കാര്‍ത്തുവിന്റെ വിധി
ഓണത്തിന് കുറച്ച് നാള്‍ മുമ്പുള്ള ഇടപ്പാള്‍ പൂരാടവാണിഭത്തില്‍ നിന്നാണ് നാട്ടിലുള്ളവര്‍ ഓണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങുന്നത്. എല്ലാവര്‍ഷവും പോലെ പോലെ ആ തവണയും ഞാനും മണിയേട്ടനും കൊച്ചുണ്ണിയേട്ടനും മാമദുമൊക്കെ വൈകുന്നേരം ഇടപ്പാളിന് പുറപ്പെട്ടു. സെക്കന്‍ഡ് ഷോ കഴിഞ്ഞാണ് മടങ്ങുക.
****
പലരേയും പോലെ , പുറത്ത് നിന്നും ഞങ്ങളുടെ നാട്ടില്‍ വന്ന കരിങ്കല്‍ കോണ്ട്രാക്ടര്‍ ആയിരുന്നു ചെങ്കന്‍.
മറ്റുള്ളവരെപ്പോലെയല്ലായിരുന്നു ചെങ്കന്‍. ക്വാറിയില്‍ പണിക്കാരിയായിരുന്ന ജാനുവില്‍ അയാള്‍ക്കൊരു കുട്ടി പിറക്കാറായപ്പോള്‍ അയാള്‍ അവളെ കെട്ടി, സ്ഥിര താമസവും ജാനുവിന്‍റ്റെ വീട്ടിലായി.
ചെങ്കന് കുട്ടികള്‍ വരിയായി 6 പേരായതിന് ശേഷം ജാനുവിന്‍റ്റെ കല്യാണം കഴിക്കാത്ത ചേച്ചി തങ്കമ്മയിലും കുട്ടികള്‍ ആകാന്‍ തുടങ്ങിയപ്പോള്‍ ഇടക്ക് നാട്ടിലുള്ള ഭാര്യയെ കാണാന്‍ പോയിരുന്ന ചെങ്കന്‍ അതങ്ങ് നിര്‍ത്തിയിട്ട് , തങ്കമ്മയെയും കെട്ടി; തങ്കമ്മയില്‍ എത്ര മക്കളുണ്ടായി എന്നതെനിക്കറിയില്ല.ജാനുവിന്‍റെ അനിയത്തി കാര്‍ത്തു എന്‍റ്റെ ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത് ഒരിക്കല്‍ വഴിയില്‍ എതിരെ വന്ന കാര്‍ത്തൂനെ കണ്ടപ്പോള്‍ കൊച്ചുണ്ണിയേട്ടന്‍ നിന്നു:
' കാര്‍ത്ത്വാ , സൂക്ഷിക്കണട്ടോ '
' ന്നോട് കളിച്ചാ ഞാ മടാകത്തിയെടുക്കും '
കാര്‍ത്തൂന്‍റ്റെ മറുപടിക്ക് താമസമില്ലായിരുന്നു.
*****
സിനിമയുടെ പേരെനിക്കോര്‍മ്മയില്ല , നായകനായ പ്രേം നസീറിന് മക്കളുണ്ടാകുന്നില്ല. പണക്കാരനായ നായകന്‍ പല ചികിത്സകളും നടത്തുണ്ടെങ്കിലും എല്ലാം പരാജയം തന്നെ. ഒരു കുഞ്ഞിക്കാലുകാണാന്‍ സര്‍വ്വ അമ്പലങ്ങളിലും പള്ളികളിലും നേര്‍ച നടത്തിക്കൊണ്ടിരിക്കയാണ് നായകന്‍. അമ്പല നടയില്‍ വെച്ച് നായകന്‍റ്റെ ഭാര്യ ദുഖത്തോടെ പ്രാര്‍ത്ഥനാലാപനം നടത്തുമ്പോള്‍ മുന്നിലായിരിക്കുന്ന പെണ്ണുങ്ങളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയുന്നുണ്ടായിരുന്നു, പിന്‍ഡ്രോപ് സൈലന്‍സിനെ കീറിമിറിച്ചൊരു അലര്‍ച്ചയായിരുന്നു പിന്നില്‍ നിന്നുമുയര്‍ന്നത്.
' ഓ! ഇതിനാണൊ ഇത്ര വിഷമം , നമ്മുടെ ചെങ്കേട്ടന്‍റ്റെ സൌസറൊന്ന് കൊടഞ്ഞാപ്പോരെ? '
അവിടെവിടെയായി ഇരുന്നിരുന്ന ചെങ്കനെ അറിയുന്ന നാട്ടുകാരുടെ കൂട്ട ചിരിയായിരുന്നു പിന്നീട് ടാക്കീസില്‍ ഉയര്‍ന്ന് കേട്ടത്.
അടിക്കുറുപ്പ്: കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അറിഞ്ഞു ,ചെങ്കന്‍ പോയി ഞങ്ങളുടെ നാട്ടില്‍ നിന്നും കൂടെ കാര്‍ത്തുവും പിന്നെ അവരുടെ മൂന്ന് കുട്ടികളും.
16 comments:
ഡിലീറ്റാന്‍ മാത്രം കുഴപ്പം ഒന്നും കാണുന്നില്ല. ഭാഷ മോശമല്ലല്ലോ.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ മനോഹരം ആവും എന്നൊരു അഭിപ്രായം ഉണ്ട്.
ലവന്‍ മാടക്കത്തിയെടുത്തു ഒളിച്ചു വെച്ചെന്നു തോന്നുന്നു... അതാ കാര്‍ത്തുന് 3 പിള്ളേര്‍ ഒണ്ടായേ
ഹൌ.. എനിക്കും സമര്‍പ്പണം നടത്തി ഒരു പോസ്റ്റോ?
തറവാടീ, ഡിലീറ്റ് ചെയ്യാന്‍ മാത്രമൊന്നുമില്ല ഇത് എന്ന് എന്റെ അഭിപ്രായം.പിന്നെ ഇവിടെ സെന്‍സര്‍ ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാല്‍ ബ്ലോഗര്‍മാര്‍ തന്നെ തങ്ങളുടെ ഭാഷയും ആശയങ്ങളും ഒരു വട്ടം സെന്‍സര്‍ ചെയ്തിട്ടാണ് പോസ്റ്റ് ചെയ്യാറ്.
എഴുത്ത് തുടരൂ.......
അയ്യോ, രാവിലെ ഓഫു യൂണിയന്‍ അസ്സോസിയേഷന്റെ എക്സിക്ക്യൂട്ടിവ് മീറ്റിങ്ങു കാരണം തെരല്ക്കായിരുന്നു.
എന്നാലും, എനിക്കു “രണ്ടു“ തവണ ഡെഡിക്കേറ്റു ചെയ്തിട്ടും ഇപ്പഴേ ഇതു കണ്ടുള്ളൂലോ..
കഥ തമാശയായിരുന്നു. വല്ല്യ പ്രശ്നമൊന്നുമില്ലല്ലോ.
തറവാടീ.......രാവിലെ മുതല്‍ ഒരു പോസ്റ്റിടുന്നതിന്റേയും അതിന്റെ ഇടയില്‍ കുറച്ച് ഓഫീസ് പണിചെയ്യുന്നതിന്റേയും തിരക്കിലായിരുന്നു.....വായിച്ചു......
നന്നായി.......ഇനിയും ഇനിയും പോരട്ടെ....
ഫര്‍ത്താവിന്റെ പോസ്റ്റിന്ന്, ഫാര്യയ്ക്ക് കമന്റിടാന്‍ പാടില്ല്യാന്ന് നിയമമൊന്നുമില്ലാട്ടോ വലിയമ്മായ്യേ
ഓഹോ...
ഇതിനിടക്ക് അങ്ങനേയൊരു കാര്യം കൂടിയുണ്ടല്ലേ കുറുജീ.. ;)
ആദ്യം കമന്റിടുന്ന അഞ്ച് പേരില്‍ രണ്ട് പേരെ ഇരട്ടപെറ്റതാണോ? ഒരേപോലെ ഇരിക്കുന്നു കാണാന്‍.
ശ്രീജ്യേ, അതു കലക്കി ആ ചോദ്യം.....ഇടിവാളിനെ രണ്ടു പ്രാവശ്യം പെറ്റു.....
ഇടിവാളേ......ഉം.......വല്ല്യമ്മായി തറവാടിയാ :) എന്റെ ഊഹമാണെ
അതു കലക്കി ശ്രീ...
പക്ഷേ ഒരു കാര്യം.,.. ശെരിക്കും ഞാന്‍ ഒരു ഇരട്ടക്കുട്ടി തന്നെയണെന്നു അറിയാമോ ?
ദേ ഇവിടെ
അപ്പോ, ഇരട്ടകുട്ടികളെ കാത്തിരിക്കുന്ന തറവാടിക്കും, വല്ല്യമ്മായിക്കും ആശംസകള്‍.
അപ്പോ തറവാടി പോയിട്ട് നേന്ത്രപഴം വാങ്ങി പഴം പൊരിയുണ്ടാക്കാന്‍ നോക്ക്.....ങാ പിന്നെ, ചായക്ക് കടുപ്പം നന്നായിട്ടായിക്കോട്ടേട്ടാ.....ഞാനല്ല, അമ്മായീടെ കല്പനയാ :)
തറവാട്യേ, പൂയ്, ഹലോ.....ഇവിടാരുല്ല്യേ.....
മാഷെ, അഞ്ചു പരിപ്പുവട എക്സ്ട്രായോ.....പള്ളീല്‍ പോയി പറഞ്ഞാല്‍ മതി, ഞാന്‍ ഒറ്റക്ക് തന്നെ തിന്നും ആറു പരിപ്പു വട....
നല്ല പരിപ്പു വട വാങ്ങീ കരാമ വഴി വരണേ....കരാമ സെന്ററില്‍ ഒരു ആറു പരിപ്പു വട പോരട്ടെ (രണ്ടെണ്ണം, എന്റെ മക്കള്‍ക്ക്, ഒരെണ്ണം, ഭാര്യക്ക്, മൂന്നെണ്ണം എനിക്ക്)
തറവാടീ,
തമാശകള്‍ കൊള്ളാം. ഡെഡിക്കേറ്റ് ചെയ്തില്ലായിരുന്നെങ്കില്‍ കുറച്ച്കൂടി കമന്റുകള്‍ വന്നേനേ, ഇത്തിരികൂടി വേഗത്തില്‍.
ഏതായാലും, ആശംസകള്‍ !
നല്ല ഭംഗിയായി എഴുതിയിട്ടുണ്ട്.
മുഷിപ്പിക്കാത്ത രസകരമായ വിവരണം.
സ്ട്രൈക്ക് ചെയ്യേണ്ട വാചകങ്ങളും പാരഗ്രാഫുകളും
കളര്‍ മാറ്റി ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഒഴിവാക്കിയാലും തരക്കേടില്ലെന്നാണ് എന്‍റെ പക്ഷം.
വേറിട്ടു നിര്‍ത്താതെ തന്നെ അതു സ്ട്രൈക്ക് ചെയ്യട്ടെ.
ശ്രദ്ധിക്കപ്പെടേണ്ട വാചകങ്ങള്‍ തിരഞ്ഞെടുക്കാന്‍ വായനക്കാരനും ഒരു ചാന്സ് കൊടുക്കു മാഷേ. :)
നല്ല കഥ,ഇങ്ങിനെയുള്ള inter active സിനിമാ (ഇതിന്റെ മലയാളം വരുന്നില്ല) നാട്ടിന്‍ പുറത്തെ ടാക്കിസുകളില്‍ ചിലപ്പോള്‍ കാണാറുണ്ട്.
സാക്ഷിയുടെ അതേ അഭിപ്രായം... മുഷിപ്പിക്കാത്ത രസകരമായ വിവരണം. കൊള്ളാം...
ബൂലോഗത്തേക്ക് സ്വാഗതം... എഴുത്ത് തുടരൂ... ആശംസകള്‍ :)
ശ്രീജിത്ത്, ദില്‍ബാസുരന്‍, ഇടിവാള്‍, കുറുമാന്‍, ദിവ, സാക്ഷി, മുസാഫിര്‍, വക്കാരി... നിങ്ങളെയൊക്കെ ഇവിടെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം :))
Post a Comment