കഷ്ടപ്പാടുകള്‍
കഴിഞ്ഞ വെക്കേഷന് സമയത്താണ് ഒപ്പം പഠിച്ച, സര്‍ക്കാരുദ്യോഗസ്ഥനായ ജോണിയെ കണ്ടത്.പഠിക്കുന്നകാലത്ത് പറയത്തക്ക ബന്ധമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിനാല്‍ കുറച്ചുനേരം സംസാരിച്ചുനിന്നു.
ഗള്‍ഫുകാരെപറ്റി സാധാരണക്കാര്‍ക്കുള്ള അതേ കാഴ്ചപ്പാടുതന്നെയാണവനുമുള്ളത്.ജോലിക്കിടയിലെ ടെന്‍ഷനെപ്പറ്റിയും ഉത്തരവാദിത്വങ്ങളെപ്പറ്റിയും വിവരിച്ച അവന്റ്റെ വാക്കുകളില്‍ നിന്നും കാലങ്ങളായി സര്‍ക്കാര്‍ ജോലിക്കാരെപറ്റിയുള്ള എന്റെ ധാരണ തിരുത്തുന്ന രൂപത്തിലുള്ളതായിരുന്നു. അവന്റെ വാക്കുകളില്‍ നിന്നും പണ്ടത്തെപോലെ/ കരുതുന്നപോലെ സര്‍ക്കാര്‍ ജോലിക്കാര്‍ വെറുതെ ശമ്പളം വാങ്ങുന്നവരൊന്നുമല്ല വളരെ ടെന്‍ഷന്‍ പിടിച്ച പണി ആത്മാര്‍ത്ഥതയൊടെയും പൂര്‍ണ്ണതയോടേയുമാണ് മഹാഭൂരിഭഅഗവും ചെയ്യുന്നതെന്നൊക്കെ കേട്ടപ്പോള്‍ സന്തോഷവും തോന്നി.
ഗള്‍ഫില്‍ ജോലി വളരെ ഈസിയായതിനാല്‍ അവിടേക്ക് വരാന്‍ വരാന്‍ സാധ്യതയുണ്ടെന്ന് അറിയീച്ചപ്പോള്‍ എത്തിയാല്‍ നിര്‍ബന്ധമായും വിളിക്കണമെന്ന് പറഞ്ഞ് ടെലിഫോണ്‍ നമ്പറും കൊടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്.
നാല് മാസം മുമ്പാണ് അപ്രതീക്ഷിതമായി ജോണ്‍ ഫോണില്‍ വിളിച്ചത് , അവന് ഗള്‍ഫിലെത്തിയിരിക്കുന്നു , അതും ദുബായില്‍ , രണ്ട് മാസത്തോളമായി എല്ലാം ഒന്ന് സെറ്റായിട്ട് വിളിക്കാമെന്ന് കരുതിയാണത്രെ ഇത്രയും കാലം വിളിക്കാതിരുന്നത്.ഇവിടത്തെ ശമ്പളനിലവാരത്തെപ്പറ്റിയും മറ്റും അറിയാതിരുന്നാല്‍ കമ്പനിക്കാര് വളരെ കുറവ് ശമ്പളത്തിന് നമ്മളെക്കൊണ്ട് സമ്മതിപ്പിക്കും എന്ന് പറഞ്ഞ എന്നെ അദിശയിപ്പിക്കുന്നതായിരുന്നു അവന്റ്റെ വാക്കുകള്‍.
നാട്ടില്‍ വെച്ച് തന്നെ എല്ലാം ഉറപ്പിച്ചിരുന്നു ,എല്ലാ വിവരങ്ങളും അവന് മനസ്സിലാക്കിയിരിക്കുന്നു.വളരെ നല്ല ശമ്പളമാണെന്നുമൊക്കെ അവന് അഭിമാനത്തോടെ പറഞ്ഞു.എയര്‍ പോര്‍ട്ടില്‍ നിന്നും പിക്ക് ചെയ്ത് കമ്പനി ഫ്ളാറ്റിലേക്കാണവന്‍ ആദ്യയാത്ര ചെയ്തത് പിന്നീട് വ്യാഴവും വെള്ളിയും സിറ്റിയില്‍ കറങ്ങാന്‍ പോകും പിറ്റേ ആഴ്ച കുടുമ്പം വരികയും ചെയ്യും വളരെ സന്തോഷത്തോടെ അവന്റ്റെ എല്ലാ പതിവുകളും വിവരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലികിട്ടാന്‍ വിസിറ്റ് വിസയില്‍ വന്ന് കഷ്ടപ്പെടുന്നവരേയും , നാട്ടില്‍ സര്‍ക്കാരില്‍ ജോലി ചെയ്തവരെ എടുക്കില്ലെന്നും എടുക്കുകയാണെങ്കില്‍ തന്നെ അവരുടെ പ്രവൃത്തി പരിചയം കണക്കിലെടുക്കില്ലെന്നുമൊക്കെ ശഠ്യം പിടിച്ചിരുന്ന ചില കമ്പനികളുടെ കാര്യങ്ങളുമൊക്കെയാണവനുമായുള്ള സംഭാഷണത്തിനു ശേഷം എനിക്കോര്‍മ്മ വന്നത്.
മിനിഞ്ഞാന്ന് ഉച്ചയൊടെ ജോണ്‍ വിളിച്ചു , നാട്ടില്‍ പോകുന്ന വിവരം പറയാന്‍. യാത്രാ ആശംസകള്‍ നേര്ന്നതിനു ശേഷം തിരുച്ചുവരവിനെപ്പറ്റി ചോദിച്ചപ്പോളാണ് ഞാന്‍ അമ്പരന്നത് , അവനിനി തിരിച്ചുവരുന്നില്ല. ശമ്പളമോ നാട്ടിലെ ഓര്മ്മകളൊ ഒന്നുമല്ല പ്രശ്നം ജോലിയുടെ പ്രഷര്‍ ആണ്.
ശരിയായിരിക്കാം എന്നൂഹിച്ച് കൂടുതല്‍ കാര്യം അന്വേഷിച്ചപ്പോളാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്,ജോലി എട്ട് മണിമുതല്‍ ആറ് മണിവരെ ,ഒരു മണിക്കൂര്‍ ഉച്ചക്കൊഴിവ് , ആഴ്ചയില്‍ അഞ്ചുദിവസം മാത്രം ജോലി. മോശമല്ലാത്ത ശമ്പളം മാത്രമല്ല പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ശമ്പളം കൂട്ടാന്‍ തയ്യാറായ കമ്പനി പക്ഷെ അവന്റ്റെ തീരുമാനത്തിന് മാറ്റമില്ല.
ഇതൊക്കെ അറിയുമായിരുന്നില്ലേ എന്ന ചോദ്യത്തിനുള്ള അവന്റ്റെ ഉത്തരം വളരെ രസകരമായി തോന്നി , അവിടത്തെ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വം മാത്രം ഏറ്റെടുത്താല്‍ മതി , ഇവിടെ അതില്ല ഇവിടെ പ്രഷര്‍ ഭയങ്കരമാണ് ഉത്തരവാദിത്വം പോര.എന്താണവന് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലായതിനാല്‍ കൂടുതലൊന്നും പറയാതെ നാട്ടില്‍ വെച്ച് കാണാമെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.
മുന്നിലെ മേശയുടെ വശത്ത് അടക്കിവെച്ച ഫയലുകളും അതിനു പിന്നില്‍ എന്തോ വായിച്ചിരിക്കുന്ന ജോണിയെ തുരുമ്പിച്ച ജനലഴികളിലൂടെ കാണുന്ന കഴ്ചയുമായിരുന്നു എന്റ്റെ മനസ്സില്‍.
19 comments:
കഷ്ടപ്പാട്കള്‍ പുതിയ പോസ്റ്റ്.
ബുഹഹഹ!
10 മണിക്ക് ഓഫീസിലെത്തുക. 11 മണിവരെ പത്രം വായിക്കുക, 11 മണിക്ക് ചായക്ക് പോകുക 12 മണിക്ക് തിരിച്ച് വരിക 1 മണിവരെ വല്ല ജോലിയും ചെയ്യുക. 1 മണിക്ക് ഊണ് കഴിക്കാൻ പോവുക 2 മണിക്ക് മടങ്ങിവരിക. 3 മണിവരെ മയങ്ങുക 4 മണിവരെ കൈക്കൂലി കിട്ടുന്ന ഏർപ്പാടുകൾക്ക് ചിലവഴിക്കുക. 4.30 വരെ ചായ, സിഗററ്റ് , ഡി.എ, ശമ്പള പരിഷ്കരണം, വിടുവായ പറയൽ... 4.30 വണ്ടി വിടുക.
ഇതിൽ കൂടുതൽ സൌകര്യവും ശമ്പളവും ഗൾഫിൽ കിട്ടും എന്നു കരുതിയിരിക്കും ആ മഹാനുഭാവൻ!
ഇക്കരെ നില്ക്കുമ്പോള് അക്കരെപ്പച്ച.
കൈത്തരിപ്പ് തീരുന്നില്ല ;)
സ്വയം തൊഴിൽ ചെയ്യുന്നവനോട് പുച്ഛം, സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവനോട് പുച്ഛം, ഗൾഫ് കാരനോട് പുച്ഛം....
നല്ല വിവരണം
നാട്ടിൽ പണി ചെയ്യാതെ പണം വാങ്ങുന്നവനു ഇവിടെ എന്തു സ്വർഗ്ഗത്തിൽ എത്തിപ്പെട്ടാലും അതു നരകം തന്നെ ആയിരിക്കും കാരണം ഇവിടെ ജോലിസമയത്ത് വെറുതെ ഇരിക്കാൻ കഴിയില്ലല്ലൊ
മാത്രമല്ല അമ്മാവന്റെ മകളുടെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ കല്യാണത്തിനു പോവാനും ഇവിടെ ലീവു കിട്ടില്ലല്ലൊ
ചിരിയും ചിന്തയും സമ്മേളിച്ചു..
ചിരിച്ചത്...സ്വയം വിലയിരുത്തിയാണേ....
ഞാനും എന്നെയൊന്ന് വിലയിരുത്തട്ടെ.
രാവിലെ 8 മണീ മുതല്‍ റ്റെന്ഷന്..റ്റെന്ഷന്...
4 മുതല്‍ കള്ളത്തരത്തില്‍ ഒരു ബ്ലോഗ് വായന.
6 മുതല്‍ രാത്രി 10 വരെ റ്റെന്ഷന്..റ്റെന്ഷന്
പത്തിന് ശേഷം മുതലാളി...“ഹലോ..”വീണ്ടും റ്റെന്ഷന്ഷന്...
നാട്ടിലെ സര്‍ക്കാരുദ്ദ്യോഗസ്ഥരുടെ മനസ്സുകളും അങ്ങനെ പരുവപെട്ടുപോയോ?
സ്വകാര്യകമ്പനിയിലെ (നാട്ടില്‍ തന്നെ) നല്ല ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച് പകുതിയില്‍ താഴെ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി സ്വീകരിച്ച ഒരാളെ എനിക്കറിയാം. കാരണം ‘ജോബ് സെക്യൂരിറ്റി, ലെസ്സ് പ്രഷര്‍‘. എന്നിട്ടിപ്പോള്‍, അനാരോഗ്യമുള്ള, ജോലിക്ക് പോവാന്‍ താത്പര്യമില്ലാത്ത ഭാര്യ തുച്ഛമായ ശമ്പളത്തിന് സ്വകാര്യകമ്പനിയില്‍ ജോലിക്ക് പോകുന്നു. കാരണം ‘സാമ്പത്തികബുദ്ധിമുട്ട്’.
തറവാടി,ഈയുള്ളവനും രണ്ടു സൈഡും അനുഭവിക്കാന്‍ ഭാഗ്യമുണ്ടായവനാണ്.എല്ലായിടത്തും കറുത്ത കുതിരകള്‍ ഉണ്ടല്ലോ .പണീയെടുക്കുന്നവരും ഉണ്ട്. ഇവിടേയും നിക്കാന്‍ അറിഞ്ഞാല്‍ അങ്ങിനെ ചത്ത് പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല എന്നാണ് എനിക്കു തോന്നുന്നത്.അതിനുളള ക്ഷമ അദ്ദേഹത്തിന് ഉണ്ടായില്ല എന്നു തോന്നുന്നു.
നല്ല പോസ്റ്റ്
തറവാടി മാഷെ കൂട്ടുകാരന് പറഞ്ഞത് ശരിയാണ്
എന്തിനാ ഇത്ര പ്രഷര്‍ കൂട്ടുന്നെ നാട്ടില്‍ വല്ലൊ മംഗളം മനോരമയോ വായിച്ച് (മാഷിന്റെ ചിന്ത)
ഇരിക്കുക
ശരിക്കും നമ്മുടെ നാട്ടില്‍ ഒരു സര്ക്കാരുദ്യേഗസ്ഥനായാല് അവന് ജീവിതത്തില്‍ പകുതിപോയി എന്നര്‍ഥം.മടിയന്‍ മല ചുമക്കുന്ന കാലം പോയി മാഷെ
ശ്രീ പറഞ്ഞത് ഞാനൊന്ന് മാറ്റിപ്പറയുന്നു:
അക്കരെ നില്ക്കുമ്പോള് ഇക്കരെ പച്ച.
ഇസ്ലാമികജനിതകശാസ്ത്രം
Dear Jabbar,
Your blog is banned here in UAE so cannot be accessed
കൊള്ളാം. കഷ്ടപ്പാടിന്റെ വ്യത്യസ്ഥ കാഴ്ചപ്പാടുകൾ
നാട്ടിലെ ഗവ: ജോലി ലീവ് കൊടുത്ത് അതിൽ പകുതി ശമ്പളത്തിന് ഇവിടെ ക്ലീനിംഗ് ജോലി ചെയ്യുന്നവരെയും ഇരുപത് മുറികളുള്ള വീട്ടിൽ താമസിച്ചിരുന്നയാൾ ഒരു റൂമിലെ ഇരുപതു പേരിലൊരാളായി താമസിക്കുന്നതും കണ്ടു. ഇതെല്ലാം അക്കരപ്പച്ച മാനിയയുടെ പ്രശ്നമാണ്.
കഴിവും ആത്മാർത്ഥതയും ക്ഷമയുമുള്ളവൻ രക്ഷപെടും!
പ്രവാസം രുചിച്ച ഒരുവനും തിരിച്ചുവരാതിരുന്നിട്ടില്ല
Post a Comment