Wednesday, May 05, 2010

ഞാന്‍ കണ്ട ചൈന

ചെറുപ്പ കാലത്ത് ചൈനയുമായുള്ള ബന്ധം ഷാവുലിന്‍ ടെമ്പിള്‍ / നിഞ്ജ സീരീസ് സിനിമകളായിരുന്നു.അക്കാലത്ത് മിക്കവാറും എല്ലാ ചൈനീസ് സിനിമകളും കാണുമായിരുന്നു. സൗമ്യന്‍ മാരായ , തല മൊട്ടയടിച്ച ഷാവുലിന്‍ മങ്കുകളുടെ ക്ലാസ്സിക് ആക്ഷന്‍ കാണാന്‍ നല്ല രസമാണ്.
ആദ്യമായി ചൈനക്കാരെ കണ്ടത് ദുബായില്‍ വെച്ചാണ്, ഇംഗ്ലീഷ് സിനിമകളുടെ സി.ഡികളും ഡി.വി.ഡികളും കോപ്പിയെടുത്ത് വില്‍ക്കുന്ന പെണ്ണുങ്ങളെയായിരുന്നു അവര്‍.

മാര്‍ക്കെറ്റില്‍ ലഭിക്കുന്ന മനോഹരമായ ചൈനീസ് കളിക്കോപ്പുകള്‍ക്ക് വില കുറവാണല്ലോ, എന്തും കോപ്പിടുത്ത് വിറ്റ് കാശാക്കുന്ന ചൈനക്കാര്‍, പണ്ട് പഠിച്ച ചരിത്രങ്ങള്‍, കേട്ടറിവുകള്‍, ചൈനീസ് പ്രോഡക്ട് എന്ന് കേട്ടാല്‍ ആരും ആദ്യം കാണിക്കുന്ന നെറ്റി ചുളിക്കല്‍ വികാരം എല്ലാം കൂടി ഒരവിയല്‍ പരുവമായിരുന്നു ചൈനയെപറ്റിയും അവിടത്തെ ആളുകളെപറ്റിയും ഉണ്ടായിരുന്നത്.

ഞങ്ങളുടെ കോട്രാക്ടര്‍ ഒരു ചൈനീസ് കമ്പനിയാണ്, അതുകൊണ്ട് തന്നെ മുകളില്‍ സൂചിപ്പിച്ചവരല്ലാതെ, മൂന്നാമതൊരു തലത്തിലുള്ള പല ചൈനക്കാരുമായി ഇടപെടാനായത് എന്റെ അതുവരെയുണ്ടായിരുന്ന അവിയല്‍ പരുവത്തിന് ചെറിയൊരു മാറ്റം വരുത്തിയിരുന്നു.

' Shenzhen ' എന്ന സിറ്റിയില്‍ നടക്കുന്ന ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും അവിടെയെത്തിയ സുഹൃത്തിനൊപ്പം ഒന്ന് ചുറ്റിക്കാണുക എന്ന ഉദ്ദേശത്തോടെയാണ് അഞ്ചുദിവസത്തേക്ക് ചൈനയില്‍ പോകാന്‍ തീരുമാനിച്ചത്, അവന്‍ നാട്ടില്‍ നിന്നും ചൈനയില്‍ വന്നിട്ട് പത്തുദിവസം കഴിഞ്ഞിരിക്കുന്നു.

ടിക്കറ്റിന്റെ അവൈലബിലിറ്റി കണക്കിലെടുത്ത്, ദുബായ് - ഹോങ്കോങ്ങ് - Guangzhou ടിക്കറ്റാണ് എടുത്തിരുന്നത്. സത്യത്തില്‍ ഷെജ്ഞ്ജന്‍ ഹോങ്കോങ്ങിന് വളരെ അടുത്താണ്, ഹോങ്കോങ്ങില്‍ നിന്നും ഫ്ലൈറ്റില്‍ പോകണമെന്നില്ല. സ്പീഡ് ട്രൈനുണ്ട് , ഒരു മണിക്കൂര്‍ മാത്രം മതി. എന്നാല്‍ ഈ കാര്യം അവസാനം മനസ്സിലാകിയതിനാല്‍ ടികറ്റ് മാറാന്‍ പറ്റിയില്ല.

ദുബായില്‍ നിന്നും ഹോങ്കോങ്ങ് വഴി ഗൗന്‍ഷോയിലേക്ക് ഏകദേശം പതിനൊന്ന് മണിക്കൂര്‍ പറക്കണം. രാവിലെ ഒമ്പതുമണിയോടെ ഗോന്‍ഷൗവില്‍ എത്തി. ഗോങ്ഷോയിലേത് ഒരു ചെറിയ എയര്‍ പോര്‍ട്ടാണ്, ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ കൊച്ചിയിലെത്തിയ ഒരു പ്രതീതി. ഹോങ്കോങ്ങില്‍ നിന്നും ഗോന്‍ഷോയിലേക്ക് പത്തോ ഇരുപതോ ആളുകള്‍ മാത്രമേ ഫ്ലൈറ്റില്‍ ഉണ്ടായിരുന്നുള്ളൂ.


ഫ്ലൈറ്റില്‍ നിന്നുമിറങ്ങി ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്കുള്ള ബസ്സില്‍ കയറി ഇരുന്നു. ബസ്സ് ഏകദേശം ഫുള്ളായിട്ടും മറ്റാരെയോ കാത്ത് നിന്നു, നോക്കിയപ്പോള്‍ നാല് വയസ്സന്‍ ദമ്പതിമാര്‍ ഉണ്ടായിരുന്നു ഫ്ലൈറ്റില്‍ അവര്‍ക്കായിട്ടാണ് ബസ്സ് കാത്ത് നിന്നത്. അവര്‍ ഫ്ലൈറ്റില്‍ നിന്നുമിറങ്ങുന്നത് കണ്ടതും ബസ്സിനടുത്ത് സംസാരിച്ചുനിന്നിരുന്ന രണ്ട് പോലീസുകാര്‍ ഫ്ലൈറ്റിലേക്ക് ഓടിക്കയറി, ഓരോരുത്തരുടെ കയ്യില്‍ പിടിച്ച് സാവധാനത്തില്‍ അവരെ ഇറക്കിക്കൊണ്ടുവന്നു.

സഫാരി സ്യൂട്ടിട്ട അപ്പൂപ്പന്‍ മാര്‍, അഞ്ച് വയസ്സുള്ള പെണ്‍കുട്ടികള്‍ മുടി ചീകുന്നതുപോലെ രണ്ട് വശത്തേക്കും മുടഞ്ഞുവെച്ച് , ചുകന്ന റിബ്ബണ്‍ കൊണ്ട് കെട്ടി, ബട്ടര്‍ ഫ്ലൈ ഹെയര്‍ ക്ലിപ്സൊക്കെ വെച്ച്, ചിരിച്ചുകൊണ്ട് വരുന്നത് കാണാന്‍ നല്ല രസമായിരുന്നു. പോലീസു കാര്‍ അവരോടൊക്കെ സംസാരിച്ച് ചിരിച്ചു ശ്രദ്ധയോടെ കൊണ്ടുവന്ന് ബസ്സില്‍ കയറ്റിയപ്പോള്‍ അവര്‍ക്കിരിക്കാനായി ഞാന്‍ എണീറ്റു.

അപ്പൂപ്പനും അമ്മൂമ്മയും എന്റെ കയ്യില്‍ പിടിച്ചിരുന്ന് എന്തൊക്കെയോ ചൈനീസ് ഭാഷയില്‍ പറഞ്ഞു ചിരിച്ചു, പിന്നീട് പോലീസുകാരോട് കൈ വീശി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പോലീസുകാരന്‍ കൃത്യമായി കേള്‍ക്കാനായി ചെവി അപ്പൂപ്പന്‍ മാരുടെ മുഖത്തിനടുത്ത് പിടിച്ച് ശ്രദ്ധാ പൂര്‍‌വം കേട്ട് കയ്യൊക്കെ പിടിച്ചുകുലുക്കി പുറത്തേക്കിറങ്ങി, വണ്ടി മെല്ലെ നീങ്ങിയപ്പോള്‍ കുറച്ചപ്പുറത്തായി നിന്നിരുന്ന രണ്ട് മൂന്ന് ചൈനീസ് പെണ്‍കുട്ടികള്‍ അമ്മുമ്മമാരുടെ പുറം തടവി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, വയസ്സന്‍ മാരോടുള്ള അവരുടെ പെരുമാറ്റം കണ്ടിട്ട് സത്യത്തില്‍ നല്ല സന്തോഷം തോന്നി.ഒരു പക്ഷെ വല്ല ' മര്‍ഹബ ' സര്‍‌വീസായിരിക്കുമെന്ന് കരുതിയെങ്കിലും , പുറത്തുവെച്ചും അവരെ എനിക്ക് കാണാനായി , പുറത്ത് വെച്ച് അവരോട് അവിടെ നിന്നിരുന്ന മറ്റ് ചില ചെറുപ്പക്കാരുടെ പെരുമാറ്റവും മുമ്പത്തെപോലായിരുന്നു.

ഇമിഗ്രേഷന്‍ കഴിഞ്ഞ് , കുറച്ച് ചൈനീസ് കറന്‍സിയും വാങ്ങി പുറത്തുകടന്ന ഞാന്‍ സുഹൃത്തിനെ നാല് പാടും നോക്കി കണ്ടില്ല. ഫോണ്‍ എടുത്തപ്പോള്‍ ഒന്ന് മനസ്സിലായി അതില്‍ നിന്നും പുറത്തേക്ക് വിളിക്കാന്‍ പറ്റില്ല. ഞാന്‍ ഫോണ്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട് നാലഞ്ചുപേര്‍ സിം കാര്‍ഡുമായി വന്നു , അമ്പതു ചൈനീസ് രൂപ കൊടുത്ത് സിം കാര്‍ഡ് വാങ്ങി ഫോണിലിട്ടു.

കാര്‍ഡ് അക്ടിവേറ്റാവാന്‍ നാട്ടിലെ പോലെ നാല്പ്പത്തെട്ട് മണിക്കൂര്‍ വേണമല്ലോ എന്ന കാര്യം പെട്ടെന്നാണ് ഓര്‍മ്മ വന്നത് എന്നാല്‍ സിം കാര്‍ഡ് ഫോണിലിട്ടതും അത് ആക്ടിവേറ്റായി, വിളിക്കാനുമായി. കുറച്ചപ്പുറത്ത് എന്നെ കാത്ത് നിന്നിരുന്ന സുഹൃത്തുമൊത്ത് പുറത്തേക്കിറങ്ങി. ഇവിടെയെല്ലാം ശ്രദ്ധിച്ച ഒരു കാര്യം ഇംഗ്ലീഷ് അറിയുന്നവര്‍ വളരെകുറവാണെന്നാണ്, കുറവെന്നല്ല ഇല്ലെന്ന് തന്നെ പറയാം.

തുടരും..

9 comments:

തറവാടി said...

ഞാന്‍ കണ്ട ചൈന

Mohamed Salahudheen said...

നല്ല ചൈനാവായന

പട്ടേപ്പാടം റാംജി said...

ചൈന വിശേഷങ്ങള്‍ വായിച്ച് തുടങ്ങിയപ്പോഴേക്കും അവസാനിച്ചു. ഇനി അടുത്തതില്‍ വായിക്കാം അല്ലെ..

Anonymous said...

ഇത് വിശ്വസിക്കാൻ പറ്റുമൊ. ഫോട്ടോ വല്ലതുമുണ്ടെൻകിൽ കാണട്ടേ.

തറവാടി said...

അനോണിമസേ, ശ്ശോ!! ഞാനിത്രേം കഷ്ടപ്പെട്ടെഴുതിയ നുണ കണ്ട് പിടിച്ചു അല്ലേ!

ശ്രീ said...

റാംജി മാഷ് പറഞ്ഞതു പോലെ വായന രസം പിടിച്ചു തുടങ്ങിയപ്പോഴേയ്ക്കും പോസ്റ്റ് തീര്‍ന്നു.

പണ്ട് ശ്രീവല്ലഭന്‍ മാഷ് എഴുതിയതു വായിച്ച അറിവേയുള്ളൂ ചൈനയെ കുറിച്ച്.

Muhammed Shan said...

അടുത്ത ഭാഗം പോരട്ടെ....

krishnakumar513 said...

കുറച്ച് കൂടി ആകാമായിരുന്നു,ഈ പോസ്റ്റ്

Anonymous said...

"അമ്പതു ചൈനീസ് രൂപ കൊടുത്ത് സിം കാര്‍ഡ് വാങ്ങി ഫോണിലിട്ടു"

തന്നെ തറവാടീന്നെല്ല കഴുതയെന്നാ വിളിക്കേണ്ടേ!
ചൈനയിലെവിടെയാടോ രൂഫ?