Thursday, September 14, 2006

തലമുറ

'കൌസല്യാ...നമോസ്തുതേ....'
സുപ്രഭാതം കേട്ടുണര്‍ന്ന സേതു , അഴിഞ്ഞ് കിടന്ന മുണ്ട് ചുറ്റിയുടുത്ത് മേശപ്പുറത്ത് വെച്ചിരുന്ന ചൂടാറിയ ചായ ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്ത് പുറത്തേക്കിറങ്ങി. കുളി കഴിഞ്ഞ് ഷര്‍ട്ടെടുത്തിടുന്നതിനിടെ ജനലിലൂടെ പടിപ്പുരയിലേക്ക് കണ്ണോടിച്ചു.

' ശ്രീധരേട്ടാ..പ്പോ വരാട്ടോ..'

കുഴപ്പമില്ലെന്നര്‍ത്ഥത്തില്‍ ശ്രീധരന്‍ കൈകൊണ്ട് വീശിക്കാണിച്ചു. ബസ്സ് കൂലി അച്ഛനോട് വാങ്ങി വെക്കാന്‍ തലേദിവസം ഏല്‍പ്പിച്ചിരുന്ന കാര്യം ഉണര്‍ത്തിയത് കേട്ട് പതിവ് പോലെ ലക്ഷ്മിയമ്മ കൈമലര്‍ത്തി.

' അയ്യോ ഞാന്‍ മറന്നല്ലോ , പോകുന്ന വഴി നീയ്യ് അച്ഛന്‍‌റ്റെയടുത്തൂന്ന് വാങ്ങിക്കോളൂ'

' കഷ്ടാണ്ട്ടോ ഇത് ... ഇനി ന്തെല്ലാം കാണണമെന്നറിയുമോ അമ്മക്ക് '

പടിപ്പുരയുടെ ചുമരില്‍ കാല്‍ വെച്ച്, ചാരി നിന്നിരുന്ന ശ്രീധരനോട് മറ്റുള്ളവരൊക്കെ എവിടെ എന്ന അര്‍ത്ഥത്തില്‍ നോക്കിയപ്പോള്‍ , സ്വതവെയുള്ള ചിരി.

' ഞാന്‍ ഇന്ന് നേരത്തെ എണീറ്റു , പിന്നെയിങ്ങ് നടന്നു'

' നല്ല പണിയാ ശ്രീധരേട്ടന്‍ ചെയ്തത് , ഞങ്ങള്‍ അവിടെ കാത്ത് നിക്ക്വായിരുന്നു'

പരാതിയില്‍ എന്നും മുന്‍പന്തിയിലായ രാജു ദൂരേന്ന് നടന്ന് വരുന്നു, കൂടെ ഖാദറും , സുലൈഖയും , ശിവനും.സേതുവും , സുലൈഖയും ഒന്നാം കൊല്ലം ഒരേക്ലാസില്‍ ; ശിവനും , ഖാദറും രണ്ടാം കൊല്ലം ; അവസാന വര്‍ഷം എം.എ. ക്ക് പഠിക്കുന്ന ശ്രീധരനാണ് നേതാവ്.ഒരു കൊല്ലത്തോളമായി ഇവരുടെ ഈ പതിവ് തുടങ്ങിയിട്ട്. നാല് കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പ് വരെ ഒരുമിച്ചാണ് യാത്ര. ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ആകാശത്തിന് താഴെയുള്ള എന്തിനെ ക്കുറിച്ചും സംസാരിക്കും , ചര്‍ച്ചചെയ്യും , തര്‍ക്കിക്കും.എന്നെങ്കിലും രാഷ്ട്രീയം വിഷയമായാല്‍ അന്ന് ചര്‍ച്ചക്ക് ചൂട് വളരെ കൂടുതലായിരിക്കും. വിഷയം എന്ത് തന്നെയായാലും ഒന്നും സംസാരിക്കാതെ ചിരികൊണ്ട് മാത്രം , സുലൈഖയും അവരുടെ സംവാദങ്ങളില്‍ സജീവമായിത്തന്നെ പങ്കെടുക്കുമായിരുന്നു.


ചന്ദ്രേട്ടന്‍റെ ചായപ്പീടികയില്‍ പേപ്പര്‍ വായിച്ചിരിക്കുന്ന അച്ഛനെ ദൂരെ നിന്നു തന്നെ സേതു കണ്ടു , കൂടെ മമ്മദുക്കയും , അവറാനും , കുഞ്ഞനും ഒക്കെയുണ്ട്.രാവിലെ വീട്ടില്‍ വരുന്ന മലയാള മനോരമ മുഴുവന്‍ വായിച്ച് , ചായയും കുടിച്ച് ചന്ദ്രന്‍റെ പീടികയില്‍ പോകും. പീടികയിലെ മാതൃഭൂമിയും , പീടികക്ക് മേലെയുള്ള ക്ലബ്ബിലെ ചന്ദ്രികയും , ദേശാഭിമാനിയും വായിച്ച് , കടുപ്പത്തിലുള്ള ചായയും കുടിച്ച് ഒമ്പത് മണിക്ക് നേരെ പറമ്പില്‍ പണിക്ക് പോയാല്‍ തിരിച്ച് വരവ് ഉച്ചക്ക് ഊണ് കഴിക്കാന്‍ , ഒന്ന് മയങ്ങി വീണ്ടും പറമ്പിലേക്ക് തിരിച്ച് വരവ് വൈകുന്നേരം ആറ് മണിയോടെ.

ഇടക്ക് പറമ്പില്‍ പണിക്കാര്‍ കൂടുതലാണെങ്കില്‍ ഉച്ചക്കുള്ള കഞ്ഞി പറമ്പിലെത്തിക്കേണ്ടത് ലക്ഷ്മിയമ്മയുടെ ചുമതല കാലങ്ങളായുടെ നായരുടെ പതിവ്.പിന്നില്‍ ചെന്ന് നിന്ന് താന്‍ വന്നതറിയീക്കാനായി സേതു മെല്ലെ ചുണ്ടനക്കി.

'ഉം...ന്താ...'

' അച്ഛാ.. ബസ്സ് കൂലി'

'അപ്പോ ന്നാള് തന്നത് കഴിഞ്ഞോ' ,

കോളേജില്‍ പോകാന്‍ മുപ്പത്തഞ്ച് പൈസ , തിരിച്ചിങ്ങോട്ട് മുപ്പത്തഞ്ച് പൈസ.എല്ലാതിങ്കളാഴ്ചയും 2 രൂപ , പിന്നെ ബുധന്‍ ഒന്നര രൂപ , ഇതാണ് നായരുടെ കണക്ക്. ചില സമയങ്ങളില്‍ രണ്ട് ബസ്സുകളിലായി ഇടക്കിറങ്ങിയാണ് യാത്രയെങ്കില്‍ നാല്‍‌പ്പത് പൈസ യാകും. ഇതിനെ ചൊല്ലി പല തവണ കണക്കുപറച്ചില്‍ വന്നതോടെ , തരുന്നത് വാങ്ങുക എന്ന രീതിയാക്കി.സഹചാരിയായ മമ്മദ്ക്ക മുന്നോട്ടാഞ്ഞു.

' ങ്ങളാ കുട്ടിയെ മക്കാറാക്കാണ്ടെ പൈസ കൊട്ക്കീന്ന് '

' ഉം നി ..ഒരാഴച്ത്തേക്ക് ചോദിക്കരുത്'

മലമ്പുഴയിലേക്കുള്ള വിനോദയാത്രക്ക് അമ്പതുരൂപയാണ് ഫീസായി കൊടുക്കേണ്ടത്.വൈകുന്നേരം കുളികഴിഞ്ഞ് വിശ്രമിക്കുന്ന നായരുടെ ചാരുകസേരക്ക് പിന്നിലായി പിന്നിലായി ലക്ഷ്മിയമ്മ പതുങ്ങിനിന്നു.

' അതെയ്....സേതൂനെന്തോ പറയണംന്ന്.'

' അച്ഛാ...നിക്കൊരു അമ്പതുറുപ്പിക വേണം , കോളെജില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്നുണ്ട് '

' അമ്പതുറുപ്പ്യേ...ന്താ..പണം കായ്ക്കണ മരണ്ടോ വ്ടെ...മിണ്ടാണ്ടിരുന്നോ...' ,

കുളിക്കാന്‍ പോയ തക്കത്തിന് , നായരുടെ മുറിയിലുള്ള പൂട്ടിയ അലമാര രണ്ടുതവണ ശ്രമിച്ചെങ്കിലും തുറക്കാന്‍ സേതു ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റെ ദിവസത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍ വിനോദയാത്ര നടക്കില്ലാന്ന് തന്നെ ഉറപ്പിച്ചു.താക്കോല്‍ മേശമേലിരിക്കുന്നത് കണ്ട് കൂടുതലൊന്നും ആലോചിക്കാതെ സേത് മേശ തുറന്നു. ഒരമ്പതിന്‍റെയും , മൂന്ന് പത്തിന്‍റെയും നോട്ടുകളില്‍ അമ്പതിന്‍റെ നോട്ട് പോക്കറ്റിലിട്ട് പുറത്തേക്കോടി.

ചന്ദ്രന്‍‌റ്റെ ചായപ്പീടികയിലേക്കും പരിസരത്തേക്കും കണ്ണോടിച്ചെങ്കിലും നായര്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.പാലക്കാടും , മലമ്പുഴയിലും ക്ലാസ്സിലെ കുട്ടികളൊപ്പം നടക്കുമ്പോളും സേതുവിന്‍‌റ്റെ മനസ്സ് വീട്ടിലായിരുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ പടിപ്പുരയില്‍ പതിവില്ലാതെ കിടക്കുന്ന പേപ്പര്‍ പുറത്തോ പീടികയിലോ കാണാനാവാത്ത അച്ഛന്‍ ഓര്‍ക്കും തോറും മനസ്സിനെ പിടിച്ചുനിര്‍ത്താവാനാതായി.ഹൃദയമിടിപ്പോടെ പടിപ്പുരകയറുമ്പോള്‍ നായര്‍ ചാരുകസേരയിലിരിക്കുന്നത് കാണാമായിരുന്നു.ഉള്ളിലേക്ക് കയറുമ്പോള്‍ അടുക്കളയില്‍ നിന്നും ലക്ഷ്മിയമ്മ പുറത്തേക്ക് വന്നു.

' നീ ..ന്താ.. രാവിലെ ദോശ കഴിക്കാതെ പോയത് '

‘ നേരത്തെ പോകേണ്ടീര്‍ന്നു , അച്ഛന്‍ വല്ലതും പറഞ്ഞോ അമ്മെ?’.

' ല്ലാ..ന്തേ? '

പതിവില്ലാതെ രാവിലെ താക്കോല്‍ മേശപ്പുറത്ത് കണ്ടതും , അച്ഛനെ എവിടേയും കാണാതിരുന്നതും എല്ലാം ഓര്‍ത്ത സേതുവിന് കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. ഉറങ്ങാന്‍ കഴിയാതിരുന്ന അയളെ പിറ്റേന്ന് വൈകുന്നേരമായപ്പോളേക്കും കുറ്റബോധം കീഴ്പ്പെടുത്തി.ചാരുകസേരയില്‍ മയങ്ങിയിരുന്ന നായരുടെ അടുത്തേക്ക് സേതു മെല്ലെ നടന്നടുത്തു.

'ഉം.. ന്താ..'

' അച്ഛാ..അച്ഛെനെന്നോട് ക്ഷമിക്കണം...ഞാന്‍ അച്ഛെന്‍‌റ്റെ മേശവലിപ്പില്‍ നിന്നും അമ്പതുര്‍പ്പ്യ എടുത്തു..'

മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍. സേതുവിന്‍‌റ്റെ തലയില്‍ നായര്‍ തലോടി.

' അത് സാരല്യ ഉണ്ണ്യെ.. അത് നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...'

പിന്നീട് പൈസ ചോദിക്കുമ്പോള്‍ നായര്‍ ചിരിക്കും.

' മേശയിലുണ്ട്...ആവശ്യത്തിനെടുത്തോളൂ'.

***********************************

ഓഫീസില്‍ നിന്നും വന്ന് ചായകുടിക്കാനിരുന്നപ്പോള്‍ കഴിക്കാനായി സാന്‍‌ഡ് വിച്ച് കണ്ട് സേതു അമ്പരന്നു.

'ഓ ഞാനില്ലാതെ നീ സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാനും തുടങ്ങിയോ ? '

' കുഴിയെണ്ണണൊ സേതുവേട്ടാ....അപ്പം തിന്നാപ്പോരെ? '

പിറ്റെ ദിവസം ഹെഡോഫീസില്‍ പോകേണ്ടതിനാല്‍ വൈകിയാണ് വീട്ടിലെത്തിയേങ്കിലും ചായക്കൊപ്പം പലഹാരമായി സമൂസ്സ വെച്ചത് കണ്ടപ്പോള്‍ ഒന്നും മിണ്ടിയില്ലെങ്കിലും ചില സംശയം തോന്നിയതിനാല്‍ പതിവിലും നേരത്തെ ഓഫീസില്‍ നിന്നുമെത്തി. പലഹാരമൊന്നുമില്ലാതെ ചായ മാത്രം മേശമേല്‍ കണ്ടപ്പോള്‍ ചിരിച്ചു.

' ഉം..ഞാന്‍ പ്രതീക്ഷിച്ചത് തന്നെ ഇന്നൊന്നും കഴിക്കാനില്ലല്ലേ രേണു? '

ബാല്‍ക്കണിയിലെ സോഫയില്‍ മലര്‍ന്ന് കിടന്നിരുന്ന സേതുവിന്‍റെ കയ്യില്‍ എന്തോ തട്ടിയതറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഉണ്ണി അടുത്ത് നില്‍ക്കുന്നു.

' ഡാഡി എന്നെ തല്ലുമോ '

ഏന്തൊക്കെയോ കേള്‍ക്കാന്‍ പ്രതീക്ഷകളോടെ സേതു മകന്‍‌റ്റെ കണ്ണുകളിലേക്ക് നോക്കി.

‘ ഇല്ല തല്ലില്ല ’

' ഞാന്‍ ഫൈവ് ദിര്‍ഹംസ് ഡേ ബിഫോര്‍ യസ്റ്റര്‍ഡെയും , ഇന്നലെയും ഡാഡിയുടെ പേഴ്സില്‍ നിന്നെടുത്തു... സ്കൂളില്‍ നിന്നും സനാക്സ് വാങ്ങി..സോറി'

' ഇറ്റ്സ് ഒ.കെ സാരമില്ല ട്ടോ'

ഉണ്ണിക്കേറ്റവും ഇഷ്ടമുള്ള കെ.എഫ്.സി. ഓര്‍ഡര്‍ ചെയ്ത് രേണുവിനൊപ്പം റ്റി.വി കണ്ടിരിക്കുമ്പൊള്‍ കോളിങ്ങബെല്ലടിച്ചു.

' ഉണ്ണീ.. കെ.എഫ്.സി. വന്നിരിക്കുന്നു..ഡാഡീടെ പേഴ്സില്‍ നിന്നും മണി എടുത്ത് കൊട്ക്ക്'.

42 comments:

സു | Su said...

തലമുറകള്‍ മാറി വന്ന കഥ ഇഷ്ടമായി.

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ.

:)

തറവാടി said...

നന്ദി..സു , രാത്രി ഉറക്കമിളച്ചിരുന്നെഴുതിയതാ...അക്ഷരത്തെറ്റ്കള്‍ ക്ഷമിക്കുമല്ലോ..

സൂര്യോദയം said...

കണ്ട ഒരു അക്ഷരത്തെറ്റ്‌ ചൂണ്ടിക്കാണിക്കണം എന്ന് വിചാരിച്ചെങ്കിലും മൊത്തം വായിച്ച്‌ കഴിഞ്ഞപ്പോള്‍ വേണ്ടെന്ന് വച്ചു. ശരിക്കും കണ്ണ്‍ നനഞ്ഞു പോയി.

Anonymous said...

തറവാടീ മാഷെ,
നന്നായിട്ടുണ്ട് കേട്ടൊ. ഇനിയും എഴുതൂ.

Sreejith K. said...

തലമുറേ, തറവാടി നന്നായി. അയ്യോ, തിരിഞ്ഞുപോയി. തറവാടീ, തലമുറ നന്നായി. നേരില്‍ കാണുന്നപോല്‍ തോന്നി. മനോഹരം.

Rasheed Chalil said...

കഥയുടെ പുറന്തോടിനപ്പുറം, ഇന്നിന്റെ തിരക്കിനിടയില്‍ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന പിതാവെന്ന സ്നേഹം മനോഹരമായി വരച്ചുവെച്ച പോസ്റ്റ്. തറവാടി മാഷേ അസ്സലായി. എവിടെയൊക്കെയോ നോവുന്ന വിവരണം. ശരിക്കും ആസ്വദിച്ചു വായിച്ചു.

ഉറക്കമിളച്ചത് വെറുതെയായിട്ടില്ല. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Adithyan said...

തറവാടീ
നല്ല കഥ. :)

ലിഡിയ said...

തറവാടീ..നല്ല കഥ..എല്ലാവരും തലമുറകളില്‍ ഒഴുകിപോയ നന്മകളെ മാത്രം പറയുകയും നഷ്ടബോധം കൊണ്ട്നടക്കുകയും ചെയ്യുമ്പോള്‍ ഇത് പോലുള്ള നന്മ എല്ലാ കാലത്തും ഉണ്ടാവും എന്നറിയിക്കുന്ന ഈ കഥ..

എന്റെ എല്ലാ അഭിനന്ദനങ്ങളും.

:-)

-പാര്‍വതി.

Unknown said...

തറവാടീ,
മനോഹരമായിരിക്കുന്നു. എങ്കിലും യൂ കാന്‍ ഡൂ ബെറ്റര്‍... അതിനുള്ള കഴിവ് താങ്കള്‍ക്കുണ്ട്.

ഓര്‍മ്മകള്‍:
എന്നോട് എന്നും അഛന്‍ പറഞ്ഞിരുന്നത് ഇതാണ്. “എന്റെ പേഴ്സില്‍ നിന്നെടുത്തോളൂ ആവശ്യമുള്ളത്. പക്ഷേ കുടുംബത്തിന് മുഴുവന്‍ ആവശ്യമുള്ള പണമാണത് എന്ന ഓര്‍മ്മ വേണം”. ആ സ്വാതന്ത്ര്യവും സ്നേഹവും മനസ്സിന്റെ ചാ‍പല്ല്യങ്ങള്‍ക്ക് വിലങ്ങിട്ടിരുന്നു എന്നും. ഞാന്‍ സ്വയം വേണ്ടെന്ന് വെച്ചിട്ടുള്ള ടൂറുകളും മിഠായികളും എത്ര എത്ര.......

mydailypassiveincome said...

ഇത് ഒരു സാധാരണ കഥയെന്നതിലുപരി ഒരു സംഭവകഥ പോലെ തോന്നി. വളരെക്കാലമായി മനസ്സില്‍ നിന്നും മറന്നുകൊണ്ടിരുന്ന ആ പഴയകാലം ഓര്‍മ്മിക്കാന്‍ താങ്കളുടെ പോസ്റ്റ് സഹായകമായി. എന്തിനും അച്ഛ്നോട് ചോദിക്കാന്‍ അമ്മയുടെ സഹായം തേടിയിരുന്ന കാലം. വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ നേരിട്ട് രൂപ ചോദിച്ചിരുന്നുള്ളൂ. തറവാടിക്ക് ഇതുപോലെ അനവധി കഥകള്‍ എഴുതാന്‍ സാധിക്കട്ടെ. എന്റെ അഭിനന്ദനങ്ങള്‍..

കുറുമാന്‍ said...

തറവാടീ, കഥ നന്നായിരിക്കുന്നു. രണ്ട് തലമുറകളെ തമ്മില്‍ മനോഹരമായി ബന്ധിപ്പിച്ചെഴുതിയിരിക്കുന്നു. ഇനിയും ഇനിയും എഴുതൂ.

asdfasdf asfdasdf said...

തറവാടിയുടെ നന്നായിട്ടുണ്ട്. തലമുറകളുടെ ഭാവപ്പകര്‍ച്ചകള്‍ക്കിടയിലും കൈമോശം വരാത്ത നന്മയുടെ തുരുത്തുകള്‍.

വല്യമ്മായി said...

സുലൈഖയെ കുറിച്ച് ഇടയ്ക്കു വെച്ച് നിര്‍ത്തിയതെന്തേ.

asdfasdf asfdasdf said...

തറവാടി.. വല്യമ്മായിയുടെ ചോദ്യത്തിന്‍ ഉത്തരം പറയൂ..വിടമാട്ടേന്‍..

asdfasdf asfdasdf said...

തറവാടീ.. വല്യമ്മായിയുടെ ചോദ്യത്തിന് ഉത്തരമേകൂ.. വിടമാട്ടേന്‍..

മുസ്തഫ|musthapha said...

"...മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍ , സേതുവിന്റെ തലയില്‍ തലോടി നായര്‍ പറഞ്ഞു:“ അത് സാരല്യ ഉണ്ണ്യെ..അതെ ന്നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...”

ഇവിടെ വെച്ച് നിറുത്താമായിരുന്നില്ലെ എന്ന തോന്നല്‍ കഥ മുഴുവനും വായിച്ച് കഴിഞ്ഞപ്പോള്‍ മാറി.

തറാവാടി: കഥ അസ്സലായിരിക്കുന്നു.
രണ്ട് അല്ല മൂന്ന് തലമുറകളെ ശരിക്കും കോര്‍ത്തിണക്കിയിരിക്കുന്നു.

മുസ്തഫ|musthapha said...

അതെ വല്യമ്മായിയുടെ ചോദ്യം തികച്ചും ന്യായം... തറവാടി മറുപടി പറഞ്ഞേ പറ്റു :)

Rasheed Chalil said...

അഗ്രൂ... മേനോനേ എന്തിനാവെറുതെ ആ തറവാടി മാ‍ഷേ സംശയിക്കുന്നത്. കുടുംബകലഹം ഉണ്ടാക്കന്‍ എല്ലാവര്‍ക്കും എന്തു താല്പര്യം.

ഞാന്‍ തറവാടിക്കൊപ്പം. മാഷേ കൊക്കില്‍ ജീവനുണ്ടെങ്കില്‍ പറയരുത്.
തോറ്റിട്ടില്ല... തോറ്റിട്ടില്ല.. തോറ്റചരിത്രം കേട്ടിട്ടില്ല...

asdfasdf asfdasdf said...

ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍...

രാജാവു് said...

ഫ്രീ ആയി പത്രങ്ങള്‍ വായിച്ചിരുന്ന അഛന്‍,ചായയുടെ ഒപ്പം ചിക്കന്‍ സാന്ഡ് വിച്ച് കഴിക്കുന്ന അഛനിലേക്കുള്ള മാറ്റം.തലമുറകളുടെ കഥ.എന്തോ കഥയുടെ ആദ്യ ഭാഗം വളരെ ഇഷ്ടമായി,ഒപ്പം ഒരു വിങ്ങലും.
രാജാവു്.

തറവാടി said...

തറവാട്ടില്‍ വന്നതിനും , തലമുറയെ അറിഞ്ഞതിനും , അഭിപ്രായങ്ങളറിയിച്ചതിനും :,
സു ,സൂര്യോദയം ,InjiPennu ,ശ്രീജിത്ത്‌,ഇത്തിരിവെട്ടം, Adithyan, പാര്‍വതി ,ദില്‍ബാസുരന്‍,
മഴത്തുള്ളി, കുറുമാന്‍ , കുട്ടന്‍ മേനോന്‍ ,
അഗ്രജന്‍ ,രാജാവു് എല്ലാവര്‍ക്കും നന്ദി.

sreeni sreedharan said...

മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍ , സേതുവിന്റെ തലയില്‍ തലോടി നായര്‍ പറഞ്ഞു:“ അത് സാരല്യ ഉണ്ണ്യെ.. അത് ന്നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു

എന്‍റെ കണ്ണുകള്‍ നിറഞ്ഞൂ...ഇവിടെ വെച്ച്!
പകുതി വരെ എന്‍റെ കഥ!
നന്നായിരിക്കുന്നൂ...

തറവാടി said...

തറവാട്ടില്‍ വന്നതിനും , പുതിയ കഥ വായിച്ചതിനും പാചാളത്തിനും നന്ദി

Anonymous said...

തറവാടി, നല്ല അഛന്മ്മാര്‍. സംഭവ്യമായ കാര്യങ്ങള്‍. അതിന്‌ തലമുറകളുടെ വിടവില്ല.

പുഞ്ചിരി said...

തറവാടീടെ കയ്യില്‍ ഇമ്മാതിരി സ്കില്‍ സെറ്റ് ഉള്ള കാ‍ര്യം അറീല്ലായിരുന്നു. കഥ ജോറായിട്ടുണ്ട് ട്ടോ... കഥാപാത്രങ്ങളുടെ കൂടെ നടന്നു പോവുന്ന പ്രതീ‍തി. നല്ല ഒഴുക്കന്‍ ശൈലി. ഒക്കെ കൂടി ജഗപൊഗ തന്നെ. ഇനിയും മഹത്തായ കൃതികള്‍ പ്രതീക്ഷിക്കുന്നു.

kusruthikkutukka said...

""എട്ടാം ക്ലാസ് മുതല്‍ സേതുവും സുലൈഖയും ഒരേ ക്ലാസിലായിരുന്നെങ്കിലും , കൂട്ടിനോക്കിയാല്‍ ഒരു മണിക്കൂറില്‍ കുറവായിരിക്കും അവര്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളത്.""
ഞാനും ഇതിലെ കഥാപാത്രമായി...

""സേതുവിന്റെ തലയില്‍ തലോടി നായര്‍ പറഞ്ഞു:“ അത് സാരല്യ ഉണ്ണ്യെ.. അത് ന്നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...”മലപോലെ വരേണ്ടതു എലി പോലെ പോയി....

"എല്ലാവരും ആര്‍ത്തുല്ലസിച്ചപ്പോഴും , സേതുവിനൊന്നും ആസ്വദിക്കാനായില്ല."" പക്ഷെ ആ നഷ്ടപെട്ട ആ നിമിഷങ്ങള്‍ അവനു ആരു തിരിചു നല്‍കും ?

നഷ്ടമാകുന്ന കേരളീയ ഗ്രാമീണത.......എല്ലാം K F C ക്കു വഴി മാറുകയാണോ?

kusruthikkutukka said...

തറവാടീ.. വല്യമ്മായിയുടെ ചോദ്യത്തിന് ഉത്തരമേകൂ..ഉത്തരമേകൂ..ഉത്തരമേകൂ.. ;)

ഏറനാടന്‍ said...

തറവാടിയുടെ തറവാടിത്തവും ആഢ്യത്ത്വവും നിഴലിക്കുന്ന കഥ! നന്നായിരിക്കുന്നു. എന്നാലുമെനിക്ക്‌ തോന്നുന്നതിതിനല്‍പം ദൈര്‍ഘ്യം കൂടിയോന്നാണ്‌.

തറവാടി said...

ഏറനാടന്‍ നന്ദി , കുറക്കാന്‍ നന്നേ ശ്രമിച്ചിരുന്നൂ ...സാധിച്ചില്ല

കരീം മാഷ്‌ said...

തറവാടിയുടെ കഥ വായിച്ചു. ചിന്തിക്കന്‍ ഒരു വിഷയം തന്നു.
ആവശ്യത്തിനു പണം ചെലവാക്കാത്ത എന്റെ ഉപ്പ അത്യാവശ്യത്തിനെ പണം ചെലവക്കാവൂ എന്നു പറഞ്ഞു പല ആവശ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. അപ്പോഴൊക്കെ ഉപ്പ കാണാതെ ഉമ്മന്റെ തെങ്ങുവളപ്പില്‍ നിന്നുള്ള ആദായത്തില്‍ നിന്നുള്ള പൈസയെടുത്തു ഉമ്മ തന്നിരുന്നു.
ഇന്നു അനക്കാന്‍ വയ്യാത്ത ഇടതു ഭാഗം കൊണ്ട്‌ ഉമ്മ വേച്ചു വേച്ചു നടന്ന്‌ ഞാനയച്ച ഡ്രാഫ്‌റ്റ്‌ പോസ്‌റ്റ്‌മാനില്‍ നിന്നും ഒപ്പിട്ടു വങ്ങുമ്പോള്‍ അപ്പുറത്തു ആ ഡ്രാഫ്‌റ്റിനായി ആര്‍ത്തി പൂണ്ടിരിക്കുന്ന എന്റെ ഉപ്പനെ ഞാന്‍ മനസ്സില്‍ കാണാറുണ്ട്‌.

തറവാടി said...

മാഷെ ,

താങ്കളുടെ പ്രയോഗം എനിക്ക് ശരിക്കും നൊന്തു.

അഭിപ്രായവെത്യാസം ഉണ്ടെ , ഞാനത് പിന്നിടൊരു പോസ്റ്റാക്കാമ്

നന്ദി

Peelikkutty!!!!! said...

“തലമുറ“ നന്നായിട്ടുണ്ട്.

മനോജ് കുമാർ വട്ടക്കാട്ട് said...

ബുദ്ധിമുട്ടി എങ്ങിനെയൊക്കെയോ പണം പയറ്റിനുള്ള (തെറ്റിദ്ധരിക്കരുത്‌-പണം പയറ്റ്‌ മലബാറുകാരുടെ ഒരു പണമിടപാടാണ്‌) കാശ്‌ സംഘടിപ്പിച്ച്‌ മകന്റെ കയ്യില്‍ കൊടുത്തയച്ചത്‌ അവന്‍ പയറ്റാതെ ബിരിയാണി വാങ്ങിത്തിന്നതറിഞ്ഞ്‌ പുളിവടി മുറിയുവോളം മകനെ തല്ലിയ എന്റെ ഒരു സുഹൃത്തിന്റെ ബാപ്പ അവന്‍ ഗള്‍ഫില്‍നിന്ന് പണമയക്കാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ കണ്ണ്‍ നിറച്ച്‌ പറഞ്ഞതോര്‍ക്കുന്നു-
"അന്നവന്‌ ഒരു ബിരിയാണി വാങ്ങിക്കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്ത്‌ ചെയ്യാം, കാശിന്‌ കാശ്‌ തന്നെ വേണ്ടെ..."

കുഞ്ഞാപ്പു said...

ഈ തറവാട്ടില്‍ കയറി അഭിപ്രായം പറയാന്‍ മാത്രം ഉള്ള യോഗ്യത എനിക്കുണ്ടോ എന്നറിയില്ല.എങ്കിലും പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

പേരില്‍ സൂചിപ്പിച്ചതുപോലെ തന്നെ ഒരു തറവാടിയുടെ എല്ലാ ലക്ഷണങ്ങളും നിഴലിക്കുന്നൂ താങ്കളുടെ എഴുത്തിലും.
ഞാനും ഇത്തരത്തില്‍ ചില വേലകള്‍ നടത്തിയിരുന്നു എങ്കിലും ഇതു വരെ ഞാന്‍ എന്റെ ഉപ്പയോട് പറഞ്ഞില്ല. ഇന്നിപ്പോള്‍ ഞാന്‍ വല്ലാത്ത ഒരു സങ്കടത്തിലയി ഇതു വായിച്ചപ്പോള്‍. ഒരു പക്ഷെ ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ എന്റെ ഉപ്പയും
:“ അത് സാരല്യ ഉണ്ണ്യെ.. അത് ന്നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...”
ഇങ്ങനെ പറഞ്ഞേനേ എന്ന ഒരു തോന്നല്‍.
ഇനിയിപ്പോള്‍ ഈലോകത്തില്‍ നിന്നു അതു അസാദ്ധ്യം.
----------------
മറ്റൊരു കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നതു. സുലൈഖയെ ക്കുറിച്ചുള്ള വല്യമ്മായിയുടേ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞതില്‍ ഒരു വശപ്പിഷക് പോലെ. ഏതായാലും ഞാന്‍ ഊഹിച്ചു.

thoufi | തൗഫി said...

തറവാടിയുടെ കഥ മനോഹരമായിരിക്കുന്നു.
ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടു പോയ ഓര്‍മ്മകള്‍.
മറന്നു തുടങ്ങിയിരുന്ന ബാല്യകാല സ്മൃതികളെ വീണ്ടുമോര്‍മ്മിപ്പിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി,ഒപ്പം അഭിനന്ദനങ്ങളും

തറവാടി said...

പടിപ്പുരക്കും , മിന്നാമിന്നിക്കും , കുഞ്ഞാപ്പൂനും നന്ദി

Visala Manaskan said...

'കുട്ടന്‍ നായരുടെ പണ്ടേയുള്ള രീതിയാണിത്. രാവിലെ വീട്ടില്‍ വരുന്ന മലയാള മനോരമ മുഴുവന്‍ വായിച്ച് , ലക്ഷ്മിയമ്മയുടെ ചായയും കുടിച്ച് ചന്ദ്രന്റെ പീടികയില്‍ പോകും , പീടികയിലെ മാതൃഭൂമിയും , പീടികക്ക് മേലെയുള്ള ക്ലബ്ബിലെ ചന്ദ്രികയും , ദേശാഭിമാനിയും വായിച്ച് , പീടികയിലെ കടുപ്പത്തിലുള്ള ചായയും കുടിച്ച് ഒമ്പത് മണിക്ക് നേരെ പറമ്പില്‍ പണിക്ക് പോയാല്‍ തിരിച്ച് വരവ് ഉച്ചക്ക് ഊണ് കഴിക്കാന്‍ , ഒന്ന് മയങ്ങി വീണ്ടും പറമ്പിലേക്ക്. പിന്നെ തിരിച്ച് വരവ് വൈകുന്നേരം ആറ് മണിയോടെ.ഇടക്ക് പറമ്പില്‍ പണിക്കാര്‍ കൂടുതലാണെങ്കില്‍ ഉച്ചക്കുള്ള കഞ്ഞി പറമ്പിലെത്തിക്കേണ്ടത് ലക്ഷ്മിയമ്മയുടെ ചുമതല'

കുട്ടന്‍ നായരുടെ ഒരു ദിവസം ഒറ്റ പേരഗ്രാഫില്‍! യമ്മ!

കൊടകര പെട്രോള്‍ പമ്പില്‍ വരുത്തുന്ന മലയാള മനോരമയും ദീപികയും ഇന്ത്യന്‍ എക്പ്രസ്സും ആയിരുന്നു പണ്ട് എന്നെ ലോകവുമായി ബന്ധിച്ചിരുന്നത്.

തറവാടീ...ഗംഭീരായിട്ടുണ്ട് !

ഇടിവാള്‍ said...

തറവാടീ‍..
ഞാന്‍ എങ്ങനെ ഈ കഥ മിസ്സ് ചെയ്തു എന്നു എനിക്ക് എത്ര ആലോചിച്ചിട്ടും പിടിയില്ല.

അസ്സലായിരിക്കുന്നു കേട്ടോ, ശരിക്കും ഹൃദയസ്പര്‍ശിയായി...

ഒരു കാര്യം കൂടി.
തുടക്കം തന്നെ ഫ്ലാഷ്ബാക്കിലായിരുന്നല്ലോ..

കസേരയില്‍ നിന്നുമെണീറ്റ് പൊകുമ്പോള്‍ , നായര്‍ കണ്ണ് തുടക്കുന്നത് സേതു കണ്ടിരുന്നു.
പിന്നീട് പൈസ ചോദിക്കുമ്പോള്‍ നായര്‍ പറയും:“ മേശയിലുണ്ട്...ആവശ്യത്തിനെടുത്തോളൂ”.

പിന്നിലുള്ള കാറിന്റെ ഹോണ്‍ കേട്ടാണ് സേതു സിഗ്നല്‍ പച്ചയായത് ശ്രദ്ദിച്ചത്.
ഹോണടിച്ച ആളോട് കൈ കൊണ്ട് ക്ഷമ പറഞ്ഞ് സേതു വേഗം വീട്ടിലേക്ക് കാറോടിച്ചു.


ഫ്ലാഷ്ബാക്കില്‍ നിന്നും പ്രസന്‍‌സിലേക്കുള്ള ആ ട്രാന്‍സിഷന്‍ ഒന്നുകൂടി സ്മൂത്താക്കാമായിരുന്നു.. അവിടേയെത്തിയപ്പോള്‍, എന്തോ ഒരു അസ്കിത തോന്നി..

ബാക്കിയെല്ലാം സൂപ്പര്‍..

ഞാന്‍ ഒരു വായനക്കാരന്‍ എന്ന രീതിയില്‍ വ്യക്തിപരമായി എനിക്കു തോന്നിയ അഭിപ്രായമാണേ പറഞ്ഞത്.. .അല്ലാതെ, കഥയെഴുതാന്‍ സ്റ്റഡി ക്ലാസെടുത്തു കൊടുക്കാന്‍ മാത്രം വിജ്ഞാനമൊന്നും നമുക്കില്ലേയ് !

തറവാടി said...

ഇടിവാള്‍ ,

ഇത്തരത്തിലുള്ള , ആരോഗ്യപരമായ കമന്റിന് വളരെ നന്ദി , ഞാന്‍ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.പിന്നെ ഒരു രഹസ്യം പറയട്ടെ , ഞാന്‍ വെറുമൊരു തുട-തുടക്കാരനാണൈ , തീര്‍ച്ചയായും വരും രചനകളില്‍ ശ്രദ്ധിച്ച് കൊള്ളാം, നന്ദി , വളരെ നന്ദി

വിഷ്ണു പ്രസാദ് said...

njaa vaayichchE...njaan ellaarOtum paRanjnju koTukkum...ha..ha..

അപ്പു ആദ്യാക്ഷരി said...

തറവാടീ.... എന്തു നല്ല വിവരണം. എനിക്കിഷ്ടപ്പെട്ടു ഈ അനുഭവം.

ബഷീർ said...

വളരെ നന്നായിട്ടുണ്ട്‌. ചിലയിടത്തൊക്കെ വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറി കിടന്നപോലെ..
തലമുറകളിലൂടെയുള്ള ഈ പ്രയാണം ഏറെ നന്നായി അവതരിപ്പിച്ചു.