എന്നെ അലട്ടുന്ന ചോദ്യം
ഓര്‍മ്മയില്‍ അന്നെനിക്ക് എട്ട് വയസ്സ് , എന്തോ കാരണവാശാല്‍ ഞാനും ഉപ്പയും തെറ്റി.പൊതുവെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ മുറിയില്‍ കതകടച്ചിരിക്കുന്ന ഞാന്‍ അന്ന് പക്ഷെ റോടിലേക്കിറങ്ങി, വിതറാനിട്ടിരുന്ന കരിങ്കല്ലുകളില്‍ രണ്ടെണ്ണം രണ്ടുകയ്യിലുമായെടുത്തു ഉപ്പുയുടെ നേരെ ചൂണ്ടി:
" വേണ്ടാ ..അടുത്ത് വരണ്ടാ ..വന്നാ ഞാന്‍ കലക്കും..."
എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ പകച്ച ഉപ്പ സ്ഥബ്ദനായി നിന്നു.
" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."
തിരിഞ്ഞുനടന്നാല്‍ ഞാന്‍ എറിഞ്ഞാലോ എന്ന ഭയമുള്ളതിനാല്‍ അവിടെ തന്നെ നിന്നുകൊണ്ട് വീണ്ടും ദയനീയമായി എന്നോട് അപേക്ഷിച്ചുകൊണ്ടിരുന്നു.
" മോനെ എറിയല്ലെട്ടാ...."
ഞാനും ഉപ്പയും തമ്മിലുള്ള ഈ കളി കുറച്ച് നേരം തുടര്‍ന്നു , ഇത് കേട്ടറിഞ്ഞോ എന്തോ കുട്ടന്‍ നായര്‍ ആ വഴി വന്നു. എന്നെ രൂക്ഷമായി നോക്കി.
" ഇടെടാ കല്ല് താഴെ"
" വേണ്ടാ ..അടുത്ത് വരണ്ടാ..ഞാനെറിയും.."
ഇത്തിരി കടുത്ത ശബ്ദത്തില്‍ നായര്‍ വീണ്ടും
" നിന്നോട് കല്ല് താഴെ ഇടാനാ പറഞ്ഞത്"
ഞാനറിയാതെ കല്ലുകള്‍ താഴെ വീണു , കല്ലുകള്‍ താഴെ എത്തുന്നതിന് മുമ്പെ കുട്ടന്‍ നായര്‍ തൊട്ടടുത്ത പുളിമേല്‍ നിന്നും വടിയൊടിക്കലും അടിക്കലും കഴിഞ്ഞിരുന്നു പിന്നീട് ദേഷ്യത്തോടെ ഉപ്പയേ നോക്കി,
" നീയാ കുഞ്ഞുണ്ണ്യ ചെക്കനെ വെടക്കാക്കുന്നത്"
പിന്നീട് ഉപ്പയുടെ നെറ്റിയില്‍ കൈകൊണ്ട് തടവി.
" നിനക്കൊന്നും പറ്റീല്ലല്ലോ അല്ലെ?"
രണ്ട് പേരും തിരിഞ്ഞ് നടക്കുമ്പോള്‍ , മോങ്ങി നിന്നിരുന്ന എന്നെ ഉപ്പ ഇടക്ക് തിരിഞ്ഞ് നോക്കികൊണ്ടിരുന്നു.ഞാന്‍ എറിഞ്ഞാലോ എന്ന് ഭയന്നിട്ടാവുമോ ഉപ്പ ഇടക്കിടക്ക് നോക്കിയത്?
ന്‍റ്റെ റബ്ബെ ആജു വെങ്ങാനും ഇങ്ങനെ ചെയ്താല്‍ ഏത് കുട്ടന്‍ നായര്‍ വരും??
46 comments:
ആത്മാര്‍ത്ഥമായുള്ള എഴുത്ത് തറവാടി... (അല്ലെന്നു പറഞ്ഞാല്‍ എനിക്കിട്ടും കല്ലോങ്ങിയാലോ) :)
ഏതായാലും ഒരു തേങ്ങയെടുത്ത് ഞാനും ഓങ്ങുന്നു...
വേറെ ആരും എറിഞ്ഞില്ലെങ്കില്‍ ഇതങ്ങട്ട് നെഞ്ചു കൊണ്ട് തടുക്ക്വാ...
ഠേ...ഠ്...ഠ്...ഠ്...
ഒ.ടോ: ഉത്തരം കിട്ടാത്ത ചോദ്യങ്ങളെല്ലാം അലട്ടുന്നവ തന്നെ!
ആ ചോദ്യം ഇന്നൊരുവിധപ്പെട്ട എല്ലാ അച്ഛനമ്മമാരെയും അലട്ടുന്ന ഒന്നാണ്.
കുട്ടന്‍ നായരെപ്പോലെയുള്ളവര്‍ നമുക്ക് നഷ്ടപ്പെട്ടുപോയതോ അതോ നമ്മള്‍ നഷ്ടപ്പെടുത്തിയതോ?
ഈ ചോദ്യമൊരുപക്ഷേ അലട്ടലിന്റെ വീര്യം കൂട്ടിയേക്കും!
ആഹാ..അപ്പൊ,ഉപ്പയും മോനും നല്ല കൂട്ടായിരുന്നല്ലേ?മകന്റെ കല്ലേറില്‍ നിന്ന് എസ്ക്കേപ്പാകാന്‍ വേണ്ടി കെഞ്ചുന്ന ഒരു പിതാവിന്റെ ദയനീയാവസ്ഥ മനസ്സില്‍ തറച്ചു
ഓ.ടോ.)അല്ലാ,ആരുടെയടുത്തു നിന്നാണിപ്പോള്‍ ഏറ് കൊണ്ടത്?
തറവാടിനു ചുറ്റുവട്ടത്തൊന്നും കരിങ്കല്‍ക്കൂനയില്ലല്ലൊ,അല്ല ,ആജുവിനു കരിങ്കല്ലു തന്നെ വേണമെന്നുണ്ടാകില്ല
ചിന്തിപ്പിക്കുന്ന പോസ്റ്റ്.സ്നേഹം വിയോജിപ്പുകള്‍ ബന്ധങ്ങള്‍ എല്ലാകൂടി കൂട്ടിപ്പിടിക്കാന്‍ പലപ്പോഴും നാം പരാജയപ്പെടുന്നു?ആജുവിനെ സംബന്ധിച്ച താങ്കളുടെ ഭയം ...എല്ലാ കല്ലേറുകളെയും തടുക്കാന്‍ പ്രാപ്തമാക്കട്ടെ .
തറവാടി മഷേ ആ കുട്ടന്നായരുടെ അഭാവമാണ് ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.
കല്ലോക്കെ പഴയതല്ലേ,ഒരു ബോംബായാലോ, നാദാപുരം വരെയൊ ഇറാക്ക് വരെയോ പോയാല്‍ മതി.
പണ്ട് ഗുരുവായൂരമ്പലത്തില്‍ കടന്ന് മണിയടിച്ച കൃഷ്ണപീള്ളക്കിട്ട് സവര്‍ണ്ണഗുണ്ടകളായ നായന്മാര്‍ വീക്കി. സഖാവ് പറഞ്ഞു ഉശിരുള്ള നായര്‍ മണിയടിക്കും, അലവലാതി നായര്‍ പുറത്തടിക്കും.
കുട്ടന്‍ നായരേയും നമ്മുക്ക് അലവലാതി നായരായി പ്രഖ്യാപിക്കാം.
:)
നഗരജീവിതത്തിന്റെ നഷ്ടം -
നാട്ടിന്‍ പുറത്തെ നന്മകള്‍
നമുക്കതിനെ കുട്ടന്‍ നായര്‍ എന്ന് വിളിക്കാം .....
തറവാടി,
ഞാന്‍ നേരത്തെ പറഞ്ഞില്ലെ,നമ്മള്‍ ചെയ്തതിന്റെ പകുതി കുറുമ്പ് ഇപ്പോഴത്തെ കുട്ടികള്‍ കാണിക്കുന്നില്ല എന്നു.എന്തായാലും ഒരു കല്ലു പ്രതീക്ഷിക്കാം.
ഹ ഹ ഹ
ആജുവിനെങ്ങാനും ഈ ഐഡിയ തോന്നിയാല്‍ കൊള്ളുക തന്നെ വേണ്ടി വരും.
യഥാ തന്താ:
തഥാ ചെക്കന്‍
എന്നാണല്ലോ ഗീതോപദേശം. :-)
LIKE IT
(sorry for using English; i am not at home)
:)
അതു ശരി, ആളു പണ്ടു തൊട്ടേ ഗുണ്ടയാണല്ലെ. ഭാഗ്യ്യം ബരാക്കുഡയില്‍ കല്ലില്ലാഞ്ഞത്. അല്ലെങ്കില്‍ എനിക്കിട്ട് നല്ല ഏറു കിട്ടിയേനെ.
ഭഗവാനേ,
തറവാടി ചേട്ടന്‍ ഇന്നലെ വിഷ്ണുവിന്റെ ബ്ലോഗില്‍ കല്ലും കയ്യില്‍ പിടിച്ചാണോ എന്നോട് വര്‍ത്താനം പറഞ്ഞത്?
kudos to kuttan nair ;)
തന്നെ തന്നെ.. ഇനി തറവാടിചേട്ടനെ കാണുമ്പഴൊക്കെ കല്ലു കൈയിലുണ്ടോന്നു നോക്കണം. എന്നിട്ട് മിണ്ടിയാ മതീട്ടോ.
നല്ല പോസ്റ്റ്!
(ആ ഇന്ചി എനിക്കിട്ട് കല്ലെറിയാന്‍ സാധ്യതയുണ്ട്.)
ഒരു കുട്ടന്‍നായരുടെ സൌഹൃദം തറവാടിയുടെ ഉപ്പ നേടിയെടുത്തതു പോലെ നല്ല സൌഹൃദങ്ങള്‍ തറവാടിയും നേടിയെടുത്താല്‍ ആജുവിന്റെ കല്ലിനെ പേടിക്കേണ്ടാ ;)
പെരിങ്ങോടാ,
വെറുതെ തറവാടീടെ സൌഹൃദം എന്നൊക്കെപ്പറഞ്ഞ് പോയി അജൂന്റെ ഏറ് മേടിച്ചു പിടിക്കണോ? ജുബ്ബാ അജു മീറ്റിന്റെ അന്നേ നോട്ടമിട്ടതാ...
;)
ചുറ്റും കുട്ടന്‍ നായരുമാരുകാരണം കഷ്ടപ്പെട്ടവനാ ഞാന്‍,
ഇപ്പോള്‍ എന്‍റെ മകനും പറയുന്നു,എന്‍റെ മൂന്നു അനിയന്മാര്‍ അവനു കുട്ടന്‍ നായരാണെന്നു. റോഡിലെങ്ങാനും കണ്ടാല്‍ വീട്ടീ പ്പോടാ എന്നു പറഞ്ഞു വടിയെടുക്കുമെത്രേ!.
:) ആജു കല്ലും കൊണ്ട് വരുമ്പോള്‍, ഏറ് കിട്ടാതിരിക്കാനുള്ള വിദ്യകള്‍ പഠിച്ചുവെക്കുക തന്നെയേ നിവൃത്തിയുള്ളൂ.
അയ്യോ! തറവാടിയുടെ അങ്ങോട്ട് പോവാനിരിക്കയായിരുന്നു ഞാന്‍. ഇനീയിപ്പോ ഹെല്‍മെറ്റോ മറ്റോ ധരിച്ചിട്ട് വേണമല്ലോ ചെല്ലാന്‍!
പരസ്പരം വിലക്കുകളേര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മനുഷ്യര്‍ വായിച്ചറിയട്ടെ ഇന്നലെകളിലെ സമൂഹത്തിന്റെ ഈ സൗഹൃദം.
പഴയ കല്ല് ഇപ്പഴും കയ്യിലില്ലേല്‍ ചോദിക്കട്ടേ..
കുഞ്ഞിലേ ഇങ്ങനായിരുന്നോ..?
ഉപ്പാനിട്ട് വെടി പൊട്ടിയ്ക്കേ...
ഹയ്...!
അഗ്രജന്‍: ഉള്ളതേ എഴുതൂ
ഇക്കാസ്: രണ്ടും
മിന്നാമിനുങ്ങ് , രാധേയന്‍, കലേഷ്,പട്ടേരി,ദില്‍ബു,ദിവാ,കുറുമാന്‍,സങ്കുജിതമനസ്കന്‍,ര്‍.പി, ആദിത്യന്‍ , കരിമ്മാഷ്,പടിപ്പുര വര്‍ണ്ണമേഘങ്ങള്‍ :നന്ദി
കൃഷ്ണപ്രസാദ് : പ്രാര്‍ഥനക്ക് നന്ദി
ഇത്തിരിവെട്ടം: അതെ , നന്ദി
മുസാഫിര്‍ : അത് തോന്നുന്നതാ , പേടിപ്പെരുത്താതെ!
സു: പഠിക്കണം
ഏറനാടന്‍ :ധൈരയായി വന്നോ
പെരിങ്ങോടരെ,
സൗഹൃദം അത്: നോവാണ് , സഹനമാണ്, സഹായമാണ്, പ്രചോദനമണ്, അങ്ങീഗാരമാണ്, ശിക്ഷണമാണ്, ചര്യയാണ്,വിദ്യയാണ്,പരിഗണനയാണ് , സ്നേഹമാണ്,വികാരമാണ്, പാവനവുമാണ്.
അതുണ്ടാക്കാവുന്നതല്ല , നമുക്കുണ്ടാക്കാന്‍ പറ്റുന്നത് പരിചയങ്ങള്‍ മാത്രമാണ് ,തലച്ചോറുകള്‍ മനസ്സുകളുമായി പരാജയപ്പെടുന്ന പരിചയങ്ങള്‍ കാലക്രമേണ സൗഹൃദമായി മാറ്റപ്പെട്ടേക്കാം .
ഇവിടെ വന്നിട്ട് പത്തു വര്‍ഷത്തില്‍ എനിക്ക് കുറെ പരിചയങ്ങളുണ്ടായിട്ടുണ്ട് , അതൊന്നും ഇതുവരെ സൗഹൃദമായിട്ടില്ല , അതുകൊണ്ട് തന്നെ ഞാന്‍ ഭയക്കുന്നു കല്ലേറുകളില്‍ നിന്നും , ആജുവിന്റെ പക്കല്‍നിന്ന് മാത്രമല്ല മറ്റ് പലയിടത്ത് നിന്നും.
( സൌഹൃദത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പടാണിത് ,എന്‍റെ മാത്രം)
വായിച്ച് കമന്‍റിയവര്‍ക്കും , കമന്‍റാതെ പോയവര്‍കും നന്ദി
ദേ, തറവാടി പിന്നേം കല്ലെടുത്ത് വീക്കുന്നു... ആര്‍ക്കിട്ടാണാവോ :)
ആജു അങ്ങനെ ചെയ്യില്ല തറവാടി. ഇപ്പോഴത്തെ പിള്ളേര്‍ കല്ലെടുക്കണമെങ്കില്‍ കുറച്ച് പാടുപെടണം..
qw_er_ty
യഥാ തന്താ:
തഥാ ചെക്കന്‍
ഇതെനിക്കു പെരുത്തിഷ്ടായി ദില്ബൂ :)
തറവാടിയുടെ ചോദ്യവും ആശങ്കയും അതിന് വല്യമ്മായി വച്ചൊരു കുഞ്ഞ് പാരയും, നല്ല അങ്കമായിരിക്കുമല്ലോ തറവാട്ടില്‍ എന്നും, ആജുവിന്റെ ഡയലോഗ്സ് ഇല്ലാത്തതെന്താ കുറെ കാലമായി?
-പാര്‍വതി.
ഈയാഴ്ച്ച എന്റെ ഒരു പരിചയക്കാരന്റെ ഭാര്യയും മകളും നാട്ടില്‍ നിന്നു വന്നിട്ട് ഒരുമാസമായിട്ടും പോയി കണ്ടില്ലല്ലോ എന്നു തോന്നിയിട്ടും പിന്നെ ഊണോ മറ്റോ തരമാവുമെന്ന ബാച്ചിമോഹത്താലും അത്രടം പോയി. രണ്ടു മുറികളും ഹാളും ഉള്ളൊരു ഫ്ലാറ്റ്. Room ഒന്നില്‍ ഇവര്‍. മറ്റേതില്‍ "ആരോ മലയാളികള്‍ തന്നെയാണ്".
എന്നെ യാത്രയയക്കാന്‍ അവരെല്ലാം കൂടി വാതില്‍ വരെ വരവേ "ആരോ മലയാളിയിലെ" ഗൃഹനാഥന്‍ എതിരേ വന്നു. മൂപ്പര്‍ എനിക്കു ഹസ്തദാനം നടത്തി സംസാരിച്ചു തുടങ്ങി "നിങ്ങള്‍ വന്ന സമയത്തൊക്കെ തിരക്കായിരുന്നു. പിന്നെ സുഖമല്ലേ? നാട്ടില്‍ എവിടെയായാണ്.." അത്രയും എത്തിയപ്പോഴാണ് കുഴപ്പം മനസ്സിലായത്. ഞാനാണ് അവിടെ ഒരുമാസം മുന്നേ താമസമായതെന്ന് കരുതിയാണ് ഷെയറിങ്ങന്‍ സംസാരിക്കുന്നത്!
ഒരു വീട്ടിനുള്ളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം മുഖം പോലും ഓര്‍ക്കാന്‍ പറ്റാത്ത കാലം ഇത്... അജു കല്ലോങ്ങുമ്പോള്‍ ഒഴിയാന്‍ പഠിക്കൂ, ഇല്ലെങ്കില്‍ എന്നെപ്പോലെ ആകൂ. കല്ലെറിഞ്ഞ് എന്റെ ദേഹത്തു കൊള്ളിക്കണമെങ്കില്‍ ഒരുമാതിരി ഉന്നമൊന്നും പോരാ!
ദേവാ... അടുത്ത ദിവസങ്ങളില്‍ കണ്ടതില്‍ വച്ചേറ്റവും സൂപ്പറായ കമന്‍റ്... എനിക്കങ്ങട്ട് ഒത്തിരിയിഷ്ടായി താങ്കളുടെ ഈ കമന്‍റ് :)
"അജു കല്ലോങ്ങുമ്പോള്‍ ഒഴിയാന്‍ പഠിക്കൂ, ഇല്ലെങ്കില്‍ എന്നെപ്പോലെ ആകൂ. കല്ലെറിഞ്ഞ് എന്റെ ദേഹത്തു കൊള്ളിക്കണമെങ്കില്‍ ഒരുമാതിരി ഉന്നമൊന്നും പോരാ!"
:)
കല്ലേറു കൊണ്ടാലും സ്നേഹിക്കുക
ആ അനോണിക്ക് എന്തിന്റെ കേടാ.. ആ കമന്റ് അവിടെ നിന്നും ഡിലിറ്റ് ചെയ്യ്
qw_er_ty
അതു ഗംഭീരമായി... പിതാവും പുത്രനും തമ്മിലുള്ള ബന്ധം വിവരിക്കുന്നതിനേക്കാളുപരി, സാമൂഹിക ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് തറവാടീ പിതാവും കുട്ടന്‍ നായരും തമ്മിലുള്ള ആ ആത്മ ബന്ധം - അതാണ് ഇക്കാലത്ത് ഇവിടെ കൂടുതല്‍ പ്രസക്തമായത്.
തറവാടീ... അനോണി ശല്യങ്ങളെ ഒക്കെ എടുത്ത് മാറ്റൂന്നേ...
ഞാനീ പോസ്റ്റില്‍ നിറഞ്ഞ സ്നേഹം കാണുന്നു.. ബാപ്പാക്ക് മകനോടും .. മകന് ബാപ്പയോടും ( ആ എട്ട് വയസ്സുക്കാരനായ തറവാടിക്ക് സ്നേഹം ഉള്ളില്‍ ഉണ്ടായത് കൊണ്ടല്ലേ.. എറിയാതെ എറിയുമെന്ന് മാത്രം ഭയപ്പെടുത്തിയത്)അതിനേക്കാളുപരി കുട്ടന്‍നായരുടെ ആത്മാര്‍ത്ഥമായ സ്നേഹം.. അതില്‍ ഒരു പതിരും ഇല്ല എന്ന് തീര്‍ച്ച .. വകതിരിവില്ലാത്ത കുട്ടിയില്‍ നിന്ന് ഏറ് കൊണ്ടാലും വേണ്ടില്ല ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ നില്‍ക്കുന്ന ചങ്ങാതിയുടെ രക്ഷക്ക് എത്തിയ ആ ആത്മാര്‍ത്ഥത അതാര്‍ക്കും ചോദ്യം ചെയ്യാന്‍ സാദ്ധ്യമല്ല.. ആജു കല്ലെറിയുമോ എന്ന ആധിവേണ്ട.. അങ്ങനെ ഏറിഞ്ഞാലും ബാപ്പയോട് തറവാടി ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി കണ്ടാല്‍ മതി .. ആജു എറിയില്ല എന്നത് നഗ്നമായ സത്യം..., വളരെ നല്ല പോസ്റ്റ് .. തറവാടി ഒരുപക്ഷെ തന്‍റെ വികൃതിമാത്രമാണ് പറയാന്‍ ആഗ്രഹിച്ചെതെങ്കിലും തറവാടി അറിയാതെ അതില്‍ വലിയൊരു സ്നേഹത്തിന്‍റെ ആത്മാര്‍ത്ഥതയും പാലിലെ വെണ്ണപോലെ തെളിഞ്ഞുവന്നു..
:)
ചിരിയുടെ മേമ്പൊടിയില്‍ നല്ലൊരു ആശയാവതരണം..
ഈ വഴിയൊക്കെ ഞാനെത്തുന്നത് ഇതാ ഇപ്പോഴാണ്, എന്തു നല്ല പോസ്റ്റുകള്‍. അടുത്ത ദിവസങ്ങളില്‍ കുറേശ്ശെയായി എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ക്കും.
ഓർമ്മയിൽ നിൽക്കും ഈ കുറിപ്പ്. നന്ദി.
" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."
സ്വന്തം മകന്റെ കയ്യിൽ നിന്നും ഏറ് ലഭിക്കുമെന്ന് അച്ഛന്റെ ഭയം ആ വാക്കുകളിൽ നിഴലിച്ച് നിൽക്കുന്നു. ആ വാക്കുകൾ വായിച്ചപ്പോൾ ശരിക്കും ഒരു ഞെട്ടൽ എന്നിലും ഉണ്ടയി. ഇനിയും കുട്ടൻ നായരെ പോലുള്ളവർ നമ്മുടെ നാടുകളിൽ ഉണ്ടാവട്ടേ..
തറവാടീ....ആജു ഇനി ആ കല്ലെടുക്കില്ല.ഇനിയും കുട്ടന്‍ നായന്മാര്‍ ലോകത്തെ തെറ്റുകള്‍ തിരുത്തും എന്ന് പ്രതീക്ഷിക്കാം.
ഈ പോസ്റ്റ് എങ്ങനെ വര്‍ഷങ്ങളിലൂടെ നടന്നുവന്നു!
നല്ല പോസ്റ്റ്. ആജുവിനെ കാണുമ്പൊ ഞാന്‍ പറയാം. (അതിനിവിടെ റോഡരികില്‍ കല്ലെവിടാ അല്ലേ)
നാടു വിട്ട് വെളിയില്‍ താമസിക്കുന്നവര്‍ക്ക് ഉള്ളം കുളുര്‍പ്പിക്കുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു പോസ്റ്റ്
ഇവിടെ ആര് കുട്ടന്‍ നായര്‍, അവനവന്‍ ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ --?
ഏതായാലും പോസ്റ്റിന് നന്ദി
നല്ല കുറിപ്പ് പകഷേ അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന ശൈലി അത് ഏതായാലും
ശരി അല്ല ഒരുമിച്ചിരുന്നു അത്താഴം കഴിക്കണ ഒരു പാട്ട് കുടുംബങ്ങളെ ഞാന്‍ കണ്ടിഉണ്ട്....
കമന്റ് ഡേറ്റുകൾ എന്താ പഴയവ..??
നല്ല പോസ്റ്റ്.
മോനു,
കമറ്റല്ല , പോസ്റ്റും വളരെ പഴയതാണ്, എഫ്.ടി.പി പബ്ലീഷിങ്ങ് നിര്‍ത്തിയതിനാല്‍ റീപബ്ലീഷ് ചെയ്തതാണ് :)
Post a Comment