ബൂര്‍ഷ്വ
ദുബായിലെ ദേരയിലുള്ള മീന്‍മാര്‍ക്കറ്റില്‍ പോകുന്ന സമയങ്ങളിലൊക്കെ അവിടെ ജോലിചെയ്യുന്ന സുലൈമാനെ ഞാന്‍ കാണാറുണ്ട്.മാര്‍ക്കറ്റിനൊരു വശത്തുള്ള ഉണക്ക മീന്‍ കടയിലെ രാവിലെ 9 മണിക്ക് മുതല്‍ രാത്രി 12:30 ദിവസവും അവനുണ്ടാവുന്നതിനാല്‍ ഞാന്‍ പോകുന്ന സമയമൊക്കെ കാണാനും സാധിക്കാറുണ്ട്. ഉണക്കമീനിറ്റെ മണം അസഹ്യമായതിനാല്‍ എന്നെ ദൂരേന്ന് കാണുമ്പോഴേക്കും ഒപ്പം ജോലിയുള്ളവരെ പണിയേല്പ്പിച്ചവന്‍ പുറത്തേക്കിറങ്ങിവന്ന് പത്ത് മിനിട്ടോളം സംച്ച്ച് പിരിയും.
നാട്ടിലായിരുന്നപ്പോള്‍ വൈകുന്നേരങ്ങളില്‍ പാടത്തെ പാലത്തിരിക്കുന്ന സ്വഭാവമുണ്ടായിരുന്നത്, അവധിക്ക് പോയാലും തുടരാറുണ്ട്. സമപ്രായക്കാര്‍ വൈകൂന്നേരങ്ങളില്‍ പാലത്തില്‍ ഒരുമിച്ചുകൂടുന്നതിനാല്‍ ഒരു വര്‍ഷത്തില്‍ നടന്ന പ്രധാന സംഭവങ്ങളൊക്കെ അറിയാം.സംസാരിച്ച് കൊണ്ടിരിക്കെയാണ് പെട്ടെന്ന് മുന്നിലൂടെ രണ്ട് പേര്‍ ഒരു മോട്ടോര്‍ ബൈക്കില്‍ അതിവേഗത്തില്‍ കടന്ന് പോയത്, കുറച്ച് ദൂരം പോയി തിരിഞ്ഞുനിന്ന് പാലത്തിലിരിക്കുന്ന ഞങ്ങളെ നോക്കി തിരിച്ചുവന്നു.
'എപ്പോ വന്നു? '
സുലൈമാനാണ് , ആളാകെ മാറിയിട്ടുണ്ട് സണ്‍ ഗ്ലാസ് , ജീന്‍സ് , ഷൂ , നല്ല അത്തറിന്‍റ്റെ മണം. വിശേഷങ്ങളെല്ലാം പറഞ്ഞ് പിരിഞ്ഞെങ്കിലും പലപ്പോഴും പലയിടത്തും വെച്ച് ഞാന്‍ സുലൈമാനെ കണ്ടു , എപ്പോഴും ആരെങ്കിലും ബൈക്കിന് പിന്നില്‍ ഉണ്ടാകും. നാട്ടിലുള്ള പലര്‍ക്കും ബിരിയാണി വാങ്ങിക്കൊടുക്കുന്നതും , സിനിമക്ക് കൊണ്ടു പോകാറുള്ളതുമെല്ലാം ചിലര്‍ സ്വല്‍പ്പം പരിഹാസചുവയോടെ പറഞ്ഞ അന്ന് വൈകീട്ടാണ് സുലൈമാന്‍ വീട്ടില്‍ വന്നത്.
'നിക്ക് ത്തിരി പൈസ വേണം , ഒരു മാസം കൂടി തള്ളാനാ '
പിരിയുമ്പോള്‍ , പോക്കറ്റില്‍ നിന്നും സണ്‍ഗ്ലാസെടുത്ത് വെച്ച് ,ബൈക്ക് സ്റ്റാര്‍ട്ടാക്കി നീങ്ങുന്ന സുലൈമാനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു...ബൂര്‍ഷ്വാ..ഒരു ഗള്‍ഫുകാരന്‍ ബൂര്‍ഷ്വാ..
28 comments:
ഒരു ഗള്‍ഫ് കഥ കൂടി...
തറവാടീ,
നല്ല കഥ.
ഇവര്‍ കാരണമാണ് നാട്ടിലെ ആളുകള്‍ ശ്രീജിത്ത് പറഞ്ഞത് പോലെ ചിന്തിക്കുന്നത്. എങ്കിലും ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി ഇവിടെ കിടന്ന് നട്ടംതിരിയുന്നു എന്ന ചിന്ത ഇതിനെയൊക്കെ ന്യായീകരിക്കുമായിരിക്കും.ഇങ്ങനത്തെ ആളുകളെ കണ്ടിട്ടുണ്ട് ധാരാളം. ഇവരുടെ ബിരിയാണി വാങ്ങി കഴിച്ചിട്ടുമുണ്ട്.
പ്രവാസി കഥകള്‍ മടുത്തുവോ നിങ്ങള്‍ ........
നന്ദി ദില്‍ ബൂ
ഇത് നാം സ്ഥിരം കാണുന്ന കഥാപത്രം. അവരെ കുറ്റപ്പെടുത്താമോ എന്നറിയില്ല. കാരണം പലത്.ഒന്നോ രണ്ടോ വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷം വെക്കേഷനായി കിട്ടുന്ന ഏതാനും ദിവസങ്ങള്‍ ആണത്. അതിന് ശേഷം മുഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ യാവുന്നു. മറ്റൊന്ന് തന്നെ കുറിച്ച് വീട്ടിലും നാട്ടിലും ഉണ്ടാക്കിയ ചിത്രത്തിന് കോട്ടം തട്ടാതിരിക്കനുള്ള വേഷം കെട്ടല്‍. അങ്ങനെ ഒത്തിരി കാര്യങ്ങള്‍.
മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിലെ ഓഫീസ് ബോയ് നാട്ടില്‍ അസ്സി:മേനേജര്‍ ആണ്. കാരണം ബിരുദാനന്തര ബിരുദവുമായി വിമാനം കയറിയ പുള്ളിക്ക് ഒത്തിരി അലച്ചിലിനൊടുവില്‍ കിട്ടിയത് ആ ജോലി ആയിരുന്നു.
തറവാടി കഥ അസ്സലായി.
തറവാടി. കൊള്ളാം !
വല്യമ്മായി ഒരു പ്രവാസ കഥ എഴുതിയപ്പോ ദില്‍ബു ഒരു വ്യ്ത്യസ്ത ഗള്‍ഫു കഥ എഴുതി.
ഇതിനിനി ലോ ലവന്‍ എന്തരു ചെയ്യുമോ ആവോ !
ഇതാണു സത്യത്തില്‍ അധിക ഗല്‍ഫ് മലയാളികള്‍ക്കും സംഭവിക്കുന്നതു.
പടച്ചോനേ..
രണ്ട് ദിവസമായി ബൂലോഗത്തെല്ലാവരും എന്റെ മേലാണല്ലോ കലിപ്പ് തീര്‍ക്കുന്നത്.
ഞാന്‍ സുമുഖനും സുന്ദരനും അണ്മാരീഡുമായത് എന്റെ കുറ്റമാണോ? :(
സുലൈമാന്‍ ഒരു ബൂര്‍ഷ ആണെങ്കിള്‍ കേരളം ബൂര്‍ഷകളുടെ നാടാണു...
ഭൂരിപക്ഷം പ്രവാസികളിലും ഒരു സുലൈമാന്റെ ബൂര്‍ഷത്തരത്തിന്റെ കണിക ഈല്ലെ..
(ഞാന്‍ ആ ടൈപ്പ് അല്ലേ :)
സത്യസന്ധമായ സംഭവം. അഞ്ചാറുകൊല്ലം കഴിഞ്ഞ് അലൈനില്‍ നിന്ന് നാട്ടിലെത്തിയ എന്റെ സുഹൃത്ത് മുരുകന്‍ മൂന്നുമാസം കൊണ്ട് പൊടിച്ചത് ഒന്ന് രണ്ട് ലക്ഷം രൂപയാണ്. എങ്ങനെ പോയി എപ്പൊ പോയി എന്ന് കൃത്യമായി പറയാന്‍ എളുപ്പമല്ല. തിരിച്ച് പോകുമ്പോഴെക്ക് കടം വാങ്ങി പോകേണ്ടി വരുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്.
ഇങ്ങനത്തെ, എണ്‍പതുകളിലെ ടേപ്പ് റിക്കാര്‍ഡര്‍ തൂക്കി റേ-ബാന്‍ ഗ്ലാസ്സിട്ട് വരുന്ന ഗള്‍ഫുകാരന്‍ അന്യം നിന്നു പോയെന്നാണു ഞാന്‍ കരുതിയിരുന്നത്!
തറവാടി...നല്ല കഥ
ഇത്തിരിവെട്ടം പറഞ്ഞതാണ് ശരി.
അവരെ കുറ്റം പറയാനെനിക്ക് തോന്നുന്നില്ല.
രണ്ടോ മൂന്നോ വര്‍ഷം മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നവന്‍, രണ്ട് മാസം കിട്ടുന്ന അവധിയെങ്കിലും ആസ്വദിച്ചില്ലെങ്കില്‍ പിന്നെന്തോന്ന് ജീവിതം!!!... ഇതെന്‍റെ ചിന്ത മാത്രം... ഞാനങ്ങിനെയല്ല... അല്ലെങ്കില്‍ അങ്ങിനെ ആകാന്‍ പറ്റില്ല.
ആദ്യത്തെ അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ സൈക്കിള്‍ ചവിട്ടി ചുറ്റുവട്ടങ്ങളില്‍ കറങ്ങിയിരുന്ന എന്നോട് അയല്‍വാസി രജേട്ടന്‍ പറഞ്ഞു ‘തന്നെക്കണ്ടാലൊരു ഗള്‍ഫുകാരനണെന്ന് ആരും പറയില്ലെടോ’
ഇതൊരു കോപ്ലിമെന്‍റായിരുന്നോ... അതോ ആക്കിയതാണോ... അതിപ്പോഴുമറിയില്ല.
അഗ്രജാ ഞാനും അങ്ങനെയല്ല...
കഴിഞ്ഞ വെക്കേഷനില്‍ അശാരിയോടൊപ്പം പുരപ്പുറത്ത് കയറി പട്ടികയടിച്ചിരുന്ന (പട്ടയല്ല) എന്നെ കണ്ട് ആരോ പറഞ്ഞെത്രെ... ശ്ശോ... ഇവനേത് ഗള്‍ഫുകാരനാ.. വെറുതെ നമ്മളെ പറയിപ്പിക്കാന്‍ എന്ന്.
നല്ല കഥ,ഒരു പാട് സുലൈമാന്‍മാരെ എനിയ്ക് അറിയാം...അവര്‍ സന്തൊഷിക്കുന്നതു ആ സമയത്തു മാത്രമായിരിക്കാം........
എല്ലാവര്‍ ക്കും നന്ദി... ദില്‍ബാസുരന്‍ , ഇത്തിരിവെട്ടം , ഇടിവാള്‍ ,
കുഞ്ഞാപ്പു ,സൂര്യോദയം ,ദേവരാഗം ,അഗ്രജന്‍ ,ഇത്തിരിവെട്ടം , കുഞ്ഞിരാമന്‍ പട്ടേരി
സത്യത്തില്‍ ഞാന്‍ കളിയാക്കിയത് നാട്ടുകാരുടെ ചിന്താകതിയെയാണ്...അര്ക്കും മനസ്സിലാകാത്തപോലെ...
ഇത്തിരിവെട്ടം ഒരു പ്രാവശ്യമെയുള്ളുട്ടോ....നന്ദി
സുലൈമാന്‍മാനു ഒരു ബ്ലോഗ് ഉണ്ടെങ്കില്‍ അവര്‍ ഇവിടെ വന്നു ഇങ്ങനെ പറഞ്ഞേനേ....
"കഷ്ടപ്പെട്ടു ഇവിടെ നിന്നും കാശുണ്ടാക്കി നാട്ടിള്‍ പോയി കുറച്ചു ദിവസമെങ്കിലും അടിച്ചു പൊളിച്ചു ജീവിക്കേണ്ടയൊ?..
നിക്ക് ത്തിരി പൈസ കടം തന്നതിനു , ജ്ജ് ഇതു അങ്ങാടി പാട്ടു ആക്കണൊ?... ജ്ജ് നീ മാര്‍ക്കറ്റില്‍ വാ , ബാക്കി അവിടെ പറയാമ്. "
ഓ ടോ..നാട്ടുകാര്‍ക്കു ആ ചിന്താഗതി ഉണ്ടാക്കിയതും ഗള്ഫ് കാര്‍ തന്നെ
തീര്‍ച്ചയായും നാട്ടുകാരാണ് പാവം ഗള്‍ഫ് കാരനെ ഒരു ബൂര്‍ഷ്വാ ആക്കുന്നത്. കൊല്ലത്തില്‍ പത്ത് പതിനൊന്ന് മാസം രാവിനെ പകലാക്കിയും കഷ്ടപ്പെടുന്ന പാവം ഗള്‍ഫ് കാരന്‍ ഒന്ന് മര്യാദക്ക് ശ്വാസം വിടാനാണ് നാട്ടില്‍ വരുന്നത്. അത് തന്റെ കഴിവിന്റെ മാക്സിമത്തില്‍ അവന്‍ ആസ്വദിക്കട്ടേന്ന് വെച്ച് പാവത്തെ ഒന്ന് വെറുതെ വിടുക നാട്ടാരേ...
പറ്റുമെങ്കില്‍ മുരളി പ്രധാന കഥാപാത്രമായി ഒരു ഗള്‍ഫ്കാരനെ പ്രതിനിധീകരിച്ച് അഭിനയിച്ച ഒരു പടമുണ്ടല്ലോ (ക്ഷമിക്കുക, പേര് മറന്നു പോയി) അത് പോയി കാണുക നാട്ടുകാരാ... കൂടാതെ, iph പുസ്തകശാലകളില്‍ ലഭ്യമായ “പരേതന്‍ തിരിച്ചു വരുന്നു” എന്ന ഡോക്യുമെന്ററിയും ഒന്ന് കാണുക. എന്നിട്ട് മതി പ്രവാസിയുടെ മേക്കിട്ട് കയറല്‍. ഹല്ല പിന്നെ, ദേ, ന്റെ രക്തം തിളക്ക്‌ണ്‌ണ്ട്... ട്ടോ...
തറവാടിയേ..., നാട്ടുകാര്‍ക്കിട്ട് ഞാനും താങ്ങിയത് കണ്ടില്ലേ... ഇനി ആ പരാതി (ആരും മനസ്സിലാക്കിയില്ലെന്ന പരാതി) പറയരുതേ... :-)
ഗള്‍ഫുകാരന്റെ സ്ഥിരം കാണുന്ന കാഴ്ച്ചകളില്‍ ഒന്നു.
ഓ:ടോ: ദില്‍ബൂ എന്റെ അയല്‍വക്കത്ത് ഒരു തരുണിമണീയുണ്ട്. അവിവാഹിത. സുന്ദരി.നല്ല സാമ്പത്തികം.ആലോചിക്കട്ടോ?.വയസ്സ് ഒരു 65 വരും.മറുപടി പറയണേ.
അപ്പോ ഇതാണോ ചില ഗള്‍ഫരുടെ ചെത്തിന്റെ പിന്നിലെ രഹസ്യം? ഐഡിയായ്ക്ക് നന്ദി. താമസിയാതെ നാട്ടിലേക്ക്` വിട്ടാലോ?
അനംഗാരി ചേട്ടാ,
നോ, താങ്ക്സ്. (നന്ദി ഒന്നും ഇല്ലാ എന്ന്)
എനിക്ക് കല്ല്യാണപ്രായമായില്ല. പോരാത്തതിന് ഞാന്‍ ബ്രഹ്മം ചാരിയാവാന്‍ പോവുകയാ.. :)
അല്ല ദില്‍ബൂ ബ്രഹ്മം ചാരിനിന്ന് ആകശം നോക്കിയാല്‍ അവസാനം മണ്ണും ചാരി നിന്നവര്‍ കൊണ്ടുപോവും... ജാഗ്രതൈ
അല്ലാ ഈ ബ്രഹ്മചാരി എന്നൊക്കെ പറഞ്ഞാല്‍ ഈ സംസ്കൃതത്തില്‍ വെറെയും അര്‍ത്ഥങ്ങള്‍ ഉണ്ടേ..
അപ്പോ ഇതു എത്രാമത്തെ ബ്രഹ്മചാരമാ..
very cute and nicely told.
പാവം സുലൈമാന്‍...
ആശിച്ചു വാങ്ങിയ കണ്ണാടി വച്ചു ദേരാ മാര്‍ക്കറ്റില്‍ നിന്നിട്ടു ഒരു കാര്യവുമില്ല. എല്ലാ ബന്ധുവീടുകളിലും ബസില്‍ പോയി വരണമെങ്കില്‍ 2 മാസം പോരാ. മീന്‍ മണം ഉള്ള വസ്ത്രത്തില്‍ നിന്നും മോചനം കിട്ടുന്ന അവുധിക്കാലത്ത് മാത്രമേ അത്തര്‍ പുരട്ടിയിട്ടും കാര്യമുള്ളൂ.
പാവം സുലൈമാന്മാര്‍....
എന്നിട്ടും നമ്മള്‍ അവരെ വിളിക്കുന്നു Bourgeois.
ഓടോ : ഈയിടെയാ ബൂര്‍ഷ്വാ എന്നുള്ളതിന്റെ സ്പെല്ലിംഗ് പഠിച്ചത് (ബ്ലോഗില്‍ നിന്നു തന്നെ). അന്നു മുതല്‍ അതൊന്നു നാലു പേരെ അറിയിക്കണം എന്നു കരുതി നടക്കുവാരുന്നു. നന്ദി തറവാടി.
കാലം മാറുമ്പോള്‍ ഇങ്ങനെയുള്ളവര്‍ കുറയുമെന്നാണ് പ്രതീക്ഷ.പക്ഷേ ഇതൊരു പ്രവാസ അനുഭവം മാത്രമല്ല.പുത്തന്‍ ജനറേഷന്‍ ബാങ്കുകളില്‍ നിന്നു തൊട്ട് അണ്ണാച്ചിമാരില്‍ നിന്ന് വരെ കടം വാങ്ങി കാറും ബാറും... ഒക്കെയായി അടിച്ച് പൊളിക്കുന്ന സ്വപ്നാടനകനാണ് ശരാശരി മലയാളി.ഒരു മുഴം കയറിലേക്കോ ഒരു കുപ്പി ഫ്യുറഡാനിലേക്കോ അനന്തമായ റെയില്‍ പാളത്തിലേക്കോ തന്നെയാണ് ഈ യാത്ര എന്ന് യാത്രികനും അറിയാം
അവരുടെ ഇടയില്‍ നിന്നു പിഴക്കണമെങ്കില്‍ ഗള്‍ഫന് അര്‍ധരാത്രിയിലും കൂളിംഗ് ഗ്ലാസ് വെക്കേണ്ടി വരും(നയിഫ് മാര്‍ക്കറ്റില്‍ 15 ദിറത്തിന് റാഡോയും റേബാനും കിട്ടുമെന്നുള്ളത് പരസ്യമായ രഹസ്യം,തനിച്ചാത്തന്‍ ഗമക്ക് കുറവില്ല).ഇത്തരം ചിന്താഗതി കുറഞ്ഞ ശമ്പളത്തില്‍(ആയിരത്തില്‍ താഴെ ദിറം) പ്രവാസജീവിതം നയിക്കുകയും ഇവിടെ ഞാനും ഇടിവാളുമൊക്കെ ചെത്തി നടക്കുമ്പോള്‍ അഭിലാഷങ്ങളെ വേദനയോടെ കടിച്ചമര്‍ത്തുകയും ചെയ്യുന്നവരാണ്.നാട്ടില്‍ ചെല്ലുമ്പോള്‍ മുണ്ടും മടക്കി കുത്തി സ്ലിപ്പറിട്ട് നടക്കാനാണ് എനിക്കും പ്രിയം.കാരണം ഇവിടെ നഷ്ട്പ്പെടുന്നത് അവിടെ നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്.അത് തന്നെയാണ് സുലൈമാനും ചെയ്യുന്നത്.16 മാസം ഉടലിനെ പൊതിയുന്ന മീന്‍ ചോര അത്തറിനാല്‍ കഴുകാനൊരു ശ്രമം.ഇതൊരു പാഴ്വേലയാണെന്നും താനൊരു ബൂര്‍ഷ്വ അല്ലെന്നും വ്യക്തമായി അറിയുന്ന ഒരാള്‍ അയാള്‍ തന്നെയാവും.ഒരു പക്ഷേ സുലൈമാന്റെ പൊരുള്‍ അറിയാവുന്ന ആളെന്ന നിലയിലാവും മടിക്കാതെ പണം ചോദിക്കാന്‍ തറവാടിയുടെ മുറ്റത്തെത്തിയത്.
കേരളത്തില്‍ ജനത്തിന് അസൂയയും ഈര്‍ഷ്യയും സമ്പന്നരോട് മാത്രമാണ്.സമ്പത്തിനോടും അത് തരുന്ന സുഖത്തിനോടും ആര്‍ക്കും ഈര്‍ഷ്യയില്ല,വിരക്തിയുമില്ല.(മൂന്നാറില്‍ കെട്ടിടങ്ങള്‍ തകരുമ്പോള്‍ ജനം ആര്‍പ്പ് വിളിക്കുന്നത് ആദര്‍ശാത്മകത കൊണ്ടല്ല.ആര്‍പ്പ് വിളിക്കുന്നവരില്‍ പലരും ചാന്‍സ് കിട്ടിയിരുന്നെങ്കില്‍ ഇത് തന്നെ ചെയ്യുമായിരുന്നു.അവര്‍ ആര്‍പ്പ് വിളിക്കുന്നത് പല സമ്പന്നരുടെയും കൊത്തളങ്ങള്‍ നിലം പൊത്തുന്നത് കൊണ്ടാണ്.അത് അനധികൃമായി കൈയ്യേറിയതാണെന്നത് സന്തോഷത്തിന് മാറ്റ് കൂട്ടുന്നു എന്ന് മാത്രം)
ഓഫീസില് ഒരു ഫ്രഞ്ച് സായിപ്പ് ഉണ്ട്. ആള്ടെ പേര് ബൂര്ഷ്വ എന്നാണ് പ്രൊനുണ്സ് ചെയ്യേണ്ടെ എന്നു ഇന്നാണ്‍ മനസിലായത്. Bourgeois ന്റെ കറക്ട് ഉചാരണം അറിയില്യായിരുന്നു. ആളെ ഞങ്ങള് 'ബര്ഗൂസ് മാത്യു' എന്നാ വിളിക്കാറ്! കൂട്ടത്തിലെ ബൂര്ഷ്വയെ മനസ്സിലാക്കിത്തന്ന തമനുചേട്ടനു നന്ദി!!
Post a Comment