Monday, March 22, 2010

സന്തോഷം

എനിക്ക് സന്തോഷം തോന്നാനും ദുഖം തോന്നാനും വലിയ കാര്യങ്ങള്‍ വേണമെന്നില്ലെങ്കിലും അത് പ്രകടിപ്പിക്കണമെങ്കില്‍ പ്രത്യേകിച്ചും, സന്തോഷം സ്വല്‍‌പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുള്ളത് എപ്പൊഴൊക്കെയാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃത്യമായി പറയാന്‍ കഴിയും, ആദ്യത്തേത് ചെറുപ്പത്തില്‍ സൈക്കിള്‍ കിട്ടിയതായിരുന്നു.പിന്നീട് കുറെ കാലത്തിന് ശേഷം എഞ്ചിനീയറിങ്ങ് അഡ്മിഷനുള്ള പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍, കാലങ്ങളായുള്ള ഒരു ആഗ്രഹസഫലീകരണം.

അഞ്ചുവര്‍ഷം മുമ്പ് ഒരു ക്രിസ്തുമസ് പാര്‍ട്ടിക്ക് ആയിരത്തോളം ആളുകളുടെ ഇടക്കിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആളുകള്‍ ഞങ്ങളിരിക്കുന്ന ടേബിളിലേക്ക് നോക്കുമ്പോളാണ് എന്തോ സംഭവിച്ചത് മനസ്സിലായത്.' എമ്പ്ലോയീ ഓഫ് ദ ഇയര്‍' ആയി ഭാര്യയെ വിളിക്കുകയായിരുന്നു സ്റ്റേജിലേക്ക്.

ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ഓഫീസുകളില്‍ നിന്നും നാമമാത്ര ഇന്‍‌ഡ്യന്‍സടങ്ങിയ രണ്ടായിരത്തിലധികം പേരില്‍ നിന്നും തിരഞ്ഞെടുത്തതില്‍ സന്തോഷമാണോ അതിശയമാണോ എന്നൊക്കെ വേര്‍തിരിക്കാന്‍ പ്രയാസം.

അതുപോലുള്ള ഒരു പക്ഷേ അതില്‍ കൂടുതല്‍ സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ, കൈരളി ടി.വീയിലെ നേരറിവില്‍ ശ്രീ.മെഹബൂബ് വല്യമ്മായിയുടെ ബ്ലോഗിനെപറ്റി പറഞ്ഞപ്പോള്‍

എഴുത്തിനെ പറ്റി കൃത്യമായുള്‍ക്കൊണ്ട് വിലയിരുത്തിയത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി, ദൈവത്തിന് സതുതി.

3 comments:

തറവാടി said...

June 20, 2009 5:09 AM
കരീം മാഷ്‌ said...
അഭിനന്ദനങ്ങള്‍!

June 20, 2009 6:43 AM
P.R said...
രണ്ടുപേര്‍ക്കുമൊപ്പം സന്തോഷം തീര്‍ച്ചയായും പങ്കുവെയ്ക്കുന്നു.
പ്രോഗ്രാം കണ്ടിരുന്നില്ല. വല്യമ്മായിടെ ബ്ലോഗില്‍ ഇനീം നിറയേ പോസ്റ്റുകള്‍ (പിശുക്കാതെ) നിറഞ്ഞുകുമിയട്ടേ! :)
വായിയ്ക്കാനാളുണ്ട്.

June 20, 2009 10:20 AM
കുട്ടന്‍മേനൊന്‍ said...
അഭിനന്ദന്‍സ്...

June 20, 2009 2:32 PM
അരുണ്‍ കായംകുളം said...
അഭിനന്ദനങ്ങള്

June 20, 2009 4:06 PM
ആത്മ said...
അതാണ് പറയുന്നത്, “നിറകുടം തുളുമ്പുകയില്ല എന്ന്”!.:)

“അഭിനന്ദനങ്ങള്‍!”

June 20, 2009 4:07 PM
കുഞ്ഞന്‍ said...
ആ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. വല്യമ്മായിക്ക് ബിലേറ്റഡായിട്ടുള്ള അഭിനന്ദനംസ്..!

June 20, 2009 4:47 PM
സന്തോഷ്‌ പല്ലശ്ശന said...
അഭിനന്ദനങ്ങള്‍ തറവാടിക്കും വല്യമ്മായിക്കും :):):):)

June 20, 2009 6:17 PM
kichu said...
ആശംസകള്‍ അഭിനന്ദനങ്ങള്‍!

June 21, 2009 1:38 PM
...പകല്‍കിനാവന്‍...daYdreaMer... said...
അഭിനന്ദനങ്ങള്‍

June 22, 2009 2:45 PM
അനൂപ്‌ കോതനല്ലൂര്‍ said...
വല്യമ്മായിക്കും തറവാടി മാഷിനും അനുമോദനങ്ങൾ

June 22, 2009 8:09 PM
കാട്ടിപ്പരുത്തി said...
അഭിനന്ദനമറിയിക്കുന്നതോടൊപ്പം സ്നേഹം തുറന്നു കാണിക്കുന്ന ഈ പോസ്റ്റിന്നു പ്രത്യേക നന്ദി

June 25, 2009 3:59 PM
വിചാരം said...
ഡാ.. അലിയൂ.. ഞാനും സന്തോഷിക്കുന്നു നിങ്ങടെ കൂടെ :) :) )

June 27, 2009 12:56 AM
sreenadhan said...
സന്തോഷിക്കാനുള്ള അവസരങ്ങള്‍
ധാരാളമുണ്ടാകട്ടെ.

June 29, 2009 3:44 AM
neeraja [Raghunath.O] said...
Hai....

June 30, 2009 8:35 PM
തെച്ചിക്കോടന്‍ said...
തറവാടിക്കും വല്യമ്മായിക്കും അഭിനന്ദനങ്ങള്‍!

July 1, 2009 11:21 AM
കുക്കു.. said...
ഇനിയും ഇത് പോലെ സന്തോഷിക്കാന്‍ അവസരങ്ങള്‍ ഉണ്ടാകട്ടെ....വല്യമ്മായി യുടെ പോസ്റ്റ്‌ ഞാന്‍ വായിക്കാറുണ്ട്....
പ്രോഗ്രാം പക്ഷേ ഞാന്‍ കണ്ടില്ല...എന്റെയും അഭിനന്ദങ്ങള്‍...:)

July 12, 2009 9:09 AM
ബീരാന്‍ കുട്ടി said...
അഭിനന്ദനങ്ങള്‍!

July 12, 2009 10:58 AM
ശ്രീ said...
സന്തോഷത്തില്‍ പങ്കു ചേരുന്നു

July 12, 2009 11:21 AM
തറവാടി said...
കരീമാഷ്, കുട്ടന്‍‌മേനോന്‍ , അരുണ്‍ കായങ്കുളം, നന്ദി :)

പി.ആര്‍ , നന്ദി കാണാന്‍ പറ്റിയില്ലല്ലോ യൂറ്റൂബില്‍ ഇട്ടിട്ടുണ്ട് :)

ആത്മ ,ഹ ഹ, കാലിയായ കുടവും തുളുമ്പില്ല ;) , നന്ദി

കുഞ്ഞന്‍ ,കിച്ചു , സന്തോഷ് പല്ലശ്ശശന :) നന്ദി

പകല്‍കിനാവന്‍, അനൂപ് കോതനല്ലൂര്‍, കാട്ടിപ്പരുത്തി, വിചാരം,
ശ്രീനാഥന്‍,നീരജ,തെച്ചിക്കോടന്‍, ബീരാങ്കുട്ടി, ശ്രീ നന്ദി :)


പി.ആര്‍, കുക്കു നന്ദി , പ്രോഗ്രാം യൂറ്റ്യൂബില്‍ ഇട്ടിട്ടുണ്ട് :)

July 14, 2009 10:57 PM
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
അഭിനന്ദനങ്ങള്‍!

u tube link?

July 15, 2009 5:25 AM
തറവാടി said...
ഇന്‍ഡ്യഹെറിറ്റേജ്, നന്ദി :)

ഇവിടെ കാണാം.

July 15, 2009 7:18 AM
Faizal Kondotty said...
ലിങ്ക് കണ്ടു .. താങ്ക്സ് !

July 15, 2009 12:02 PM
Areekkodan | അരീക്കോടന്‍ said...
അഭിനന്ദനങ്ങള്‍!

July 20, 2009 2:32 PM
ലതി said...
എനിയ്ക്കുംസന്തോഷായി.

July 24, 2009 11:12 PM
അഗ്രജന്‍ said...
ലിങ്ക് കണ്ടു... നന്നായി പറഞ്ഞിരിക്കുന്നു... എനിക്കും സന്തോഷമായി :)

ഞാനെത്ര കമന്റെഴുതിയിരിക്കുന്നു... എന്നിട്ടും ദേവേട്ടന്റെ കമന്റ് മാത്രേ അവരു കണ്ടുള്ളൂ... :)

July 26, 2009 10:51 AM
Post a Comment

Unknown said...

അഭിനന്ദനങ്ങള്‍!

Anonymous said...

കൈരളി കണ്ടില്ല, പക്ഷെ മുന്നില്‍ ഒരു കാഴ്ചയുണ്ടു, ഒരുപാടുപേര്‍ക്കിടയില്‍നിന്നു സന്തോഷിക്കുന്ന വല്യമ്മായി, ഇത്തിരി അസൂയേം,,

അതു തൃശ്ശൂര്‍ക്കാരുടെ ഒരു വീക്ക്നെസ്സാ