Sunday, March 14, 2010

മോഹങ്ങള്‍

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്

യാസിര്‍ പറഞ്ഞത്,
9-A യില്‍ അവസാനത്തെ
ബെഞ്ചിലിരുന്ന്
മുകളിലോട്ട് നോക്കിയാല്‍
മരപ്പട്ടികയില്‍

വെളുത്ത ചോക്കുകൊണ്ടെഴുതിയ
എന്‍‌റ്റെ പേര് കാണാമെന്ന്.

പിറ്റേന്ന് തിരിച്ച് പോരേണ്ടതിനാല്‍
9-B യില്‍ രണ്ടാമത്തെ
ബെഞ്ചില്‍ ഇരുന്ന്

മുകളിലോട്ട് നോക്കിയാല്‍
നീല ചോക്കുകൊണ്ടെഴുതിയ
അലിയു+ശോഭ
ഉണ്ടോന്ന് നോക്കാനായില്ല.

മൂന്ന് തവണ പോയപ്പോഴും
അഞ്ച് മണിയായതിനാല്‍

‍ശ്രീ അയ്യപ്പന്‍‌റ്റെ ഫോട്ടോക്ക്
താഴെ ഇരുന്ന്
കുട്ടന്‍‌നായരോടൊപ്പം
വാഴ ഇലയില്‍
ഒരൂണ് തരപ്പെട്ടില്ല.

പകരം

പുതിയതായി വാങ്ങിയ
ചില്ല് പതിച്ചമേശമേലിരുന്ന്
K.R ബേക്കറിയിലെ
ഉപ്പേരി തിന്നേണ്ടി വന്നു.

ഇത്തവണ

തെങ്ങുകാരന്‍ വേലായിയോട്
മുമ്പേ ശട്ടം കെട്ടണം
ഒരു മാസത്തേക്ക്

അമ്മുക്കുട്ടിയമ്മ വിളിച്ചാല്‍
അവിടേക്ക് വന്ന് പോകരുതെന്ന്
വന്നാല്‍,

കഴിഞ്ഞ തവണത്തേത് പോലെ
അമ്മിക്കല്ലില്‍ നിന്നും
തേങ്ങ എടുത്താല്‍
ചെവിക്ക് പടിക്കാതെ
തേങ്ങ മുഴുവന്‍
മുന്നിലേക്ക് നീട്ടിയാലോ!









അടുത്ത ആഴ്ച എന്‍‌റ്റെ സ്വന്തം നാട്ടിലേക്ക്.

25 comments:

തറവാടി said...

അടുത്ത ആഴ്ച നാട്ടിലേക്ക്

ഉപാസന || Upasana said...

തെങ്ങുകാരന്‍ വേലായിയോ അതോ തട്ടാന്‍ വേലായിയോ..?

പോയ് വരൂ
:-)
ഉപാസന

തറവാടി said...

ഉപാസന,

തട്ടാന്‍ വേലായിയും ഉണ്ട് തെങ്ങുകയറുന്ന വേലായിയും ഉണ്ട് , രണ്ടും രണ്ടാളാണ് :)

തട്ടാന്‍ വേലായി മരിച്ചു :( , തെങ്ങുകയറുന്ന വേലായി ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു.

( എന്‍‌റ്റെ കുറിപ്പുകളിലെ ആളുകളെ ഓര്‍ത്തുവെക്കുന്നത് എനിക്ക് അഭിമാനിക്കാവുന്നത് തന്നെ :) )

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ. നൊസ്റ്റാള്‍ജിക്.
:)

Anonymous said...

കൊള്ളാം... വെത്യസ്തം.

രസികന്‍ said...

അപ്പോൾ ഇനി നാട്ടിലേക്ക് ... എല്ലാ വിധ ആശംസകളും നേരുന്നു
വ്യത്യസ്തമായ ശൈലി ഇഷ്ടമായി

സസ്നേഹം രസികന്‍

smitha adharsh said...

ശരിക്കും നാടു കാണിച്ചു തന്നല്ലോ...അപ്പോള്‍,പോയി വന്നിട്ട് ബാക്കി..

smitha adharsh said...

ശരിക്കും നാടു കാണിച്ചു തന്നല്ലോ...അപ്പോള്‍,പോയി വന്നിട്ട് ബാക്കി..

Shaf said...

എല്ലാ വിധ ആശംസകളും നേരുന്നു
വ്യത്യസ്തമായ ശൈലി ഇഷ്ടമായി

വല്യമ്മായി said...

അപ്പോള്‍ വെറുതെയല്ല രണ്ട് ദിവസം മുമ്പ് "കഭി കഭി മെരെ ദില്‍ മെ" യുടെ ഫീമെയില്‍ വേര്‍ഷന്‍ തപ്പി പിടിച്ച് കേട്ടത് :)

സൂര്യോദയം said...

നാട്ടില്‍ നിറയെ സന്തോഷം ഉണ്ടാവട്ടെ..

ഓഫ്‌: വല്ല്യമ്മായീ.. ആ ശോഭേടെ കാര്യം ഒന്ന് നോക്കിക്കോളണേ.. ;-)

Unknown said...

പോയ് വരു നല്ല വാര്‍ത്തകളുമായി

അനില്‍@ബ്ലോഗ് // anil said...

നൊസ്റ്റാള്‍ജിയ ആണല്ലൊ.ആ ഫ്രയിമുകള്‍ മനസ്സില്‍ തന്നെ കിടക്കട്ടെ, ഇനി വേറെകിട്ടില്ല.

Typist | എഴുത്തുകാരി said...

swaagatham, naattilekku.

siva // ശിവ said...

തിരുവനന്തപുരത്തേയ്ക്ക് വരികയാണെങ്കില്‍ എന്നെ കാണാന്‍ മറക്കല്ലേ!!!

സസ്നേഹം,

ശിവ.

ഗൗരിനാഥന്‍ said...

ബ്ലോഗ്ഗ് ലെ ഒട്ടു മുക്കാല്‍ പോസ്റ്റ്കളും വായിച്ചു..എല്ലാം ഒന്നിനൊന്ന് മെച്ചം...ഇനിയും ജീവിതം തുളുമ്പുന്ന പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു...അഭിനന്ദനങ്ങള്‍

ഹരിയണ്ണന്‍@Hariyannan said...

യാത്രാമംഗളങ്ങള്‍!

ഇത്തവണപോകുമ്പോള്‍ വേലായി ‘തെങ്ങുകാരന്‍’ ആയിരുന്നോ,അതോ ‘തെങ്ങുകയറ്റക്കാരന്‍’ ആയിരുന്നോ എന്ന് ഉറപ്പുവരുത്തണം!
:)

പുതിയ കുഞ്ഞുമായി ആദ്യയാത്രയാണോ?!

മനോജ് കുമാർ വട്ടക്കാട്ട് said...

ഒഴിവുകാലം!

ദിലീപ് വിശ്വനാഥ് said...

തേങ്ങ ചിരകുമ്പോൾ എടുത്തു തിന്നാൽ കല്യാണത്തിനു മഴ പെയ്യും എന്നറിയില്ലേ?

നല്ലൊരു ഒഴിവുകാലം ആസ്വദിക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

സൃഷ്ടികള്‍ ചിലതു വായിച്ചു. തറവാടിത്തം നന്നായുണ്ട്‌... ആശംസകള്‍

ജീവന്‍ കൊണ്ടെഴുതിയതു കൊണ്ടായിരിക്കും അഗ്രഗേറ്റര്‍ എടുക്കാഞ്ഞതു. കീബോര്‍ഡ് കൊണ്ടെഴുതി നോക്കൂ... (തമാശ പറയാന്‍ ശ്രമിച്ചതാണു കേട്ടോ... തെറ്റിദ്ധരിക്കല്ലേ)

sv said...

പോയ് വരൂ


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

പെണ്‍കൊടി said...

നന്നായിരിക്കുന്നു..
അറിയാതെ കടന്നു പോയവ ഒരുപാടുണ്ടല്ലോ എന്നോര്‍മിപ്പിച്ചു.

അവധിയില്‍ മനസ്സിനെ ഒന്നു മഴ നനയാന്‍ അനുവദിച്ചില്ലേ ??? കൂടുതല്‍ പ്രതീക്ഷകളോടെ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്തോ മനസ് എവിടെയോ ഉടക്കി

Anonymous said...

??????

Clipped.in - Explore Indian blogs said...

നന്നായി... ഇഷ്ടമായി :-)