Tuesday, March 16, 2010

ഫെമിനിസ്റ്റ്

ഒരൊഴിവ്‌ ദിവസം, ഉമ്മ കോലായില്‍ കസേരയില്‍ ഇരിക്കുന്നു ഞാന്‍ ഉമ്മറപ്പടിയിലും.നാണ്യമ്മ പുറത്ത്‌ നിന്ന് ഉമ്മയോട് സംസാരിച്ചുകൊണ്ടിരിക്കെയാണ്.ആരോ പടിപ്പുര കടന്ന് വരുന്നത് കണ്ട് ഉമ്മ ആളെ അറിയാന്‍ സൂക്ഷിച്ച് നോക്കി. പുറത്ത് നില്‍‌ക്കുകയായിരുന്നതിനാല്‍ നാണ്യമ്മ ഉമ്മയെ നോക്കി ചിരിച്ചു.

' അതാ വേലായീടെ മകനാ '

ഉമ്മ കസേരയില്‍ നിന്നും എണീറ്റു , മുന്നോട്ടാഞ്ഞു ,

' ന്ത്യേ കുട്ട്യേ ? '

' അച്ഛന്‍ നാളെ വരില്ല മറ്റന്നാളേ പണിക്ക്‌ വരൂന്ന് പറഞ്ഞു '
' ഉം ഞാന്‍ ഇവിടത്തെ ആളോട് പറയാം '

ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ള ആ കുട്ടി തിരിച്ച്‌ ഗേറ്റിനടുത്തിയിട്ടാണുമ്മ വീണ്ടും ഇരുന്നത്‌.

' ങ്ങക്കിപ്പോ അവിടെ ഇരുന്ന് പറഞ്ഞാല്‍ എന്താ? '
എന്‍റ്റെ ചോദ്യത്തിനുമ്മ ചിരിച്ചു ,

' എടാ , നൂറ്‍ വയസ്സായ പെണ്ണ് അഞ്ച്‌ വയസ്സായ ആണിനെ ബഹുമാനിക്കണം '

26 comments:

യാരിദ്‌|~|Yarid said...

അവരൊക്കെ ജീവിച്ചിരുന്ന സാഹചര്യം അതായിരുന്നില്ലെ തറവാടി. അതു കൊണ്ടാണ്. മറ്റൊന്നു കൂടിയുണ്ടാകും, വീട്ടില്‍ വരുന്നവരെ ബഹുമാനിക്കുക എന്നുള്ളതു. അതുമാവാം..!

smitha adharsh said...

യാരിദ്‌ നോട് യോജിക്കുന്നു.എന്നാലും,ഉമ്മയോട് ഒരുപാടിഷ്ടം തോന്നി.

reshma said...

ഉമ്മാക്ക് അറിയാമായിരിക്കും ആ എട്ട് വയസ്സുകാരന്‍ സ്ത്രീകളും മനുഷ്യരാണെന്ന് വിശ്വസിക്കുന്ന നല്ലമൂത്ത ഫെമിനിസ്റ്റാണെന്ന്.

ആഗ്നേയ said...

യാരിദ് പറഞ്ഞതു തന്നെ.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യാരിദ് പറഞ്ഞതെന്നെ

വല്യമ്മായി said...

ബഹുമാനം ഏകപക്ഷീയമാകരുത്.

തറവാടി said...

ഈ പോസ്റ്റ് ഒരോര്‍മ്മക്കുറിപ്പാണ് ,

ഞാനും എന്‍‌റ്റെ ചിന്തകളും അല്ല. :)

വല്യമ്മായി said...

ഇതും ഉമ്മ തന്നെയാ പഠിപ്പിച്ചത്. http://tharavadi.aliyup.com/2007/02/blog-post.html?showComment=1170485640000#c43885444654312076

Sharu (Ansha Muneer) said...

യാരിദ് പറഞ്ഞാതാണെനിക്കും തോന്നിയത്

കുഞ്ഞന്‍ said...

യാരിദ് പറഞ്ഞതിനോട് യോജിക്കുന്നു..

ഭാരത സ്ത്രീകള്‍ അങ്ങിനെയാണ്.

എത്ര ഫെമിനിസ്റ്റായാലും തന്റെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ വ്യത്യാസം കാണിക്കുന്നു..ആണ്‍കുട്ടിക്ക് കൂടുതല്‍ കൊടുക്കുന്നു..എന്തിന്..?

Unknown said...

യാരിദ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.

ഹരിത് said...

:) ഇഷ്ടമായി

താരകം said...

ഉമ്മയുടെ മനസ്സിന്റെ വലിപ്പം.
കുഞ്ഞന്‍ പറഞ്ഞത് ശരിയല്ല. ഒരമ്മ ഒരിക്കലും മക്കളോട് പക്ഷഭേദം കാണിക്കില്ല. ആണ്‍കുട്ടിക്ക് കൂടുതല്‍ ഭക്ഷണം വേണം. അതു പ്രകൃതി തന്നെ നിശ്ചയിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അവന് കൂടുതല്‍ കൊടുക്കുന്നു.

ഒരു സ്നേഹിതന്‍ said...

താരകം നിങ്ങള്‍ പറഞ്ഞതാണ് ശരി...
ഉമ്മാനോട് വല്ലാത്തിരിഷ്ടം തോന്നുന്നു...

reshma said...

നാണ്യമ്മ ഇപ്പോളും പുറ്രത്താ?

കിഷോർ‍:Kishor said...

വീട്ടില്‍ വരുന്നവരെ ബഹുമാനിക്കണം...ബ്ലോഗായ വീട്ടില്‍ വരുന്ന കമന്റുകാരെയും! :-)

രേഷ്മേ, കലക്കി... നാണ്യമ്മ ഇപ്പളും പുറത്ത്!!

തറവാടി said...

കിഷോര്‍,

വീട്ടില്‍ വരുന്നവരെയല്ല നേരില്‍ കാണുന്നവരേയും ബഹുമാനിക്കാറുണ്ട്, നേരില്‍ കണ്ടിട്ടുള്ളവര്‍ക്ക് അറിയാം.ഇനി ബ്ലോഗില്‍ കമന്‍‌റ്റുന്നവരെപ്പറ്റി, അനോണിമസ്സായി വന്ന് തെമ്മാടിത്തരം പറഞ്ഞവരോടും , എഴുതിയത് മനസ്സിലാക്കാതെ എതിരഭിപ്പ്രായം മാന്യഭാഷയിലല്ലാതെ പ്രകടിപ്പിച്ചവരോടുമല്ലതെ മോശമായിട്ട് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.

അല്ലാത്ത വല്ല സന്ദര്‍ഭങ്ങളുമുണ്ടെങ്കില്‍ പറഞ്ഞാല്‍ നന്നായിരുന്നു.

"നാണ്യമ്മ ഇപ്പളും പുറത്ത്"

നാണ്യമ്മയെപ്പോലുള്ള പെണ്ണുങ്ങള്‍ പടിപ്പുരക്ക് പുറത്തൂടെ പോകുമ്പോള്‍ പുറത്തിരിക്കുന്ന ഉമ്മയെ കണ്ടാല്‍ അടുത്തേക്ക് വന്ന് നണ്ടൊ മൂന്നോ മിനിട്ട് നേരത്തേക്ക് എന്തെങ്കിലുമൊക്കെ കുശലം പറഞ്ഞുപോകുന്ന പതിവുണ്ട് ഇത്തരം ഒരു സന്ദര്‍ഭമായിരുന്നു.

' നാണ്യമ്മ ' ആയതിനാല്‍ വീട്ടിനുള്ളിലേക്ക് കയറി ഇരുത്താതിരിക്കുന്നതല്ല.

Jayasree Lakshmy Kumar said...

മുറിയടിച്ചു വാരുന്നതിനിടെ ചൂല് കയ്യിൽ പിടിച്ച് ചേട്ടനോട് [elder brother] സംസാരിക്കുമ്പോൾ ‘ചൂലും കയ്യിൽ പിടിച്ച് ആണുങ്ങളോട് സംസാരിക്കരുത്’ എന്ന് പറഞ്ഞ എന്റെ അമ്മാമ്മയെ ഓർമ്മ വന്നു, ഈ പോസ്റ്റ് വായിച്ചപ്പോൾ. അതെ, അവരൊക്കെ ജീവിച്ചിരുന്ന സാഹചര്യം കൊണ്ടാണത്. അവരതു വെറുതേ ഭാവിക്കുന്നതല്ല, അവരുടെ മനസ്സിൽ നിന്നാണാ വാക്കുകൾ വരുന്നത്.. അതിനാൽ തന്നെ അമ്മാമ്മയോട് ഒരു വിരോധവും തോന്നിയില്ല്ല. ഇതിലെ ഉമ്മയോട് ഇഷ്ടവും തോന്നി

കിഷോർ‍:Kishor said...

അയ്യോ തറവാടി, കമന്റുകാരെ കുറിച്ച് പൊതുവായി പറഞ്ഞെന്നേ ഉള്ളൂ. നിങ്ങളെക്കുറിച്ച് വ്യക്തിപരമായി പറഞ്ഞതല്ല. ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ് കമന്റിടുന്നത്.

ലക്ഷി, മൂത്ത ചേച്ചിയോടും അങ്ങനെ സംസാരിക്കരുതെന്ന് അമ്മാമ പറഞ്ഞോ? :-)

Bindhu Unny said...

ആ കാലഘട്ടത്തില്‍ അങ്ങനെ ചിന്തിക്കുന്നത് സാധാരണമായിരുന്നിരിക്കും. (എങ്കിലും നാണ്യമ്മയ്ക്ക് അതറിയാമായിരുന്നില്ല.)
പിന്നെ, ഈ പോസ്റ്റിലെ കമന്റുകളില്‍നിന്ന് ഒരു പുതിയ അറിവ് കിട്ടി - “ആണ്‍കുട്ടിക്ക് കൂടുതല്‍ ഭക്ഷണം വേണം. അതു പ്രകൃതി തന്നെ നിശ്ചയിച്ചിരിക്കുന്നതാണ്.“ :-)

Manoraj said...

വീട്ടിൽ വരുന്നവൻ കൊച്ചാണെങ്കിലും ബഹുമാനിക്കുന്നത്‌ നല്ലതാ.. ആ ഉമ്മക്ക്‌ ഒരു സലാം..

നന്ദന said...

ഇതിലൊത്തിരി അധിഭാവുകത്വം കലർന്നോ എന്നൊരു സംശയം, “നൂറ്‍ വയസ്സായ പെണ്ണ് അഞ്ച്‌ വയസ്സായ ആണിനെ ബഹുമാനിക്കണം“ വേണോ തറവാടി, ഇനിയുള്ള കാലവും താങ്കളത് പ്രതീക്ഷിക്കുന്നെകിൽ “ആ വെള്ളമങ്ങ് വാങ്ങിവെച്ചേര്” വീട്ടിൽ ആണായ നൂറ്‍ വയസ്സായ കാരണവർ വന്നാലും ഇപ്പഴത്തെ പെൺകുട്ടികൾ പോലും എഴുന്നേൽക്കില്ലട്ടോ!!!

കൂതറHashimܓ said...

ദ്ദാണ്

തറവാടി said...

നന്ദന,

ആ വെള്ളം വാങ്ങിവെക്കാന്‍ ഞാന്‍ എന്റെ ഉമ്മയോട് പറയാം.

Abdulla Bukhari said...

സ്ത്രീ സമുദ്ധാരണത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്ന അഭിനവ ഫെമിനിസ്റ്റ്‌ ചിന്താ ധാരകളെ പരിച്ഹേദനം നടത്തുകയാണ് എഴുത്തുകാരിയിവിടെ . അഭിനന്ദനങ്ങള്‍!!!http://sthreeonline.blog.com/archives/861/

reshma said...

കാലമേ, ആ കമന്റ് ഒന്ന് മായ്ച്ചുകള...