഹവാര്‍ഷികാശംസകളുടെ വിടര്‍ന്ന പൂക്കളിതാ”

(ഭാര്യയും മക്കളും കോറസ് പാടുന്നുണ്ട്,
ശ്രദ്ധിച്ചോ, എന്തോ?)

(‘ഓര്‍മ്മ‘ കാണാറുണ്ട്, ഇതുവരെ അകത്ത് കയറിയിട്ടില്ല)

Typist | എഴുത്തുകാരി said...

ആശംസകള്‍.
വല്യമ്മായിക്കും കൊടുത്തിട്ടുണ്ട്‌,



എഴുത്തുകാരി.

മഴത്തുള്ളി said...

തറവാടീ, വിവാഹവാര്‍ഷികാശംസകള്‍.

neermathalam said...

:)....sneham niranga..vivaha varshikaashamsakal....

മനോജ് കുമാർ വട്ടക്കാട്ട് said...

തറവാടി, ആശംസകള്‍

santhosh balakrishnan said...

ആശംസകള്..!

salim | സാലിം said...

വിവാഹവാര്‍ഷികാശംസകള്‍...

G.MANU said...

സത്യത്തില്‍ എനിക്കു അസൂയ തോന്നുന്നു (ദമ്പതികളെ ഇന്നാണു ശരിക്കും മനസിലായത്‌. വല്യമ്മയി, തറവാടി..ഇവര്‍ ഒരു തറവാട്ടിലെ ആണെന്നേയ്‌)..

അസൂയ എന്തിനാന്നു വച്ചാല്‍... ഡല്‍ഹിയിലെ ഒരു സമ്മേളനത്തില്‍ ഒരു കത്തനാരു ഒരു ചോദ്യം ഇട്ടു..

"അടുത്ത ജന്‍മത്തിലും ഇതേ പങ്കാളികള്‍ വേണം എന്നുള്ളവര്‍ ബൈബിളില്‍ തൊട്ടു കൈയുര്‍ത്തുക. " ഒടുവില്‍ ഒരാള്‍ മാത്രം ഉയര്‍ത്തി... (ആരെങ്കിലും ഉയര്‍ത്തിയില്ലെങ്കില്‍ മോശമല്ലെ എന്നു കരുതി സ്ഥിരം ബാചിലര്‍ ആയ അച്ചന്‍ തന്നെ)

അന്നു ആ ഹാളില്‍ നിങ്ങളുണ്ടായിരുന്നു എങ്കില്‍ രണ്ടു കൈകള്‍ ഉയര്‍ന്നേനെ എന്ന അസൂയ)

-B- said...

രണ്ടു പേര്‍ക്കും ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍.

മുസ്തഫ|musthapha said...

തറവാടീ,

ആശംസകള്‍ ഞാന്‍ ഇവിടെ‍ വെച്ചിട്ടുണ്ട് - സ്വീകരിക്കുക :)

‘ഓര്‍മ’യെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്... കാലത്തില്‍ വന്ന മാറ്റങ്ങള്‍ തന്നെയാവണം ഓര്‍മ’യുടെ പഴയ രുചി കിട്ടാതിരിക്കാന്‍ കാരണം.

ഒരിക്കല്‍ കൂടെ ആശംസകള്‍ :)

Visala Manaskan said...

എല്ലാവിധ ഐശ്വര്യങ്ങളോടും കൂടെ ഒരുപാട് കാലം സന്തോഷായി ജീവിക്കാന്‍ നിങ്ങളെ അള്ളാഹുകര്‍ത്താഗുരുവായൂരപ്പന്മാര്‍‍ അനുഗ്രഹിക്കട്ടേ.

തെറ്റിദ്ധരിക്കരുത്, നിങ്ങളെ കണ്ടാല്‍ കല്യാണം കഴിഞ്ഞിട്ട് 14 കൊല്ലായീന്ന് ആരും പറയില്ല. ഞാന്‍ കണ്ട നല്ല മാച്ചിങ്ങ് മാച്ചിങ്ങ് ദമ്പതിമാരില്‍ ടോപ്പ് ഫൈവില്‍ നിങ്ങളുണ്ട്!

ആശംസകള്‍.

ഇടിവാള്‍ said...

Many Many Happy Retuens of the Day!
Wish you all teh best..

അരവിന്ദ് :: aravind said...

തറവാടിക്കും തറവാടിനിക്കും എന്റെ ഹൃദയംഗമമായ വിവാഹവാര്‍ഷികാശംസകള്‍.. അഘോഷായിട്ട് ,ആര്‍ഭാടായിട്ട് ഒരു‍മിച്ച് ജീവിക്കുക!
:-)


ഓ.ടോ : മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍
ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.

(ഗദ്ഗദ്)‘ഓര്‍‌മ‘യിലെ അപ്പോം മൊട്ടക്കറിയുമാണോ?

sandoz said...

തറവാടിക്കും...വല്യമ്മായിക്കും....എല്ലാ ആശംസകളും......

ദേവന്‍ said...

തറവാടിക്കും വല്യമ്മായിക്കും വിവാഹവാര്‍ഷികാശംസകള്‍. തല്‍ക്കാലം ഒരു സെഞ്ച്വറി വാര്‍ഷികം വരെ ഇതുപോലെ തന്നെ പോട്ടെ, പിന്നത്തെ കാര്യം അപ്പോ ആലോചിക്കാം.

വിചാരം said...

മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍
ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.
“ സര്‍വ്വേശ്വരനായ നാഥാ.. ഞങ്ങളെ ഈ പരത്തിലും ഒരുമിപ്പിച്ച് നിരത്തണമേ”
തീര്‍ച്ചയായും അങ്ങനെ തന്നെയായിരിക്കട്ടെ യാ അലി
1.2.3.4.5.6.7.8.9.10.11.12.13.14-ആം വിവാഹ വര്‍ഷികാശംസകള്‍ തറവാടി എന്ന അലിക്കും വല്യമ്മായി എന്ന രഹനയ്ക്കും

സൂര്യോദയം said...

ഗൃഹാതുരത്ത്വം തോന്നിക്കുന്ന വരികള്‍.... വിരഹദുഖം ഒരിക്കലും ഉണ്ടാകാതെ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിച്ച്‌ ഓരോ വിവാഹവാര്‍ഷികത്തിനും ഓരോ പോസ്റ്റ്‌ ഇവിടെ ഇടുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ..... വിവാഹവാര്‍ഷികാശംസകള്‍

അവസാനത്തെ വരികള്‍ കലക്കീ ട്ടാ.... ടച്ചിംഗ്‌... ;-)

പുഞ്ചിരി said...

ഹൃദയംഗമമായ ആശംസകള്‍ തറവാടിക്കും വല്യമ്മായിക്കും പച്ചാനക്കും അജൂനും നേര്‍ന്നു കൊണ്ട് പ്രാര്‍ഥനകളോടെ സസ്നേഹം പുഞ്ചിരി...

സുല്‍താന്‍ Sultan said...

വിവാഹവാര്‍ഷികാശംസകള്‍!!!!!

myexperimentsandme said...

ലേറ്റായി ആശംസിക്കുക എന്നത് ഇന്ന് രണ്ടാം പ്രാവശ്യം.

തറവാടിക്കും വല്ല്യമായിക്കും വിവാഹ വാര്‍ഷിക വൈകാശംസകള്‍.

Ziya said...

പ്രിയ തറവാടിക്കും വല്യമ്മായിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!
സ്നേഹത്തോടെ, സമാധാനത്തോടെ, ഐശ്വര്യത്തൊടെ, ആഹ്ലാദത്ത്തോടെ ഒരുപാടു കാലം ഒരുമിച്ചു കഴിയാന്‍ സര്‍വ്വശക്തനായ ദൈവം എല്ലാ അനുഗ്രഹവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ആശംസകള്‍!!!

Mubarak Merchant said...

തറവാടിക്കും വെല്യമ്മായിക്കും ഒരായിരം ആശംസകള്‍.

വിഷ്ണു പ്രസാദ് said...

വൈകിയാണെങ്കിലും ഇതാ വിവാഹ വാര്‍ഷികാശംസ...(നേരത്തേ അറിയിച്ചിരുന്നെങ്കില്‍ ....അറിയിച്ചിരുന്നെനെങ്കില്‍ പ്രത്യേകിച്ചൊന്നുമില്ല.)ഇതൊക്കെ ഇവിടെ വന്നിട്ടു പോരായിരുന്നോ...

ഇളംതെന്നല്‍.... said...

വൈകിയൊരു വിവാഹവാര്‍ഷിക ആശംസയും ഒപ്പം ഇന്നത്തെ ജന്മദിനാശംസകളും....

Mubarak Merchant said...

ജന്മദിനാശംസകള്‍ തറവാടിജീ..

നിമിഷ::Nimisha said...

തറവാടിയ്ക്ക് ജന്മദിനാശംസകള്‍ :)

thoufi | തൗഫി said...

ജീവിതകാലം മുഴുവന്‍ ആയുരാരോഗ്യവും,
സന്തോഷ-സമാധാനവും കളിയാടിടട്ടെ.
വൈകിയാണെങ്കിലും,നേരുന്നു ഞാന്‍
വിവാഹവാര്‍ഷികാശംസകള്‍

തറവാടി said...

ഞങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ പങ്കുകൊണ്ട , ആശിര്‍വദിച്ചാശംസിച്ച,

ആഷ
സതീശന്‍
കരീം മാഷ്‌
ഇത്തിരിവെട്ടം
തമനു
സുല്‍
സാജന്‍
സങ്കുചിത മനസ്കന്‍
കുട്ടിച്ചാത്തന്‍
ചേച്ചിയമ്മ
തരികിട
നിമിഷ
Pramod.KM
കുട്ടന്മേനൊന്‍
സിജു
ittimalu
വേണു
ഏറനാടന്‍
രാജു ഇരിങ്ങല്‍
കൈതമുള്ള്
എഴുത്തുകാരി
മഴത്തുള്ളി
neermathalam
പടിപ്പുര
santhosh balakrishnan
സാലിം
G.manu
ബിരിയാണിക്കുട്ടി
അഗ്രജന്‍
വിശാല മനസ്കന്‍
ഇടിവാള്‍
അരവിന്ദ്
sandoz
ദേവന്‍
വിചാരം
സൂര്യോദയം
Sayed
Anoop
വക്കാരിമഷ്‌ടാ
സിയ
ഇക്കാസ്
വിഷ്ണു പ്രസാദ്
ഇളംതെന്നല്‍
നിമിഷ
മിന്നാമിനുങ്ങ്‌

എല്ലാവര്ക്കും നന്ദി ,

നമസ്ക്കാരം

തറവാടി said...

അയ്യോ ,
വേണുവേട്ടന്‍ എന്നും ,
വിഷ്ണുമാഷെന്നും തിരുത്തിവായിക്കുക :)

Unknown said...

Everybody will have past real & live experiences or shared by others (if translated to Malayalam it is called Moshanam) (could be sad or good or jovial)

And if all start writing these past experiences as short stories, everybody could be writers !

It’s better not to write if nothing creative is there or lost the capacuty to write.

മുസ്തഫ|musthapha said...

ഇവിടെ ഒരു 50 എന്‍റെ വക :)







qw_er_ty

മന്‍സുര്‍ said...

dear tharavadi

nice ....excellent
keep it up.

sasneham
manzu
callmehello

ബിന്ദു കെ പി said...

വിവാഹദിനാശംസകള്‍...

കുക്കു.. said...

തറവാടി ക്കും വല്യമ്മായി ക്കും വിവാഹദിനാശംസകള്‍...
:)

shams said...

ഐശ്വര്യം നിറഞ്ഞ വിവാഹ വാര്‍ഷികങ്ങള്‍ ഇനിയുമിനിയും ആശംസിക്കുന്നു.
പ്രാര്‍ത്ഥനയോടെ...

ശ്രീ said...

വിവാഹ വാര്‍ഷികാശംസകള്‍... തറവാടി മാഷേ, വല്യമ്മായീ.

കുഞ്ഞന്‍ said...

മാഷെ തറവാടി മാഷെ, മാഷിനും മാഷത്തിയ്ക്കും വിവാഹ വാർഷിക ആശംസകൾ..! ഇതിൽ വിരിഞ്ഞ പൂക്കൾക്കും ആശംസകൾ..!

അപ്പൊ ഇന്നെന്താണ് സ്പെഷ്യൽ..???

അനില്‍@ബ്ലോഗ് // anil said...

വിവാഹ വാര്‍ഷികത്തിന് ആശംസകള്‍ നേരുന്നു.

ഓഫ്ഫ്:
വളാഞ്ചേരിയില്‍ എം.ഇ.എസിന് എഞ്ചിനിയറിംങ് കോളേജ് ഉണ്ടോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യൊ ഞാൻ താമസിച്ചുപോയോ?

വിവാഹവാർഷികാശസകൾ ഒരായിരംനേരുന്നു. ഇനിയും ഒരു നൂറു വർഷങൾ ഇതിലും സന്തോഷകരമായ ജീവിതം അനുഭവിക്കാൻ ജഗദീശ്വരൻ ഇടവരുത്തട്ടെ

മാണിക്യം said...

തറവാടിയ്ക്കും വല്യമ്മായിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍..

അഥവാ ഈ ആശംസ താമസിച്ചു എന്നു എങ്ങാനും തോന്നുന്നു എങ്കിൽ -തെറ്റി, ഇതു അടുത്ത കൊല്ലങ്ങൾ കൂടി ചേർത്ത് അഡ്വാൻസാ ..
വാഴുക വാഴുക ഇനിയും പതിറ്റാണ്ടൂകൾ ഒന്നിച്ച്
ആയുരാരോഗ്യ സൌഖ്യത്തോടെ സർവ്വഐശ്വര്യങ്ങളും തന്ന് അള്ളഃ അനുഗ്രഹിക്കട്ടെ !

തറവാടി said...

നന്ദികള്‍ എല്ലാവര്‍ക്കും,

അനിലേ, എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങിയത് വളാഞ്ചേരിയിലായിരുന്നു പിന്നീടാണ് തൃക്കണാപുരത്തേക്ക് മാറ്റിയത് ( കുറ്റിപ്പുറം) :)

കാട്ടിപ്പരുത്തി said...

എല്ലാ പ്രാര്‍ത്ഥനകളോടെയും

Sulthan | സുൽത്താൻ said...

മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍
ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.
:)


തറവാടിജിക്കും വല്യമ്മായിക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.

എറക്കാടൻ / Erakkadan said...

ആശം സകൾ ..ആശം സകൾ ...ആശം സകൾ

poor-me/പാവം-ഞാന്‍ said...

Be in line for ever with out any phase difference!!

രാമനേയും സിതയേയും വെവ്വേറേ അറിയാം പക്ഷെ അവര്‍ ദമ്പുക്കളാണെന്ന് ഇപ്പോളാണ്‍ മനസ്സില്‍ ആയത്!!!
ഞാനും നിങളും ഇതു സംബന്ധിയായി ബ്ലോഗ് പോസ്റ്റ് ഇട്ടിട്ടുണ്ട് “പഷ്കെ”
ഞാന്‍ കല്ല്യാണത്തിനു മുമ്പും പിമ്പും പ്രെമിക്കപ്പെട്ടിട്ടില്ല!!!!