ആകാശയാത്രകള്‍
അനോണി ആന്‍റ്റണിയുടെ ഈ പോസ്റ്റാണീ കുറിപ്പിനാധാരം.
ഫ്ലൈറ്റ് യാത്രയെപറ്റി മലയാളിയുമായി സംസാരിക്കാനിടയായാല്‍ മിക്കവാറും അതവസാനിക്കുന്നത് എയര്‍ ഇന്‍ഡ്യയെ കുറെ കുറ്റം പറഞ്ഞും എയര്‍ ലൈന്‍ സ്റ്റാഫുകളുടെ തെറ്റായ ചെയ്തികളെപ്പറ്റിയുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ.
എയര്‍ ഇന്‍ഡ്യയുടെ കാര്യം അവിടെ നില്‍ക്കട്ടെ എയര്‍ ലൈന്‍ സ്റ്റാഫിനെ, പ്രത്യേകിച്ചും ഹോസ്റ്റസ്സുകളെപ്പറ്റി പറയുന്നതിനുമുമ്പ് വിവിധ ഘട്ടങ്ങളിലുള്ള യാത്രയില്‍ ചിലരുടെ സര്‍ക്കസ്സുകള്‍ നോക്കാം.
ചെക്ക് ഇന്‍ കൗണ്ടര്‍:
വിവിധ ഘട്ടങ്ങളുള്ള യാത്രയില്‍ സാമാന്യം കുഴപ്പമില്ലാത്ത ഫേസാണിത്. ദുബായില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ പൊതുവെ എയര്‍ പോര്‍ട്ടില്‍ മര്യാദരാമന്‍മാരായിരിക്കും , അതിനുള്ള പ്രധാനകാരണം എയര്‍ പോര്‍ട്ടിലുള്ള അറബിപോലീസുതന്നെയാണ്.
ഇനി തിരിച്ചുള്ള യാത്രയില്‍ നാട്ടിലെ എയര്‍ പോര്‍ട്ടാണെങ്കില്‍ , നാട്ടിലെ പോലീസുകാര്‍ കൂടുതല്‍ വില്ലന്‍മാരായതിനാല്‍ വലിയ വേഷം കെട്ടൊന്നും എടുക്കാന്‍ പറ്റാതെ നാടിനെപ്പറ്റി സഹതപിച്ച് കൊണ്ട് യാത്ര തുടങ്ങും.
എത്രകിലോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിനീയമാണെന്ന് വ്യക്തമായറിഞ്ഞിട്ടും , കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരും എന്നിട്ട് തല ചൊറിഞ്ഞ് കൗണ്ടറില്‍ നില്‍ക്കും , കുറച്ച് സാധനം കുറച്ചകലെ മാറ്റി വെച്ചിട്ട് , കയ്യിലൊന്നുമില്ലെന്ന് പറഞ്ഞ് ബോര്‍ഡിങ്ങ് പാസ്സും വാങ്ങി നീങ്ങുമ്പോള്‍ ' എയര്‍ ലൈനെ പറ്റിച്ചേ' എന്ന കള്ള ച്ചിരിയോടെ ക്യൂവില്‍ നില്‍ക്കുന്ന ഇതര യാത്രക്കാരെ നോക്കും.
ഗേറ്റ്:
യാത്രക്കാരന്‍റ്റെ ശരിക്കുള്ള സ്വഭാവം വെളിപ്പെടുന്ന ഫേസാണിത്. കൗണ്ടര്‍ സ്റ്റാഫിനെ ഒളിച്ചുകടത്തിയ സാധനങ്ങള്‍ക്ക് പുറമെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയ കുറെ ബാഗ് സാധനങ്ങളുമായി വെയിറ്റിങ്ങ് ലോഞ്ചില്‍ അക്ഷമരായിരിക്കുന്നവര്‍ കേള്‍ക്കുന്നു;
' ആദ്യം കുട്ടികളും സ്ത്രീകളും അവരുടെ ഒപ്പമുള്ളവരും ഫ്ലൈറ്റിനുള്ളിലേക്ക് പോകുക'
എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാതെ സ്കൂള്‍ വിട്ട് കുട്ടികള്‍ പലക്ലാസ്സുകളില്‍ നിന്നും സ്കൂളില്‍ നിന്നും പുറത്തേക്കോടുന്നതിനേക്കാള്‍ വേഗത്തില്‍ , ചുള്ളന്‍ മാര്‍ ഗേറ്റിനരികിലേക്കോടും. ഒരു ഫ്ലൈറ്റിലേക്കുള്ള മൊത്തം യാത്രക്കാര്‍ ഒരു ഗേറ്റിന് മുമ്പില്‍ നില്‍ക്കുമ്പോഴുള്ള അവസ്ഥ ആലോചിക്കുക.
കൈകുഞ്ഞുങ്ങളേയും മറ്റും കയ്യിലേന്തിയും , ചെറിയകുട്ടികളുടെ കയ്യില്‍ പിടിച്ചും സ്ത്രീകള്‍ പലഭാഗത്തുനിന്നും വഴികിട്ടാനായി എണ്ണമറ്റ ' എക്സ് ക്യൂസ് മീ ' കേള്‍ക്കാം.
ഇതെല്ലാം കേട്ട് നില്‍ക്കുകയല്ലാതെ ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ ഗേറ്റിനുമുന്നില്‍തന്നെ ചടഞ്ഞുകൂടി നില്‍ക്കും . അവസാനം സഹികെട്ട് ചിലര്‍ ഇടയിലൂടെ നൂഴ്ന്ന് ഗേറ്റിലൂടെ അകത്തേക്ക് പോകും , കുറെ പേര്‍ തിരക്ക്കൊണ്ട് പോകാന്‍ പറ്റാത്തതിനാല്‍ ലോഞ്ച് സീറ്റിലേക്ക് തന്നെ തിരിച്ചുപോകും പിന്നീട് എല്ലാവരും കയറികഴിഞായിരിക്കും തിരിച്ചുപോയവര്‍ ഫ്ലൈറ്റിനുളീലേക്ക് കയറുക.
സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കഴിഞ്ഞാല്‍ ചിലപ്പോള്‍ വയസ്സായുള്ളവരുടെ ഊഴം വരും , ആ സമയത്ത് ആദ്യം ഗേറ്റിലെത്തുക ഏറ്റവും ചെറുപ്പക്കാരായിരിക്കും.ഒരിക്കല്‍ ഒരു ചുള്ളന്‍ ഉറക്കെ ചോദിച്ചു:
" എന്താ ഞങ്ങളുടെതും ടികറ്റുതന്നെയല്ലേ? "
ഇനി ഇതൊന്നുമല്ലാതെ ടികറ്റ് സ്വീകന്‍സ് അനുസരിച്ചുള്ള വിളികള്‍ക്കും ഇതേ സര്‍ക്കസ്സ് കാണാം. ടികറ്റ് സ്വീക്വന്‍സായി ഫ്ലൈറ്റിനുള്ളീല്‍ കയറിയാല്‍ എന്തുമാത്രം സൗകര്യമാണ് എല്ലാവര്‍ക്കും എന്നൊരിക്കലും ചിന്തിക്കാതെ ഒരോട്ടമാണ് ,
തങ്ങള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ / കയറ്റാതെ ഫ്ലൈറ്റെങ്ങാനും പോയാലോ എന്നൊക്കെതോന്നും ചിലരുടെ ഓട്ടം കണ്ടാല്‍.
ഫ്ലൈറ്റിനുള്ളില്‍:
ഫ്ലൈറ്റില്‍ കയറിയാല്‍ കയ്യിലെ സാധനങ്ങള്‍ മുകളില്‍ വെച്ച് ഇരിക്കുകയല്ല ചെയ്യുക , വഴിയിലങ്ങ് നില്‍ക്കും ഒരു കയ്യില്‍ ഫോണായിരിക്കും , മറ്റേ കൈകൊണ്ട് സാധനങ്ങള്‍ മുകളിലേക്ക് വെക്കാന്‍ തത്രപ്പെടും.
ഒരു മിനി ചന്തയാണ് ഫ്ലറ്റീ സമയത്ത് കുറേ പേര്‍ സാധനങ്ങല്‍ മുകളീല്‍ വെക്കുന്നു , കുറേ പേര്‍ വഴിയില്‍ നില്‍ക്കുന്നു , കുറെ പേര്‍ വഴിയിലുള്ളവര്‍ മാറാനായി വഴിയില്‍ കാത്തുനില്‍ക്കുന്നു.
ഇനി ഇരിക്കുന്നവരുടെ ആദ്യപരിപാടി മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യുക എന്നതാണ്. അന്നുവരെ മിസ് കാള്‍ മാത്രം ചെയ്തിരുന്നവന്‍റ്റെ നിര്‍ത്താതെയുള്ള വിളി കണ്ട് അപ്പുറത്തുള്ളവരുടെ അദിശയത്തിനുള്ള ഉത്തരം ഫ്ലറ്റ് മൊത്തം കേള്‍ക്കെ കൂവുന്നതു കേള്‍ക്കാം.
ഇതിനെല്ലാം ഇടയില്‍ എയര്‍ ഹോസ്റ്റസ്സുകളോടുള്ള ചില യാത്രക്കാരുടെ പെരുമറ്റം വളരെ അസഹ്യമാണത്. എയര്‍ ഹോസ്റ്റകള്‍ ബെയര്‍മാരണെന്നാണ് പലയാത്രക്കാരും ധരിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നും.സ്വല്‍പ്പം വൈകിയതിനാല്‍ എനിക്കൊരിക്കല്‍ കുടുംബത്തിനടുത്തിരിക്കാനായില്ല. തൊട്ടടുത്തിരുന്ന മാന്യ ദേഹം സീറ്റില്‍ ഇരുന്നതും നീട്ടിയൊരു വിളി ,
' ഹലോണ്‍ ഗീവ് ബീയര്‍ '.
സ്വല്‍പ്പം കാത്ത് നില്‍ക്കാന്‍ റിക്വസ്റ്റ് ചെയ്ത് ഹോസ്റ്റസ്സ് തിരിഞ്ഞതും, അയാള്‍ ശബ്ദമെടുത്തു,
' വാട്ട് ? നൗ ഐ ആം കസ്റ്റമര്‍'
ഒന്നൂടെ റിക്വസ്റ്റ് ചെയ്ത് അവര്‍ നടന്നപ്പോളും മൂപ്പര്‍ തുടര്‍ന്നതുകണ്ടപ്പോള്‍ എനിക്ക് സഹികെട്ടു, എന്‍റ്റെ നോട്ടം പിടിച്ചില്ലാത്തതിനാല്‍ മൂപ്പര്‍ എനിക്ക് നേരെ തിരിഞ്ഞു:
' ഞാനിതൊക്കെ എത്ര കണ്ടതാ , ഇവരൊക്കെ നമ്മുടെ പൈസകൊണ്ടാണ് ജീവിക്കുന്നത് '.
കൂടുതല്‍ പരിചയപെട്ടപ്പോള്‍ മനസ്സിലായി , ദുബായില്‍ വന്നാദ്യമായി നാട്ടില്‍ പോകുകയാണെന്ന്, അദ്ദേഹത്തിന്‍റ്റെ സുഹൃത്ത്‌ക്കളാണത്രെ ഹോസ്റ്റസ്സുകളോട് ശബ്ദത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ പഠിപ്പിച്ചത്, അല്ലെങ്കില്‍ തുടക്കയാത്രക്കാരനാണെന്ന് ആളുകള്‍ ധരിക്കുമത്രെ!.തുടര്‍ന്ന് കുടിയോട് കുടി; അവസാനം ശര്‍ദ്ദിച്ച് കൊളമാക്കിയാണ് ഫ്ലൈറ്റിന്നും ഇറങ്ങിയത് അല്ല , സ്റ്റാഫ് വന്ന് എടുത്ത് കൊണ്ടുപോയത്.
ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ തുടക്കത്തില്‍ ഉപയോഗിക്കരുതെന്ന് തുടരെ തുടരെ അറിയീപ്പ് വന്നാലും മിക്കവരും ഓഫാക്കില്ല, കുനിഞ്ഞിരുന്ന് ,
' ഡാ പൊങ്ങുന്നു , ദാ എത്താറാവുന്നു ഇറങ്ങാന്‍ പോകുന്നു '
എന്നൊക്കെ പറയുന്നത് കേള്‍ക്കാം.
കഴിഞ്ഞ തവണ മദ്രാസ്സില്‍ നിന്നും കൊച്ചിക്കുള്ള യാത്രയില്‍ ഒരു എക്സിക്യൂട്ടീവിന്‍റ്റെ തുടരെയുള്ള ഫോണ്‍വിളി കണ്ട് ശബ്ദമുയര്‍ത്തേണ്ടിവന്നു , പുള്ളിക്കാരന്‍ ഇമ്മിണി ബല്യ എക്സിക്യൂട്ടീവാണെന്നും എപ്പോഴും ഫ്ലൈറ്റിലാണ് യാത്രയെന്നും അതിനാല്‍ പഠിപ്പിക്കേണ്ടെന്നും മൊഴിഞ്ഞു , അവസാനം ശരിക്കും ഷൗട്ടായപ്പോഴാണ് സ്റ്റാഫ് വന്ന് മോബൈല്‍ അയാളില്‍ നിന്നും വാങ്ങിയത്, കൊച്ചിയില്‍ ഇറങ്ങുന്നതുവരെ കക്ഷി എന്നെ നോക്കി ദഹിപ്പിക്കുകയായിരുന്നു ;).
ഫ്ലൈറ്റ് പൊങ്ങിയ ഉടന്‍ ചില ആളുകള്‍ക്ക് മുള്ളാന്‍ മുട്ടുന്നത് കാണാം , സര്‍വ്വ സൗകര്യവുമുള്ള ലോഞ്ചില്‍ അര മണിക്കൂറോളം ഇരുന്നാണ് ഫ്ലൈറ്റില്‍ കയറുന്നതെന്ന് നോക്കുക. തുടര്‍ന്ന് വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒരാവശ്യവുമില്ലാതെ നടക്കുന്നതും കാണാം
ഫ്ലൈറ്റ് ലാന്‍ഡ് ചെയ്ത ഉടന്‍ , പൂര്‍ണ്ണമായും നില്‍ക്കുന്നതിനുമുമ്പെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കരുതെന്ന തുടരെയുള്ള അറിയീപ്പുകളെ കാറ്റില്‍ പറത്തി ചാടി എണീറ്റ് മുകളില്‍ നിന്നും സാധനങ്ങള്‍ വലിച്ചെടുത്ത് വഴിയില്‍ കുത്തി നില്‍ക്കും.
മിക്കവാറും സാധനങ്ങള്‍ വലിച്ചെടുക്കുന്ന സമയത്ത് സഹയാത്രികന്‍റ്റെ നെറ്റിയില്‍ തട്ടിയീട്ടായിരിക്കുമെന്നത് പറയേണ്ടല്ലോ.ഈ സമയം അടുത്ത ബഹളം തുടങ്ങുകയായി. ഡോര്‍ തുറന്ന് അതിനടുത്തുള്ളവര്‍ ഓരോരുത്തരായി ഇറങ്ങുകയാണെങ്കില്‍ എല്ലാവര്‍ക്കും എന്തുസൗകര്യമാണെന്നൊരിക്കലും നോക്കില്ല.
' ഇറങ്ങിയെടാ , എത്തിയെടാ'
തുടങ്ങിയ വിളികളുടെ ഒരു ബഹളമാണൊപ്പം ആര്‍പുവിളികളും ചിരിയും. ടെര്‍മിനലിലേക്ക് ബസ്സ് യാത്രയുണ്ടെങ്കില്‍ ആ ഫേസാണ് അധികം കുഴപ്പമില്ലാത്ത അടുത്ത ഫെസ് , ഈ സമയത്ത് ഫോണ്‍ വിളിമാത്രമേ ഉണ്ടാകാറുള്ളു അതായിരിക്കും കാരണം.
ബസ്സില്‍ നിന്നുമിറങ്ങിയാല്‍ ബോംബ് പൊട്ടുന്ന സ്ഥലത്തുനിന്നും രക്ഷപ്പെടാനുള്ളതുപോലുള്ള തത്രപ്പാടാണ് പിന്നെ കാണുക.
ഇതൊന്നും ഒരിക്കലോ രണ്ട് പ്രാവശ്യമോ ഉണ്ടായിട്ടുള്ളതല്ല എല്ലാതവണയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉണ്ടായിട്ടുള്ളതാണ്.
എയര്‍ ഹോസ്റ്റസ്സുമാരെ കുറ്റം പറയുന്നതിനുമ്പ് യാത്രക്കാര്‍ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും എത്ര പേര്‍ പാലിക്കുന്നുണ്ടെന്ന് സ്വയം വിലയിരുത്തിയാല്‍ മനസ്സിലാവും അവര്‍ എത്രയോ ബേധമാണെന്ന്.
കഴിഞ്ഞ മാസത്തിലാണ് രണ്ടാഴ്ചക്ക് ആജു ഒറ്റക്ക് നാട്ടില്‍ പോയത് , അണ്‍ അക്കമ്പനീഡ് ചൈല്‍ഡായി പോകുമ്പോള്‍ സ്വല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ സര്‍വീസ് ഞങ്ങള്‍ കരുതിയതിലും എത്രയോ നല്ലതായിരുന്നു. ഒരു പക്ഷെ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നതിലും വളരെ നന്നായിട്ടവര്‍ , ഇന്‍ഡ്യന്‍ എക്സ്പ്രെസ്സുകാര്‍ ചെയ്തു.
ഫ്ലൈറ്റ് യാത്രകള്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും മിനിമം മര്യാദകള്‍/ നിയമങ്ങള്‍ പാലിക്കുമ്പോള്‍ മാത്രമേ മറുഭാഗത്തുനിന്നും നല്ല പെരുമാറ്റവും പ്രതീക്ഷിക്കാനുമാവുകയുള്ളൂ, അതിന് പക്ഷെ വേണ്ടത് ആദ്യം നമ്മള്‍ നല്ല യാത്രക്കാരാവുകയാണ്.
ഫ്ലൈറ്റ് പൊങ്ങുമ്പോഴും താഴുമ്പോഴും ഇലക്ട്രോണിക്ക് സാധനങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും , എന്തിനാണ് ടിക്കറ്റ് നംബര്‍ ക്യൂ പാലിക്കുന്നതെന്നും , എന്തിനാണ് മറ്റുള്ള മര്യാദകള്‍ പാലിക്കുന്നതെന്നും എന്താണ് എയര്‍ ഹോസ്റ്റസ്സുകാരുടെ അവകാശങ്ങളെന്നും നമ്മുടെ അവകാശങ്ങളെന്നും എല്ലാം അറിയുന്നതിലൂടേയും , അവ പാലിക്കുന്നതിലൂടേയും നമുക്ക് നല്ല യാത്രക്കാരവാം.
നമ്മള്‍ നല്ല യാത്രക്കാരാവാതെ എയര്‍ ഹോസ്റ്റസ്സുമാരെ കുറെ കുറ്റം പറഞ്ഞിട്ട് യാതൊരുകാര്യവുമില്ല.
10 comments:
അരവിന്ദ് :: aravind said...
ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്താണ് ഇന്ത്യക്കാര്‍ ഇങ്ങനെ യാതൊരു അച്ചടക്കവുമില്ലാതെയെന്ന്...
നമ്മുടെ ജീനില്‍ ഉള്ളതാണോ?
സാമ്പത്തിക സ്ഥിതിയുമായി ബന്ധമുണ്ടെന്ന് പണ്ട് ഞാന്‍ ഹൈപോതിസൈസ് ചെയ്തിരുന്നു. പക്ഷേ ഇവിടെ വന്ന് ചേരികളില്‍ താമസിക്കുന്ന കറുത്തവര്‍ ചെറിയ മിനിവാനുകളീല്‍ കയറാന്‍ മീറ്ററുകളോളും ക്യൂ നില്‍ക്കുന്നത് കണ്ടിട്ട് (ഫസ്റ്റ് കം ഫസ്റ്റ് സേര്‍വ്വ്ഡ്) അത് മാറി.
എന്നാല്‍ വൃത്തിബോധത്തിന് സാമ്പത്തിക ചുറ്റുപാടുമായി ഏറെക്കുറേ ബന്ധമുണ്ടെന്ന് കരുതുന്നു.
ഫ്ലൈറ്റില്‍ ഇന്ത്യക്കാരനാണെന്ന് പറയാന്‍ വെറുപ്പായത് ഒരിക്കല്‍ ഒരു മഹിളാരത്നം, തന്റെ കൊച്ചു കുട്ടിയെ എടുത്തുകൊണ്ട് പോയി റ്റോയ്‌ലെറ്റിലെ വാഷ് ബേസിനില്‍ അപ്പി കഴുകിയിട്ട് വന്നപ്പോളാണ്.
പിന്നാലെ കയറിയ സായിപ്പ് മുഖം കഴുകുന്ന വാഷ് ബേസിനില്‍ അപ്പിക്കഷ്ണങ്ങള്‍ കണ്ട് ബഹളം ഉണ്ടാക്കി.
യാതൊരു കൂസലുമില്ലാതെ കുട്ടികളോട് ദയയില്ലാത്ത നിഷ്ഠൂരന്‍ എന്ന മട്ടില്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നല്‍കി മഹിളാമണി സീറ്റില്‍ പോയി മൈന്‍ഡ് ചെയ്യാതെ ഇരുന്നു.
വൃത്തികെട്ട ശ...അല്ലെങ്കില്‍ വേണ്ട.
ഒരു എയര്‍ഹോസ്റ്റസ് വന്നു അതു കഴുകിതുടച്ച് ഡിസിന്‍ഫക്റ്റന്റ് അടിച്ചു വൃത്തിയാക്കി.
അതു വരെ ബ്ളാഡറും പൊത്തി ഞങ്ങളെല്ലാം ക്യൂവിലും.
May 9, 2009 3:58 PM
അനോണി ആന്റണി said...
മര്യാദ പഠിപ്പും വിവരവും പണവുമായി ബന്ധമില്ലാത്ത സംഗതിയാണെന്ന് തോന്നാറുണ്ട് . ബാംഗളൂര്‍, മദ്രാസ് തുടങ്ങിയ സ്ഥലത്തു നിന്നും ദുബായിക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരില്‍ കൂടുതലും സാധാരണ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളായിരിക്കും മിക്കപ്പോഴും. കടപ്പയും കോവില്‍പ്പട്ടിയും ഒക്കെ കഴിഞ്ഞാല്‍ പിന്നെ ദുബായിലെ വര്‍ക്ക് സൈറ്റുകള്‍ മാത്രം കണ്ടിട്ടുള്ള പാവങ്ങള്‍. ഭാഷയും അറിയില്ല ചിട്ടകളും വട്ടങ്ങളും ഒന്നും പിടിയില്ല. പക്ഷേ മര്യാദയ്ക്കല്ലാതെ അവര്‍ പോകുന്നത് കണ്ടിട്ടില്ല. കേരളത്തില്‍ നിന്നു വരുമ്പോഴാണ് ഈ ഫോണ്‍ വിളിക്കാരും ഇടിച്ചു തള്ളുകാരും വെള്ളമടിക്കാരും തെറിവിളിക്കാരുമൊക്കെ മിക്കപ്പോഴും.
വൃത്തി മിക്കപ്പോഴും ജീവിച്ച ചുറ്റുപാടുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പൊതു സ്ഥലത്ത് എന്തും ആകാം എന്നൊരു ഏകദേശ ധാരണ ഒട്ടുമിക്ക മലയാളികള്‍ക്കും ഉണ്ട്. അതുകൊണ്ടാണ് നിന്നിടത്തു തുപ്പുന്നതും മുള്ളുന്നതും കണ്ട വാഷ്ബേസിനെല്ലാം കാര്‍ക്കിച്ചു നാശമാക്കിയിട്ട് വെള്ളം പോലും ഒഴിക്കാതെ പോകുന്നതും. നമ്മുടെ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുകളില്‍ പെരുമാറി ശീലിച്ചതുകൊണ്ടാണ് ആളുകള്‍ ഫ്ലൈറ്റിലോ ഷോപ്പിങ്ങ് മാളിലോ ചെന്നാല്‍ ഒക്കെ വൃത്തികേടാക്കി ഇടുന്നതും. ദോഷം പറയരുതല്ലോ അതില്‍ മറ്റ് ഇന്ത്യക്കാരും പിറകോട്ടല്ല. കേരളത്തില്‍ തന്നെ കണ്ട കാഴ്ചയാണ്- ഒരാളെക്കാണാന്‍ പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി. ഇടയ്ക്ക് ഫോണ്‍ വന്നതുകാരണം ഞാന്‍ പുറത്തിറങ്ങി സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന നേരം. വിലകൂടിയ കളസമൊക്കെ ഇട്ട ഒരു മാന്യന്‍ നാലുവശത്തോട്ടും നോക്കി സെക്യൂരിറ്റിയോ ഹോട്ടല്‍ ജീവനക്കാരോ ഇല്ലെന്ന് ഉറപ്പു വരുത്തി നേരേ മതിലിനു തിരിഞ്ഞു നിന്ന് മൂത്രമൊഴിച്ചു, അതും ഞാന്‍ അവിടെ നില്‍ക്കുന്നത് കണ്ടശേഷം. അന്നരത്തെ ഒരു ദേഷ്യത്തിനു ഞാന്‍ മൊബൈലില്‍ അയാളുടെ ഫോട്ടോ എടുത്തെങ്കിലും പിന്നെയത് മായ്ച്ചു കളഞ്ഞു. ഏതോ സായിപ്പ് പറഞ്ഞത് ഓര്‍മ്മ വന്നു. "എന്തൊരു വിചിത്രമായ നാട്, അവിടെ പൊതു സ്ഥലത്ത് കിസ്സ് ചെയ്യാന്‍ പാടില്ല, പക്ഷേ പിസ്സ് ചെയ്യാം"!
May 9, 2009 6:46 PM
cALviN::കാല്‍വിന്‍ said...
"എന്തൊരു വിചിത്രമായ നാട്, അവിടെ പൊതു സ്ഥലത്ത് കിസ്സ് ചെയ്യാന്‍ പാടില്ല, പക്ഷേ പിസ്സ് ചെയ്യാം"!!!!!!
അദാണ്...
May 10, 2009 1:14 AM
ഷാനവാസ് കൊനാരത്ത് said...
യാത്രകളില്‍ ഞാനും അനുഭവിച്ചിട്ടുണ്ട്, നമ്മുടെ വൈമാനിക യാത്രികരുടെ ഒരുപാട് മര്യാദകേടുകള്‍. ഇതു എല്ലാ മേഖലകളിലും . കാണാവുന്നതുമാണ്. അടിസ്ഥാനപരമായി നമ്മള്‍ നേടേണ്ട്തായ ചില അവബോധങ്ങള്‍ തന്നെയാണ് ഇതും. പോസ്റ്റ് നന്നായി.
May 10, 2009 1:49 PM
പണ്യന്‍കുയ്യി said...
അത്രക്കങ്ങു കേരള വിമാന യാത്ര യാത്രക്കാരെ അടച്ച്ചാക്ഷേഭിക്കാന്‍ വരട്ടെ നിങ്ങള്‍ പറഞ്ഞതുപോലെ ഉന്തിനും തല്ലിനും നില്‍ക്കാതെ നമ്മുടെ രാജ്യത്തെ ബിസിനെസ്സ് പ്രേമുഗനും എം.പി.യുമായ ഒരാള്‍ വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ എന്ത് സംഭവിച്ചു എന്നെത് കേരളക്കാരന് അത്ര പെട്ടെന്ന് മറക്കാന്‍ ഒക്കുമോ സുഹ്രത്തുക്കളെ.... പിന്നെ എങ്ങിനെ ഈ സാധാരണക്കാര്‍ ഉന്തിയും തള്ളിയും മുംപിലെത്താതിരിക്കും..... ( ക്ഷമിക്കണം ഉള്ളത് പറഞ്ഞെന്നു മാത്രം)
May 12, 2009 11:51 PM
ബഷീര്‍ വെള്ളറക്കാട് / pb said...
രണ്ട ഭാഗത്തും അപാകതകള്‍ ഉണ്ട്. യാത്രക്കാരെ മുഴുവന്‍ ആക്ഷേപിക്കാനോ അല്ലെങ്കില്‍ എയര്‍ ലൈന്‍ സ്റ്റാഫുകളെ മുഴുവന്‍ ന്യാായീകരിക്കാാനോ കഴിയില്ല.
പോസ്റ്റ് നന്നായി. ചിലര്‍ക്ക് ഒരു വിചിന്തനത്തിനു വഴിയൊരുങ്ങിയെങ്കില്‍ നന്ന്
May 13, 2009 6:32 PM
കണ്ണനുണ്ണി said...
വളരെ നല്ല പോസ്റ്റ് മാഷെ.. ഇഷ്ടായി
May 18, 2009 5:59 PM
സൂത്രന്‍..!! said...
gud
June 12, 2009 11:03 AM
chithrakaran:ചിത്രകാരന്‍ said...
ഈ സംഗതിയില്‍ ഇതുവരെ കയറേണ്ടി വന്നിട്ടില്ലാത്തതിനാല്‍ അതിലെ മലയാളി കഥകളൊന്നു മറിയില്ല. ഇപ്പോ എകദേശ ധാരണയായി :)
August 3, 2009 7:55 PM
arshad said...
ente sontham mac malayalam fontukalkku nirodhanam erppeduthiyathu kondu abhiprayam aangaleyathil :)
Good narration of incidents which is 100% true. If we are relating this to the general behavior of mallus. We kind of generally assume and try to demonstrate that we are a superior community unless otherwise proven wrong :) . In other words, by default we are superior to others unless someone bashes us up and puts us in our place. My analysis of behavior towards airline staff goes like this. This is what an average mallu's line of thought. He sees, reads, hears, think about people who is working in airlines as someone who is having a high "status". This kind of prompts him to think that he is inferior, which is something not acceptable to a mallu. This prompts him/her not to lose any opportunity to pounce on the airline staff and show that he is , if not superior, equal in status to them. This is the same philosophy that he is trying to apply by calling someone whom he has never spoken in that last couple of years say that his flight is about to land. We can also hear statements like " The last time when i was flying........", " Ithokke ethandu thanuppano, thanuppellam angu londonil..", "Ivalumarokke chumma ethenkilum course kazhinju ethenkilum airlines'il...". This is all a conscious effort to calm their senses with a feeling of pseudo superiority. This is the same mind set that get applied when we read about a film star scandal. "Oh, somehow he/she has become equal to me". Another similar attitude i observe is the people who serve food in a middle class hotel anywhere in the world where the waiter/steward is a mallu. He shows his arrogance to tell his mind that "Oh njanum iyaleppole okke aayene, pinne nammude kashtakalathinu...", nga para entha vendey kazhikkan....
I would relate this very much to the scene in the movie "thalavattom" where Jagathi goes to Soman's house after a couple of drinks and then blurts his frustration of being supervised. Later when he gets slapped he goes with a " Potte...Sir".
December 24, 2009 9:24 AM
arshad said...
entho post cheytha neenda comment postman evideyo kalanju.. registered aayi postunnu ithu-- test comment :)
December 29, 2009 1:37 PM
alif kumbidi said...
വായിച്ചു ഒത്തിരി ഇഷ്ട്ടായി ....
February 6, 2010 1:41 PM
തറവാടി താങ്കൽ പറയുന്നതിൽ കാര്യം ഇല്ലാതല്ല, പക്ഷെ air india express ന്റെ “ഗുണം” അറിയണ്മെങ്കിൽ emirates ലോ മറ്റോ യാത്ര ചെയ്യണം. (കൂടുതൽ കാശാവും)
എന്തു പറയാൻ!
വിമാനം എന്നു പറയുന്ന സാധനത്തിൽ ഇതുവരെ കയറിയിട്ടില്ലാത്ത ഒരാൾ എന്ന നിലക്ക് ആകെ ഇത്ര മാത്രം പറയാം
“ജാത്യാലുള്ളതു തൂത്താ പോവില്ല!!“
ഇതിലെഴുതിയിരിക്കുന്നത് 100% ശരിയാണെന്റെ അനുഭവത്തിൽ. പക്ഷെ ഇതൊരു Flight യാത്രയിൽ മാത്രമുള്ള പ്രശ്നമല്ല. നാട്ടിൽ marketലും, mallലും ഒക്കെ കാണാം ഇമ്മാതിരി വിചിത്രജന്മങ്ങൾ! "കാശുണ്ടായാൽ പോരാ അതു നാലുപേരറിയുകയും കൂടി വേണം" എന്നല്ലേ നമ്മ "മല്ലൂസിന്റെ" ഒരു ലൈൻ!
ഞാൻ ഒരു ഗൾഫ് വാസിയാണു, പറയുന്നതിൽ വിഷമവുമുണ്ട്, പക്ഷെ പറയാതിരിക്കാനാവില്ല- "അൽപനർത്ഥം കിട്ടുമ്പോഴുള്ള" ഒരു "psychological ഡിങ്ങോൾഫിക്കേഷൻ" മാത്രമാണിത്! Don't worry.
(Dirhams, Dinars & Dollars ഒഴുക്ക് കുറയുമ്പോൾ കുറയുന്ന ഒരു രോഗമാണിത്. കയ്യിൽ കാശില്ലെങ്കിൽ മലയാളിയെപ്പോലെ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന ഒരു ജീവി വർഗ്ഗം വേറെ ഇല്ല. മറ്റെ പുള്ളി പറയുന്ന പോലെ "ബ്ലഡ്ഡി മല്ലൂസ്"! )
"ബ്ലഡ്ഡി മല്ലൂസ്" എന്നു പറഞ്ഞത് വേറെ ആരെയും ഉദ്ദേശിച്ചല്ല, കേരളത്തിൽ നിന്നും പുറത്തുപോയി, "അയ്യെ" എന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കുന്ന ബ്രദേർസ് ആൻഡ് സിസ്റ്റേർസിനെയാൺ! don't misunderstand me യേ!
:D :D
ഈ പ്രവണതകള്‍ കൊണ്ട് ,മാന്യമായി യാത്ര ചെയ്യുന്നവര്‍ക്കും, ക്രൂവിന്റെ പക്കല്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതൊരു സത്യമാണു.
‘താടീള്ളപ്പനെ പേടീണ്ട്’ എന്നതാണ് മല്ലൂസിന്റെ ഒരു ലൈൻ.
നമ്മുടെ നാട്ടിലെ ബസ്സിൽ ഇടിച്ചു കയറുന്ന മല്ലൂസ് തമിഴന്റെ ബസ്സിന്` ക്യൂ നിൽക്കുന്നത് തൊട്ട് ഇങ്ങ് ഫ്ലൈറ്റിലെ പെർഫോമൻസ് വരെ നമുക്ക് സ്വന്തം.
അനുഭവം ഗുരു. ഇഷ്ടായീ തറവാടി
Post a Comment