Saturday, March 20, 2010

കല്യാണം ഒരോര്‍മ്മ

ഇത്തയുടെ കല്യാണം ഉറപ്പിച്ച സമയത്ത് ഞാന്‍ അഞ്ചാം കളാസ്സിൽ  പഠിക്കുകയായിരുന്നു.
കല്യാണമടുത്തതോടെ  കുടുംബക്കാരും ബന്ധുക്കളും വീട്ടിൽ  വരാന്‍ തുടങ്ങി.

വരന്‍ ആദ്യമായി വധുവിന്റെ വീട്ടില്‍ വരുമ്പോള്‍ വധുവിന്റെ സഹോദരന്‍ കാലില്‍ വെള്ളമൊഴിച്ച് സ്വീകരിക്കുന്ന സന്ദര്‍ഭമായിരുന്നു എന്റെ മനസ്സില് മുഴുവൻ. അതിനുള്ള കാരണം അപ്പോൾ ലഭിക്കുന്ന നോട്ടുകളാണെന്ന് പറയേണ്ടതില്ലല്ലോ!
എത്ര രൂപ കിട്ടും, അതുകൊണ്ടെന്തൊക്കെ വാങ്ങാം തുടങ്ങി വരുന്ന മാസങ്ങളിൽ ആ പണം കൊണ്ട് ചെയ്യാവുന്നതൊക്കെ കിനാവും കണ്ടുഞ്ഞാൻ നടന്നു.


കല്യാണത്തിന്റെ തലേന്നാണ് കോരിത്തരിപ്പിക്കുന്ന വാര്‍ത്തയുമായി മാമയുടെ മകന്‍ നൗഷാദ് വന്നത്: ഏറ്റവും ഇഷ്ടമുള്ള പാല്‍ പൊടിയുടെ ടിന്നുകള്‍ പത്തായത്തില്‍ നിരത്തിവെച്ചിരിക്കുന്നു, അതും പൂട്ടുമില്ലാതെ!


കളിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ ഇടക്കിടക്ക് മൂത്രമൊഴിക്കണം എന്നും മറ്റും പറഞ്ഞ് ഞങ്ങള്‍ പത്തായത്തില്‍ കയറി ആവുന്നത്ര പാല്‍‌പൊടി വായില്‍ നിറച്ച് പുറത്ത് കടന്നുകൊണ്ടിരുന്നു.ഒരാള്‍ കയറുമ്പോള്‍ മറ്റെയാള്‍ വാതിലിനരികെ നില്‍ക്കും , ആരെങ്കിലും വരുന്നുണ്ടെകില്‍ പാടും :

“ മാനസ മൈനെ വരൂ...” , ഈ സമയത്ത് ഒന്നുകില്‍ പുറത്ത് കടക്കണം അല്ലെങ്കില്‍ പത്തായത്തിനുള്ളീലേക്ക് വലിയണം.ഒരു പ്രാവശ്യം എന്റെ ഊഴമായിരുന്നു, ഞാന്‍ പത്തായത്തിനുളള്ളില്‍ നില്‍ക്കുമ്പോള്‍ ബിരിയാണിവെപ്പുകാരന്‍ ബാപ്പുട്ടി വരുന്നതു കണ്ട് നൌഷാദ് പാടിയെങ്കിലും എനിക്കു പുറത്തുകടക്കാനായില്ല.

ഉള്ളില്‍ കയറിയ ബാപ്പുട്ടി , ഇരുട്ടില്‍ തപ്പുന്നതിനിടെ എന്‍‌റ്റെ കാലില്‍ പിടിച്ചതും , അള്ളോ പാമ്പെന്നും പറഞ്ഞു പുറത്തേക്കോടി , ഈ തക്കത്തിന്‌ ഞാന്‍ പുറത്തുകടന്നെങ്കിലും , എല്ലാരും ഓടിക്കൂടി പാമ്പിനെ തിരയാന്‍ തുടങ്ങി.ഇട്ടിരുന്ന ചെരുപ്പ് പൊക്കിക്കൊണ്ട് പാമ്പിനെയടിക്കാന്‍ വന്ന മമ്മൂഞ്ഞിനെ ചെരുപ്പോണ്ടാടാ..പാമ്പിനെ കൊല്ലുന്നതെന്നും പറഞ്ഞോടിപ്പിച്ചു.

പിറ്റേന്ന് കല്യാണം , 11 മണിക്കാണ് നിക്കാഹ്, 10 മണിക്ക് തന്നെ പുതിയാപ്ള   വന്നു. ഞാന്‍ കാല്‍ കഴുകാന്‍ തയ്യാറായി കിണ്ടിയില്‍ വെള്ളം നിറച്ച് , പടിപ്പുര വാതിലില്‍ കാത്ത് നിന്നു , കൂടിനിന്ന എല്ലാവരുടേയും ശ്രദ്ധ ഞാനായിരുന്നതിനാൽ  സ്വല്‍‌പ്പം ഗമയില്‍ തന്നെയായിരുന്നു  നിന്നത്.

കാലില്‍ വെള്ളമൊഴിച്ച എനിക്ക് പുതിയാപ്ള  മോതിരം ഇട്ടുതന്നെങ്കിലും, എന്റെ ചിന്ത  പണക്കവരായതിനാൽ  അത്  പ്രതീക്ഷിച്ച് ഞാന്‍ പുതിയാപ്ലയെ നോക്കി, തുടര്‍ന്ന് ഒരു കവര്‍ എന്റെ നേരെ നീട്ടി.

സന്തോഷത്തോടെ കിണ്ടി താഴെവെച്ച് കവര്‍ കയ്യില്‍ വാങ്ങാന്‍ ഞാന്‍ കൈ നീട്ടിയെങ്കിലും , എനിക്ക് വാങ്ങാനായില്ല, ദയനീയമായി ഞാന്‍ പുതിയാപ്ളയെ  നോക്കി , പിന്നെ ഒന്നും ആലോചിച്ചില്ല ഞാന്‍ വീട്ടിനുള്ളിലേക്കോടി.

ആകെ രണ്ട് സംഭവമെ ഞങ്ങടെ വീട്ടിലൊള്ളു, .അടഞ്ഞ് കിടക്കുന്ന രണ്ടു വാതിലുകളിലും മുട്ടിയെങ്കിലും അകതാളുണ്ടേന്നും  പറഞ്ഞവിടെ കൂടിനിന്ന പെണ്ണുങ്ങള്‍ എന്നെ അവിടെനിന്നും പറഞ്ഞയച്ചു.

ഗത്യന്തരമില്ലാതെ ഞാന്‍ പറമ്പിലേക്കോടി.പറമ്പിന്‍‌റ്റെ പല ഭാഗത്തും ആളുകള്‍ കൂടിനിന്നതിനാല്‍ , വീണ്ടും വീണ്ടും അകലേക്കെനിക്ക് പോകേണ്ടി വന്നു.

പറമ്പിന്‍‌റ്റെ നടുവിലെത്തിയപ്പോള്‍ , താഴെ നിന്നും വരുന്നവന്‍‌റ്റെ ചോദ്യം :

“ അനക്കും പിടിച്ചോ?” .

നൌഷാദിന്റെ ചോദ്യത്തിനുത്തരം കൊടുക്കാതെ ഞാന്‍ പറമ്പിന്റെ അറ്റത്തേക്ക് ഓടി.

20 comments:

തറവാടി said...

പുതിയ പോസ്റ്റ് , കല്യാണം ഒരോര്‍മ്മ

Rasheed Chalil said...

ഒരാള്‍ പത്തായത്തില്‍ കയറുമ്പോള്‍ മറ്റെയാള്‍ വാതിലിനരികെ നില്‍ക്കും , ആരെങ്കിലും വരുന്നുണ്ടെകില്‍ പാടും :“ മാനസ മൈനെ വരൂ...”

അടിപൊളി... സൂപ്പര്‍,

ഇത് വായിച്ചാപ്പോള്‍ കുട്ടിക്കാലത്തെ കല്ല്യണങ്ങളെ കുറിച്ച് ഓര്‍ത്തു. ഒരാഴമുമ്പ് പന്തലിന്റെ പണിതുടങ്ങുന്ന നാലുദിവസം മുമ്പ് മൂരികുട്ടന്മാരെ തൊടിയില്‍ കെട്ടുന്ന... ആ പഴയ കാലം.

Aravishiva said...

കല്യാണങ്ങള്‍ ഓര്‍മ്മകളുടെ ഒരു കലവറയാണെന്നത് നൂറു ശതമാനം സത്യം...കല്യാണ ഓര്‍മ്മ നന്നായിരുന്നു...

രാജ് said...

ഹാഹാഹാ ‘അനക്കും പിടിച്ചോ?’ ആ ചോദ്യമാണ് കസറിയത്.

ഇടിവാള്‍ said...

സത്യത്തില്‍, ആദ്യം എനിക്കു മനസ്സിലായില്ല.

പീന്നെ ഒന്നു കൂടി വായിച്ചപ്പോഴാ പാല്‍പ്പൊടി പറ്റിച്ച പണിയാണെന്നു മനസ്സിലായത് !

കല്യാണങ്ങള്‍ക്ക് അളിയന്മാര്‍ മോതിരവും കാശുമ്മൊക്കെ തരുമല്ലേ ! നല്ല സിസ്റ്റം !

എന്റെയൊക്കെ അളിയന്മാരു കല്യാണത്തിനു മോതിരമോ കാശോ തന്നില്ലെന്നു മാത്രമല്ല കല്യാണം കഴിഞ്ഞൊരു ബിരിയാണി പോലും വാങ്ങിത്തരില്ല !

വെറുതേ കാലു കഴുകിക്കൊടുക്കണം എന്നു മാത്രം !
നന്ദിയില്ലെന്നേ , നന്ദി ! ;)

മുസ്തഫ|musthapha said...

"അനക്കും പിടിച്ചോ"
ഹ ഹ ഹ തറാവാടി ഇവന്‍ ഒരു തറവാടി സാധനം തന്നെ

Kalesh Kumar said...

രസികന്‍ പോസ്റ്റ്!

Visala Manaskan said...

അടിപൊളി മാഷേ.
“അനക്കും പിടിച്ചോ?” അത് തന്നെ ഹൈലൈറ്റ്!

അന്ന് എത്ര കിലോ പാല്‍ പൊടി കഴിച്ചൂ?

Unknown said...

ഇത് കലക്കി തറവാടീ.....

ശരിക്കും പ്രശ്നമായി അല്ലേ?.. :-)

ദിവാസ്വപ്നം said...

അത് എനിക്കും പിടിച്ചു, തറവാടി. (ഛേയ്, അതല്ല, പോസ്റ്റ് പിടിച്ചൂന്നാ പറഞ്ഞത്)

ഇട്ടിരുന്ന ചെരുപ്പ് പൊക്കിക്കൊണ്ട് പാമ്പിനെയടിക്കാന്‍ വന്ന മമ്മൂഞ്ഞിനെ കണ്ട് മാമ പറഞ്ഞു:“ നീ ..ചെരുപ്പോണ്ടാടാ..പാമ്പിനെ കൊല്ലുന്നത്?..പോടാ അവിടേന്ന്”.

ഇതും കലക്കി...

mydailypassiveincome said...

ആകെ രണ്ട് സംഭവമെ ഞങ്ങടെ വീട്ടിലൊള്ളു , അതും വീട്ടിന് പുറത്ത്!!!!!! ആദ്യം എനിക്കു മനസ്സിലായില്ല. എങ്കിലും നല്ല അടിപൊളിയായി വിവരണം.

സൂര്യോദയം said...

രസകരമായിരിക്കുന്നു... 'അനക്കും പിടിച്ചോ?' എന്ന കേസ്‌ ആദ്യം മനസ്സിലായില്ല.... ഉഗ്രന്‍... 'അനക്കും പിടിച്ചു കാണും ഇല്ലേ...?' :-)

തറവാടി said...

അക്ഷര പിശാശ് , കെട്ടിക്കുന്നോ,വടക്കത്തേക്ക് എന്ന് തിരുത്തി വായിക്കാനപേക്ഷ.

സു | Su said...

എനിക്കും ഈ പോസ്റ്റ് പിടിച്ചു. വൈകിപ്പോയി. എന്നാലും സാരമില്ല. എല്ലാവര്‍ക്കും പാലില്ലാച്ചായ കൊടുത്തോ ;)

റീനി said...

തറവാടി, അളിയന്റെ കാല്‌ കഴുകിക്കൊടുത്താലെന്താ മോതിരവും കവറും കിട്ടുമല്ലോ? സിസ്റ്റം ഇഷ്ടമായി. അമൂല്‍പാട്ടയില്‍ ഉറുമ്പില്ലാതിരുന്നത്‌ ഭാഗ്യം.

"അനക്കും പിടിച്ചൊ" നന്നായിരിക്കുന്നു.

മീനാക്ഷി said...

ഇത് കൊള്ളാമല്ലോ തറവാടി.

ശ്രീ said...

ഈയിടെയായി പഴയ പോസ്റ്റുകളെല്ലാം പൊടി തട്ടി റീ പോസ്റ്റ് ചെയ്യുകയാണല്ലോ? പുതിയതൊന്നും എഴുതുന്നില്ലേ മാഷേ?

തറവാടി said...

പുതിയത് എഴുതുന്നതിന് മുമ്പ്, പഴയത് ഒരു സ്ഥലത്ത് വെക്കെട്ടെന്ന് കരുതിയാ, ഇനി എഫ്.ടി.പി പരിപാടി നടക്കില്ലല്ലോ ബ്ലോഗര്‍ ചതിച്ചില്ലെ, :( ;)

ശ്രീ said...

അതെന്തു തന്നെയായാലും ഒന്ന് റിഫ്രഷ് ചെയ്യുന്നത് നന്നായി. എല്ലാം ഒന്നൂടെ വായിയ്ക്കാനും പറ്റുന്നുണ്ടല്ലോ :)

saju john said...

ആദ്യം എനിക്ക് ഓടിയില്ല....


പിന്നെയാണ്..ആ ഗുട്ടൻസ് മനസ്സിലായത്.

ചിരിച്ച് ഊപ്പാട് തെറ്റി....