Saturday, May 15, 2010

ഞാന്‍ കണ്ട ചൈന - രണ്ട്

ഒന്നാം ഭാഗം ഇവിടെ വായിക്കാം

പുറത്ത് ചുകന്ന നിറത്തിലുള്ള റിബ്ബണ്‍ കൊണ്ട് വേര്‍തിരിച്ച നാലോ അഞ്ചോ ക്യൂ ഉണ്ട്. എല്ലത്തിന് മുമ്പിലും ചൈനീസ് ഭാഷയില്‍ ചില സ്ഥലങ്ങളുടെ പേര് എഴുതിവെച്ചിട്ടുണ്ട്, ക്യൂവിന് മറ്റേ അറ്റത്ത് പ്രത്യേക തരത്തിലുള്ള വേഷവിധാനത്തോടെ ചൈനീസ് പെണ്‍കൊടികള്‍ നില്‍ക്കുന്നു. ക്യൂവിന് മുമ്പില്‍ വന്ന് നില്‍ക്കുന്ന ബസ്സില്‍ കയറുന്ന ആളുകളെ സഹായിക്കുകയാണവരുടെ ജോലി.
ഷെന്‍ഞ്ചനിലേക്കുള്ള ട്രെയിന്‍ വരുന്ന റെയില്‍‌വേസ്റ്റേഷനാണ് ഞങ്ങളുടെ ലക്ഷ്യം. അവിടേക്ക് പോകുന്ന ബസ്സിന്റെ നമ്പര്‍ എഴുതിയ പേപ്പര്‍ കയ്യിലുണ്ടെങ്കിലും ഒന്നുകൂടി ഉറപ്പിക്കാനായി സുഹൃത്ത് ഞങ്ങള്‍ നിന്ന ക്യൂവില്‍ സഹായിക്കുന്ന പെണ്‍കുട്ടിയോട് 'റെയില്‍ വേസ്റ്റേഷനിലേക്കുള്ള ബസ്സ് ഇവിടെ വരുമല്ലോ' എന്ന് ചോദിച്ചതും, അവര്‍ ചൈനീസ് ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു.


രണ്ട് പേര്‍ക്കും പരസ്പരം മനസ്സിലാവാത്തതിനാല്‍ രണ്ട് പേരും സംസാരം തുടര്‍ന്നു, ഞാനൊരു കാഴ്ചകാരനുമായി. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ അവന്‍ ചൈനക്കാരിയായ സെക്രട്ടറിക്ക് ഫോണ്‍ വിളിച്ച് പെണ്‍കുട്ടിയെകൊണ്ട് സംസാരിപ്പിച്ചു. അവര്‍ തമ്മില്‍ കുറെ നേരം സംസാരിച്ചു പിന്നീട് ഞങ്ങള്‍ നില്‍ക്കുന്ന ക്യൂ തന്നെയാണ് റെയില്‍‌വേസ്റ്റെഷനിലേക്കുള്ളതെന്ന് മനസ്സിലായി. എന്റെ അദിശയം അതല്ല ഇതിനാണോ അവര്‍ രണ്ട് പേര്‍ ഇത്രയധികം സംസാരിച്ചതെന്നായിരുന്നു! പക്ഷെ പിനീടെനിക്ക് മനസ്സിലായി, ഇത് ചൈനക്കാരുടെ ഒരു പ്രത്യേകതയായെനിക്ക് പിന്നീടും തോന്നി, യാതൊരു പരിചയമില്ലെങ്കിലും തമ്മില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല!
സത്യത്തില്‍ ആ കുട്ടിയുടെ മുഖഭാവം കണ്ടപ്പോള്‍ ഞങ്ങളെക്കാള്‍ അവര്‍ക്കാണ് സമാധാനമായതെന്ന് തോന്നി, അവര്‍ക്ക് ഞങ്ങളെ സഹായിക്കാനായല്ലോ!

ബസ്സ് ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകളാണ്. പൈസയും കൊടുത്ത് ടിക്കറ്റും വാങ്ങി ഞാന്‍ വശങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്നു.
പഴയ സിറ്റിയാണ് ഗോന്‍ഷോ എങ്കിലും റോഡുകള്‍ നല്ല വീതിയുള്ളതും , വൃത്തിയുള്ളതുമാണ്. വളരെ തിരക്കുള്ള റോഡുകളൊന്നുമല്ല, ഇടക്കിടക്ക് കുറെ കെട്ടിട സമുച്ചയങ്ങള്‍ പിന്നീട് ഒന്നുമില്ല ഏകദേശം മദ്രാസ്സിന്റെ സിറ്റിക്കുപുറത്തുള്ള ഒരു ശൈലിപോലെ തോന്നിച്ചു.

റെയില്‍ വേസ്റ്റേഷനിലേക്ക് ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്, അവിടെ എത്തിയപ്പോള്‍ ടൗണിന്റെ ശൈലിയില്‍ വ്യത്യാസം കണ്ട് തുടങ്ങി. ചിലയിടങ്ങളില്‍ പോഷ് ബില്‍ഡിങ്ങികള്‍ ഉണ്ട്, പുതുയതല്ല താനും ഒരു റോയല്‍‌ ലുക്ക് സിറ്റിക്കുണ്ടായിരുന്നു.

ഷെഞ്ചനിലേക്ക് ഹൈ സ്പീഡ് ട്രെയിനാണ്, 200 km/hr , ഒരു മണിക്കൂര്‍ യാത്ര. ടിക്കറ്റ് വാങ്ങി നേരെ പ്ലേറ്റ് ഫോമിലേക്ക് നടന്നു എല്ലാ ടികറ്റിലും, ട്രെയിന്‍ നമ്പര്‍, ബോഗി നമ്പര്‍ , സീറ്റ് നമ്പര്‍ എന്നിവയുണ്ട്.

പ്ലേറ്റ് ഫോമിലേക്കുള്ള ഗേറ്റിനരികില്‍ പത്തില്‍ കൂടുതല്‍ ക്യൂ, ഒരു ട്രെയിനിലേക്കുള്ള മൊത്തം ആളുകള്‍!, ഗേറ്റ് തുറക്കുമ്പോള്‍ എത്ര പേര്‍ വീഴും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്റെ ചിന്തയെല്ലാം അസ്ഥാനത്തായിരുന്നു.

വണ്ടി പുറപ്പെടുന്നുന്നതിന് അഞ്ചുമിനിട്ട് മുമ്പ് ഗേറ്റ് തുറന്നു, ഓരോ വരികളും യാതൊരു ധൃതിയും കാണിക്കാതെ പരസ്പരം തൊടുകപോലും ചെയ്യാതെ പ്ലേറ്റ് ഫോമിലേക്ക് നീങ്ങി, ട്രെയിനില്‍ കയറി അവരവരുടെ സീറ്റില്‍ സ്ഥാനം പിടിച്ചു.

വളരെ അഡ്‌വാന്‍‌സിഡായ ഭംഗിയുള്ള ട്രെയിന്‍ താമസിയാതെ നീങ്ങിതുടങ്ങി. വശങ്ങള്‍ നോക്കിയപ്പോള്‍ ചില‍ സ്ഥലങ്ങളില്‍ കേരളത്തിലൂടെ/ ഇന്‍ഡ്യയിലൂടെയൊക്കെ യാത്രചെയ്യുന്നത് പോലെ തോന്നിപ്പിച്ചു.

യാത്രയുടെ തുടക്കം പോലെത്തന്നെ രസകരമാണ് ട്രെയിന്‍ നിര്‍ത്തുമ്പോളും ഉള്ളത്, ഞങ്ങള്‍ ഏറ്റവും അവസാനമായിരുന്നു, ഞങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോം ക്ലീനാക്കി, ഓരോ ഗേറ്റും അടച്ച് ഒരു കൂട്ടം റെയില്‍‌വേ ജോലിക്കാരുണ്ടായിരുന്നു. അതായത് ഒരു ട്രെയിനിലെ യാത്രക്കാരോടൊപ്പം എല്ലാം ക്ലീനാക്കി, പ്ലേറ്റ് ഫോം അടച്ചിടുന്നു, അവിടേയും സ്ത്രീകളായിരുന്നു മുമ്പില്‍!

ഷെന്‍ഞനില്‍ നിന്നും ടാക്സിയില്‍ ഹോട്ടലിലേക്ക്. കുളിച്ച് ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴേക്കും സുഹൃത്തിന്റെ സെക്രട്ടറിയും വന്നു. സുഹൃത്ത് ഇടക്കിടക്കവിടെ പോകുന്നതിനാല്‍ അവിടത്തെ ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങിയിരുന്നു, എനിക്ക് പറ്റില്ലെന്ന് പറഞ്ഞതിനാല്‍ കെ.എഫ്.സിയിലേക്ക് നടന്നു. നോട്ടത്തിലും ഭാവത്തിലും എല്ലാം ഒന്നുതന്നെയാണെങ്കിലും തീരെ രുചിയില്ലാത്തതാണ് അവിടത്തെ കെ.എഫ്.സി.



ഭക്ഷണം കഴിഞ്ഞ് വെറുതെ സിറ്റിയിലൂടെ കറങ്ങിനടന്നു. ഞാന്‍ മനസ്സില്‍ കണ്ട ഒരു സിറ്റിയേയല്ല ചൈന. ഉഗ്രന്‍ റോഡുകള്‍, വൃത്തിയുള്ള ആളുകള്‍, മോഡേണ്‍ ആണെങ്കില്‍ തന്നെയും ക്ലാസ്സിക് ടച്ചുള്ള കെട്ടിടങ്ങള്‍, റോടുകളില്‍ എല്ലാ സിറ്റികളേപോലെയും തിരക്കുണ്ട്.

വൈകീട്ട് പതിനൊന്ന് മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി, പെണ്ണുങ്ങളാണ് എന്തിനും മുന്നില്‍ അതേസമയം ഇംഗ്ലീഷ് ഭാഷ അറിയുന്നവര്‍ വളരെ കുറവ്, കൂടിയാല്‍ ഒരു ശതമാനം അതും പെര്‍ഫെക്ട് ആയിട്ട് തോന്നിയുമില്ല, അതിലും മുന്നില്‍ അവര്‍തന്നെ!

സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്ഥമാണ് ചൈനക്കാര്‍ എന്നെനിക്ക് ബോധ്യമായി, പ്രത്യേകിച്ചും അവര്‍ കാര്യങ്ങളെ മനസ്സിലാക്കുന്നതും , പ്രോസസ്സ് ചെയ്യുന്നതുമെല്ലാം പ്രത്യേകരീതിയിലാണ്.

അവര്‍ sequential instruction based ആണ്. അതായത്, തൃശ്ശൂരില്‍ നിന്നും കോഴിക്കോട് പോകുക, വളാഞ്ചേരിയില്‍ നിന്നും സാരി വാങ്ങുക , കുറ്റിപ്പുറത്തുനിന്നും ബിരിയാണി കഴിക്കുക എന്നീ മൂന്ന് instructions കൊടുത്താല്‍ , അവര്‍ ആദ്യം കോഴിക്കോട് പോകും , പിന്നീട് കോഴിക്കോട് നിന്നും വളാഞ്ചേരിയില്‍ തിരിച്ചു വന്ന് സാരി വാങ്ങും പിന്നീട് വീണ്ടും കുറ്റിപ്പുറത്തേക്ക് പോയി അവിടെനിന്നും ബിരിയാണിയും കഴിക്കും!
'എന്ത് കൊണ്ട് ' എന്ന ചോദ്യം/ വാക്ക് അവര്‍ക്കൊട്ടറിയുകയില്ലെന്ന് തോന്നും. അവര്‍ ആരോടും എന്തുകൊണ്ട് എന്ന് ചോദിക്കില്ല അവരോട് ചോദിച്ചാല്‍ ഉത്തരം കിട്ടുകയുമില്ല , കൂടിയാല്‍ ' നിങ്ങള്‍ പറഞ്ഞതുപോലെയല്ലെ ചെയ്തു ' എന്നുത്തരം തരും!

വളരെ അടുത്ത് പരിചയപ്പെട്ട, ഇടപഴകിയ എട്ടൊമ്പത് പേരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് ലോജിക്കെന്ന സംഭവം അവര്‍ക്ക് തീരെ കുറവാണന്നതാണ് എന്നാല്‍ കൃത്യനിഷ്ട, സമയ നിഷ്ട എന്നിവയുടെ കാര്യത്തില്‍ അവര്‍ നമ്പര്‍ വണ്‍ തന്നെ!.

ഒരു കാര്യം ചെയ്യാനേല്പ്പിച്ചാല്‍ അത് പൂര്‍ത്തിയാക്കിയിട്ടേ അവര്‍ വീട്ടില്‍ പോകൂ/ വിശ്രമിക്കൂ. ഇടക്ക് പക്ഷെ പന്ത്രണ്ട് മണിയായാല്‍, ഉടയതമ്പുരാന്‍ വന്നാലും അവര്‍ ഭക്ഷണം കഴിക്കാന്‍ പോകും എന്നാല്‍ വീട്ടില്‍ പോകുന്നതിന് മുമ്പ് പണി തീര്‍ത്തിരിക്കും കട്ടായം!

ഇതൊക്കെയാണെങ്കിലും ഇവിടെ ദുബായില്‍ ഞാനറിയുന്ന ചൈനീസ് അല്പ്പ സ്വല്പ്പം വെളവന്‍ മാരാണെന്നതാണ് രസകരം!, അതായത് പുറത്തുകാണുന്നവരും ചൈനക്കകത്തുള്ളവരും തമ്മില്‍ നല്ല വ്യത്യാസമുണ്ട്!

13 comments:

തറവാടി said...

"ഞാന്‍ കണ്ട ചൈന - രണ്ട്"

Anonymous said...

ithu kollam

അലി said...

നല്ല വിവരണങ്ങൾ!

Anonymous said...

Very informative. Anyway, the example (Trissur, Kuttipuram, Valanchery, Kozhikode may not be suitable for those who are not familiar with this route.

പട്ടേപ്പാടം റാംജി said...

ഈ ഭാഗത്തിലൂടെയും കുറെ വിവരങ്ങള്‍ കിട്ടി.
ഭക്ഷണക്കാര്യത്തിലും ജോലിക്കര്യത്തിലും കൃത്യനിഷ്ടയുന്ടെന്നു മനസ്സിലായി..
എന്തായാലും ചൈന കൊള്ളാം.

Mohamed Salahudheen said...

കണ്ടു വായനയില്

ബഷീർ said...

വിവരണം നന്നായിരിക്കുന്നു.

Muhammed Shan said...

നന്നായിരിക്കുന്നു..

നിരക്ഷരൻ said...

ഭാഷ തന്നെയാണ് ചൈനയിലേക്കുള്ള യാത്ര നമ്മെപ്പോലുള്ളവര്‍ക്ക് പ്രധാനമായും വിലങ്ങ് തടിയാകുന്നത്. അതുകൊണ്ടുതന്നെ ചൈനയിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണങ്ങള്‍ വളരെ കൌതുകത്തോടെയാണ് വായിച്ചത്. ഫോട്ടോകള്‍ ഇടുന്നതില്‍ ഇത്രയ്ക്ക് പിശുക്ക് കാണിക്കരുതെന്ന ഒരു പരാതി മാത്രമാണ് ഉള്ളത്.

നിരക്ഷരൻ said...

ഈ ലിങ്ക് കൂടെ ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.

ശ്രീനാഥന്‍ said...

മധുരമനോജ്ഞചൈനയിൽ പോകാനായില്ലെങ്കിൽ എന്ത്? നല്ലൊരു യാത്രാ വിവരണം വായിച്ചു, നന്ദി,അവിടെ സത്യത്തിൽ സോഷ്യലിസം ഇപ്പോൾ ഉണ്ടോ? പലരും പലതും പറഞ്ഞു കേട്ടു, താങ്കൾക്കെന്ത് തോന്നി?

അഭി said...

നല്ല വിവരണങ്ങള്‍
ബാക്കി കൂടി വേഗം പോരട്ടെ

ഷൈജൻ കാക്കര said...

“പുറത്തുകാണുന്നവരും ചൈനക്കകത്തുള്ളവരും തമ്മില്‍ നല്ല വ്യത്യാസമുണ്ട്!”

ചൈനക്കാർ ചൈനയിൽ പണിയെടുക്കുന്നു ദുബായിൽ നേർവിപരീതം.

മലയാളികൾ ദുബായിയിൽ പണിയെടുക്കുന്നു കേരളത്തിൽ നേർവിപരീതം.